റിയാദ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരേ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നരകതുല്യമായിരുന്നു പിഎസ്ജിയിലെ ജീവിതമെന്ന് നെയ്മർ പറഞ്ഞു. ലയണൽ മെസിക്കൊപ്പം പിഎസ്ജിയിൽ ചെലവഴിച്ച സമയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു നെയ്മർ.”ഞങ്ങൾ (ഞാനും മെസിയും) പാരീസിൽ ഏറ്റവും മികച്ച പ്രകടനം നടത്താനും ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിക്കാനുമാണു ശ്രമിച്ചത്. നിർഭാഗ്യവശാൽ, ഞങ്ങൾ അതു നേടിയില്ല. മെസി അർജന്റീന ദേശീയ ടീമിനൊപ്പം സ്വർഗതുല്യമായ ദിവസങ്ങൾ ആഘോഷിച്ചു. അവർക്കൊപ്പം അവസാന വർഷങ്ങളിലും മെസി നേട്ടങ്ങൾ സ്വന്തമാക്കി. ഞാൻ അവനെ ഓർത്ത് വളരെ സന്തോഷവാനാണ്, പക്ഷേ, പാരീസിൽ അവൻ നരകത്തിലൂടെയാണ് ജീവിച്ചത്’- നെയ്മർ പറഞ്ഞു. ബ്രസീലിയൻ ക്ലബായ സാന്റോസിലേക്കു മടങ്ങുക എന്നതാണ് തന്റെ ആഗ്രഹമെന്നും നെയ്മർ വെളിപ്പെടുത്തി. നിലവിൽ സൗദി ക്ലബ് അൽ ഹിലാലിന്റെ താരമാണ് നെയ്മർ. പരിക്കു കാരണം സൗദി പ്രോ ലീഗിൽ അൽ ഹിലാലിനുവേണ്ടി ഇതുവരെ അരങ്ങേറ്റം കുറിക്കാൻ നെയ്മറിന് കഴിഞ്ഞിട്ടില്ല.…
Read MoreCategory: Sports
ഡ്യൂറൻഡ് കപ്പിൽ മോഹമുത്തമിട്ട് മോഹൻ ബഗാൻ
കോൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ മോഹമുത്തം. 2023 ഡ്യൂറൻഡ് കപ്പ് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ് സ്വന്തമാക്കി. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ 1-0നു കീഴടക്കിയാണ് മോഹൻ ബഗാന്റെ കിരീട ധാരണം. 71-ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ ഗോളാണ് മോഹൻ ബഗാനു കിരീടം സമ്മാനിച്ചത്. സഹലിന്റെ ആദ്യ ട്രോഫി ക്ലബ് തലത്തിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ആദ്യ ട്രോഫിയാണ് 2023 ഡ്യൂറൻഡ് കപ്പ്. ജൂലൈയിലാണ് കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് സഹൽ മോഹൻ ബഗാനിൽ എത്തിയത്. ഈസ്റ്റ് ബംഗാളിനെതിരായ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ് ക്ലബ്ബിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ സഹൽ ഇറങ്ങി. 23 വർഷത്തിനുശേഷം മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുന്നത് നീണ്ട 23 വർഷത്തിനുശേഷമാണ്. 2000ലായിരുന്നു ഡ്യൂറൻഡ് കപ്പ് മോഹൻ ബഗാൻ അവസാനമായി സ്വന്തമാക്കിയത്. ചരിത്രത്തിൽ മോഹൻ ബഗാന്റെ 17-ാം ഡ്യൂറൻഡ് കപ്പ് ട്രോഫി നേട്ടമാണ്…
Read More850 ഗോൾ ;ചരിത്രനേട്ടത്തിൽ ക്രിസ്റ്റ്യാനോ
റിയാദ്: കരിയറിൽ 850 ഗോൾ തികയ്ക്കുന്ന ആദ്യ ഫുട്ബോളർ എന്ന ചരിത്ര നേട്ടത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്സിക്കുവേണ്ടി ഗോൾ നേടിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 850 എന്ന മാജിക് സംഖ്യയിൽ എത്തിയത്. ക്ലബ് തലത്തിലും രാജ്യാന്തര വേദിയിലുമായാണ് റൊണാൾഡോയുടെ 850 ഗോൾ നേട്ടം. അൽ ഹസം എഫ്സിക്ക് എതിരായ മത്സരത്തിന്റെ 68-ാം മിനിറ്റിലായിരുന്നു പോർച്ചുഗൽ താരത്തിന്റെ ഗോൾ. അൽ നസറിനായി സാദിയൊ മാനെയും (78’) ലക്ഷ്യം കണ്ടു. 5-1ന്റെ ജയമാണ് അൽ ഹസമിനെതിരേ അൽ നസർ കുറിച്ചത്. രണ്ട് ഗോളിന് അസിസ്റ്റ് നടത്തിയതും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ലീഗിൽ ആറ് ഗോളുമായി റൊണാൾഡോ ടോപ് സ്കോറർ സ്ഥാനത്താണ്. അഞ്ച് ഗോളുമായി സാദിയൊ മാനെ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കൂടുതൽ അസിസ്റ്റിൽ നാല് എണ്ണവുമായി റൊണാൾഡോ ഒന്നാം സ്ഥാനം പങ്കിടുന്നു.
Read Moreസെഞ്ചുറി ഡബിൾ
ലാഹോർ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ മെഹിദി ഹസൻ മിർസയ്ക്കും (112) നജ്മുൾ ഹുസൈൻ ഷാന്റൊയ്ക്കും (104) സെഞ്ചുറി. മെഹിദി മിർസ റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ മെഹിദി-നജ്മുൾ കൂട്ടുകെട്ട് അഭേദ്യമായ 194 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ബംഗ്ലാദേശ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 245 റണ്‍സിനു പുറത്തായി. അതോടെ ബംഗ്ലാദേശിന് 89 റണ്‍സ് ജയം. ഇബ്രാഹിം സദ്രാനാണ് (75) അഫ്ഗാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
Read Moreസിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. ഭാര്യ നാദിന്‍ സ്ട്രീക്കാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മരണ വിവരം അറിയിച്ചത്. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മേയ് മാസം മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. സിംബാബ്വെ ദേശീയ ടീമിന്റെ നായകനായിരുന്നു. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില് ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റിക്കാര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. വിരമിച്ചതിനു ശേഷം പരിശീലകനായി തുടര്‍ന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്വെ…
Read Moreഹാളണ്ട് പിഎഫ്എ പ്ലെയർ ഓഫ് ദി ഇയർ
ലണ്ടൻ: പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോണ്‍ സ്റ്റോണ്‍സ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുകായോ സാക്ക, മുൻ ടോട്ടൻഹാം താരമായ ഹാരി കെയ്ൻ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്. 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. സിറ്റിയുടെ ട്രെബിൾ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തിയും ഹാളണ്ടായിരുന്നു. ആസ്റ്റണ്‍ വില്ല സ്ട്രൈക്കർ റേച്ചൽ ഡാലിക്കാണു പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. ആഴ്സണലിന്റെ ബുകായോ സാക്കയും ചെൽസിയുടെ ലോറണ്‍ ജെയിംസുമാണു യംഗ് പ്ലെയേഴ്സ്.
Read Moreകെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾക്കില്ല
ബംഗളുരു: കെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങൾക്കുണ്ടാകില്ല. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിച്ചു. പരിക്കിൽനിന്നു മുക്തനായ രാഹുലിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും, രാഹുലിനു ചെറിയ പ്രയാസങ്ങളുണ്ടെന്നു ടീം പ്രഖ്യാപിക്കുന്പോൾത്തന്നെ ചീഫ് സെലക്ടർ അജിത് അഗാർക്കർ സൂചന നൽകിയിരുന്നു. രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നാണു ദ്രാവിഡ് നൽകുന്ന സൂചന. രാഹുൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തന്നെ തുടരുമെന്നും ടൂർണമെന്റിലെ താരത്തിന്റെ ഭാവിയെക്കുറിച്ച് സെപ്റ്റംബർ നാലിനു തീരുമാനിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. തുടയിലേറ്റ പരിക്കിനെത്തുടർന്നു മാസങ്ങളോളം രാഹുൽ ടീമിനു പുറത്തായിരുന്നു. ഇതോടെ, പാക്കിസ്ഥാനെതിരേയും നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും രാഹുലിന്റെ സേവനം ഇന്ത്യക്കു ലഭ്യമാകില്ല. രാഹുലിന്റെ പരിക്കു ഭേദമാകാത്തതിനെത്തുടർന്ന് ഏഷ്യാ കപ്പിനുള്ള ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നു. റിസർവ് താരമായാണു സഞ്ജുവിനെ പരിഗണിച്ചത്. അതേസമയം, ശ്രേയസ് അയ്യർ പരിക്കിൽനിന്നു പൂർണമായും…
Read Moreലോക പഞ്ചഗുസ്തി മത്സരം: ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മൂവാറ്റുപുഴ സ്വദേശിനി
മൂവാറ്റുപുഴ: 44-ാമത് ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മൂവാറ്റുപുഴ സ്വദേശിനി. ഖസാക്കിസ്ഥാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലാണ് മൂവാറ്റുപുഴ സ്വദേശിനിയായ ഫെസി മോട്ടി 80 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയത്. രാജ്യത്തിന് ലഭിച്ച ഏക സ്വര്ണമെഡലുമാണിത്. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തണില്‍ നേരത്തെ ഫെസി മോട്ടി വിജയിയായിരുന്നു. 50-55 വയസുകാരുടെ ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, ഹാമര്‍ത്രോ എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഫെസിക്കായിരുന്നു. 2017 മുതല്‍ 2019 വരെയും മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യനാണ്. 2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മത്സരം നടന്നില്ല. 2022 ല്‍ ഹൈദരാബാദില്‍…
Read Moreസമയക്ലിപ്തത പാലിക്കണം; ക്രിക്കറ്റിലും ചുവപ്പ് കാർഡ്
ട്രിനിഡാഡ്: ഫുട്ബോളിൽ അച്ചടക്കത്തിന്റെ വാൾ വീശുന്ന “കാർഡ് കളികൾ’ ട്വന്റി-20 ക്രിക്കറ്റിലും എത്തിക്കഴിഞ്ഞു. ഞായറാഴ്ച കരിബീയൻ പ്രീമിയർ ലീഗിൽ ആദ്യമായി പ്രയോഗിച്ച ചുവപ്പ് കാർഡ്, സമയക്ലിപ്തത പാലിക്കാനുള്ള ലോക ക്രിക്കറ്റിന്റെ പുതിയ തന്ത്രങ്ങളിലൊന്നാണ്. സിപിഎൽ 2023 സീസണിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സ് മത്സരത്തിനിടെയാണ് അംപയർ ചുവപ്പ് കാർഡ് പുറത്തെടുത്തത്. നിശ്ചിത സമയത്തിനുള്ളിൽ ഇന്നിംഗ്സിലെ 20 ഓവറും പൂർത്തിയാക്കാൻ നൈറ്റ് റൈഡേഴ്സിന് സാധിക്കാതെ വന്നതോടെ, സ്റ്റാർ സ്പിന്നർ സുനിൽ നരെയ്ൻ കാർഡ് വാങ്ങി കളിക്കളത്തിന് പുറത്തേക്ക് പോവുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവർ പൂർത്തിയായ വേളയിലാണ് സമയപരിധി ലംഘിച്ചെന്ന് കാട്ടി അംപയർ നൈറ്റ് റൈഡേഴ്സിന് ശിക്ഷ വിധിച്ചത്. മത്സരത്തിൽ ഒരു ഇന്നിംഗ്സ് ബൗൾ ചെയ്ത് പൂർത്തിയാക്കാനായി സിപിഎൽ അനുവദിച്ചിരിക്കുന്നത് 85 മിനിറ്റ് സമയമാണ്. 72 മിനിറ്റ് 15 സെക്കൻഡിൽ 17 ഓവറുകളും…
Read More‘നീ രാജ’… അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും മുത്തമിട്ട് നീരജ് ചോപ്ര
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. തന്റെ രണ്ടാമത്തെ ത്രോയിൽ 88.17 മീറ്റർ ദൂരം താണ്ടിയാണ് നീരജ് സ്വർണം നേടിയത്. ഇതോടെ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഒളിംപിക് ചാംപ്യന്‍. 87.82 മീറ്റർ ദൂരം താണ്ടിയ പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി. നേരത്തെ 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമതതും സീസണിലെ മികച്ച രണ്ടാമത്തെ ദൂരവും താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്. നീരജിനൊപ്പം ഡിപി മനുവും കിഷോര്‍ ജെനയും ഫൈനലില്‍ മത്സരിച്ചിരുന്നു. പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. 2022 ലോക ചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. 2003ൽ അഞ്ജു ബോബി ജോർജ് വനിതാ ലോംഗ് ജംപിൽ വെങ്കലം നേടിയതായിരുന്നു ആദ്യ മെഡൽ. അതേ സമയം ഇന്നലെ നടന്ന 4*400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം…
Read More