പാരീസ്: സൂപ്പർ താരം ലയണൽ മെസിയെ പാരീസ് സെന്റ് ജർമൻ ക്ലബ് (പിഎസ്ജി) രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് ക്ലബിൽനിന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽനിന്നു പ്രതിഫലവും ലഭിക്കില്ല. സസ്പെൻഷൻ തീരുംവരെ ക്ലബിൽ പരിശീലനത്തിനും അനുമതിയില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി. ഇതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. നിലവിൽ 33 മത്സരങ്ങളിൽനിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ്…
Read MoreCategory: Sports
തങ്കത്തിളക്കം ഈ വെങ്കലത്തിന്… ഷോട്ട്പുട്ടില്‍ വി.എസ്.അനുപ്രിയക്ക് ഏഷ്യന്‍ മീറ്റില്‍ വെങ്കലം
ചെറുവത്തൂര്‍ (കാസര്‍ഗോഡ്): ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാന്പ്യന്ഷിപ്പില് ഷോട്ട്പുട്ടില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി കാസര്‍ഗോഡ് സ്വദേശിനി വി.എസ്.അനുപ്രിയ. നിലവിലെ ദേശീയ റിക്കാര്‍ഡ് തകര്‍ത്ത് 16.37 ദൂരം താണ്ടിയാണ് അനുപ്രിയ മെഡലണിഞ്ഞത്. 16.17 എന്ന ദേശീയ റിക്കാര്‍ഡാണ് അനുപ്രിയ പഴങ്കഥയാക്കിയത്. വെള്ളി മെഡല്‍ ജേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അനുപ്രിയക്ക് കഴിഞ്ഞു. സ്വര്‍ണമെഡല്‍ ജേതാവ് 18.20 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ വെള്ളി മെഡല്‍ ജേതാവ് 16.57 മീറ്റര്‍ ദൂരമാണ് താണ്ടിയത്. ഈ മിന്നും പ്രകടനത്തോടെ ജൂലൈയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലേക്ക് യോഗ്യത നേടി. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ത്രോ ഇനത്തില്‍ യോഗ്യത നേടുന്ന ആദ്യ മലയാളി താരമാണ് അനുപ്രിയ.ഉഡുപ്പിയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സ് മീറ്റില്‍ 15.59 മീറ്റര്‍ ദൂരമെറിഞ്ഞാണ് അനുപ്രിയ സ്വര്‍ണം…
Read Moreഅഭിലാഷ് അഭിമാനം;ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏഷ്യാക്കാരന് എന്ന ബഹുമതി
സിജോ പൈനാടത്ത് കൊച്ചി: കരകാണാക്കടലില്‍ ഒറ്റയ്ക്ക് ഒരു പായ് വഞ്ചിയില്‍ 236 ദിവസം… കാറ്റിന്റെ സ്വാഭാവിക ദിശയ്ക്കനുസരിച്ച് 3,00,000 മൈല്‍ ദൂരം (ഏകദേശം 48,000 കിലോമീറ്റർ) കടല്‍യാത്ര… കൊടുങ്കാറ്റും കൊടുംചൂടും മരവിക്കുന്ന തണുപ്പും പ്രതികല സാഹചര്യങ്ങളുമെല്ലാം തരണം ചെയ്തു വിശ്രമമില്ലാതെ സാഹസികമായി മുന്നോട്ട്… മലയാളി നാവികന് അഭിലാഷ് ടോമി ഒടുവില്‍ ഇന്നു വിജയതീരത്ത്. ലോകത്തിനു മുന്നില്‍ ഭാരതത്തിന് അഭിമാനമേറ്റി അറ്റ്ലാന്റിക് മഹാസാഗരത്തില്‍ മലയാളി പുതുചരിത്രമെഴുതി. ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏഷ്യാക്കാരന് എന്ന ബഹുമതി ഇനി മലയാളിയായ അഭിലാഷ് ടോമിയ്ക്കു സ്വന്തം. ഫ്രാന്‍സിലെ ലേ സാബ് ലെദെലോന് തുറമുഖാതിര്ത്തിയിലേക്ക് അഭിലാഷിന്റെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി പ്രവേശിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരത്തേക്കടുപ്പിക്കുന്നതിനു വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അഭിലാഷ് ലക്ഷ്യത്തിലെത്തുമെന്നു തുറമുഖത്ത് സ്വീകരിക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. രണ്ടാം സ്ഥാനക്കാരനായാണ് അഭിലാഷ് മത്സരം പൂര്‍ത്തിയാക്കുന്നത്. ദക്ഷിണാഫ്രിക്കന്‍…
Read Moreനീതിക്കുവേണ്ടി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങളെ പിന്തുണച്ച് നീരജ് ചോപ്ര
ന്യൂഡല്‍ഹി: നീതിക്കുവേണ്ടി അത്ലറ്റുകള് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകം. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര. രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreചരിത്രം കുറിക്കാന്‍ അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു; ഒന്നാം സ്ഥാനത്തേക്ക് ഒരു വനിത
തിരുവനന്തപുരം: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. വെള്ളിയാഴ്ച രാത്രിയോടെ ഫിനീഷിംഗ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ അഭിലാഷ് ടോമി എത്തുമെന്നാണ് പ്രതീക്ഷ. ഒരു ഇന്ത്യക്കാരന് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കന്‍ വനിതാ താരം കിര്സ്റ്റന് ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്തുള്ളത്. അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം ദൂരം മുന്നിലാണ് ഇവര്‍ ഇപ്പോഴുള്ളത്.ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്തെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്സ്റ്റന് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.1968ല്‍ ഉണ്ടായിരുന്ന ആശയ വിനിമയ മാര്‍ഗങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റി വരുന്നതാണ് മത്സരം. കഴിഞ്ഞ സെപ്റ്റംബറിലാണ് മത്സരം ആരംഭിച്ചിച്ചത്. ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ 16 പേരുണ്ടായിരുന്നു. അഭിലാഷ് ടോമിയടക്കം…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടു. ഇഷ്ഫാഖുമായുള്ള കരാർ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. മൂന്നു വർഷം ബ്ലാസ്റ്റേഴ്സിനായി കളിച്ച ശേഷമാണ് ഇഷ്ഫാഖ് ടീമിന്റെ സഹ പരിശീലകനാകുന്നത്. പുതിയ സഹപരിശീലകനെ ഉടൻ തീരുമാനിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.കേരളത്തിൽനിന്നുതന്നെയുള്ള ഒരു താരം ആ സ്ഥാനത്തെത്തുമെന്നാണു സൂചന.
Read Moreകാഴ്ച പരിമിതരുടെ ക്രിക്കറ്റ്: ആദ്യ ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി സാന്നിധ്യം
ഭോപ്പാല്‍: കാഴ്ച പരിമിതരുടെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. തൃശൂര്‍ പൂക്കോട് സ്വദേശിനി സാന്ദ്ര ഡേവിസ് ആണ് 17 അംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്. സാധ്യതാ പട്ടികയില്‍ രണ്ട് മലയാളി താരങ്ങളുണ്ടായിരുന്നെങ്കിലും ഭോപ്പാലില്‍ നടന്ന സെലക്ഷന് ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രയ്ക്ക് തുണയായത്. നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര. ഇതാദ്യമായാണ് കാഴ്ച പരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. മധ്യപ്രദേശുകാരിയായ സുഷ്മ പാട്ടേല്‍ ആണ് ടീം ക്യാപ്റ്റന്‍. കര്‍ണാടകയില്‍ നിന്നുള്ള ഗംഗവാ നീലപ്പ ഹരിജന്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന നേപ്പാളിനെതിരെയുള്ള പരമ്പരയിലാണ് കാഴ്ചപരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അരങ്ങേറുന്നത്.
Read Moreഏഷ്യൻ കപ്പ് അടുത്തവർഷം ജനുവരിയിൽ; വേദികൾ പ്രഖ്യാപിച്ചു
ദോഹ: ഖത്തർ ആതിഥേയരാകുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് എട്ട് വേദികളിലായാണ് നടക്കുക. ഇതിൽ ആറെണ്ണം ലോകകപ്പ് വേദികളാണ്. അൽ ജനൂബ് സ്റ്റേഡിയം, അൽബെയ്ത്ത് സ്റ്റേഡിയം, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽതുമാമ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവയ്ക്കൊപ്പം ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയിലും മത്സരങ്ങൾ നടക്കും. ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് മേയ് 11ന് കതാറ ഒപേര ഹൗസിൽ നടക്കും. ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ചൈനയിൽ നടക്കേണ്ട ടൂർണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഖത്തറിലേക്ക് മാറ്റിയത്.
Read Moreവിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിന്റെ അര്‍ഥം…
ടാറ്റൂകളോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലിയുടെ ഇഷ്ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി ടാറ്റൂകള്‍ ഉണ്ട്. കോഹ്ലിയുടെ ആരാധകരും അവ ഇഷ്ടപ്പെടുന്നു. അടുത്തിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ന് മുന്നോടിയായി അദ്ദേഹം തന്റെ കൈയില്‍ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അതിന്റെ അര്‍ഥം അറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ടായി. ഏലിയന്‍സ് ടാറ്റൂവിന്റെ ഉടമയും സ്ഥാപകനുമായ സണ്ണി ഭാനുശാലിയാണ് വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിനായി മഷി പുരട്ടിയത്. കുറച്ചുവര്‍ഷങ്ങളായി ടാറ്റൂ രംഗത്തുള്ള സണ്ണിയുടെ വര്‍ക്കുകള്‍ കോഹ്ലി ശ്രദ്ധിക്കാറുണ്ടയിരുന്നത്രെ. അത് തനിക്ക് അദ്ഭുതമായിത്തോന്നിയെന്ന് ഭാനുശാലി പറഞ്ഞു. വിരാഷ് കോഹ്ലി ഏറെ വിനയാനിത്വനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ ടാറ്റൂ ചെയ്യുന്ന സമയത്തെല്ലാം കോഹ്ലി പൂര്‍ണമായി സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്ലിയുടെ തിരക്ക് നിമിത്തം ഈ ടാറ്റൂ ചെയ്യാന്‍ കുറച്ച് നാളെടുത്തത്രെ. ആദ്യം മൂംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍…
Read Moreകൊമ്പന്മാർക്ക് 4 കോടി പിഴ, പരസ്യമായി മാപ്പ് പറയണം
മുബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിക്കെതിരായ എലിമിനേറ്റർ പോരാട്ടത്തിനിടെ മൈതാനം വിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത ശിക്ഷയുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്). നാല് കോടി രൂപ പിഴയും പരിശീലകൻ ഇവാൻ വുക്കമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കുമാണ് എഐഎഫ്എഫ് വിധിച്ചത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പിഴത്തുക ആറ് കോടി രൂപയായി ഉയരുമെന്നും എഐഎഫ്എഫ് അറിയിച്ചു. വുക്കമനോവിച്ച് അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. വുക്കമനോവിച്ച് ലീഗിലെ ഏത് ടീമിനൊപ്പം പ്രവർത്തിച്ചാലും വിലക്ക് അനുഭവിക്കണമെന്ന് വ്യക്തമാക്കിയ അധികൃതർ, ബ്ലാസ്റ്റേഴ്സ് ഒരാഴ്ചയ്ക്കുള്ളിൽ പിഴത്തുക ഒടുക്കി മാപ്പ് പറയണമെന്നും നിർദേശിച്ചു. ശിക്ഷാവിധിക്കെതിരേ ടീമിന് അപ്പീൽ നൽകാനുള്ള അവസരമുണ്ട്.
Read More