ന്യൂയോർക്ക്: ഓപ്പണ്‍ കാലഘട്ടത്തിൽ ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന ചരിത്രം കുറിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. യുഎസ് ഓപ്പണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിച്ചതോടെയാണ് ബൊപ്പണ്ണ ചരിത്ര നേട്ടത്തിലെത്തിയത്. 43 വയസും ആറു മാസവും പ്രായമുള്ളപ്പോഴാണ് ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചത്. 43 വയസും നാലു മാസവും പ്രയമുള്ളപ്പോൾ ഗ്രാൻസ്ലാം ഫൈനൽ കളിച്ച മുൻ കനേഡിയൻ താരം ഡാനിയേൽ നെസ്റ്ററിന്റെ റിക്കാർഡാണ് ബൊപ്പണ്ണ തിരുത്തിയത്. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും ചേർന്നുള്ള സഖ്യത്തിന്റെ യുഎസ് ഓപ്പണ്‍ ഫൈനൽ എതിരാളികൾ ബ്രിട്ടന്റെ ജോസ് സാലിസ്ബറിയും ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാമുമാണ്.
Read MoreCategory: Sports
അമേരിക്കൻ ടിക്കറ്റിനായി അർജന്റീന, ബ്രസീൽ…
ബുവാനോസ് ആരീസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിന് നാളെ കിക്കോഫ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.00ന് നടക്കുന്ന ആദ്യ മത്സരത്തിൽ പരാഗ്വെയും പെറുവും ഏറ്റുമുട്ടും. 2022 ഖത്തർ ലോകകപ്പ് ജേതാക്കളായ അർജന്റീനയും നാളെ കളത്തിലെത്തുന്നുണ്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളി ഇക്വഡോറാണ്. ശനിയാഴ്ച പുലർച്ചെ 6.15നാണ് ബ്രസീലിന്റെ മത്സരം. ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള അർജന്റൈൻ താരങ്ങൾ കഴിഞ്ഞ ദിവസംതന്നെ ക്യാന്പിൽ ജോയിൻ ചെയ്തിരുന്നു. ഖത്തർ ലോകകപ്പ് ജേതാക്കളായതിനു ശേഷം അർജന്റീന കളിച്ച നാല് സൗഹൃദ മത്സരങ്ങളിലും ജയം നേടി. പാനമ (2-0), കുറകാവോ (7-0), ഓസ്ട്രേലിയ (2-0), ഇന്തോനേഷ്യ (2-0) ടീമുകളെയാണ് അർജന്റീന തോൽപ്പിച്ചത്. ആന്റണിക്കു പകരം ജെസ്യൂസ് അതേസമയം, ഗാർഹിക പീഡന ആരോപണം നേരിടുന്ന ആന്റണിയെ…
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാൽ രോഹിത് & കോ
ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാൽ രോഹിത് ശർമ & കോ എന്നായി മാറിയോ… മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, എം.എസ്. ധോണി എന്നിവരെല്ലാം ക്യാപ്റ്റന്മാരായപ്പോൾ അങ്ങനെതന്നെ അല്ലായിരുന്നോ എന്നതും മറുചോദ്യം. ടീം സെലക്ഷനിൽ എം.എസ്. ധോണിയും സൗരവ് ഗാംഗുലിയും ഇടപെട്ടതുപോലെ നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് റോളുണ്ടോ…? അതോ ബാഹ്യശക്തികൾ നിയന്ത്രിക്കുന്ന ക്യാപ്റ്റനാണോ രോഹിത് ശർമ…? അയർലൻഡ് പര്യടനത്തിൽ ജസ്പ്രീത് ബുംറ കളിക്കുമോ എന്നറിയില്ലെന്ന് രോഹിത് ശർമ പറഞ്ഞതും കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ വിരാട് കോഹ്ലിയെ പുറത്താക്കിയാണ് രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്. മൂന്ന് ഫോർമാറ്റിലുമായി 78 ശതമാനമാണ് ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെ വിജയം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ…
Read Moreനിർബന്ധിത ചുംബനം; ലൈംഗികാതിക്രമ പരാതി നൽകി സ്പാനിഷ് താരം
മാഡ്രിഡ്: ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് ബലമായി ചുംബിച്ച സംഭവത്തിൽ ലൈംഗികാതിക്രമ പരാതി നൽകി സ്പാനിഷ് താരം ജെന്നി ഹെർമോസോ. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്ന് ഹെർമോസോ മൊഴി നൽകി. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സ്പെയിനിലെ പുതിയ നിയമം അനുസരിച്ച് നാല് വർഷം തടവുശിക്ഷ വരെ റൂബിയാലസിന് ലഭിക്കാം. ഓഗസ്റ്റ് 20-ന് നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ഹെർമോസോയുടെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. മറ്റ് താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായി ആണ് കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവം വൻ…
Read Moreഅർജന്റീനയുടെ ലോകകപ്പ് വിജയം കൃത്രിമം നടത്തിയെന്ന് ഡച്ച് കോച്ച്
ആംസ്റ്റർഡാം: ഖത്തർ ലോകകപ്പിൽ ലയണൽ മെസി നയിച്ച അർജന്റീന ചാമ്പ്യന്മാരാകുന്നതിന് അധികൃതർ കൃത്രിമം നടത്തിയതായി നെതർലൻഡ്സ് പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ. ഒരു അവാർഡ് ദാന ചടങ്ങിനിടെ എൻഒഎസ് ചാനലിനോടാണ് വാൻ ഗാൽ ഇക്കാര്യം പറഞ്ഞത്. “അർജന്റീന ഗോൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും എങ്ങനെയാണെന്ന് നിങ്ങൾ നോക്കൂ. ചില അർജന്റീന കളിക്കാർ അങ്ങേയറ്റം മോശമായാണ് പെരുമാറിയത്. എന്നിട്ട് അവർക്ക് ശിക്ഷയൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാം ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് ഞാൻ ചിന്തിക്കുന്നത്’- അദ്ദേഹം പറഞ്ഞു. ടൈബ്രേക്കറിലേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റാണ് നെതർലാൻഡ്സ് ലോകകപ്പിൽനിന്ന് പുറത്തായത്. മത്സരത്തിനിടെ വാൻ ഗാലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച മെസി ഡച്ച് കോച്ചിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Read Moreയുഎസ് ഓപ്പൺ മത്സരം; ഹിറ്റ്ലർ അനുകൂല മുദ്രാവാക്യം വിളിച്ച ആരാധകനെ പുറത്താക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിലെ അലക്സാണ്ടർ സ്വരേവ് – യാനിക് സിന്നർ പ്രീ ക്വാർട്ടർ മത്സരത്തിനിടെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന മുദ്രാവാക്യം മുഴക്കിയ ആരാധകനെ മൈതാനത്ത് നിന്ന് പുറത്താക്കി. മത്സരത്തിന്റെ നാലാം സെറ്റിൽ സെർവ് ചെയ്യാനായി ഒരുങ്ങുന്നതിനിടെ, കാണികളിലൊരാൾ ഹിറ്റ്ലർ അനുകൂല മുദ്രാവാക്യം മുഴക്കിയത് സ്വരേവിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്വരേവ് ഉടനടി ഇക്കാര്യം ചെയർ അംപയറെ അറിയിച്ചു. മുദ്രാവാക്യം വിളിച്ചയാൾ സ്വയം മുന്നോട്ട് വന്ന് മൈതാനത്തിന് പുറത്തേക്ക് പോകണമെന്ന് അംപയർ ആവശ്യപ്പെട്ടെങ്കിലും കാണികൾ നിശബ്ദരായി തുടർന്നു. തുടർന്ന് സുരക്ഷാ ഉദ്യോസ്ഥരെത്തി മറ്റ് കാണികളുടെ സഹായത്തോടെ മുദ്രാവാക്യം വിളിച്ചയാളെ കണ്ടെത്തി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ, മത്സരത്തിൽ സിന്നറിനെ വീഴ്ത്തി സ്വരേവ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. സ്കോർ: 6-4, 3-6, 6-2, 4-6, 6-3.
Read Moreടീം ഇന്ത്യയ്ക്ക് “പോകാൻ അനുമതിയില്ലാത്ത’ പാക്കിസ്ഥാനിലെത്തി ബിസിസിഐ തലവന്മാർ
ലാഹോർ: ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ പാക്കിസ്ഥാനിലെത്തി. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ആണ് ഇന്ത്യൻ ക്രിക്കറ്റ് അധികാരികൾ പാക്കിസ്ഥാനിൽ സന്ദർശനം നടത്തുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) യോഗത്തിൽ പങ്കെടുക്കാനാണ് വാഗാ അതിർത്തി കടന്ന് ഇരുവരും പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചത്. അതിർത്തി ഗേറ്റ് നടന്നുകടന്ന ബിന്നിക്കും ശുക്ലയ്ക്കും പാക് അധികൃതർ സ്വീകരണം നൽകി. തുടർന്ന് പാക് അധികൃതർ ഒരുക്കിയ വാഹനത്തിൽ കനത്ത സുരക്ഷയിലാണ് ഇവർ ലാഹോറിലേക്ക് നീങ്ങിയത്. ഏഷ്യാ കപ്പിലെ ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ മത്സരം വീക്ഷിക്കാനായി ഇരുവരും ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ എത്തുമെന്നാണ് അറിയിപ്പ്. പാക് സന്ദർശനത്തിന് രാഷ്ട്രീയമാനമൊന്നും ഇല്ലെന്നും ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തണോ എന്നത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഇരുവരും മാധ്യമങ്ങളെ കണ്ട വേളയിൽ വ്യക്തമാക്കിയിരുന്നു.
Read Moreഐഎസ്എല്‍ പത്താം പതിപ്പ്; ബ്ലാസ്റ്റേഴ്സ് x ബംഗളൂരു മത്സരം കൊച്ചിയിൽ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പത്താം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തന്നെ വേദിയായേക്കും. ഈമാസം 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സിയെ നേരിടും. കഴിഞ്ഞ സീസണിന്റെ തുടക്കവും കൊച്ചിയിലായിരുന്നു. ഇതിനുമുമ്പ് 2017, 2019 സീസണുകളിലാണ് കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടനമത്സരം നടന്നത്. നിരവധി മാറ്റങ്ങള്‍ ഇത്തവണ ഐഎസ്എലിനുണ്ടാകുമെന്നും സൂചനയുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയുടെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്. കഴിഞ്ഞ സീസണില്‍ പത്തു വേദികളിലായി ആകെ 117 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ടീം എണ്ണം കൂടിയതിനാല്‍ ഇത്തവണ മത്സരങ്ങളുടെ എണ്ണവും ലീഗ് ദിവസങ്ങളുടെ എണ്ണവും വര്‍ധിക്കും.
Read Moreപീഡന പരാതിയുമായി മുന്‍ കാമുകി രംഗത്ത് ! സൂപ്പര്‍താരം ആന്റണി ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്
മുന്‍ കാമുകി ഗാര്‍ഹിക പീഡനാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് ആന്റണിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരേ നടപടിയുമായി രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഹോട്ടലില്‍ വെച്ചും യാത്രയ്ക്കിടയിലും നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ആന്റണിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബൊളീവിയയ്ക്കും പെറുവിനുമെതിരായ മത്സരങ്ങളില്‍ ആന്റണി ടീമിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി ആന്റണി രംഗത്തെത്തിയിട്ടുണ്ട്. സാവോപോളോ…
Read Moreയുഎസ് ഓപ്പണ്‍ : ഇഗ ഷ്യാങ്ടെക് പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യനായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് പുറത്ത്. ലോക ഒന്നാം നന്പറായ ഇഗ പ്രീക്വാർട്ടറിൽ ലാത്വിയയുടെ യെലേന ഒസ്താപെങ്കൊയോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇഗ ഷ്യാങ്ടെക് തോൽവി സമ്മതിച്ചത്. സ്കോർ: 3-6, 6-3, 6-1. ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാകിയെ കീഴടക്കിയ അമേരിക്കയുടെ ആറാം സീഡായ കൊക്കൊ ഗഫാണു ക്വാർട്ടറിൽ ഒസ്താപെങ്കൊയുടെ എതിരാളി. സ്കോർ: 6-3, 3-6, 6-1. ഫ്രിറ്റ്സ് x ജോക്കോ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ എതിരാളി ഒന്‍പതാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്. സ്വിറ്റ്സർലൻഡിന്റെ ഡൊമിനിക് സ്ട്രീക്കറിനെ കീഴടക്കിയാണു ഫ്രിറ്റ്സ് ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 7-6 (7-2), 6-4, 6-4. ക്രൊയേഷ്യയുടെ ബോർണ ജൊയൊയെ മറികടന്നാണു ജോക്കോവിച്ച് ക്വാർട്ടറിൽ ഇടം നേടിയയത്. സ്കോർ: 6-2, 7-5, 6-4.ഓസ്ട്രേലിയയുടെ റിങ്കി ഹിജികാതയെ 6-4,…
Read More