സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം; ഹാ​ട്രി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ല​ക്കാ​ട്

അ​നീ​ഷ് ആ​ല​ക്കോ​ട് കു​ന്നം​കു​ളം: പാ​ല​ക്കാ​ടി​ന്‍റെ ഹാ​ട്രി​ക് കി​രീ​ട​ത്തോ​ടെ 65-ാം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം കൊ​ടി​യി​റ​ങ്ങി. 2019ൽ ​ക​ണ്ണൂ​രി​ലും 2022ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തും വീ​ശി​യ​ടി​ച്ച പാ​ല​ക്കാ​ട​ൻ കാ​റ്റ് തൃ​ശൂ​ർ കു​ന്നം​കു​ള​വും കീ​ഴ​ട​ക്കി. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ പാ​ല​ക്കാ​ട് ഹാ​ട്രി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യം. 28 സ്വ​ർ​ണം, 27 വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 67 മെ​ഡ​ലു​മാ​യി 266 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യാ​ണ് പാ​ല​ക്കാ​ട് ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 13 സ്വ​ർ​ണം, 22 വെ​ള്ളി, 20 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 55 മെ​ഡ​ൽ നേ​ടി​യ മ​ല​പ്പു​റം 168 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന ഇ​ന​മാ​യ 4×400 മീ​റ്റ​ർ റി​ലേ​യി​ൽ ജൂ​ണി​യ​ർ ആ​ണ്‍, സീ​നി​യ​ർ പെ​ണ്‍ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​ത്തി​ലെ​ത്തി​യാ​ണ് പാ​ല​ക്കാ​ട് 98 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. അ​ഞ്ച് സ്വ​ർ​ണ​വും ഏ​ഴ് വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മാ​യി 57 പോ​യി​ന്‍റ്…

Read More

സി​വി​ല്‍ സ​ര്‍​വീ​സ് മീ​റ്റ്:അ​ഞ്ജു​മോ​ള്‍ ജോ​സ​ഫി​ന് സ്വ​ര്‍​ണം

കോ​ട്ട​യം: ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ സി​വി​ല്‍ സ​ര്‍​വീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വ​നി​ത​ക​ളു​ടെ 72 കി​ലോ ഗു​സ്തി​യി​ല്‍ കോ​ട്ട​യം ആ​ര്‍​ടി ഓ​ഫീ​സി​ലെ ക്ല​ര്‍​ക്ക് അ​ഞ്ജു​മോ​ള്‍ ജോ​സ​ഫി​ന് സ്വ​ര്‍​ണം. ത്യാ​ഗ​രാ​ജ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഡ​ല്‍​ഹി താ​ര​ത്തെ തോ​ല്‍​പ്പി​ച്ചാ​ണ് അ​ഞ്ജു കേ​ര​ള​ത്തി​ന് വേ​ണ്ടി ച​രി​ത്ര​വി​ജ​യം കൊ​യ്ത​ത്. കോ​ട്ട​യം തീ​ക്കോ​യി കി​ളി​രൂ​പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ​യും സി​നി ജോ​സ​ഫി​ന്‍റെ​യും മ​ക​ളും മെ​ല​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​ണ്.

Read More

പ​രി​ക്ക്: പാ​ണ്ഡ്യ​യ്ക്ക് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം ന​ഷ്ട​മാ​യേ​ക്കും

പൂ​ന:  ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ‌​ദി​ക് പാ​ണ്ഡ്യ​യ്ക്ക് അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​യേ​ക്കും. ഞാ​യ​റാ​ഴ്ച ധ​രം​ശാ​ല​യി​ലാ​ണ് ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് പോ​രാ​ട്ടം. പാ​ണ്ഡ്യ​യോ​ട് ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ എ​ത്തി​ച്ചേ​രാ​ൻ ബി​സി​സി​ഐ മെ​ഡി​ക്ക​ൽ സം​ഘം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ താ​ര​ത്തെ പ​രി​ശോ​ധി​ക്കും. വ്യാ​ഴാ​ഴ്ച ബം​ഗ്ലാ​ദേ​ശ് താ​രം ത​ൻ​സി​ദ് ഹ​സ​ന്‍റെ സ്ട്രെ​യ്റ്റ് ഡ്രൈ​വ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പാ​ണ്ഡ്യ​യു​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ബാ​ൻ​ഡേ​ജ് ചു​റ്റി ക​ളി തു​ട​ർ​ന്നെ​ങ്കി​ലും വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​തോ​ടെ താ​ര​ത്തി​ന് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ താ​ര​ത്തി​ന് ഗു​രു​ത​ര പ​രി​ക്കി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. എ​ങ്കി​ലും അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​കാ​നാ​ണ് സാ​ധ്യ​ത. ചി​കി​ത്സ​യ്ക്ക് ശേ​ഷം 29ന് ​ല​ക്നോ​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പാ​യി പാ​ണ്ഡ്യ ടീ​മി​നൊ​പ്പം ചേ​രും.

Read More

ബൗ​ളിം​ഗി​നി​ടെ ഹാ​ര്‍​ദി​ക്കി​ന് പ​രി​ക്ക്; ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി കോ​ഹ്‌​ലി

മും​ബൈ: ഐ​സി​സി ലോ​ക​ക​പ്പ് ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​നി​ട​യി​ല്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യ്ക്ക് പ​രി​ക്ക്. ബൗ​ളിം​ഗി​നി​ടെ ഇ​ട​ത് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.  പരിശോധനയ്ക്കായി പാണ്ഡ്യയെ കൊ​ണ്ടു​പോ​യ​താ​യി ബി​സി​സി​ഐ അ​റി​യി​ച്ചു. ക​ളി​യു​ടെ ഒ​മ്പ​താം ഓ​വ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണ​ര്‍ ലി​റ്റ​ണ്‍ ദാ​സിന്‍റെ ഒ​രു ഷോ​ട്ട് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. മ​ത്സര​ത്തി​ല്‍ ഹ​ര്‍​ദി​ക് ഫീ​ല്‍​ഡ് ചെ​യ്യി​ല്ല. പ​ക്ഷേ ബാ​റ്റ് ചെ​യ്‌​തേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു. ഹാ​ര്‍​ദി​ക്കിന്‍റെ പരിക്കിനെ തുടർന്ന് വി​രാ​ട് കോ​ഹ്‌ലിയാണ് അ​വ​സാ​ന മൂ​ന്ന് പ​ന്തു​ക​ള്‍ എ​റി​ഞ്ഞു ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കിയത്. നേ​ര​ത്തെ, ബം​ഗ്ലാ​ദേ​ശ് ഓ​ള്‍​റൗ​ണ്ട​റും നായകനുമാ​യ ഷാ​ക്കി​ബ് അ​ല്‍​ഹ​സ​ന്‍ പ​രി​ക്ക് മൂ​ലം മ​ത്സ​ര​ത്തി​നിറങ്ങിയി​രു​ന്നില്ല.

Read More

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് പോ​രാ​ട്ടം ഇ​ന്ന്; പൂനെ​യി​ലേ​ത് റ​ണ്ണൊ​ഴു​കും പി​ച്ച്

   ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യം തേ​ടി ടീം ​ഇ​ന്ത്യ ഇ​ന്ന് അ​യ​ല്‍​വാ​സി​ക​ളാ​യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. പൂ​നെ​യി​ലെ മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ലാ​ണ് മ​ത്സ​രം. മ​ത്സ​രം സ്റ്റാ​ർ സ്പോ​ർ​ട്സി​ലും ഡി​സ്നി+ ഹോ​ട്ട്സ്റ്റാ​റി​ലും ത​ത്സ​മ​യം കാ​ണാം. റ​ണ്ണൊ​ഴു​കും പി​ച്ചാ​യി​രി​ക്കും പു​ന​യി​ലേ​തെ​ന്നാ​ണ് നി​ഗ​മ​നം. ആ​ദ്യം ബാ​റ്റു​ചെ​യ്യു​ന്ന ടീ​മി​ന് ന​ല്ല സ്‌​കോ​ര്‍ ഉ​യ​ര്‍​ത്താ​നാ​യാ​ല്‍ പി​ന്തു​ട​രു​ക എ​ളു​പ്പ​മാ​വി​ല്ല. സ​ന്ധ്യ​യോ​ടെ ഇ​വി​ടെ നേ​രി​യ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കും. ഇ​ത് ര​ണ്ടാ​മ​ത് ബൗ​ള്‍ ചെ​യ്യു​ന്ന ടീ​മി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ടെ ക​ഴി​ഞ്ഞ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചി​ലും ആ​ദ്യ ഇ​ന്നിം​ഗ്സ് സ്‌​കോ​ര്‍ 300 ക​ട​ന്നി​രു​ന്നു. ടോ​സ് കി​ട്ടി​യാ​ല്‍ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തേ​ക്കും. ഇ​ന്നു മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ന്ത്യ​ൻ ടീ​മി​ല്‍ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന . രോ​ഹി​തി​ന്‍റെ ഫോ​മി​നൊ​പ്പം ശു​ഭ്മ​ൻ ഗി​ൽ കൂ​ടി ഓ​പ്പ​ണിം​ഗി​ൽ ചേ​രു​ന്പോ​ൾ ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യ്ക്കു വ​ക​യി​ല്ല. വി​രാ​ട് കോ​ഹ്ലി,…

Read More

215 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ ആ​ഡം​ബ​ര​ക്കാ​റി​ൽ ചീ​റി​പ്പാ​ഞ്ഞു; രോ​ഹി​ത് ശ​ർ​മ​യ്ക്കു പി​ഴ

പൂ​ന: അ​മി​ത​വേ​ഗ​ത്തിൽ കാ​റോ​ടി​ച്ച​തി​ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പി​ഴ. പി​ഴ​യ​ട​യ്ക്കാ​ന്‍ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മൂ​ന്നു ചെ​ലാ​നു​ക​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭി​ച്ചു​വെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മും​ബൈ- പൂ​നെ എ​ക്‌​സ്പ്ര​സ് വേ​യി​ലൂ​ടെ​യാ​ണ് രോ​ഹി​ത്തി​ന്‍റെ ലം​ബോ​ര്‍​ഗി​നി കാ​ര്‍ അ​മി​ത വേ​ഗ​ത്തില്‍ ചീ​റി​പ്പാ​ഞ്ഞ​ത്.മ​ണി​ക്കൂ​റി​ല്‍ 215 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ കാ​റി​ന്‍റെ വേ​ഗ​ത​യെ​ന്നും ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പി​ഴ​യ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നും ‌പൂ​ന മി​റ​ര്‍ റി​പ്പോ​ര്‍​ട്ട് ചേ​യ്യു​ന്നു. അ​തേ​സ​മ​യം, ഏ​തു ദി​വ​സ​മാ​ണ് രോ​ഹി​ത് അ​മി​ത വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ബം​ഗ്ലാ​ദേ​ശു​മാ​യി ഇ​ന്നു ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പി​ലെ നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി രോ​ഹി​ത്തും സം​ഘ​വും ഞാ​യ​റാ​ഴ്ച​യാ​ണ് പൂ​നെ​യി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ടീ​മി​നു വി​ശ്ര​മ ദി​വ​സ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​ദി​വ​സം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ രോ​ഹി​ത് ടീം ​വി​ട്ടി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. തി​രി​കെ ടീ​മി​നൊ​പ്പം ചേ​രാ​ന്‍ പൂ​നെ​യി​ലേ​ക്കു സ്വ​ന്തം കാ​റി​ല്‍ മ​ട​ങ്ങ​വെ​യാ​വാം അ​ദ്ദേ​ഹം അ​മി​ത വേ​ഗത്തില്‍ കാ​റോ​ടി​ച്ച​തെ​ന്നും…

Read More

ഹൈ​ജ​മ്പി​ല്‍ താരമായി മിടുക്കികൾ; സ്വ​ർ​ണ​വും വെ​ള്ളി​യും ചാ​ടി നേ​ടി അ​ഷ്‌മികയും മിൻസാരയും

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഹൈ​ജ​മ്പി​ല്‍ സ്വ​ർ​ണ​വും വെ​ള്ളി​യും ചാ​ടി നേ​ടി മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​ക​ൾ. ജൂ​നി​യ​ര്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജ​മ്പി​ൽ 1.56 മീ. ​ചാ​ടി പി.​പി. അ​ഷ്‌മിക സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ  1.54 മീ​റ്റ​ര്‍ ചാ​ടി കെ.​വി. മി​ന്‍​സാ​ര പ്ര​സാ​ദ് വെ​ള്ളി നേ​ടി. വ​ർ​ഷ​ങ്ങ​ളാ​യി ചാ​മ്പ്യ​ന്‍​ഷി​പ് നി​ല​നി​ർ​ത്തി പോ​ന്ന സ്‌​കൂ​ളു​ക​ളെ ചാ​ടി ക​ട​ന്നാ​ണ് ഈ ​മി​ടു​ക്കി​ക​ളു​ടെ നേ​ട്ടം. മ​ല​പ്പു​റം ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ മി​ന്‍​സാ​ര സ്വ​ര്‍​ണം നേ​ടയിരുന്നു. 1.53 മീ​റ്റ​റാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ മി​ന്‍​സാ​ര ചാ​ടി​യ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. കോ​ഴി​ക്കോ​ട് കു​റ്റ‌്യാ​ടി ന​രി​പ്പ​റ്റ സ്വ​ദേ​ശി​നി​യാ​ണ് പി​.പി അ​ഷ്‌മിക. കൊ​യി​ലാ​ണ്ടി മു​ടാ​ടി സ്വ​ദേ​ശി​നി​യാ​ണ് മി​ന്‍​സാ​ര. ടോ​മി ചെ​റി​യാ​നാ​ണ് ഇ​രു​വ​രു​ടേ‌​യും പ​രി​ശീ​ല​ക​ൻ. 30 വ​ര്‍​ഷ​മാ​യി ടോ​മി പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്. 

Read More

ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സ്; ഇ​ന്ത്യ​ന്‍ ബ്ലൈ​ന്‍​ഡ് ഫു​ട്‌​ബോ​ള്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: ചൈ​​​ന​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ന്‍ പാ​​​രാ ഗെ​​​യിം​​​സി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ബ്ലൈ​​​ന്‍​ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ടു മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ള്‍ ടീ​​​മി​​​ല്‍ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി പി.​​​എ​​​സ്. സു​​​ജി​​​ത്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ടി.​​​എ​​​സ്. അ​​​നു​​​ഗ്ര​​​ഹ് എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ള്‍. ഇ​​​രു​​​വ​​​രും ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​രാ​​​ണ്. ടീം ​​​ഈ മാ​​​സം 20ന് ​​​ചൈ​​​ന​​​യി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ക്കും.

Read More

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു തോ​ൽ​വി

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു തോ​ൽ​വി. കേ​ര​ള​ത്തെ 1-0ന് ​തോ​ൽ​പ്പി​ച്ച ഗോ​വ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്കു യോ​ഗ്യ​ത നേ​ടി. 58ാം മി​നി​റ്റി​ൽ ത്രി​ജോ​യ് ഡി​യ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ഗോ​വ​യു​ടെ ജ​യം. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ജ​യ​വു​മാ​യി ഫൈ​ന​ൽ റൗ​ണ്ടി​ന് അ​ടു​ത്തി​രി​ക്കേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​രാ​ജ​യം. പ​ത്ത് പോ​യി​ന്‍റു​മാ​യി ഗോ​വ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഒ​ന്പ​തു പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​താ​യ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും. ആ​റു ഗ്രൂ​പ്പി​ലെ​യും ജേ​താ​ക്ക​ളും മി​ക​ച്ച മൂ​ന്നു ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​ണു യോ​ഗ്യ​ത നേ​ടു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ക​ർ​ണാ​ട​ക, മേ​ഘാ​ല​യ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് ടീ​മു​ക​ളും ചേ​രും.

Read More

2028 ഒ​ളി​മ്പി​ക്സി​ൽ ക്രി​ക്ക​റ്റ്;പു​രു​ഷന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റ്

  ലോ​സ് ആ​ഞ്ച​ല​സ്: 2028ൽ ​ന​ട​ക്കു​ന്ന ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്സി​ന് ക്രി​ക്ക​റ്റും മ​ത്സ​ര ഇ​നം. അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി (ഐ​ഒ​സി) ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. പു​രു​ഷന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളാ​കും ന​ട​ക്കു​ക. 128 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​യി​ന​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റി​നു പു​റ​മേ മ​റ്റു നാ​ല് പു​തി​യ കാ​യി​ക ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ഐ​ഒ​സി വോ​ട്ട് ചെ​യ്ത് അം​ഗീ​കാ​രം ന​ൽ​കി. ബേ​സ്ബോ​ൾ സോ​ഫ്റ്റ്ബോ​ൾ, ഫ്ളാ​ഗ് ഫു​ട്ബോ​ൾ, ലാ​ക്രോ​സ് (സി​ക്സ്), സ്ക്വാ​ഷ് എ​ന്നി​വ​യാ​ണ് മ​റ്റ് കാ​യി​ക​യി​ന​ങ്ങ​ൾ. ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ൽ ആ​വേ​ശ​ഭ​രി​ത​രാ​ണെ​ന്നും ഐ​ഒ​സി​യോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഗ്രെ​ഗ് ബാ​ർ​ക്ലേ പ്ര​തി​ക​രി​ച്ചു. 1900ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്രി​ക്ക​റ്റ് ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​ന്ന് ബ്രി​ട്ട​നും ഫ്രാ​ൻ​സും മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ബ്രി​ട്ട​നാ​യി​രു​ന്നു ജേ​താ​ക്ക​ൾ.

Read More