വിവാഹ സുദിനം എന്നെന്നും ഓര്‍ത്തിരിക്കാനും വ്യത്യസ്തവും ഒരല്‍പ്പം വൈറലുമാകാന്‍ ഏറ്റവും സുലഭമായ മാര്‍ഗമായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി മാറിയിട്ട് കാലങ്ങളായി. കഥയും കാര്യവുമായി സെറ്റിട്ട് തീമൊരുക്കി വിവാഹ ഫോട്ടോ ഷൂട്ട് നടത്താത്തവര്‍ ഇന്ന് ചുരുക്കമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഈ രംഗത്തുണ്ടായ മാറ്റം സ്വപ്ന സമാനമാണ്. ഫാഷന്‍ – പരസ്യ ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി, വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നിവയില്‍ ഉണ്ടായിരുന്ന വ്യത്യാസവും അകലവും ഏറെക്കുറേ ഇല്ലാതായി എന്നതാണ് ഏറ്റവും വലിയ കാര്യം. ഫോട്ടോഗ്രഫിയിലെ ഏറ്റവും നൂതന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഫാഷന്‍ ഫോട്ടോഗ്രഫി രംഗത്തേക്ക് വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍ നവ വധൂവരന്മാരെയും കൊണ്ട് ഓടിക്കയറിയെന്നോ, വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലേക്ക് ഫാഷന്‍ ഫോട്ടോഗ്രഫിക്കുപയോഗിച്ചിരുന്ന ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇറങ്ങിവന്നുവെന്നോ പറയാം. ഓരോ ദിവസവും വിസ്മയകരമായ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തി ഞെട്ടിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും എന്തിനും തയാറായി നില്ക്കുന്ന വധൂവരന്മാരും വിവാഹ ഫോട്ടോഷൂട്ടില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. സേവ് ദി ഡേറ്റ്…
Read MoreCategory: RD Special
ഇത് തപസ്വിനി; ഇരുട്ടിന്റെ ലോകത്തു നിന്നും സ്വപ്ന നേട്ടം കൈവരിച്ച മിടുമിടുക്കി
കാഴ്ചയില്ലാത്ത ലോകത്ത് നിന്നും പ്രതിസന്ധികളെ പടവെട്ടി തോൽപ്പിച്ച് 23 കാരി സ്വന്തമാക്കിയത് ആരും കൊതിക്കുന്ന നേട്ടം. ഒഡിഷ സിവിൽ സർവീസിൽ 161-ാം റാങ്ക് സ്വന്തമാക്കിയ തപസ്വനി ദാസ് എന്ന ഈ യുവതിയുടെ ലോകത്ത് എന്നും ഇരുട്ടാണ്. എന്നാൽ ആ കാരണംകൊണ്ട് സങ്കടപ്പെട്ട് മാറിയിരിക്കുവാൻ ഇവർ തയാറായിരുന്നില്ല. എല്ലാ കഴിവുകളും ഉള്ള ഒരാൾക്ക് പോലും കൈയെത്തി പിടിക്കുവാൻ സാധിക്കാത്ത ലക്ഷ്യസ്ഥാനത്താണ് അവസാനം തപസ്വിനി എത്തിച്ചേർന്നത്. ഭിന്നശേഷി വിഭാഗത്തിന്റെ സംസ്ഥാന കമ്മീഷണർ സുലോചന ദാസ് ആണ് തപസ്വിനിയുടെ ഈ നേട്ടത്തെക്കുറിച്ച് പുറത്തുവിട്ടത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ശസ്ത്രക്രിയ പരാജയമായതിനെ തുടർന്നാണ് തപസ്വനിയുടെ കാഴ്ച നഷ്ടപ്പെടുന്നത്. തനിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഉണ്ടായ ആഘാതത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതിരുന്ന ഇവർ പൊരുതി നേടിയതാണ് ഈ നേട്ടം. പാഠ ഭാഗങ്ങൾ സ്കാൻ ചെയ്ത് ലാപ്ടോപ്പിലാക്കി ഓഡിയോ ഫോർമാറ്റിലേക്ക് മാറ്റിയതിന്…
Read Moreശ്രദ്ധിക്കുക! കേന്ദ്ര മോട്ടോർവാഹന നിയമം; 2019 അനുസരിച്ച് പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ കോഴിക്കോട്: പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019 അനുസരിച്ച് പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ: നിയമം ലംഘിച്ചാലുള്ള (177) മിനിമം പിഴ 100 രൂപയില്‍നിന്ന് 500 രൂപയായി. റോഡ് നിയന്ത്രണ ലംഘന നിയമങ്ങള്‍ (177 എ) 100 രൂപയില്‍നിന്ന് 500 രൂപയാക്കി. ടിക്കറ്റില്ലാതെ യാത്ര (178) ചെയ്താലുള്ള പിഴ 200 രൂപയില്‍നിന്ന് 500 രൂപയായും അധികാരികളുടെ ഉത്തരവുകളുടെ ലംഘനം(179) 500 രൂപയില്‍നിന്ന് 2000 രൂപയായും ലൈസന്‍സില്ലാത്ത വാഹനങ്ങളുടെ അനധികൃത ഉപയോഗം (180) 1000 രൂപയില്‍നിന്ന് 5000 രൂപയായും ലൈസന്‍സില്ലാതെ ഡ്രൈവിംഗ് (181) 500 രൂപയില്‍നിന്ന് 5000 രൂപയായും ഡ്രൈവിംഗ് യോഗ്യതയില്ലാതെ (182) വാഹനമോടിച്ചാല്‍ 500 രൂപയില്‍നിന്ന് 10,000 രൂപയായും വർധിപ്പിച്ചു. അമിത ഭാരമുള്ള വാഹനങ്ങള്‍ (182 ബി)ക്ക് 2000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 1000 രൂപയുമെന്നത് 10,000 രൂപയും 1500…
Read Moreപാറക്കെട്ടിന് മുകളിൽ നിൽക്കുന്ന യുവാവിനെ അടിച്ച് തെറുപ്പിച്ച് തിരമാല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കടൽത്തീരത്തെ പാറക്കെട്ടിന് മുകളിൽ നിൽക്കുന്ന യുവാവിനെ കൂറ്റൻ തിരമാല അടിച്ചു തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടലുളവാക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാക്രൂസ് കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ള ബോണി ഡ്യൂണ്‍ ബീച്ചിലെ പാറക്കെട്ടിന് മുകളിലാണ് യുവാവ് നിന്നത്. തിരമാലയുടെ ശക്തിയിൽ യുവാവ് പാറക്കെട്ടിലേക്ക് തെറിച്ചു വീഴുന്ന യുവാവ് കടലിലേക്ക് വീഴുകയും ചെയ്തു. ഇയാൾ അത്ഭുതകരമായി രക്ഷപെട്ടുവെന്നാണ് അറിയാൻ സാധിക്കുന്നത്. തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്.
Read Moreബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ! റിസം പ്രമോഷനായി ബുള്ളറ്റിലേറി പെണ്‍കുട്ടികൾ കൊച്ചിയിൽനിന്ന് മൂന്നാറിലേക്ക്
കൊച്ചി: ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ മൂന്നാർ വിന്റർ കാർണിവലിന്റെ പ്രചരണാർഥം ‘25 വുമൺ ഓണ്‍ ബുള്ളറ്റ്’ എന്ന പേരിൽ വനിതകളുടെ ബുള്ളറ്റ് റാലി നടത്തി. 18 ബുള്ളറ്റുകളിലായി 25 പെണ്‍കുട്ടികളാണ് മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായി ടൂറിസം വകുപ്പുമായി കൈകോർത്തത്. പ്രളയത്തിനുശേഷം മൂന്നാറിനും കേരളത്തിനും നഷ്ടപ്പെട്ട ടൂറിസം സാധ്യതകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ കൊച്ചിയിൽനിന്ന് മൂന്നാറിലേക്ക് ബുള്ളറ്റ് യാത്ര നടത്തിയത്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവികുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാർ മാരത്തോണ്‍ റേസ് ഡയറക്ടർ വി. സെന്തിൽകുമാർ പങ്കെടുത്തു. സോണിയ ഗ്രെഷ്യസിന്റെ നേതൃത്വത്തിലുള്ള ബുള്ളറ്റ് റൈഡേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് കൊച്ചി- മൂന്നാർ വുമൺ…
Read Moreമരുഭൂമിയും മാളികകളും ഒത്തുചേരുന്ന ജെയ്സാൽമർ
ഇന്ത്യയുടെ സുവർണ നഗരമാണ് രാജസ്ഥാനിലെ ജെയ്സാൽമർ. വിശിഷ്ടമായ കോട്ടകളും മരുഭൂമിയും എല്ലാം ഒത്തുചേരുന്ന നഗരം. ഇവിടുള്ള പുരാതന കെട്ടിടങ്ങൾ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് സവിശേഷമായ മഞ്ഞക്കല്ലുകൾ കൊണ്ടാണ്. ഇതിൽ സൂര്യപ്രകാശം പതിക്കുന്പോൾ ജെയ്സാൽമറിന് സ്വർണപ്രഭകൈവരും. നിരവധി ബോളിവുഡ് സിനിമകൾ ജെയ്സാൽമറിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇവിടേക്ക് സന്ദർശകർ കൂടുതലായും എത്തിത്തുടങ്ങിയത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ജെയ്സാൽമർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജെയ്സാൽമറിലെ കാഴ്ചകൾ പരിചയപ്പെടാം. ജെയ്സാൽമർ കോട്ട ജെയ്സാൽമർ നഗരത്തിൽ കുന്നിന്റെ മുകളിലാണ് ജെയ്സാൽമർ കോട്ട സ്ഥിതിചെയ്യുന്നത്. “സുവർണ കോട്ട’ എന്നും ഇത് അറിയപ്പെടുന്നു. സൂര്യകിരണങ്ങൾ പതിക്കുന്ന സമയത്ത് കോട്ട സ്വർണ നിറമായി മാറും. 1156ൽ രാജാ ജവാൽ ജയ്സാൽ ആണ് കോട്ട നിർമിച്ചത്. 250 അടി പൊക്കവും 1500 അടി നീളവുമുണ്ട് ഈ കോട്ടയ്ക്ക്. 90ലധികം ചെറുകോട്ടകൾ ജെയ്സാൽമർ കോട്ടയ്ക്കകത്തുണ്ട്. മനോഹരമായ…
Read Moreഉണ്ണീശോയ്ക്ക് ഒരു ഉറക്കുപാട്ട്; 35 വർഷം പിന്നിട്ട് ‘പൈതലാം യേശുവേ’
കാവ്യാത്മകത കൊണ്ടും ഈണത്തിന്റെ മനോഹാരിതകൊണ്ടും മലയാളിയുടെ ക്രിസ്മസ് കാലങ്ങളെ പുളകമണിയിച്ച ’ പൈതലാം യേശുവേ…’ എന്ന സൂപ്പർഹിറ്റ് ക്രിസ്മസ് ഗാനം പുറത്തിറങ്ങിയിട്ട് 35 കൊല്ലങ്ങൾ പിന്നിടുന്നു. ഫാ.ജസ്റ്റിൻ പനക്കൽ ഈണം നൽകി കേരളത്തിന്റെ വാനന്പാടി ചിത്ര ആലപിച്ച ഗാനം തലമുറകളുടെ മനസിൽ ഇടംപിടിച്ചിട്ടും, ഈ ഗാനത്തിന്റെ രചയിതാവിനെ കുറിച്ച് അധികമാർക്കും അറിയില്ല. നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വൈദികനുമായ ഫാ.ജോസഫ് പാറങ്കുഴിയാണ് ആ ഗാനരചയിതാവ്. നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വെള്ളനാടിന് സമീപം കാരിക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവക വികാരിയാണ് ഇപ്പോൾ ഫാ.ജോസഫ് പാറാങ്കുഴി. ഗാനമിറങ്ങുന്പോൾ ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക വിദ്യാർഥിയായിരുന്നു. ഗാനഗന്ധർവ്വൻ യേശുദാസിന്റെ തരംഗിണി മ്യൂസിക്സിലൂടെ 1984 ൽ ക്രിസ്മസ് കാലത്ത് പുറത്തിറങ്ങിയ സ്നേഹ പ്രവാഹമെന്ന ഭക്തിഗാന കാസറ്റിൽ നാല് ഗാനങ്ങൾ രചിച്ചുകൊണ്ടാണ് അദ്ദേഹം ആദ്യമായി ക്രിസ്തീയ സംഗീത ശാഖയിലേക്ക് കടന്നുവരുന്നത്. സ്നേഹപ്രവാഹത്തെ ജനപ്രിയമാക്കിയ…
Read Moreരസകരമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍! ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്മസിന്റെ ചില സവിശേഷ പാരമ്പര്യങ്ങള്‍ പരിചയപ്പെടാം
ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ, ഓർമ്മവരുന്ന ചിത്രം ഒരുപക്ഷേ ഒരു ഹോളിവുഡ് സിനിമയിൽനിന്നായിരിക്കാം. അതിമനോഹരമായി അലങ്കരിച്ച വൃക്ഷം, മഞ്ഞുമൂടിയ റോഡുകൾ, ചുവപ്പ്, പച്ച നിറങ്ങൾ. എവിടെയും അലങ്കാരങ്ങൾ, സമ്മാനങ്ങൾ, ശൈത്യകാല വസ്ത്രം എല്ലാറ്റിനും ഉപരിയായി സന്തോഷകരമായ മുഖങ്ങൾ. ധാരാളം ഹോളിവുഡ് ചിത്രങ്ങൾ കാണുന്നത് വെളുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ഒരു ക്രിസ്മസ് ആഘോഷം ചിത്രീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. എന്നാൽ, ഓരോ രാജ്യത്തും അതിന്റേതായ പ്രത്യേകതകളിൽ ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട്. ഇങ്ങനെ ലോകമെന്പാടും ആഘോഷിക്കുന്ന ക്രിസ്മസിന്റെ ചില സവിശേഷ പാരന്പര്യങ്ങൾ പരിചയപ്പെടാം. ചിലത് സാധാരണമെന്നു തോന്നുന്നവ, ചിലത് തികച്ചും വിചിത്രമായത്, ചിലത് വിദൂരമായി “ക്രിസ്മസ്’ എന്നതിന്റെ അടയാളംപോലും ഇല്ലാത്തവ. അങ്ങനെ നീളുന്നു… 1) ഗ്രേറ്റ് ബ്രിട്ടൺ – മിസ്റ്റ്ലെറ്റോയ്ക്കു കീഴിലുള്ള ചുംബനം 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ദാസൻമാർ പിന്തുടർന്നിരുന്ന ഒരു പാരന്പര്യമായിരുന്നു, മിസ്റ്റ് ലെറ്റോ (ഇത്തിൾക്കണ്ണിപോലെ വളരുന്ന ഒരിനം നിത്യ ഹരിത ചെടി) വീടിനകത്തു തൂക്കിയിടുക.…
Read Moreവഴിമാറെടാ..! തടസമായ റെയിൽവേ ഗേറ്റ് എടുത്ത് മാറ്റി ആനയുടെ സവാരി; ദൃശ്യങ്ങൾ പുറത്ത്
റെയിൽവേ ട്രാക്ക് കടന്ന് പോകുവാൻ തടസമായി നിന്ന റെയിൽവേ ഗേറ്റ് എടുത്ത് മാറ്റി ആന നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. എന്നാൽ സംഭവം എവിടെ നിന്നും പകർത്തിയതാണെന്ന് വ്യക്തമല്ല. തുമ്പി കൈകൊണ്ട് ഗേറ്റ് തുറക്കുവാൻ ശ്രമിച്ച ആന ആദ്യം പരാജയപ്പെട്ടു. എന്നാൽ ശ്രമം ഉപേക്ഷിക്കുവാൻ തയാറാകാതിരുന്ന ആന തല ഉപയോഗിച്ച് ഗേറ്റ് തുറന്നതിന് ശേഷം പാളത്തിലേക്ക് കയറുകയായിരുന്നു. അടുത്ത ഗേറ്റ് കാൽ കൊണ്ട് ചവിട്ടി താഴ്ത്തിയതിന് ശേഷം ആന സ്ഥലത്ത് നിന്നും നടന്ന് പോകുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ആന കടന്ന് പോകുന്ന സമയം ട്രെയിനൊന്നും വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. Level crossing or the train line won’t stop this elephant to migrate. They remember their…
Read Moreമഴയില്ലാതെ നല്ല തണുപ്പ്! മഞ്ഞുമൂടിയ അഞ്ചുനാട് സഞ്ചാരികളുടെ പ്രിയ താവളം
മറയൂർ: മഴനിഴലിന്റെ നാടായ മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചുനാട് മലനിരകൾ കാഴ്ചയ്ക്ക് നവ്യാനുഭൂതി പകർന്ന് മഞ്ഞുമൂടി. മഴയില്ലാതെ നല്ല തണുപ്പ് അനുഭവപ്പെടുന്നതിനാൽ സഞ്ചാരികളുടെ പ്രിയതാവളമായി മറയൂർ മലനിരകൾ മാറുകയാണ്. ഇപ്പോൾ സ്കൂളുകളിൽനിന്ന് എത്തുന്ന കുട്ടികളുടെ തിരക്കാണ് കൂടുതലായും. ചെലവ് കുറവായതിനാലും കാഴ്ചകളുടെ വൈവിധ്യവും അനുകൂല കാലാവസ്ഥയുമാണ് സഞ്ചാരികൾ മറയൂർ മേഖലയെ കൂടുതലായി തെരഞ്ഞെടുക്കുന്നതിനു കാരണം. ബസുകളിൽ എത്തുന്ന കുട്ടികൾ മറയൂരിലെത്തി ട്രെക്കിംഗിനായി ജീപ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ചന്ദനക്കാടുകളും മുനിയറകളും ഏറെയുള്ള മുരുകൻ മല, ആനക്കോട്ടപ്പാറ, ഭ്രമരം സൈറ്റ്, തേൻപാറ, ശീതകാല പച്ചക്കറി, പഴം തോട്ടങ്ങൾ, മറയൂർ ശർക്കര ഉത്പാദന കേന്ദ്രം എന്നിവ സന്ദർശിച്ച് കുട്ടികൾക്ക് സുരക്ഷിതമായി കുളിക്കുവാൻ കഴിയുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടം, കീഴാന്തൂർ കച്ചാരം വെള്ളച്ചാട്ടം, കരിന്പിൻ പാടങ്ങൾ എന്നിവ സന്ദർശിച്ച് മറയൂരിൽ ട്രെക്കിംഗ് അവസാനിക്കും. ലക്കം വെള്ളച്ചാട്ടവും തേയിലത്തോട്ടങ്ങളും തലയാർ തേയില ഫാക്ടറിയും സന്ദർശിക്കാൻ കഴിയും.…
Read More