ത​​ലൈ​​വാ! വി​​ന്‍റേ​​ജ് ഷോ​​ട്ടു​​ക​​ളു​​മാ​​യി ഐ​​പി​​എ​​ല്ലിൽ ധോണി

ആ​​രാ​​ധ​​ക​​ർ എം.​​എ​​സ്. ധോ​​ണി​​യെ സ്നേ​​ഹ​​ത്തോ​​ടെ വി​​ളി​​ക്കു​​ന്ന​​ത് ത​​ല എ​​ന്ന്. ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ കാ​​ഴ്ച​​വ​​ച്ച ബു​​ദ്ധി​​കൂ​​ർ​​മ​​ത ഈ ​​വി​​ളി​​ക്കൊ​​രു കാ​​ര​​ണ​​മാ​​യി. 43-ാം വ​​യ​​സി​​ലേ​​ക്ക് മൂ​​ന്ന് മാ​​സ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്ര​​മു​​ള്ള​​പ്പോ​​ഴും വി​​ന്‍റേ​​ജ് ഷോ​​ട്ടു​​ക​​ളു​​മാ​​യി ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കു​​ക​​യാ​​ണ് ത​​ല. അ​​തോ​​ടെ ത​​ലൈ​​വ​​ർ​​ക്ക് വ​​ണ​​ക്ക​​മെ​​ന്ന് ക്രി​​ക്ക​​റ്റ് ലോ​​കം ഒ​​ന്ന​​ട​​ങ്കം പ​​റ​​ഞ്ഞു… ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന് എ​​തി​​രേ ധോ​​ണി ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​ണ് ആ​​രാ​​ധ​​ക​​രെ കോ​​രി​​ത്ത​​രി​​പ്പി​​ച്ച​​ത്. 16 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 37 റ​​ണ്‍​സു​​മാ​​യി ധോ​​ണി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പ​​ക്ഷേ, ചെ​​ന്നൈ 20 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ചെ​​ന്നൈ​​യു​​ടെ തോ​​ൽ​​വി​​യേ​​ക്കാ​​ൾ വി​​ന്‍റേ​​ജ് ധോ​​ണി​​യു​​ടെ ബാ​​റ്റിം​​ഗാ​​യി​​രു​​ന്നു ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി​​യ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ആ​​ൻ‌​റി​​ക് നോ​​ർ​​ക്കി​​യ എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ര​​ണ്ട് സി​​ക്സും ര​​ണ്ട് ഫോ​​റും ധോ​​ണി നേ​​ടി. അ​​തി​​ൽ ഒ​​രു സി​​ക്സ് ഒ​​റ്റ​​കൈ​​യാ​​ലു​​ള്ള​​താ​​യി​​രു​​ന്നു. ധോ​​ണി​​ക്ക് പ​​രി​​ക്കോ? ഡ​​ൽ​​ഹി​​ക്ക് എ​​തി​​രാ​​യ ഇ​​ന്നിം​​ഗ്സി​​നു​​ശേ​​ഷം ഗാ​​ല​​റി​​യെ അ​​ഭി​​വാ​​ദ്യം…

Read More

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം എ​ഡി​ഷ​നി​ൽ സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ൻ കീ​ഴ​ട​ക്കി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സ് 17-ാം സീ​സ​ണി​ൽ വ​ഴ​ങ്ങു​ന്ന തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​യാ​ണ്. 2024 സീ​സ​ണി​ൽ ഇ​തു​വ​രെ ജ​യം നേ​ടാ​ത്ത ഏ​ക ടീ​മും മും​ബൈ മാ​ത്ര​മാ​ണ്. സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 125/9 (20). രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 127/4 (15.3). ചെ​റി​യ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​നു വേ​ണ്ടി റി​യാ​ൻ പ​രാ​ഗ് (39 പ​ന്തി​ൽ 54 നോ​ട്ടൗ​ട്ട്) ടോ​പ് സ്കോ​റ​റാ​യി. യ​ശ​സ്വി ജ​യ്സ്വാ​ൾ (10), ജോ​സ് ബ​ട്‌ല​ർ (13), സ​ഞ്ജു സാം​സ​ൺ (12), ആ​ർ. അ​ശ്വി​ൻ (16) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് രാ​ജ​സ്ഥാ​ന് ന​ഷ്ട​പ്പെ​ട്ട​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ട്രെ​ന്‍റ് ബോ​ൾ​ട്ട് മി​ന്ന​ൽ​പ്പി​ണ​രാ​യ​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​റ്റിം​ഗ് ബോ​ൾ​ട്ട് ഇ​ള​കി​ത്തെ​റി​ക്കു​ന്ന​താ​ണ് വാ​ങ്ക​ഡെ…

Read More

സ്വ​ന്തം റി​ക്കാ​ര്‍​ഡ് തി​രു​ത്തി റി​ക്കാ​ര്‍​ഡിൽ ബൊ​പ്പ​ണ്ണ സ്റ്റൈൽ

മ​യാ​മി: സ്വ​ന്തം റി​ക്കാ​ര്‍​ഡ് തി​രു​ത്തി ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് ഇ​തി​ഹാ​സം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ. മ​യാ​മി ഓ​പ്പ​ണ്‍ എ​ടി​പി മാ​സ്റ്റേ​ഴ്‌​സ് 1000 കി​രീ​ടം നേ​ടു​ന്ന പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​ന്‍ എ​ന്ന സ്വ​ന്തം റി​ക്കാ​ര്‍​ഡാ​ണ് നാ​ല്‍​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ ബൊ​പ്പ​ണ്ണ തി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​റ്റ് എ​ബ്ഡ​നൊ​പ്പം ഇ​ന്ത്യ​ന്‍ വെ​ല്‍​സ് ഡ​ബി​ള്‍​സ് കി​രീ​ടം നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് ഇ​ത്ത​വ​ണ തി​രു​ത്തി. മൂ​ന്നു സെ​റ്റ് നീ​ണ്ട ഫൈ​ന​ലി​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ ഇ​വാ​ന്‍ ഡോ​ഡി​ച്ച്-​അ​മേ​രി​ക്ക​യു​ടെ ഓ​സ്റ്റി​ന്‍ ക്രാ​ജി​ചെ​ക് കൂ​ട്ടു​കെ​ട്ടി​നെ 6-7, 6-3, 10-6ന് ​ത​ക​ര്‍​ത്താ​ണ് ബൊ​പ്പ​ണ്ണ-​എ​ബ്ഡ​ന്‍ സ​ഖ്യം ഇത്തവണ ജേ​താ​ക്ക​ളാ​യ​ത്. ഈ ​ജ​യ​ത്തോ​ടെ ഇ​വ​ര്‍ പു​രു​ഷ ഡ​ബി​ള്‍​സ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ബൊ​പ്പ​ണ്ണ​യു​ടെ 14-ാമ​ത്തെ എ​ടി​പി മാ​സ്റ്റേ​ഴ്‌​സ് 1000 ഫൈ​ന​ലാ​ണ്. എ​ടി​പി ടൂ​ര്‍ ലെ​വ​ലി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ 63-ാമ​ത്തെ ഫൈ​ന​ലും. ലി​യാ​ണ്ട​ര്‍ പേ​സി​നു​ശേ​ഷം ഒ​മ്പ​ത് എ​ടി​പി മാ​സ്റ്റേ​ഴ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും ഫൈ​ന​ലി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ്.

Read More

ചെ​മ്പ​ട ജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലി​വ​ര്‍​പൂ​ളി​നു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ 2-1ന് ​ബ്രൈ​റ്റ​ണി​നെ കീ​ഴ​ട​ക്കി. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍ നി​ന്ന​ശേ​ഷം ലൂ​യി​സ് ഡി​യ​സ് (27′), മു​ഹ​മ്മ​ദ് സ​ല (65′) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ജ​യം. 67 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ല്‍​സി​യും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ജ​യം കൈ​വി​ട്ടു. ചെ​ല്‍​സി 2-2ന് ​ബേ​ണ്‍​ലി​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യമോ​ഹം ബ്രെ​ന്‍റ്‌​ഫോ​ഡ് ത​ക​ര്‍​ത്തു, മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​ന്‍​ഹാം 2-1ന് ​ലൂ​ട്ട​ന്‍ ടൗ​ണി​നെ തോ​ല്‍​പ്പി​ച്ചു.

Read More

കൂ​സ​ലി​ല്ലാ​തെ ലെ​വ​ര്‍​കൂ​സ​ന്‍

മ്യൂ​ണി​ക്/​ലെ​വ​ര്‍​കൂ​സ​ന്‍: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ കി​രീ​ട​ത്തോ​ട് അ​ടു​ത്ത് ബെ​യ​ര്‍ ലെ​വ​ര്‍​കൂ​സ​ന്‍. ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് സ്വ​ന്തം ക​ള​ത്തി​ലെ തോ​ല്‍​വി​യോ​ടെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ത​മി​ച്ചു തു​ട​ങ്ങി. ലീ​ഗി​ല്‍ ഇ​നി ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി​യു​ണ്ട്. ഹോ​ഫ​ന്‍​ഹൈ​മി​നെ​തി​രേ സ്വ​ന്തം ക​ള​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ലീ​ഗി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബെ​യ​ര്‍ ലെ​വ​ര്‍​കൂ​സ​ന്‍ 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ ലെ​വ​ര്‍​കൂ​സ​ന് 73 പോ​യി​ന്‍റാ​യി. ഈ ​സീ​സ​ണി​ല്‍ തോ​ല്‍​വി അ​റി​യാ​തെ ലെ​വ​ര്‍​കൂ​സ​ന്‍റെ 39-ാം മ​ത്സ​ര​മാ​യി​രു​ന്നു. 1999-2000 സീ​സ​ണി​ല്‍ ആ​കെ നേ​ടി​യ 73 പോ​യി​ന്‍റ് എ​ന്ന ക്ല​ബ് റി​ക്കാ​ര്‍​ഡി​ലാ​ണ് ലെ​വ​ര്‍​കൂ​സ​ന്‍ ഇ​പ്പോ​ള്‍. യൂ​റോ​പ്പി​ലെ അ​ഞ്ച് മു​ന്‍​നി​ര ലീ​ഗു​ക​ളി​ല്‍ തോ​ല്‍​വി അ​റി​യാ​തെ​യു​ള്ള ക​ണ​ക്കി​ല്‍ ലെ​വ​ര്‍​കൂ​സ​ന്‍ ര​ണ്ടാ​മ​തെത്തി. 2004-05 സീ​സ​ണി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ നേ​ടി​യ 38 തോ​ല്‍​വി അ​റി​യാ​തെ​യു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ റി​ക്കാ​ര്‍​ഡാ​ണ് മ​റി​ക​ട​ന്ന​ത്. 2011-12 സീ​സ​ണി​ല്‍ തോ​ല്‍​വി അ​റി​യാ​തെ 42 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച യു​വ​ന്‍റ​സാ​ണ് മു​ന്നി​ല്‍.മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍…

Read More

ബ്ര​സീ​ലി​ന്‍റെ പു​തി​യ പെ​ലെ; എ​ൻ​ഡ്രി​ക് റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴ​ൻ

മാ​​ഡ്രി​​ഡ്: ബ്ര​​സീ​​ലി​​ന്‍റെ പു​​തി​​യ പെ​​ലെ എ​​ന്ന് ഇ​​തി​​നോ​​ട​​കം പേ​​രെ​​ടു​​ത്ത എ​​ൻ​​ഡ്രി​​ക്കി​​ന്‍റെ മ​​റ്റൊ​​രു മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ന് ഫു​​ട്ബോ​​ൾ ലോ​​കം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. മാ​​ഡ്രി​​ഡി​​ലെ സാ​​ന്‍റി​​യാ​​ഗൊ​​ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​ര​​ങ്ങേ​​റി​​യ രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​നും ബ്ര​​സീ​​ലും 3-3ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന കാ​​ന​​റി​​ക​​ൾ​​ക്കു​​വേ​​ണ്ടി ര​​ണ്ടാം ഗോ​​ൾ നേ​​ടി​​യ​​ത് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ എ​​ൻ​​ഡ്രി​​ക് ആ​​യി​​രു​​ന്നു. സ്പെ​​യി​​നി​​നാ​​യ റോ​​ഡ്രി (12’, 87’) ര​​ണ്ട് പെ​​നാ​​ൽ​​റ്റി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു ഗോ​​ൾ ഡാ​​നി ഓ​​ൾ​​മൊ​​യു​​ടെ (36’) വ​​ക​​യാ​​യി​​രു​​ന്നു. എ​​ൻ​​ഡ്രി​​ക്കി​​നൊ​​പ്പം (50’) റോ​​ഡ്രി​​ഗൊ (40’), ലൂ​​കാ​​സ് പ​​ക്വെ​​റ്റ (90+6’) എ​​ന്നി​​വ​​രും ബ്ര​​സീ​​ലി​​നാ​​യി ഗോ​​ൾ നേ​​ടി. റൊ​​ണാ​​ൾ​​ഡോ​​യ്ക്കു​​ശേ​​ഷം (1994) ബ്ര​​സീ​​ൽ സീ​​നി​​യ​​ർ ടീ​​മി​​ൽ എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​രം, കാ​​ന​​റി​​ക​​ൾ​​ക്കാ​​യി 57 വ​​ർ​​ഷ​​ത്തി​​നി​​ടെ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ൻ, വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ താ​​രം തു​​ട​​ങ്ങി​​യ റി​​ക്കാ​​ർ​​ഡു​​ക​​ൾ ഇ​​തി​​നോ​​ട​​കം എ​​ൻ​​ഡ്രി​​ക് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. നാ​​ല്…

Read More

ഐപിഎല്ലിൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി ക്യാ​​പ്റ്റ​​നും ശി​​ഷ്യ​​നും…

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് പു​​തി​​യ ക്യാ​​പ്റ്റ​​ൻ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ കീ​​ഴി​​ൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി. സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ കീ​​ഴ​​ട​​ക്കി​​യ സി​​എ​​സ്കെ, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നെ 63 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. ഐ​​പി​​എ​​ല്ലി​​ൽ ക്യാ​​പ്റ്റ​​നാ​​യി ഋ​​തു​​രാ​​ജി​​ന് നൂ​​റു​​മേ​​നി ജ​​യം. എ​​ന്നാ​​ൽ, ക​​ള​​ത്തി​​ൽ ഋ​​തു​​രാ​​ജ് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ക്യാ​​പ്റ്റ​​ന്‍റെ അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ക്കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഓ​​രോ കാ​​ര്യ​​ങ്ങ​​ളി​​ലും എം.​​എ​​സ്. ധോ​​ണി​​യു​​ടെ നി​​ർ​​ദേ​​ശം ഋ​​തു​​രാ​​ജ് തേ​​ടു​​ന്ന​​ത് കാ​​ണാം. എ​​ന്നാ​​ൽ, എ​​ല്ലാ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും ധോ​​ണി​​യു​​ടെ അ​​നു​​മ​​തി ഋ​​തു​​രാ​​ജ് തേ​​ടാ​​റി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഋ​​തു​​രാ​​ജ് മി​​ക​​വ് പു​​ല​​ർ​​ത്തി എ​​ന്നു വി​​ല​​യി​​രു​​ത്താം. കാ​​ര​​ണം, എം.​​എ​​സ്. ധോ​​ണി​​യു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ മാ​​നി​​ക്കു​​ന്ന​​തി​​നൊ​​പ്പം സ്വ​​ന്ത​​മാ​​യി ഫീ​​ൽ​​ഡിം​​ഗ് നി​​യ​​ന്ത്ര​​ണം, ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​വും ഋ​​തു​​രാ​​ജ് ഇ​​തി​​നോ​​ട​​കം വെ​​ളി​​പ്പെ​​ടു​​ത്തി. ടാ​​ക്റ്റി​​ക്ക​​ൽ മാ​​സ്റ്റ​​ർ​​സ്ട്രോ​​ക്ക് ആ​​ർ​​സി​​ബി​​ക്ക് എ​​തി​​രേ…

Read More

ഐ​പി​എ​ല്ലി​ലെ റിക്കാർഡ് സ്കോ​ർ കുറിച്ച് സ​ണ്‍​റൈ​സേ​ഴ്സ്

ഹൈ​ദ​രാ​ബാ​ദ്: വ​ന്ന​വ​ർ വ​ന്ന​വ​ർ ബാ​റ്റെ​ടു​ത്ത് ക​ലി​തു​ള്ളി​യ​തോ​ടെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ക്ക​പ്പെ​ട്ടു. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ല്ലി​ത്ത​ക​ർ​ത്ത് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നേ​ടി​യ​ത് 277 റ​ണ്‍​സ്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​സ്കോ​റാ​ണി​ത്. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 2013ൽ ​പൂ​ന വാ​രി​യേ​ഴ്സി​ന് എ​തി​രേ നേ​ടി​യ 263/5 എ​ന്ന റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്. അ​ടി​യും തി​രി​ച്ച​ടി​യും തീ​പ്പൊ​രി സൃ​ഷ്ടി​ച്ച മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് 31 റ​ൺ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​പ്പി​ച്ചു. തി​ല​ക് വ​ർ​മ്മ (34 പ​ന്തി​ൽ 64), ടീം ​ഡേ​വി​ഡ് (22 പ​ന്തി​ൽ 42 നോ​ട്ടൗ​ട്ട് ), ഇ​ഷാ​ൻ ശ​ർ​മ (13 പ​ന്തി​ൻ 34) എ​ന്നി​വ​രാ​ണ് തി​രി​ച്ച​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 523 റ​ൺ​സ് പി​റ​ന്ന റി​ക്കാ​ർ​ഡ് മ​ത്സ​ര​ത്തി​നാ​ണ് ഐ​പി​എ​ൽ വെ​ടി​ക്കെ​ട്ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്കോ​ർ: സ​ൺ​റൈ​സേ​ഴ്സ് 277/3 (20). മും​ബൈ…

Read More

ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന് ചെ​​​​ന്നൈ​​​​യിൽ

ചെ​​​​ന്നൈ: ഒ​​​​രു വ്യാ​​​​ഴ​​​​വ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഐ​​​​പി​​​​എ​​​​ൽ ക​​​​ലാ​​​​ശ​​​​പ്പോ​​​​രാ​​​​ട്ടം ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്നു. പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ എം.​​​​എ. ചി​​​​ദം​​​​ബ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ മേ​​​​യ് 26 നാ​​​​ണ് ആ​​​വേ​​​ശ​​​ക്കി​​​രീ​​​ടം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പോ​​​ര്. 2011ലും 2012ലും ഫൈ​​​​ന​​​​ൽ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ച്ച​​​​ത് ചെ​​​​ന്നൈ ആ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു​​​​ത​​​​വ​​​​ണ കി​​​​രീ​​​​ട ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഹോം​​​​ഗ്രൗ​​​​ണ്ടാ​​​​യ ചെ​​​​ന്നൈ​​​​യി​​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് ര​​​​ണ്ടാം ക്വാളിഫയറും, മേ​​​​യ് 24ന്. ​​​ആ​​​​ദ്യ ക്വാളിഫയർ 21ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലാ​​​​ണ്. പി​​​​റ്റേ​​​​ന്ന് ഇ​​​​തേ വേ​​​​ദി​​​​യി​​​​ൽ എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​റും ന​​​ട​​​ത്തു​​​മെ​​​ന്ന് ര​​​​ണ്ടാം​​​​പാ​​​​ദ മ​​​​ത്സ​​​​ര​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​പ്രി​​​​ൽ എ​​​​ട്ടി​​​​ന് ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും ത​​​​മ്മി​​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തോ​​​ടെ ര​​​ണ്ടാം​​​പാ​​​ദ മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. മാ​​​​ർ​​​​ച്ച് 22 നു ​​​​തു​​​​ട​​​​ങ്ങി ഏ​​​​പ്രി​​​​ൽ എ​​​​ഴു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​ദ്യ​​​ഘ​​​ട്ട മ​​​ത്സ​​​ര​​​ക്ര​​​മം നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ച​​​ത്.

Read More

ടീം മുന്നേറിയില്ലെങ്കി​​ൽ വി​​ര​​മി​​ക്കു​​മെ​​ന്ന് കോ​​ച്ച് ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്

ഗോ​​ഹ​​ട്ടി: 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ മൂ​​ന്നാം റൗ​​ണ്ടി​​ലേക്ക് ഇ​​ന്ത്യ മുന്നേറിയി​​ല്ലെ​​ങ്കി​​ൽ രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്. യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ നേ​​രി​​ടും. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യാ​​ൽ 2027 എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​നു നേ​​രി​​ട്ട് യോ​​ഗ്യ​​ത ല​​ഭി​​ക്കും. ഇ​​ന്ത്യ​​യെ മൂ​​ന്നാം റൗ​​ണ്ടി​​ൽ എ​​ത്തി​​ച്ചി​​ല്ലെ​​ങ്കി​​ൽ, അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ അ​​ധ്വാ​​ന​​ത്തി​​ൽ ഇ​​വി​​ടെ ചെ​​യ്ത എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളി​​ലും അ​​ന്ത​​സോ​​ടെ, അ​​ഭി​​മാ​​ന​​ത്തോ​​ടെ ഞാ​​ൻ പോ​​കും. ഞാ​​ൻ എ​​ന്‍റെ സ്ഥാ​​നം മ​​റ്റൊ​​രാ​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്താ​​ൻ ഇ​​ന്ത്യ​​ക്ക് ഇ​​നി​​യും അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ക്ക​​ണം. അ​​ഫ്ഗാ​​നെ​​തി​​രേ എ​​വേ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​യേ​​ണ്ടി​​വ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ക്കു ക്ഷീ​​ണ​​മാ​​യ​​ത്. 2019ൽ ​​ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ സ്റ്റി​​മാ​​ച്ചി​​ന്‍റെ ക​​രാ​​ർ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 2026 വ​​രെ നീ​​ട്ടി​​യി​​രു​​ന്നു.

Read More