ഭുവനേശ്വർ: ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം ആവേശഭരിതമാക്കാൻ ശ്രമിച്ച എംഎൽഎ ആശുപത്രിയിലായി. ഒഡീഷയിലെ നർലയിൽനിന്നുള്ള ബിജെഡി എംഎൽഎ ഭൂപേന്ദ്ര സിംഗിനാണ് അക്കിടി പറ്റിയത്. കലഹണ്ടി എന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭൂപേന്ദ്ര സിംഗ്. ഉദ്ഘാടനവേദിയിലെത്തിയ എംഎൽഎയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ബാറ്റ്മാൻ ഉണർന്നു. ബാറ്റ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ച് ഉദ്ഘാടനം ചെയ്യാനായി എംഎൽഎ ബാറ്റുമായി ക്രീസിലെത്തി. എംഎൽഎയുടെ മിന്നുന്ന പ്രകടനം പകർത്താൻ കാമറകളും നിരന്നു. സിംഗിനെതിരേ ബൗളർ ഒരു സ്ലോ ഷോർട്ട് ബോൾ എറിഞ്ഞു. എംഎൽഎ പന്ത് അടിച്ചുപായിക്കാൻ ശ്രമിച്ചു. ബാറ്റ് വീശിയതും എംഎൽഎ ബാലൻസ് തെറ്റി മൂക്കുംകുത്തി താഴെ. മുഖത്തു സാരമായി പരിക്കേറ്റ എംഎൽഎയെ സഹകളിക്കാരും കാഴ്ചക്കാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എംഎൽഎ ബാറ്റ് ചെയ്യാൻ എത്തുന്നതിന്റെയും വീഴുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
Read MoreCategory: Sports
ഏഴാം തവണയും 2000 റണ്‍സ് കടമ്പ കടന്ന് വിരാട് കോഹ്ലി
ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റിക്കാർഡ് കൂടി സ്വന്തം പേരിലാക്കി ഇന്ത്യൻ വെറ്ററൻ ബാറ്റർ വിരാട് കോഹ്ലി. ഏഴ് തവണ കലണ്ടർ വർഷത്തിൽ 2000 റണ്‍സ് നേടുന്ന ആദ്യ താരമായി കോഹ്ലി. 146 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. മുൻ ശ്രീലങ്കൻ താരമായ കുമാർ സംഗക്കാരയെ പിന്തള്ളിയാണ് കോഹ്ലി റിക്കാർഡ് നേട്ടം കൈവരിക്കുന്നത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് നേട്ടം സ്വന്തമാക്കുന്നത്. 82 പന്തിൽ 76 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി ഈ വർഷവും 2000 റണ്‍സെന്ന കടമ്പ കടന്നിരുന്നു. ഏഴാം തവണയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുന്നത്. മുൻപ് 2012ൽ (2186റണ്‍സ്), 2014ൽ (2286), 2016ൽ (2595 റണ്‍സ്), 2017ൽ (2818റണ്‍സ്), 2018ൽ (2735റണ്‍സ്), 2019ൽ (2455റണ്‍സ്) കോഹ്ലി…
Read Moreലിഫ്റ്റിൽ കുടുങ്ങി അമ്പയർ; വെയിലത്ത് കളിക്കാർ…
മെൽബണ്‍: മൂന്നാം അന്പയർ (ടിവി അന്പയർ) ലിഫ്റ്റിൽ കുടുങ്ങിയതിനാൽ ഓസ്ട്രേലിയ x പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് അഞ്ച് മിനിറ്റിൽ അധികം നിർത്തിവയ്ക്കേണ്ടിവന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനുശേഷം ഓസ്ട്രേലിയൻ ബാറ്റർമാരായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ക്രീസിൽ. ലഞ്ച് ബ്രേക്കിനുശേഷം പ്രാദേശികസമയം 1.25നാണ് മത്സരം ആരംഭിക്കേണ്ടത്. ഫീൽഡിൽ പാക്കിസ്ഥാൻ കളിക്കാരും ക്രീസിൽ ഓസീസ് ബാറ്റർമാരും. കളി നിയന്ത്രിക്കുന്ന ഓണ്‍ ഫീൽഡ് അന്പയർമാരായ ജോയെൽ വിൽസണും മിഷേൽ ഗഫും കളത്തിലുണ്ട്. എന്നാൽ, തേർഡ് അന്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് സീറ്റിൽ എത്താത്തതിനാൽ മത്സരം ആരംഭിക്കാൻ ഫീൽഡ് അന്പയർമാർ അനുവദിച്ചില്ല. കാത്തിരിപ്പ് അഞ്ച് മിനിറ്റിൽ അധികം കഴിഞ്ഞതോടെ നാലാം അന്പയറായ ഫിലിപ്പ് ഗില്ലെസ്പി തേർഡ് അന്പയറിന്റെ സീറ്റിലെത്തി മത്സരം പുനരാരംഭിക്കാൻ സിഗ്നൽ നൽകി. ഏതാനും മിനിറ്റിനുള്ളിൽ ഇല്ലിംഗ്വർത്ത് സീറ്റിലെത്തി. ചാനൽ സെവൻ അവതാരകയായ മെൽ…
Read Moreഐഎസ്എല്ലിന് ഇടവേള; ഇനി സൂപ്പർ കപ്പ്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിന് ഇന്നുമുതൽ ഇടവേള. 2023 കലണ്ടർ വർഷത്തിൽ ഇനി ഐഎസ്എൽ മത്സരങ്ങളില്ല. ജനുവരിയിൽ ഐഎസ്എൽ പുനരാരംഭിക്കില്ല എന്നതും ശ്രദ്ധേയം. 2024 ജനുവരിയിൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ അരങ്ങേറും. ഒക്ടോബർ എട്ടിനും നവംബർ ഏഴിനും രണ്ട് ആഴ്ചയോളം നീണ്ട രണ്ട് ഇടവേളകൾ ഐഎസ്എല്ലിൽ ഇതിനിടെ ഉണ്ടായിരുന്നു. ജനുവരി ഒന്‍പത് മുതലാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് പോരാട്ടങ്ങൾ. നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ചാന്പ്യന്മാർ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളിൽ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യിൽ ജംഷഡ്പുർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകൾക്കൊപ്പമാണ്. ജനുവരി 10ന് ഷില്ലോംഗ് ലാജോംഗിന് എതിരേയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.…
Read Moreമുൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു വൈഎസ്ആർ കോണ്‍ഗ്രസിൽ
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ച് മുൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉപമുഖ്യമന്ത്രി കെ.നാരായണ സ്വാമി രാജ്യസഭ എംപി മിഥുൻ റെഡ്ഡി എന്നിവർ ചേർന്നാണ് താരത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. വൈഎസ്ആറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അംഗത്വം വിവരം പുറത്തുവിട്ടത്. വൈഎസ്ആറിന്റെ ഷാൾ അണിയിച്ചാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി റായിഡുവിനെ സ്വീകരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി 2013ലാണ് അംബാട്ടി റായിഡു അരങ്ങേറ്റം മത്സരം കളിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്നു റായിഡു ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Read Moreകേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ജയം
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് എവേ പോരാട്ടത്തിൽ ജയം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനെ 1-0നാണ് കേരള ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ഇതോടെ, 2023 കലണ്ടർ വർഷം ജയമാഘോഷിച്ച് സന്തോഷത്തോടെ അവസാനിപ്പിക്കാനും കൊമ്പന്മാർക്കു സാധിച്ചു. ഒന്‍പതാം മിനിറ്റിൽ ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസ് നേടിയ മിന്നും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ദിമി തൊടുത്ത മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചിരുന്നു. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലും അത് നിലനിർത്തി. ആദ്യ പകുതിയിൽ ബഗാനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു കൊച്ചി ടീം കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്സ് ഒന്‍പത് ഷോട്ട് തൊടുത്തപ്പോൾ ബഗാന് ഒരു തവണപോലും ഷോട്ട് പായിക്കാൻ ആദ്യ പകുതിയിൽ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഉണർന്നു…
Read Moreമോദിക്ക് കത്തയച്ച് വിനേഷ് ഫോഗാട്ട്; ‘അവാർഡുകൾ തിരികെ നൽകും’
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്നകത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്. “മേജർ ധ്യാൻചന്ദ് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുന്നു. ഈ അവസ്ഥയിലേക്കു ഞങ്ങളെ എത്തിച്ചതിന്ു സർവശക്തന് ഒരുപാട് നന്ദി’ എന്ന കുറിപ്പോടെയുള്ള കത്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. നേരത്തെ, ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനായ സഞ്ജയ് സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. തൊട്ടുപിന്നാലെ കായിക ലോകത്തുനിന്നു വിരമിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യപിക്കുകയും തനിക്കു ലഭിച്ച പത്മശ്രീ തിരികെ നൽകുമെന്ന് ബജ്രംഗ് പുനിയ അറിയിക്കുകയും ചെയ്തിരുന്നു.
Read Moreഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍ തിരിച്ചുവരവുമായി യുണൈറ്റഡ്; ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും വിജയം. ലീഗ് ടേബിളില്‍ മുമ്പില്‍ നില്ക്കുന്നവരുടെ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ചാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. 21-ാം മിനിറ്റില്‍ ജോണ്‍ മക്ഗ്രിന്നിലൂടെ ആസ്റ്റണ്‍ വില്ലയാണ് സ്കോറിംഗ് തുടങ്ങിയത്. അഞ്ചു മിനിറ്റിനു ശേഷം ലിയാണ്ടര്‍ ഡെന്ഡന്കര് ലീഡ് ഇരട്ടിയാക്കി. ഇതോടെ മറ്റൊരു തോല്‍വി കൂടി യുണൈറ്റഡ് മണത്തെങ്കിലും അസാധാരണ ഫോം തുടരുന്ന അര്‍ജന്റൈന്‍ കൗമാര താരം അലെജാന്ദ്രോ ഗര്‍നാച്ചോ 59, 71 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ അവര്‍ ഒപ്പമെത്തി. കളി സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്പോഴാണ് സീസണില്‍ ഏറെ പ്രതീക്ഷയോടെ റിക്രൂട്ട് ചെയ്ത ഡാനിഷ് യുവതാരം റാസ്മസ് ഹോജ്ലണ്ടിന്റെ രൂപത്തില്‍ ചുവന്ന ചെകുത്താന്മാര് മൂന്നാം തവണയും ആസ്റ്റണ്‍വില്ലയുടെ വലഭേദിച്ചത്.…
Read Moreഇന്ത്യയുടെ ചരിത്ര വിജയാഘോഷം കാമറയിൽ പകർത്തി ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി
മുംബൈ: ട്രോഫിയുമായി ഹർമൻപ്രീത് കൗറും സംഘവും നടത്തിയ ഇന്ത്യയുടെ ചരിത്ര വിജയാഘോഷം കാമറയിൽ പകർത്താനെത്തിയ ആളെ കണ്ട് ഞെട്ടി ആരാധകർ. ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലിയാണ് ഫോട്ടോഗ്രഫറായത്. ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. ഈ തോൽവിയുടെ വിഷമങ്ങൾ ഒന്നും കാണിക്കാതെയാണു ഹീലി ഇന്ത്യൻ ടീമിന്റെ വിജയാഘോഷം കാമറയിൽ പകർത്തിയത്. “അത് എന്റെ ക്യാമറ ആയിരുന്നില്ല. അവർ കാമറാമാൻമാരെ അവിടെനിന്നു മാറ്റിയിരുന്നു. അതിനാൽ അവരിൽ ഒരാളുടെ കാമറ ഉപയോഗിച്ച് ചിത്രം പകർത്തുകയായിരുന്നു. യാദൃഛികമായി ഞാൻ ഇന്ത്യൻ ടീമിന്റെ പകുതിയോളം പേരെ ഒഴിവാക്കിയാണ് ഫോട്ടോയെടുത്തത്, അതിനാൽ അവർ അത് ഉപയോഗിക്കുമെന്നു ഞാൻ കരുതുന്നില്ല’’- ഹീലി പിന്നീട് പറഞ്ഞു.
Read Moreരഞ്ജി ട്രോഫി: സഞ്ജു നയിക്കും
കോട്ടയം: വരുന്ന രഞ്ജി ക്രിക്കറ്റ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണ് നയിക്കുന്ന ടീമിൽ യുവ താരം രോഹൻ എസ്. കുന്നുമ്മലാണു വൈസ് ക്യാപ്റ്റൻ. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ ആലപ്പുഴയിലും ഗോഹട്ടിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണു മത്സരങ്ങൾ തുടങ്ങുന്നത്. കൃഷ്ണ പ്രസാദ്, മലപ്പുറത്തുനിന്നുള്ള ആനന്ദ് കൃഷ്ണൻ, ആലപ്പുഴയിൽനിന്നു വിക്കറ്റ്കീപ്പർ ബാറ്റർ വിഷ്ണു രാജ് എന്നിവരാണ് പുതുമുഖങ്ങൾ. ഉത്തർ പ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് ആസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്.
Read More