ദുബായ്: കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാര സാധ്യതാപട്ടിക ഐസിസി പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലെയും നാലംഗ സാധ്യതാപട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഇന്ത്യൻ താരങ്ങൾ വിവിധ വിഭാഗത്തിലായി പട്ടികകളിൽ ഇടംനേടി. 2023 പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2023 ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ സാധ്യതാപട്ടികയിൽ വിരാട് കോഹ്ലി ഇടംനേടി. ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരാണ് സാധ്യതാപട്ടികകളിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. എമേർജിംഗ് താരം (പുരുഷവിഭാഗം): യശസ്വി ജയ്സ്വാൾ, രചിൻ രവീന്ദ്ര, ജെറാൾഡ് കോറ്റ്സീ, ദിൽഷൻ മധുശങ്ക. പുരുഷ ട്വന്റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ: സൂര്യകുമാർ യാദവ്, സിക്കന്ദർ റാസ, മാർക്ക് ചാപ്മാൻ, അൽപേഷ് രാംജാനി (യുഗാണ്ട) ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ: ശുഭ്മാൻ ഗിൽ, മുഹമ്മദ്…
Read MoreCategory: Sports
ക്ലബ്ബിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് എംബപ്പെ
പാരീസ്: പിഎസ്ജിയിൽ (പാരീസ് സെന്റ് ജർമെയ്ൻ) തുടരുമോ എന്നതിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ക്ലബ്ബിന്റെ താത്പര്യം സംരക്ഷിക്കുകയാണ് പ്രധാനമെന്നും വ്യക്തമാക്കി ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ. പിഎസ്ജിയുമായി ആറ് മാസം മാത്രമാണ് താരത്തിന് കരാർ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ലീഗ് വണ്ണിനു പുറത്തുള്ള ഏതു ക്ലബ്ബുമായും എംബപ്പെ ട്രാൻസ്ഫർ കാര്യത്തിൽ ചർച്ച നടത്തുന്നതിൽ തെറ്റില്ല. ‘കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ് പ്രസിഡന്റുമായി ഞാൻ കരാർ ഉണ്ടാക്കിയിരുന്നു. ക്ലബ്ബിൽ ശാന്ത അന്തരീക്ഷം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം. എന്റെ ട്രാൻസ്ഫറിന്റെ കാര്യം അതിനും മുകളിലല്ല. ക്ലബ്ബിൽ തുടരണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ – എംബപ്പെ പറഞ്ഞു. സ്പാനിഷ് വന്പനായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ എഫ്സി തുടങ്ങിയ ക്ലബ്ബുകൾ എംബപ്പെയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ട്രോഫി ഡെസ് ചാന്പ്യൻസ് (ഫ്രഞ്ച് ചാന്പ്യൻസ് ട്രോഫി) ഫൈനലിൽ 2-0ന് ടുളൂസിനെ…
Read Moreതാങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റണ്‍ ചേസ് ഏതാണ് … കിടുക്കാച്ചി മറുപടി നൽകി സഞ്ജു
കോഴിക്കോട്: ക്രിക്കറ്റില്‍ അടിച്ചുതകര്‍ക്കുന്ന ബാറ്റ്സ്മാനാണല്ലോ… താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റണ്‍ ചേസ് ഏതാണ് …ചോദ്യത്തെക്കാള്‍ സ്പീഡില്‍ ഗ്രൗണ്ടിലെ തകര്‍പ്പന്‍ഷോട്ട് പോലെ മറുപടി എത്തി…അതിനി വരാനിരിക്കുന്നതേയുള്ളൂ.. നിറഞ്ഞ കരഘോഷം ഉയരുമ്പോള്‍ മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മുഖത്ത് ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന ഭാവം. ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ഏകദിന പരമ്പരയില്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളിംഗിനെ നേരിട്ട ലാഘവത്തോടെയായിരുന്നു ഓരോ മറുപടിയും. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടര്‍മാരുമായി നടത്തിയ മുഖാമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ഏകദിനത്തില്‍ അവരുടെ നാട്ടില്‍ സെഞ്ചുറി നേടിയപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: അന്ന് അതിനേക്കാള്‍ വലിയ ആഘോഷം കേരളത്തിലെ സ്വന്തം വീട്ടിലുണ്ടായിരുന്നു… സ്വന്തം ഏട്ടന് കേരളത്തില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടിയ ആഘോഷമായിരുന്നു അത്. ഇതില്‍ പ്പരം സന്തോഷം എന്തു…
Read Moreസാക്ഷി മാലിക്കിനും പൂനിയയ്ക്കുമെതിരേ ജൂനിയർ ഗുസ്തി താരങ്ങൾ
ന്യൂഡൽഹി: ദേശീയ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. ലൈംഗീകാതിക്രമ കേസിൽ ബ്രിജ് ഭൂഷനെതിരേ സമരംചെയ്ത ഗുസ്തി താരങ്ങൾക്കെതിരേയാണ് ജൂനിയർ താരങ്ങളുടെ പ്രതിഷേധം. പുതിയതായി തെരഞ്ഞെടുത്ത ഭണസമിതിയുടെ സസ്പെൻഷൻ പത്ത് ദിവസത്തിനകം പിൻവലിക്കണമെന്നാണ് ആവശ്യം. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജറംഗ് പൂനിയ എന്നീ താരങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി ജൂനിയർ താരങ്ങൾ ജന്തർ മന്ദിറിൽ പ്രതിഷേധിച്ചു. തുടർന്ന് ഇന്ത്യാ ഗേറ്റിലേയ്ക്ക് മാർച്ച് നടത്തി. താരങ്ങളുടെ മാർച്ച് പോലീസ് തടഞ്ഞു. സഞ്ജയ് സിംഗ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് ജൂനിയർ താരങ്ങൾ പ്രതിഷേധവുമായെത്തിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അർജുന അവാർഡ് ഉൾപ്പെടെ മടക്കി നൽകുമെന്ന് താരങ്ങളും പരിശീലകരും പറഞ്ഞു. തുടർന്ന്, ഈ സാഹചര്യത്തിൽ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ സർക്കാർ ഏറ്റെടുക്കണമെന്നും സാക്ഷി മാലിക്കും ആവശ്യപ്പെട്ടു.
Read Moreമുഖ്യ പരിശീലകനെ പുറത്താക്കി മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സ്
കോൽക്കത്ത: മുഖ്യപരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് മോഹൻ ബഗാൻ സുപ്പർ ജയന്റ്സ്. യുവാൻ ഫെറാൻഡോയെയാണ് ക്ലബ് പുറത്താക്കിയത്. കഴിഞ്ഞ സീസണിലെ ക്ലബിനെ കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകനെ പുറത്താക്കിയ തീരുമാനത്തിന്റെ അമ്പരപ്പിലാണ് ആരാധകർ. ഐ.എസ്.എല്ലില്‍ ഉള്‍പ്പെടെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പരിശീലകനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. എ.എഫ്.സി കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഐ.എസ്.എല്ലിലും മോശ പ്രകടനമാണ് ക്ലബ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു.നിലവില്‍ ഐ.എസ്.എല്ലില്‍ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. പത്ത് മത്സരങ്ങളിലായി ആറ് ജയം, മൂന്ന് തോൽവി ഒരു സമനില എന്നിങ്ങനെയാണ് ടീമിന്റെ പ്രകടനം. മുൻ പരിശീലകൻ കൂടിയായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. അത്ലറ്റികോ ഡി കോൽക്കത്തയെ രണ്ട് വട്ടം ഐഎസ്എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ കൂടിയാണ് ഹബ്ബാസ്.
Read Moreദേശീയ സ്കൂൾ അത്ലറ്റിക്സ്; സ്വർണമെഡൽ ജേതാക്കളെ അനുമോദിച്ചു
പത്തനംതിട്ട: മഹാരാഷ്ട്രയിലെ ചാന്ത്രപ്പൂരിൽ നടന്ന നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ എച്ച്. അമാനിക, സ്നേഹ മറിയം വിൽസൺ എന്നിവർക്ക് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ. അനിൽകുമാർ കായികതാരങ്ങളെയും കോച്ച് റെജിന്‍ മാത്യുവിനെയും ആദരിച്ചു.സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് തങ്കച്ചൻ പി. ജോസഫ്, സതീഷ് പിൽ, പി.ആർ. അജിത്, ബിജോയി തോമസ്, സുധീഷ് ആചാര്യ, ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി അമൃത് സോമരാജൻ എന്നിവർ പ്രസംഗിച്ചു. x100 മീറ്റർ റിലേയിൽ പങ്കെടുത്താണ് ഇരുവരും കേരളത്തിനുവേണ്ടി സ്വർണം നേടിയത്.
Read Moreഎതിരാളികൾപോലും ആസ്വദിക്കുന്ന സെഞ്ചുറിച്ചാട്ടം; ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ച് ഡേവിഡ് വാർണർ
സിഡ്നി: സെഞ്ചുറിക്കുശേഷം വായുവിൽ ഉയർന്നു ചാടി ഡേവിഡ് വാർണർ നടത്തുന്ന ആഘോഷമുണ്ട്, എതിരാളികൾപോലും ആസ്വദിക്കുന്നതാണ് വാർണറിന്റെ ആ സെഞ്ചുറിച്ചാട്ടം. ക്രിക്കറ്റിൽ ഇനി ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്ററായ വാർണറിന്റെ സെഞ്ചുറിച്ചാട്ടം ഉണ്ടാകില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിക്കൽ താരം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി അറിയിച്ചതോടെയാണിത്. പാക്കിസ്ഥാനെതിരേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരന്പരയായിരിക്കും തന്റെ അവസാന റെഡ് ബോൾ ക്രിക്കറ്റ് എന്ന് നേരത്തേ വാർണർ അറിയിച്ചിരുന്നു. ടെസ്റ്റ് വിരമിക്കൽ നേരത്തേ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് 2024 പുതുവത്സര ദിനത്തിൽ ഏകദിനത്തിൽനിന്നും വിരമിക്കുന്ന കാര്യം വാർണർ ലോകത്തെ അറിയിച്ചത്. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ഫൈനൽ ഇതോടെ വാർണറിന്റെ അവസാന മത്സരമായി പരിണമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ് വാർണർ എന്നതും ശ്രദ്ധേയം. 2025 ചാന്പ്യൻസ് ട്രോഫി! പുതിയ താരങ്ങൾ ഉയർന്നുവരുന്നതിനായി വഴിമാറുകയാണെന്നാണ് ഏകദിനത്തിൽനിന്ന് വിരമിക്കുന്നതിനെ കുറിച്ച് വാർണറിന്റെ വിശദീകരണം.…
Read Moreഹാപ്പി സ്പോർട്സ് ഇയർ; 2024 മിഴിതുറക്കുന്നത് കായിക പ്രേമികൾക്ക് ആഘോഷത്തിന്റെ മാലപ്പടക്കവുമായ്
ഫിഫ ദ ബെസ്റ്റ് ഈ വർഷത്തെ ഏറ്റവും ആകർഷകവും ആദ്യത്തേതുമായ പുരസ്കാര പ്രഖ്യാപനമാണ് ഫിഫ ദ ബെസ്റ്റ്. 2023 വർഷത്തിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഈ മാസം 15ന് ലണ്ടനിൽ പ്രഖ്യാപിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിംഗ് ഹാലണ്ട്, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്വദേശിതാരം കിലിയൻ എംബപ്പെ, അമേരിക്കൻ മേജർ ലീഗ് ക്ലബ്ബായ ഇന്റർ മയാമി താരം അർജന്റീനയുടെ ലയണൽ മെസി എന്നിവരാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനുള്ള അവസാന മൂന്ന് അംഗ പട്ടികയിലുള്ളത്. വനിതാ വിഭാഗത്തിൽ സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി, ജെന്നി ഹെർമോസോ, കൊളംബിയയുടെ ലിൻഡ കൈസെഡോ എന്നിവരാണ് അവസാന മൂന്നിലുള്ളത്. ഏഷ്യൻ കപ്പ് ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ജനുവരി 12 മുതൽ ഫെബ്രുവരി 10വരെ…
Read Moreകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയുടെ പ്രതിമ
കണ്ണൂർ: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ പന്തുതട്ടിയ രാജ്യത്തെ ഏക ഫുട്ബോൾ സ്റ്റേഡിയത്തിലെത്തുന്നവരെ ഇനി മാറഡോണ സ്വാഗതം ചെയ്യും. നവീകരണം പൂർത്തിയാക്കി കളികൾ ആരംഭിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച മറഡോണ ശില്പം മേയർ ടി.ഒ. മോഹനൻ അനാവരണം ചെയ്തു. കണ്ണൂരിൽ മറഡോണ പന്തു തട്ടിയതിന്റെ ഓർമകൾ എക്കാലവും നിലനിർത്തുന്നതിനായാണ് കോർപറേഷൻ അദ്ദേഹത്തിന്റെ പൂർണകായ ശില്പം സ്റ്റേഡിയത്തിൽ സ്ഥാപിച്ചത്. എട്ട് അടി പൊക്കമുള്ള മാറഡോണയുടെ ഫൈബർ ഗ്ലാസിൽ തീർത്ത പ്രതിമയാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 8.5 അടി ഉയരമുള്ള സ്തൂപത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 150 കിലോ ഭാരമുള്ള ശില്പം ചൊവ്വ സ്വദേശി മനോജ്കുമാറാണ് നിർമിച്ചത്.
Read Moreഒന്നാമൻ റൊണാൾഡോ; 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ
ജിദ്ദ: 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന റിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ക്ലബ്ബിനും രാജ്യത്തിനുമായി 59 മത്സരങ്ങളിൽ 54 ഗോളുമായാണ് 2023ൽ കൂടുതൽ ഗോൾ നേടിയ താരമായി പോർച്ചുഗീസ് സൂപ്പർതാരം മാറിയത്. 52 ഗോൾവീതം നേടിയ പിഎസ്ജിയുടെ കിലിയൻ എംബപ്പെ, ബയേണ്‍ മ്യൂണികിന്റെ ഹാരി കെയ്ൻ എന്നിവരാണ് റൊണാൾഡോയ്ക്കു പിന്നിലുള്ളത്. എർലിംഗ് ഹാലൻഡ് 50 ഗോളുകൾ നേടി. ഈ വർഷത്തെ അവസാന മത്സരത്തിലും അൽ നസറിനായി ഗോൾനേടിയാണ് താരം എതിരാളികളില്ലെന്ന് തെളിയിച്ചത്. അൽ താവൂണ്‍ എഫ്സിക്കെതിരേ 4-1ന് അൽ നസർ ജയിച്ച മത്സരത്തിൽ 90+2-ാം മിനിറ്റിലാണ് റൊണാൾഡോ വലകുലുക്കിയത്. അഞ്ചാം തവണയാണ് പോർച്ചുഗീസ് താരം ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരാനായി വർഷം പൂർത്തിയാക്കുന്നത്. 2011, 2013, 2014, 2015 വർഷങ്ങളിലും സിആർ7 ഒന്നാമനായിരുന്നു.
Read More