സാന്റിയാഗൊ ഡെല്‍ എസ്റ്റരൊ: അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തില്‍ നൂറ് ഗോള്‍ തികച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. കുറസാവോക്കെതിരായ സൗഹൃദ മത്സരത്തിന്റെ 20-ാം മിനിട്ടിലായിരുന്നു മെസിയുടെ നൂറാം ഗോള്‍. കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 174 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഈ നേട്ടം. പാനമക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന വേളയിലെ ഫ്രീകിക്കിലൂടെ മെസി 99 ഗോളിലെത്തിയിരുന്നു. 122 ഗോളുമായി പോർച്ചുഗല്ലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 109 ഗോളുമായി ഇറാന്റെ അലി ദാഇയും മെസിക്കു മുന്നിലുണ്ട്.
Read MoreCategory: Sports
ടീമിന്റെ ദയനീയ പ്രകടനം; സെവിയ്യ കോച്ചിനെ പുറത്താക്കുന്നു
സെവിയ്യ: ലാ ലിഗയിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ജോർജെ സാംപോളിയെ സെവിയ്യ പുറത്താക്കുന്നു. ലീഗിൽ 28 പോയിന്റുമായി പതിനാലാം സ്ഥാനത്താണ് സെവിയ്യ. റിലഗേഷൻ സോണിൽ നിന്ന് മൂന്നു പോയിന്റ് മാത്രം മുകളിലാണ് സെവിയ്യയുള്ളത്. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് സാംപോളിയെ പുറത്താക്കുന്നത്. സാംപോളിക്ക് പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്. ജോസ് മെൻഡിലിബർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനു നോട്ടീസ് അയച്ച് എഐഎഫ്എഫ്. ഐഎസ്എല്ലിൽ 2023 സീസണിൽ ബംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിനാണ് നോട്ടീസ്. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിനു പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്. എഐഎഫ്എഫിന്റെ 2021 ലെ ഡിസ്സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreപുരസ്കാര നിറവിൽ അർജന്റീന; മെസിയാണ് ബെസ്റ്റ്
പാരിസ്: അർജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ച ലയണൽ മെസിക്കു ഫിഫയുടെ പുരസ്കാരവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീനിയൻ ക്യാപ്റ്റൻ കൂടിയായ മെസി തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി നേടി. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസി പിന്നിലാക്കിയത്. 36 വർഷത്തെ ഇടവേളയ്ക്കുശേഷം അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച രക്ഷപ്പെടുത്തലുകളുമായി നിറഞ്ഞാടിയ എമിലിയാനോ മാർട്ടീനസ് മികച്ച പുരുഷ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയുടെ ലയണൽ സ്കലോണി ആണു മികച്ച പരിശീലകൻ. മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്കാരവും അർജന്റീന നേടി. ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്. മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്കാസ് പുരസ്കാരം…
Read Moreപ്രായം നാൽപതിൽ, ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ആന്ഡേഴ്സൺ
ദുബായി: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട് സ്റ്റാർ പേസര്‍ ജെയിംസ് ആന്ഡേഴ്സൺ. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സിനെ മറികടന്നാണ് ആൻഡേഴ്സൺ ഒന്നാമത് എത്തിയത്. 20 വര്‍ഷം നീണ്ട കരിയറില്‍ ഇത് ആറാം തവണയാണ് ആന്ഡേഴ്സണ് ഒന്നാം റാങ്കിംഗിലെത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ മിന്നുന്ന പ്രകടനമാണ് 40കാരനായ താരത്തിന് തുണയായത്. മത്സരത്തിൽ ഇംഗ്ലണ്ട് പേസർ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അഞ്ച് വര്‍ഷം ഒന്നാം സ്ഥാനത്തിരുന്ന കമിന്‍സ് മുന്നാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ രണ്ടാമത്. ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തകർപ്പൻ പ്രകടനം നടത്തിയ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാമത് എത്തി.
Read Moreഐപിഎൽ മത്സരക്രമം തയാർ
മുംബൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം സീസണ് മാർച്ച് 31-ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദിൽ വച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുന്നതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. 70 ലീഗ് മത്സരങ്ങളുള്ള പുതിയ സീസണിലെ അവസാന ലീഗ് മത്സരമായ ആർസിബി – ടൈറ്റൻസ് പോരാട്ടം മെയ് 21-ന് ബംഗളൂരുവിൽ വച്ച് നടക്കും. ശനി, ഞായർ ദിവസങ്ങൾ ഡബിൾ ഹെഡർ ദിനങ്ങളായിരിക്കും. പതിവനുസരിച്ച് വൈകിട്ട് 3:30-നും 7:30-നുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ആസാമിലെ ഗോഹട്ടിയിൽ വച്ചായിരിക്കും നടക്കുക. പഞ്ചാബ് കിംഗ്സിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങൾക്ക് ധർമശാല വേദിയാകും. പ്ലേഓഫ് മത്സരങ്ങളുടെ സമയക്രമവും വേദികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreനമ്പർ വൺ; സ്വപ്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ടീം
ദുബായി: അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഒന്നാം റാങ്ക് എന്ന സ്വപ്ന നേട്ടം കുറിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ വിജയം നേടി ടെസ്റ്റ് റാങ്കിൽ ഒന്നാമത് എത്തിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യ നേരത്തെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. 2014-ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് സമാനനേട്ടം നേരത്തെ കെെവരിച്ചത്. ടെസ്റ്റിൽ 115, ഏകദിനത്തിൽ 114, ട്വന്റി-20യിൽ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ നിലവിലെ പോയിന്റ്. ഓസീസിനെ മറികടന്നാണ് ഇന്ത്യ ടെസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്.
Read Moreഒളികാമറ! സഞ്ജു സാംസണെപ്പറ്റി വെളിപ്പെടുത്തൽ നടത്തി ചേതൻ ശർമ
മുംബൈ: സ്വകാര്യ ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ മലയാളി താരം സഞ്ജു സാംസണെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തി. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിലും എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. സാംസണെ ടീമിലെടുക്കാതിരുന്നാൽ ട്വിറ്ററിലൂടെ ഞങ്ങൾക്ക് വൻ ആക്രമണം നേരിടേണ്ടി വരുമെന്നും ശർമ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയതോടെ മൂന്ന് താരങ്ങളുടെ കരിയർ അവസാനിപ്പിക്കുന്ന സാഹചര്യമാണ് ഇഷാൻ കിഷൻ സൃഷ്ടിച്ചതെന്നും ശർമ പറഞ്ഞു. ഈ താരങ്ങളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും സാംസൺ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ എന്നിവരെയാണ് ശർമ ഉദ്ദേശിച്ചതെന്ന് ആരാധകർ ആരോപിക്കുന്നു. നേരത്തെ, ശാരീരികക്ഷമത വീണ്ടെടുക്കാനായി താരങ്ങൾ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്നും വിരാട് കോഹ്ലി – സൗരവ് ഗാംഗുലി എന്നിവർ തമ്മിൽ കലഹം ആയിരുന്നുവെന്നും ശർമ പറയുന്നത് ഒളികാമറയിൽ കുടുങ്ങിയിരുന്നു. ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് നായകസ്ഥാനം…
Read Moreതാരലേലം പൊടിപൊടിക്കുന്നു; സ്മൃതി മന്ദാനയ്ക്ക് പൊന്നുംവില
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിൽ സ്മൃതി മന്ദാനയ്ക്ക് പൊന്നുംവില. 3.25 കോടി രൂപയ്ക്കാണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബെെ ഇന്ത്യൻസ് 1.7 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഓസീസ് സൂപ്പർ താരം ആഷ് ഗാര്‍ഡ്നറിനെ ഗുജറാത്ത് ജയന്റ്സ് ടീമിലെത്തിച്ചു. 3.28 കോടി രൂപയാണ് താരത്തിനായി ഗുജറാത്ത് മുടക്കിയത്. ലേലം പുരോഗമിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്സ്, ലക്നോ വാരിയേഴ്സ് എന്നീ അഞ്ച് ടീമുകളാണ് മത്സരത്തിനുണ്ടാവുക. ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക.മാര്‍ച്ച് നാലിന് ടൂര്‍ണമെന്റ് ആരംഭിക്കും.
Read Moreഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് വിരമിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ടി-20 കാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു. 2021ല്‍ ദുബായില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയയെ ആദ്യ ടി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച താരമാണ് ഫിഞ്ച്. 2019 ലോകകപ്പിന്റെ സെമിഫൈനലില്‍ ഓസ്ട്രേലിയയെ നയിച്ചതും അദ്ദേഹമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഏകദിനത്തില്‍നിന്നും അദ്ദേഹം വിരമിച്ചിരുന്നു. 2018 ലെ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 2011ല്‍ ഇംഗ്ലണ്ടിനെതിരാണ് ടി-20 യില്‍ ഫിഞ്ച് അരങ്ങേറിയത്. 2013ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. പാക്കിസ്ഥാനെതിരേ 2018ല്‍ അദ്ദേഹം ടെസ്റ്റിലും അരങ്ങേറി. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ടി-20യില്‍ 156 റണ്‍സ് എന്ന റിക്കാര്‍ഡ് സ്കോർ അദ്ദേഹം നേടിയിരുന്നു. 2018ല്‍ സിംബാബ്വെയ്ക്കെതിരെ 172 റണ്‍സാണ് ടി-20യില്‍ അദ്ദേഹം നേടിയത്.
Read More