ദോഹ: അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അഭിനന്ദനങ്ങൾ സഹോദരാ എന്നര്‍ഥം വരുന്ന സ്പാനിഷ് ഭാഷയിലുള്ള ആശംസയാണ് മെസിക്ക് പിഎസ്ജിയിലെ സഹതാരം അറിയിച്ചത്. ഗോൾഡൻ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്മർ ട്വീറ്റിൽ പങ്കുവച്ചു. http://<blockquote class=”twitter-tweet”><p lang=”es” dir=”ltr”>Felicidades Hermano 👏🏽 <a href=”https://twitter.com/hashtag/leomessi?src=hash&ref_src=twsrc%5Etfw”>#leomessi</a> <a href=”https://t.co/5XClpQf15y”>pic.twitter.com/5XClpQf15y</a></p>— Neymar Jr (@neymarjr) <a href=”https://twitter.com/neymarjr/status/1604552030541996034?ref_src=twsrc%5Etfw”>December 18, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Read MoreCategory: Sports
ഗ്രാസ്യാസ്! യുവതാരങ്ങൾക്കു പിഴച്ചു, ഫ്രാൻസിന് തലകുനിച്ചു മടക്കം; ഖത്തറിൽ മൂന്നാം ലോകകപ്പ് ഉയർത്തി അർജന്റീന
ദോഹ: എന്തൊരു മത്സരമായിരുന്നു അത്. വിജയിക്കാനുറച്ച് അർജന്റീനയും വിട്ടുകൊടുക്കാതെ നിലവിലെ ചാന്പ്യൻമാർക്കൊത്ത പ്രകടനവുമായി ഫ്രാൻസും. രണ്ടു ഗോളിന്റെ ലീഡ് രണ്ടു മിനിറ്റിൽ ഇല്ലാതാക്കിയ കിലിയൻ എംബാപ്പെയുടെ മാസ്മരിക പ്രകടനം. അധികസമയത്ത് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ച് സൂപ്പർ താരം മെസിയുടെ ഗോൾ. പത്തു മിനിറ്റിനുശേഷം എംബാപ്പെയുടെ സമനിലഗോൾ; ഫൈനലിലെ ഹാട്രിക്കും. ഒരുവിൽ അനിവാര്യമായ പെനൽറ്റി ഷൂട്ടൗട്ട്. ആദ്യ ഷോട്ടെടുടുത്ത എംബാപ്പെയും മെസിയും ലക്ഷ്യംകണ്ടു. ഫ്രാൻസിന്റെ രണ്ടും മൂന്നും ഷോട്ടെടുത്ത കിംഗ്സ്ലി കോമനും ചൗമെനിക്കും പിഴച്ചപ്പോഴേ ചുവരെഴുത്തു വ്യക്തമായിരുന്നു. പിന്നെയെല്ലാം തിരക്കഥ പോലെതന്നെ. മോണ്ടിയലിന്റെ നാലാം ഷോട്ട് ഫ്രാൻസ് വല തുളച്ചപ്പോൾ ലോകകപ്പിന് പുതിയ അവകാശികൾ. ലയണൽ മെസിക്ക് കാവ്യനീതിപോലൊരു ലോകകിരീടവും. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ച എയ്ഞ്ചൽ ഡി മരിയയുടെയും സൂപ്പർ താരം ലയണൽ മെസിയുടെയും മിന്നും പ്രകടനമാണ് അർജന്റീന വിജയത്തിന്റെ കേന്ദ്രബിന്ദു. ലയണൽ…
Read Moreഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. വെടിക്കെട്ട് നാളെ രാത്രി 8.30ന്; നെഞ്ചിടിപ്പോടെ ആരാധകർ
ദോഹ: ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഓ..സഹിക്കാന്‍ പറ്റുന്നില്ല… ടെന്‍ഷന്‍ തന്നെ. നാളെ 8.30-ന് ഖത്തറിലെ പുല്‍മൈതാനത്ത് പന്തിന് തീപിടിക്കുമ്പോള്‍ ആരാധകര്‍ നെഞ്ചിടിപ്പിലാണ്. ഫ്രാന്‍സും അര്‍ജന്റീനയുമാണ് കളത്തില്‍ .അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. എന്തും സംഭവിക്കാം. കളിക്കളത്തില്‍ കരുത്തരാണ് ഇരുവരും. ആരാധനാതാരങ്ങളും ഇരുടീമുകളിലുമുണ്ട്. കഴിയുന്നതും ഈ രണ്ട് ടീമുകളും മുഖാമുഖം വരരുതേ എന്ന പ്രാര്‍ത്ഥിച്ചവരാണ് ഇരു ടീമുകളുടെ ആരാധകരും. പക്ഷെ കലാശപോരാട്ടത്തില്‍ ഇതില്‍ പരം സൂപ്പര്‍ ക്ലൈമാക്സ് വേറെ എന്ത്. ലാറ്റിന്‍ അമേരിക്കന്‍ സൗന്ദര്യമാണ് അര്‍ജന്റീന. ടോട്ടല്‍ ഫുട്ബോളിന്റെ കരുത്താണ് ഫ്രാന്‍സിനെ നയിക്കുന്നത്. പെനാല്‍റ്റി ബോക്സില്‍ കയറിയശേഷം ചാരുതയോടെ പന്തിനെ വലയ്ക്കുള്ളിലേക്ക് തഴുകി വിടുന്നതാണ് അര്‍ജന്റീനയുടെ ശൈലി. പറഞ്ഞു പഴകിതിനാല് മെസിയുള്‍പ്പെടെയുള്ള താരങ്ങളെ കുറിച്ച് അധികം പറയേണ്ടതില്ല. പലപ്പോഴും ലോംഗ് ഷൂട്ടിനേക്കാള്‍ ഉള്ളില്‍ കയറിയുള്ള കളിക്കാണ് അര്‍ജന്റീന പ്രധാന്യം കൊടുക്കുന്നത്. അതിന് ഗുണവും ഉണ്ട് ദോഷവും ഉണ്ട്. ലോകകപ്പില്‍…
Read Moreജയത്തോടെ മടങ്ങാൻ ക്രൊയേഷ്യയും മൊറോക്കോയും ഇന്നിറങ്ങും
ദോഹ: ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. അവസാന ലോകകപ്പ് മത്സരം കളിക്കുന്ന നായകൻ ലൂക്ക മോഡ്രിച്ചിനെ ജയത്തോടെ മടക്കാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വരുന്നത് ഇതു രണ്ടാം തവണയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് എഫിൽ ഇരുടീമിന്റെയും ആദ്യമത്സരമായിരുന്നു അത്. ഗോൾരഹിത സമനിലയായിരുന്നു ഫലം. ഖത്തർ ലോകകപ്പ് ഇരുടീമും ആരംഭിച്ചതും ഇന്ന് അവസാനിപ്പിക്കുന്നതും പരസ്പരം നേരിട്ടാണെന്നത് അപൂർവതയാണ്. സെമിയിൽ അർജന്റീനയോട് 3-0നാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഫ്രാൻസിനോട് 2-0ന് ആയിരുന്നു മൊറോക്കോയുടെ സെമിഫൈനൽ തോൽവി.
Read More“താങ്കൾ ലോകകിരീടം അർഹിക്കുന്നു’; മെസിക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം
ദോഹ: ലോകകപ്പ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്ക് ആശംസ നേർന്ന് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റിവാൾഡോ. ലോകകിരീടം മെസി അർഹിക്കുന്നുവെന്നും അടുത്ത ഞായറാഴ്ച്ച ദൈവം മെസിയെ കിരീടമണിയിക്കുമെന്നും റിവാൾഡോ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ബ്രസീലും നെയ്മറുമില്ല. അതുകൊണ്ട് തന്നെ ഞാൻ അർജന്റീനയെ പിന്തുണയ്ക്കുന്നു. പ്രിയപ്പെട്ട മെസി, നേരത്തെ തന്നെ താങ്കൾ ലോകകിരീടം അർഹിച്ചിരുന്നു. എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച്ച അവൻ താങ്കളെ കിരീടമണിയിക്കും- റിവാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് റിവാൾഡോ. 2002-ലെ ബ്രസീലിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് റിവാൾഡോ.
Read Moreമൊറോക്കോ വീണു; ഫ്രാൻസ് x അർജന്റീന ഫൈനൽ
ദോഹ: ആഫ്രിക്കൻ കരുത്തുമായി എത്തിയ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവർ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് മറികടന്നു. പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് മൊറോക്കൻ വല കുലുക്കിയത്. കിലിയൻ എംബപ്പെയുടെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ പ്രതിരോധത്തിൽ തട്ടി തെറിച്ചതിനു പിന്നാലെയാണ് റീബൗണ്ടിൽ നിന്ന് ഹെർണാണ്ടസ് ലക്ഷ്യം കണ്ടത്. തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം കടുപ്പിച്ചു. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി. പകരക്കാരനായി കളത്തിലിറങ്ങി 44-ാം സെക്കൻഡിലാണ് മുവാനിയുടെ അതിവേഗ ഗോൾ.…
Read Moreആനന്ദനൃത്തത്തിലാറാടി അര്‍ജന്റീനയിലെ തെരുവുകള്‍ ! വീഡിയോകള്‍ തരംഗമാവുന്നു…
36 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയില്‍ ആവേശം ആളിക്കത്തിച്ച് അര്‍ജന്റീനയിലെ തെരുവകള്‍. ലാകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ. ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി…
Read Moreഗോൾഡൻ ബൂട്ടിന് ‘ഗോൾഡൻ പോര് ‘; അഞ്ചു ഗോളുകളുമായി ഫ്രഞ്ച് താരം എംബപ്പെ മുന്നില്‍
ദോഹ: ഖത്തർ ലോകകപ്പ് സെമിഫൈനലിൽ എത്തിനിൽക്കെ ഇതുവരെ പിറന്നത് 158 ഗോളുകൾ. ലോകകപ്പിലെ ഗോൾവീരന് ലഭിക്കുന്ന ഗോൾഡൻ ബൂട്ടിനായി അഞ്ചു ഗോളുകളുമായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയാണ് മുന്നില്‍. സെമിഫൈനലിൽ ഇടം പിടിച്ച അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളില്‍ രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേര് ഗോള്‍ഡന്‍ ബൂട്ടിനായി രംഗത്തുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബപ്പെ പേരില്‍ ചേര്‍ത്തു. അര്‍ജന്റീന ക്യാപ്റ്റന്‍ ലിയണല്‍ മെസിയാണ് രണ്ടാമത്. അഞ്ച് കളിയില്‍ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒളിവിയര്‍ ജിറൂദുമുണ്ട് നാലു ഗോളുമായി മെസിക്കൊപ്പം. രണ്ട് ഗോളുകള്‍ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യന്‍ നിരയിലെ ഗോള്‍ വേട്ടക്കാരന്. മൊറോക്കോയുടെ മുന്നേറ്റത്തില്‍ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകള്‍. അര്‍ജന്റീനയുടെ…
Read Moreപ്രിൻസിലൂടെ ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് രാമക്കൽമേടിനു സ്വന്തം
നെടുങ്കണ്ടം: അര്‍ജന്റീനയോ, ക്രൊയേഷ്യയോ, ഫ്രാന്‍സോ, മൊറോക്കോയോ ആര് ഫുട്ബോള്‍ ചാമ്പ്യന്മാരായാലും കപ്പ് രാമക്കല്മേട്ടില്തന്നെ. കാല്പന്ത് കളിയുടെ ആവേശത്തിലേക്ക് ലോകം ചുരുങ്ങിയപ്പോള്‍ സ്വന്തമായി വേള്‍ഡ് കപ്പ് മാതൃക നിര്‍മിച്ചിരിക്കുകയാണ് രാമക്കല്‍മേട് സ്വദേശിയായ പ്രിന്‍സ് ഭുവനചന്ദ്രന്. ഒരു ടീമിന്റെയും പ്രത്യേക ആരാധകനല്ലെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ലോകകപ്പിന്റെ മാതൃക ഒരുക്കാന്‍ പ്രിന്‍സിനെ പ്രേരിപ്പിച്ചത്. തങ്ങളുടെ പ്രിയ ടീമിന്റെയും താരങ്ങളുടെയും കട്ടൗട്ടുകളും വാക്പോരുകളുമായി ആരാധകര്‍ കളം നിറയുമ്പോള്‍ ലോകത്തെ കൊതിപ്പിക്കുന്ന വേള്‍ഡ് കപ്പിന്റെ മാതൃകയാണ് പ്രിന്‍സ് ഒരുക്കിയത്. ലോകകപ്പിന്റെ ഉദ്ഘാടനദിനത്തിലാണ് സിമന്റ് ഉപയോഗിച്ച് വേള്‍ഡ് കപ്പിന്റെ മാതൃക ഒരുക്കാന്‍ ആരംഭിച്ചത്. ഇതിനു മുന്നോടിയായി വേള്‍ഡ് കപ്പിന്റെ ചിത്രങ്ങള്‍ നിരീക്ഷിച്ചു രൂപകല്പന ചെയ്യുകയായിരുന്നു. ആറര അടി ഉയരത്തില്‍ ഒരുക്കിയിരിക്കുന്ന മാതൃകയ്ക്ക് 120 കിലോ ഭാരമുണ്ട്. 15 ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. എയര്‍ ഇന്ത്യയുടെ മാതൃക അടക്കം വ്യത്യസ്ഥമായ നിരവധി നിര്‍മിതികളുമായി ശ്രദ്ധ നേടിയിട്ടുള്ള…
Read More‘ആര് ചാമ്പ്യനായാലും ഞാനത് ആസ്വദിക്കും’; അർജന്റീന നേടിയാൽ സന്തോഷിക്കാനാവില്ലെന്ന് റൊണാൾഡോ നസാരിയോ
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. അർജന്റീന ആരാധകരേറെയും ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ കിരീടധാരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ അർജന്റീന കിരീടം ഉയർത്തുന്നത് അത്ര സന്തോഷമുള്ള കാര്യമല്ലെന്നാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ പറയുന്നത്. ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് തന്റെ മനസു തുറന്നത്. അർജന്റീനയും ലയണൽ മെസിയും ടൂർണമെന്റിൽ വിജയിക്കുമോ എന്ന സ്പാനിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ: “മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം നൽകാൻ കഴിയില്ല, എനിക്ക് എന്റെ ഉത്തരം നൽകാം.’ “മെസി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ? ‘അതിനാൽ എന്നാൽ, അർജന്റീന നേടിയാൽ ഞാൻ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത്…
Read More