16കാ​രി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു; റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്നു യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്ല​ബി​ലെ നാ​ലാ​മ​തൊ​രു അം​ഗ​ത്തെ കൂ​ടി ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​മെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ത​ന്‍റെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ക്ല​ബി​ന്‍റെ മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മി​ലെ അം​ഗ​വു​മാ​യി ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്നാ​ണു പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്ന​ത്. വ​നി​താ ലോ​ക​ക​പ്പ് വി​ജ​യി​ച്ച താ​ര​ത്തി​നു നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി വി​വാ​ദ​ത്തി​ലാ​യ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തു​നി​ന്നു സ​മാ​ന​മാ​യ മ​റ്റൊ​രു പ​രാ​തി ഉ​യ​ർ​ന്ന​ത്.

Read More

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് താ​​ര​​ങ്ങ​​ൾ​​ക്ക് പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഒഡീഷയിൽ 10 ല​​ക്ഷം രൂ​​പ വീ​​തം

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: വൗ… ​​​​​സൂ​​​​​പ്പ​​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി… എ​​​​​ന്നൊ​​​​​ക്കെ പ​​​​​റ​​​​​യ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​ങ്ങ് ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലേ​​​​​ക്കു ചെ​​​​​ല്ല​​​​​ണം. കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു പൂ​​​​​ർ​​​​​ണ പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​ന്ന ഒ​​​​​രു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​വി​​​​​ടെ​​​​​യു​​​​​ണ്ട്, ന​​​​​വീ​​​​​ൻ പ​​​​​ട്നാ​​​​​യി​​​​​ക്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ര​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​ണ്. 2018 ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള ജോ​​​​​ലി​​​​​യു​​​​​ടെ ഫ​​​​​യ​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ഓ​​​​​ട്ടം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. ഓ​​​​​രോ ഫ​​​​​യ​​​​​ലും ഓ​​​​​രോ ജീ​​​​​വി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് ഒ​​​​​രി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ നാ​​​​​ട്ടി​​​​​ലാ​​​​​ണി​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​നാ​​​​​യി കേ​​​​​ര​​​​​ള​​​​​ക്കാ​​​​​ർ വി​​​​​യ​​​​​ർ​​​​​പ്പൊ​​​​​ഴു​​​​​ക്കി​​​​​യാ​​​​​ൽ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും ല​​​​​ഭി​​​​​ക്കു​​​​​ക. അ​​​​​തു നി​​​​​റ​​​​​വേ​​​​​റ​​​​​ണമെ​​​​​ങ്കി​​​​​ൽ സ​​​​​മ​​​​​ര​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്യേ​​​​​ണ്ടി​​​​​വ​​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണു​​​​ള്ള​​​​ത്… വി​​​​​ധി, അ​​​​​ല്ലാ​​​​​തെ​​​​​ന്ത്… ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന കാ​​​​​യി​​​​​ക താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​ഡീ​​​​​ഷ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത് 10 ല​​​​​ക്ഷം രൂ​​​​​പ​​​​​വീ​​​​​തം. ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ഒ​​​​​ഡീ​​​​​ഷ​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​ണു പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള സ​​​​​ഹാ​​​​​യ​​​​​മാ​​​​​യി 10 ല​​​​​ക്ഷം രൂ​​​​​പ​​​​​വീ​​​​​തം ന​​​​​വീ​​​​​ൻ പ​​​​​ട്നാ​​​​​യി​​​​​ക് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഈ ​​​​​മാ​​​​​സം 23നു ​​​​​ചൈ​​​​​ന​​​​​യി​​​​​ലെ ഗ്വാ​​​​​ങ്ഷു​​​​​വി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ 13 ഒ​​​​​ഡീ​​​​​ഷ…

Read More

മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പെ​​​​​ലെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് കെ​​​​​ൻ​​​​​ഡ്രി

ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പെ​​​​​ലെ​​​​​യും മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പി​​​​​ന്ത​​​​​ള്ളി ഇ​​​​​ക്വ​​​​​ഡോ​​​​​ർ കൗ​​​​​മാ​​​​​ര​​​​​താ​​​​​രം കെ​​​​​ൻ​​​​​ഡ്രി പേ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ കെ​​​​​ൻ​​​​​ഡ്രി ഇ​​​​​ക്വ​​​​​ഡോ​​​​​ർ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ കെ​​​​​ൻ​​​​​ഡ്രി പി​​​​​ന്ത​​​​​ള്ളി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​രു ഗോ​​​​​ളി​​​​​ന് അ​​​​​സി​​​​​സ്റ്റ് ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ ബ്ര​​​​​സീ​​​​​ൽ ഇ​​​​​തി​​​​​ഹാ​​​​​സം പെ​​​​​ലെ​​​​​യു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡും കെ​​​​​ൻ​​​​​ഡ്രി തി​​​​​രു​​​​​ത്തി. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​സി​​​​​സ്റ്റ് ന​​​​​ട​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് പെ​​​​​ലെ​​​​​യെ പി​​​​​ന്ത​​​​​ള്ളി കെ​​​​​ൻ​​​​​ഡ്രി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഫീ​​​​​ലി​​​​​ക്സ് ടോ​​​​​റ​​​​​സി​​​​​ന്‍റെ (45+5’, 61’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളി​​​​​ലൂ​​​​​ടെ ഇ​​​​​ക്വ​​​​​ഡോ​​​​​ർ 2-1ന് ​​​​​ഉ​​​​​റു​​​​​ഗ്വെ​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ര​​​​​ണ്ടാം ഗോ​​​​​ളി​​​​​നാ​​​​​യി​​​​​രു​​​​​ന്നു കെ​​​​​ൻ​​​​​ഡ്രി അ​​​​​സി​​​​​സ്റ്റ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ന​​​​​സ്വേ​​​​​ല 1-0ന് ​​​​​പ​​​​​രാ​​​​​ഗ്വെ​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​പ്പോ​​​​​ൾ ചി​​​​​ലി​​​​​യും കൊ​​​​​ളം​​​​​ബി​​​​​യ​​​​​യും…

Read More

ക​​​​​​രി​​​​​​യ​​​​​​റി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ട​​​​​​വു​​​​​​മാ​​​​​​യി ശു​​​​​​ഭ്മാ​​​​​​ന്‍ ഗി​​​​​​ല്‍

ന്യൂ​​​ഡ​​​ല്‍ഹി: ഐ​​​​​​സി​​​​​​സി ഏ​​​​​​ക​​​​​​ദി​​​​​​ന റാ​​​​​​ങ്കിം​​​​​ഗി​​​​​ൽ ക​​​​​​രി​​​​​​യ​​​​​​റി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ട​​​​​​വു​​​​​​മാ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ന്‍ യു​​​​​​വ​ ബാ​​​​​റ്റ​​​​​ർ ശു​​​​​​ഭ്മാ​​​​​​ന്‍ ഗി​​​​​​ല്‍. 759 പോ​​​​​​യി​​ന്‍റു​​​​​​മാ​​​​​​യി ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ് ഗി​​​​​​ല്‍. ഏ​​​​​​ഷ്യ ക​​​​​​പ്പി​​​​​​ലെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഗി​​​​​​ല്‍ ഈ ​​​​​​നേ​​​​​​ട്ടം കൈ​​​​​​വ​​​​​​രി​​​​​​ച്ച​​​​​​ത്. ഗി​​​​​​ല്ലി​​​​​​നെ​​ക്കൂ​​​​​​ടാ​​​​​​തെ ആ​​​​​​ദ്യ പ​​​​​​ത്തി​​​​​​ല്‍ ക്യാ​​​​​​പ്റ്റ​​​​​​ന്‍ രോ​​​​​​ഹി​​​​​​ത് ശ​​​​​​ര്‍മ (8), വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​​​​ലി (9) എ​​​​​​ന്നി​​​​​​വ​​​​​​രും ഉ​​​​​ണ്ട്. 2019 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​ക്കു​​ശേ​​​​​​ഷം മൂ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ന്‍ താ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ ആ​​​​​​ദ്യ പ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ല്‍ സ്ഥാ​​​​​​നം പി​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​തും ആ​​​​​​ദ്യം. പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ രോ​​​​​​ഹി​​​​​​ത് ശ​​​​​​ര്‍മ​​​​​​യു​​​​​​മൊ​​​​​​ത്തു​​​​​​ള്ള 121 റ​​​​​​ണ്‍ ഓ​​​​​​പ്പ​​​​​​ണിം​​​​​​ഗ് കൂട്ടുകെട്ടിൽ 58 റ​​​​​​ൺസ് അ​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ ബലത്തിലാ​​​​​​ണ് ഗി​​​​​​ല്‍ ക​​​​​​രി​​​​​​യ​​​​​​റി​​​​​​ല്‍ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ര്‍ന്ന റാ​​​​​​ങ്കി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ടൂ​​​​​​ര്‍ണ​​​​​​മെ​​ന്‍റി​​​​​​ല്‍ ര​​​​​​ണ്ട് അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യ​​​​​​ട​​​​​​ക്കം ഗി​​​​​​ല്‍ ഇ​​​​​​തു​​​​​​വ​​​​​​രെ 154 റ​​​​​​ണ്‍സ് നേ​​​​​​ടി​​​​​​. 863 പോ​​​​​​യി​​​​​​ന്‍റു​​മാ​​​​​​യി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍ നാ​​​​​​യ​​​​​​ക​​​​​​ന്‍ ബാ​​​​​​ബ​​​​​​ര്‍ അ​​​​​​സ​​​​​​മാ​​ണു ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​രു​​​​​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​​ന്നാമത്.

Read More

ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ; ഉ​​​​​യ​​​​​രേ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന; മു​​​​​ന്നേ ബ്ര​​​​​സീ​​​​​ൽ

ലി​​​​​മ/​​​​​ലാ പാ​​​​​സ: 2026 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കും ബ്ര​​​​​സീ​​​​​ലി​​​​​നും ജ​​​​​യം. നി​​​​​ല​​​​​വി​​​​​ലെ ലോ​​​​​ക​​ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒന്നായ ഹെ​​​​​ർ​​​​​ണാ​​​​​ണ്ടോ സി​​​​​ലെ​​​​​സി​​​​​ൽ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ലാ ​​​​​പാ​​​​​സ​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ബൊ​​​​​ളീ​​​​​വി​​​​​യ​​​​​യെ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന 3-0നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. 11,932 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള കു​​​​​പ്ര​​​​​സി​​​​​ദ്ധ സ്റ്റേ​​​​​ഡി​​​​​യ​​​​​മാ​​​​​ണ് സ്റ്റേ​​​​​ഡി​​​​​യൊ ഹെ​​​​​ർ​​​​​ണാ​​​​​ണ്ടൊ സി​​​​​ലെ​​​​​സ്. സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്കു വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് ഇ​​​​​റ​​​​​ങ്ങി​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യെ ന​​​​​യി​​​​​ച്ച​​​​​ത് എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടു ഗോ​​​​​ളി​​​​​ന് അ​​​​​സി​​​​​സ്റ്റ് ചെ​​​​​യ്ത് ഡി​​​ ​​മ​​​​​രി​​​​​യ മു​​​​​ന്നി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യെ ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ചു. 31-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഡി ​​​മ​​​​​രി​​​​​യ​​​​​യു​​​​​ടെ അ​​​​​സി​​​​​സ്റ്റി​​​​​ൽ എ​​​​​ൻ​​​​​സോ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കു ലീ​​​​​ഡ് ന​​​​​ൽ​​​​​കി. 39-ാം മി​​​​​നി​​​​​റ്റി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ താ​​​​​രം ക്രി​​​​​സ്റ്റ്യ​​​​​ൻ റൊ​​​​​മേ​​​​​റോ​​​​​യെ ക്രൂ​​​​​ര​​​​​മാ​​​​​യി ഫൗ​​​​​ൾ ചെ​​​​​യ്ത​​​​​തി​​​​​ന് ബൊ​​​​​ളീ​​​​​വി​​​​​യ​​​​​യു​​​​​ടെ റോ​​​​​ബ​​​​​ർ​​​​​ട്ടോ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് ചു​​​​​വ​​​​​പ്പ് ക​​​​​ണ്ടു. അ​​​​​തോ​​​​​ടെ…

Read More

ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻഏ​​​​​ക​​​​​ദി​​​​​നം; റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്കോ​​​​​റുമായി കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ x ഇ​​​​​ന്ത്യ ഏ​​​​​ക​​​​​ദി​​​​​ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​തൊ​​​​​രു വി​​​​​ക്ക​​​​​റ്റി​​​​​ലെ​​​​​യും ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ടാ​​​​​ണ് കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും ചേ​​​​​ർ​​​​​ന്ന് മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ 233 നോ​​​​​ട്ടൗ​​​​​ട്ട്. 1996ൽ ​​​​​സി​​​​​ദ്ദു​​​​​വും സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റും ചേ​​​​​ർ​​​​​ന്ന് 231 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​റാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ നേ​​​​​ടി​​​​​യ 356/2. 2005ൽ ​​​​​വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്തു​​​​​വ​​​​​ച്ചും 356 റ​​​​​ണ്‍​സ് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 356 റ​​​​​ണ്‍​സ് നേ​​​​​ട്ടം.

Read More

ഏകദിന ക്രിക്കറ്റിൽ അ​​​​​തി​​​​​വേ​​​​​ഗം 13,000; സച്ചിന്‍റെ റിക്കാർഡും കടന്ന് കോഹ്ലി

ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 13,000 റ​​​​​ണ്‍​സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​കു​​​​​റി​​​​​ച്ചു. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു കോ​​​​​ഹ്‌​​​​ലി ​മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. 321 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ൻ 13,000 റ​​​​​ണ്‍​സ് ക​​​​​ട​​​​​ന്ന​​​​​ത്. സ​​​​​ച്ചി​​​​​നേ​​​​​ക്കാ​​​​​ൾ 54 ഇ​​​​​ന്നിം​​​​​ഗ്സ് കു​​​​​റ​​​​​വി​​​​​ൽ കോ​​​​​ഹ്‌​​​​ലി ​ഈ ​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ 47-ാം സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണി​​ത്. സ​​​​​ച്ചി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ഇ​​​​​നി​​​​​ ര​​​​​ണ്ടു സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​ടെ അ​​​​​ക​​​​​ലം മാ​​​​​ത്രം. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി 50+ ​സ്കോ​​​​​ർ നേ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​ത് 112-ാം ത​​​​​വ​​​​​ണ. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ (145), കു​​​​​മാ​​​​​ർ സം​​​​​ഗ​​​​​ക്കാ​​​​​ര (118) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു കോ​​​​​ഹ്‌​​​​ലി​​​​​ക്കു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്.

Read More

ചരിത്രങ്ങളുടെ രാജകുമാരൻ… യു​​എ​​സ് ഓ​​പ്പ​​ണ്‍ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​ൽ രാ​​​​​ജാ​​​​​ക്ക​​​​ന്മാ​​​​​രു​​​​​ടെ രാ​​​​​ജാ​​​​​വാ​​​​​യി സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച്. 2023 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ർ​​​​​ത​​​​​ർ ആ​​​​​ഷെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ​​​ ന​​​​​ട​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ കി​​​​​രീ​​​​​ട​​ധാ​​​​​ര​​​​​ണം. സ്കോ​​​​​ർ: 6-3, 7-6 (7-5), 6-3. ക​​​​​രി​​​​​യ​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ 24-ാം ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​ത്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​എ​​​​​ന്ന നേ​​​​​ട്ടം 2023 വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണി​​​​​ലൂ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ച്, റി​​​​​ക്കാ​​​​​ർ​​​​​ഡ് പു​​​​​തു​​​​​ക്കി. ആ​​​​​ദ്യ ര​​​​​ണ്ടു സെ​​​​​റ്റും നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​ഫൈ​​​​​ന​​​​​ലി​​​​​ൽ തോ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന ച​​​​​രി​​​​​ത്രം ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് തു​​​​​ട​​​​​ർ​​​​​ന്നു. ഓ​​​​​പ്പ​​​​​ണ്‍ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​രു സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജ​​​​​യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2023 സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ 17 ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ജ​​​​​യി​​​​​ച്ചു. 36…

Read More

ഫ്രീ​​ക്ക് മെ​​സി; ഫ്രീകിക്കിൽ ബെ​​ക്കാ​​മി​​നൊ​​പ്പം അ​​ഞ്ചാം സ്ഥാ​​നം പ​​ങ്കി​​ട്ട് മെ​​സി

ബു​​വാ​​നോ​​സ് ആ​​രീ​​സ്: 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് സ​​മ്മാ​​നി​​ച്ച ല​​യ​​ണ​​ൽ മെ​​സി ഖ​​ത്ത​​റി​​ൽ നി​​ർ​​ത്തി​​യി​​ട​​ത്തു​​നി​​ന്ന് വീ​​ണ്ടും തു​​ട​​ങ്ങി. 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഫ്രീ​​കി​​ക്ക് ഗോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു ജ​​യം. 78-ാം മി​​നി​​റ്റി​​ൽ മെ​​സി നേ​​ടി​​യ ഫ്രീ​​കി​​ക്ക് ഗോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന 1-0ന് ​​ഇ​​ക്വ​​ഡോ​​റി​​നെ കീ​​ഴ​​ട​​ക്കി. സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​ർ​​ത്തി​​ര​​ന്പി​​യ 83,000 കാ​​ണി​​ക​​ളു​​ടെ ക​​ണ്ണി​​നാ​​ന്ദ​​മേ​​കി ഡി ​​സ​​ർ​​ക്കി​​ളി​​നു പു​​റ​​ത്തു​​വ​​ച്ചു ല​​ഭി​​ച്ച ഫ്രീ​​കി​​ക്ക്, മെ​​സി വ​​ള​​ച്ച് വ​​ല​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു പി​​ന്നാ​​ലെ കൊ​​ളം​​ബി​​യ​​യും ജ​​യം സ്വ​​ന്ത​​മാ​​ക്കി. 1-0ന് ​​വെ​​ന​​സ്വേ​​ല​​യെ​​യാ​​ണ് കൊ​​ളം​​ബി​​യ കീ​​ഴ​​ട​​ക്കി​​യ​​ത്. പ​​രാ​​ഗ്വെ​​യും പെ​​റു​​വും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ബെ​​ക്കാ​​മി​​നൊ​​പ്പം മെ​​സി ഇ​​ക്വ​​ഡോ​​റി​​നെ​​തി​​രാ​​യ ഫ്രീ​​കി​​ക്ക് ഗോ​​ളോ​​ടെ ഇം​​ഗ്ലീ​​ഷ് മു​​ൻ താ​​രം ഡേ​​വി​​ഡ് ബെ​​ക്കാ​​മി​​നൊ​​പ്പ​​വും ല​​യ​​ണ​​ൽ മെ​​സി​​യെ​​ത്തി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ്രീ​​കി​​ക്ക്…

Read More

സാ​​ഫ് അ​​ണ്ട​​ർ 16 : ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം ഫൈ​​ന​​ലി​​ൽ

തിം​​ഫു (ഭൂ​​ട്ടാ​​ൻ): സാ​​ഫ് അ​​ണ്ട​​ർ 16 ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ മ​​ാല​​ദ്വീ​​പി​​നെ എ​​തി​​രി​​ല്ലാ​​ത്ത എ​​ട്ടു ഗോ​​ളു​​ക​​ൾ​​ക്ക് ത​​ക​​ർ​​ത്തെ​​റി​​ഞ്ഞാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കാ​​യി വി​​ഷാ​​ൽ യാ​​ദ​​വ് 22-ാം മി​​നി​​റ്റി​​ൽ ഗോ​​ൾ വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ടു. എ​​യ​​ർ​​ബോ​​ർ​​ല​​ങ് ഖാ​​ർ​​ത്ത​​ങാ​​വ് (62’, 82’), എം.​​ഡി. അ​​ർ​​ബാ​​ഷ് (77’, 84’) എ​​ന്നി​​വ​​ർ ഇ​​ന്ത്യ​​ക്കാ​​യി ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. മു​​ഹ​​മ്മ​​ദ് കൈ​​ഫ് (36’), ലെ​​വി​​സ് സ​​ങ്മി​​ൻ​​ലു​​ൻ (53’), മ​​ൻ​​ഭ മ​​ല​​ങ്യാ​​ങ് (70’) എ​​ന്നി​​വ​​രും ഇ​​ന്ത്യ​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ഗ്രൂ​​പ്പ് ബി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു മാ​​ല​​ദ്വീ​​പ്. ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. സെ​മി​യി​ൽ 2-1ന് ​പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ്. പാ​ക്കി​സ്ഥാ​ൻ ഗ്രൂ​പ്പ് ബി ​ചാ​ന്പ്യന്മാ​രും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Read More