മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളുകളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വിവരം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു. സഹോദരി ഇപ്പോൾ അവളുടെ ജീവനുവേണ്ടി പോരാടുകയാണ്, അവളുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരി അന്തരിച്ച വാർത്ത പങ്കുവെച്ചത്. അഫ്രീദിയുടെ ട്വിറ്റർ പോസ്റ്റ്
Read MoreCategory: Sports
സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം നേടി കണ്ണൂർ
സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടി കണ്ണൂർ. കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം കരസഥമാക്കിയത്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിലാണ് ഗോപിക സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സ് വിദ്യാർത്ഥിനി അശ്വിനി.ആർ.നായർ വെള്ളി നേടി. ജൂനിയർ വിഭാഗം ആൺ കുട്ടികളുടെ മത്സരത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി മുഹമ്മദ് അമീൻ സ്വർണം നേടി. 65ാമത് സ്കൂൾ കായിക മേളക്കാണ് തുടക്കമായത്. ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയത്തിലാണ് മത്സരം.
Read Moreഏകദിന ലോകകപ്പ്; കളിച്ച രണ്ട് മത്സരത്തിലും തോറ്റ ഓസ്ട്രേലിയയും ശ്രീലങ്കയും ഇന്ന് നേർക്കുനേർ…
ലക്നോ: കണ്ടവർ കണ്ടവർ ചോദിച്ചത് ഒന്നുമാത്രം, 2023 ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുന്ന കങ്കാരു ഏത് കങ്കാരുവാണ്? ചോദ്യത്തിന് കാരണം ഒന്നുമാത്രം, അഞ്ചു തവണ ഏകദിന ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയ 2023 ഐസിസി ലോകകപ്പിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. ഇന്ത്യയോട് ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. രണ്ടു മത്സരത്തിലും (199, 177) ഓസ്ട്രേലിയയുടെ സ്കോർബോർഡ് 200 കണ്ടില്ലെന്നതും ശ്രദ്ധേയം. നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ് ഓസ്ട്രേലിയ. ലക്നോവിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. രണ്ട് ടീമും കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ട് ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ടെസ്റ്റ് ടീമോ? ഓസീസ് ടീമിന്റെ ബാറ്റിംഗിന് ഏകദിന ലോകകപ്പ് പോലൊരു പോരാട്ടവേദിയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലെന്നതാണ് പ്രധാന വിമർശനം. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ ഇവരെല്ലാം…
Read Moreമൂന്നാം ജയവും പിന്നിട്ട് കേരളം ഫൈനൽ റൗണ്ടിന് അരികിൽ
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളം ഫൈനൽ റൗണ്ടിന് അരികിൽ. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഛത്തിസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഇ.എസ്. സജീഷിലൂടെ കേരളം ലീഡെടുത്തു. 55-ാം മിനിറ്റിൽ ജുനൈനും 69-ാം മിനിറ്റിൽ നായകൻ നിജോ ഗിൽബെർട്ടും കേരളത്തിന്റെ ലീഡ് ഉയർത്തി. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ച് ഒന്‍പത് പോയന്റോടെ ഒന്നാമതാണ് കേരളം. നാളെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടു കളികളിൽ ഏഴു പോയിന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങളിൽ നാലു പോയിന്റുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്.ആറു ഗ്രൂപ്പിലെയും ജേതാക്കളും ഏറ്റവും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിൽ പ്രവേശിക്കുക.
Read Moreലോക താരമാകാൻ ഇന്ത്യയുടെ നീരജ് ചോപ്ര
ന്യൂഡൽഹി: ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള താരങ്ങളുടെ പുരസ്കാരപ്പട്ടികയിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയും. ആദ്യമായാണു മികച്ച അത്ലറ്റിനായുള്ള പുരസ്കാരപ്പട്ടികയിൽ ഒരു ഇന്ത്യൻ താരം ഇടംപിടിക്കുന്നത്. 11 അംഗ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിച്ചത്. ഷോട്ട്പുട്ട് ലോക ചാന്പ്യൻ അമേരിക്കയുടെ റയാൻ ക്രൗസർ, പോൾവോൾട്ട് താരം സ്വീഡന്റെ മോണ്ടോ ഡുപ്ലാന്റിസ്, 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ചാന്പ്യനായ മൊറോക്കയുടെ സൂഫിയാൻ എൽ ബക്ക, സ്പ്രിന്റ് ഡബിൾ ലോക ചാന്പ്യനായ അമേരിക്കയുടെ നോഹ് ലയൽസ് തുടങ്ങിയവരാണ് പട്ടികയിൽ.
Read Moreലോകകപ്പിന്റെ ലാറ്റനമേരിക്കൻ യോഗ്യതാ റൗണ്ട്; ഒന്നാമൻ അർജന്റീന
ബുവാനോസ് ആരീസ്/ക്യുയേബ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്കു ജയം. പരിക്കേറ്റു വിശ്രമത്തിലായിരുന്ന മെസി, രണ്ടാം പകുതിയിൽ (53’) പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മത്സരത്തിൽ അർജന്റീന 1-0ന് പരാഗ്വെയെ തോൽപ്പിച്ചു. മൂന്നാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ ജയം. മെസിയുടെ ഒളിന്പിക് ഗോൾ ശ്രമമുൾപ്പെടെ രണ്ട് ഷോട്ട് ഗോൾ പോസ്റ്റിൽ ഇടിച്ചു മടങ്ങി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ലാറ്റനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം ജയമാണ്. മൂന്ന് മത്സരങ്ങളിൽ ഒന്‍പത് പോയിന്റുമായി ടേബിളിൽ അർജന്റീന ഒന്നാം സ്ഥാനത്തെത്തി. ക്ലീൻ ഷീറ്റ് നേടിയതോടെ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതിരിക്കുന്ന ഗോൾ കീപ്പർ എന്ന റിക്കാർഡ് എമിലിയാനൊ മാർട്ടിനെസ് സ്വന്തമാക്കി, 622 മിനിറ്റ്. ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരേയാണ് എമിലിയാനൊ അവസാനമായി ഗോൾ വഴങ്ങിയത്. ബ്രസീലിന്റെ…
Read Moreസബ്ജൂണിയർ ബോൾ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്; മാളവിക, വിഘ്നേഷ് നയിക്കും
കോട്ടയം: 43-ാമത് ദേശീയ സബ്ജൂണിയർ ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ എസ്. വിഘ്നേഷും ഇ. മാളവികയും നയിക്കും. ഛത്തീസ്ഗഡിലെ ബിലാഹിയിൽ നാളെ മുതലാണ് ചാന്പ്യൻഷിപ്പ്. ആണ്‍കുട്ടികളുടെ ടീം: വിഘ്നേഷ്, അഭിനവ് രാജ്, വിജയ് ജോയ്, ബി. അഭിനവ്, എസ്. അഭിജിത്ത്, കെ.ആർ. അതുൽകൃഷ്ണ, ലിനസ് ടി. സുനിൽ, ടി.പി. അർജുൻ, അഖിൽ എം. സന്തോഷ്, കെ.എസ്. നവനീത്. പെണ്‍കുട്ടികളുടെ ടീം: മാളവിക, ഇ. തിങ്കൾ, അലന ദീപ, എം.കെ. പാർവതി, എ.എസ്. ആദ്യലക്ഷ്മി, ഇ. മൃദുല, ശ്രീലക്ഷ്മി, എം. അനശ്വര, എ. ഭവ്യ, അനാമിക ആർ. നായർ.
Read Moreഅഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-പാക് യുദ്ധം! ആവേശക്കൊടുമുടിയിൽ ആരാധകർ
അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടി കയറ്റാൻ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ഏകദിന ലോകകപ്പിൽ ഇന്നു മുഖാമുഖം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് ഇന്ത്യ x പാക്കിസ്ഥാൻ ക്ലാസിക് പോരാട്ടം. നാളെ ആരംഭിക്കുന്ന നവരാത്രി ആഘോഷത്തിനു മുമ്പ് സബർമതി തീരത്ത് ഇന്ന് ഉത്സവരാത്രി. ബാറ്റ്സ്മാന്മാരുടെ പറുദീസയാണ് അഹമ്മദാബാദിലെ പിച്ച്. എന്നിരുന്നാലും, ബൗളർമാർക്കും പിന്തുണ ലഭിക്കുമെന്നാണ് ക്യൂറേറ്റർമാരുടെ അവകാശവാദം. ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായിരുന്ന ഇന്ത്യൻ സൂപ്പർ ഓപ്പണർ ശുഭ്മൻ ഗിൽ ഇന്ന് പാക്കിസ്ഥാനെതിരേ തിരിച്ചെത്തിയേക്കുമെന്നത് ഇന്ത്യൻ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റും പാക് പേസർ ഷഹീൻ ഷാ അഫ്രീദിയുടെ പന്തും തമ്മിലുള്ള യുദ്ധമായിരിക്കും മത്സരത്തിന്റെ പ്രധാന ആകർഷണം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ പൂജ്യത്തിനു പുറത്തായ രോഹിത് ശർമ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ 84 പന്തിൽ 131 റണ്‍സുമായി തിളങ്ങിയിരുന്നു.…
Read Moreഇന്ത്യ x പാക് പോരാട്ടം നാളെ; ഇന്ത്യൻ മണ്ണിൽ ഇരുടീമും ഏറ്റുമുട്ടുന്നത് ഏഴ് വർഷത്തിന് ശേഷം
അഹമ്മദാബാദ്: 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി. നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം. ഇരുടീമും അഹമ്മദാബാദിലെത്തി. ഏഴു വർഷത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിൽ ഇരുടീമും ഏറ്റുമുട്ടുന്നത്. കനത്ത സുരക്ഷയിലാണ് പാക്കിസ്ഥാൻ ടീം അഹമ്മദാബാദിലെത്തിയത്. ടീമുകളുടെ സുരക്ഷയ്ക്കായി നഗരത്തിൽ ഗുജറാത്ത് പോലീസ്, എൻഎസ്ജി, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവയിൽനിന്നായി 11,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ടീം താമസിക്കുന്ന ഹോട്ടലും പരിസരവും കനത്ത സുരക്ഷയിലാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ സാക അഷ്റഫ് മത്സരം കാണാനെത്തുന്നുണ്ട്. പാക്കിസ്ഥാനിൽനിന്ന് അറുപതോളം മാധ്യമപ്രവർത്തകരും എത്തും. വ്യാജ ടിക്കറ്റ് ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം നാളെ നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷ. മത്സരത്തിന്റെ ടിക്കറ്റിന് ആവശ്യക്കാർ ഏറെയായതോടെ തട്ടിപ്പുകാരും സജീവമായി.…
Read Moreകായികതാരങ്ങൾക്ക് ജോലിനൽകുന്ന കാര്യത്തിൽ റെക്കോഡിട്ട സർക്കാർ; മറ്റു സംസ്ഥാനങ്ങളിൽ സ്പോട്സ് ക്വാട്ട നിയമനമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. കായിക താരങ്ങക്ക് എല്ലാ പ്രോത്സാഹനവും കേരളം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്കു സംസ്ഥാന സർക്കാർ സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ അടക്കം മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരള താരങ്ങൾ നേടിയ ഒൻപത് മെഡലുകൾ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരം എൽഎൻസിപിഇയിൽ ആണ് ഏഷ്യൻ ഗെയിംസിനുള്ള അത്ലറ്റിക്സ് ടീം പരിശീലനം നടത്തിയത്. കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃതമായ പാരിതോഷികം നൽകിവരാറുണ്ട്. കായിക താരങ്ങൾക്കു പാരിതോഷികം നൽകുന്നതിനു പുറമെ, മികച്ച പരിശീലനത്തിനായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചു. കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർവകാല റെക്കോഡിട്ട സർക്കാരാണിത്. കഴിഞ്ഞ…
Read More