ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലേക്ക് മലയാളി പേസർ എസ്. ശ്രീശാന്ത് മടങ്ങിവരുമോ…? ശ്രീശാന്തിന് ഐപിഎലിലേക്ക് എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിവരാനുള്ള സാധ്യത തെളിഞ്ഞു. 2022 സീസണ് ഐപിഎൽ പോരാട്ടത്തിനു മുന്നോടിയായുള്ള മെഗാ താരലേല പട്ടികയിൽ ശ്രീശാന്ത് ഉൾപ്പെട്ടതോടെയാണിത്. 2013ൽ രാജസ്ഥാൻ റോയൽസ് താരമായിരിക്കേ വാതുവയ്പ്പ് വിവാദത്തിൽപ്പെട്ട ശ്രീശാന്ത് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു. വിലക്ക് അവസാനിച്ചശേഷം 2020ൽ കേരളത്തിനായി കളത്തിലെത്തി. 2021 ഐപിഎൽ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തെങ്കിലും അന്തിമപട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണയും പേര് രജിസ്റ്റർ ചെയ്ത ശ്രീശാന്തിന് നിരാശപ്പെടേണ്ടിവന്നില്ല. ഫെബ്രുവരി 12, 13 തീയതികളിലായി ബംഗളൂരുവിലാണ് 15-ാം സീസണ് ഐപിഎല്ലിന്റെ മെഗാ താര ലേലം. അഹമ്മദാബാദ്, ലക്നോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ടീമുകൾകൂടി 2022 ഐപിഎലിലുണ്ട്. ഇതോടെ 15-ാം സീസണിൽ ടീമുകളുടെ എണ്ണം 10 ആയി. ഇതിനോടകം നിശ്ചിത ക്വാട്ട പ്രകാരം മൂന്നും നാലും കളിക്കാരെ…
Read MoreCategory: Sports
പേസ്മേക്കർ തുടിപ്പുമായി എറിക്സൺ ഫുട്ബോൾ കളത്തിലേക്ക്
ലണ്ടൻ: ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഡെന്മാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സണ് വീണ്ടും മൈതാനത്തേക്ക്. എറിക്സണെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോർഡ് എഫ്സി സ്വന്തമാക്കി. സീസണ് അവസാനിക്കുന്നതുവരെ എറിക്സണ് ബ്രെന്റ്ഫോർഡിനുവേണ്ടി പന്തുതട്ടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന്റെ മുന്നേറ്റ താരമായിരുന്ന എറിക്സണ് പിന്നീട് ഇന്റർ മിലാനിലേക്കു ചേക്കേറി. ഇന്ററിനൊപ്പം ലീഗ് കിരീടനേട്ടത്തിൽ ഭാഗമാകാനും എറിക്സണു സാധിച്ചു. കഴിഞ്ഞ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്സണ് കുഴഞ്ഞുവീണിരുന്നു. ഹൃദയാഘാതം മൂലം ഗ്രൗണ്ടിൽ വീണ എറിക്സണിൽ പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തു. ഇറ്റാലിയൻ ക്ലബ് ഇന്ററിനൊപ്പം കരാർ പ്രകാരം മൂന്നര വർഷം കൂടി ഉണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്, ഇരുകൂട്ടരും ഉഭയസമ്മതപ്രകാരം കരാർ അവസാനിപ്പിക്കുകയായിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചവരെ ഇറ്റാലിയൻ ലീഗുകളിൽ കളിക്കാൻ അനുവദിക്കാറില്ല. മറ്റു ലീഗുകളിൽ ഈ നിയമമില്ല.
Read Moreവേൾഡ് ഗെയിംസ് അത്ലറ്റിക്സ് പുരസ്കാരം ശ്രീജേഷിന്
മികച്ച കായികതാരത്തിനുള്ള വേൾഡ് ഗെയിംസ് അത്ലറ്റിന്റെ പുരസ്കാരം ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്. 2021ലെ മികച്ച പ്രകടനമാണു ശ്രീജേഷിനെ പുരസ്കാരത്തിലെത്തിച്ചത്. വേൾഡ് ഗെയിംസ് അത്ലറ്റിന്റെ ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യൻതാരമാണു ശ്രീജേഷ്. 2020ൽ ഇന്ത്യൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 2019ലെ മികച്ച പ്രകടനത്തിനു പുരസ്കാരം നേടിയിരുന്നു. സ്പോർട് ക്ലൈന്പിംഗ് ഒളിന്പിക് ചാന്പ്യൻ സ്പെയിനിന്റെ ആൽബർട്ടോ ഗിനെസ് ലോപസ്, ഇറ്റലിയുടെ വുഷു താരം മിഷേൽ ജിയോർഡാനോ എന്നിവരെയാണു ശ്രീജേഷ് പിന്തള്ളിയത്. ഇന്ത്യൻ താരത്തിന് 1,27,647 വോട്ടാണു ലഭിച്ചത്. ലോപസിന് 67,428 വോട്ടും ജിയോർഡാനോയ്ക്ക് 52, 046 വോട്ടുകളും ലഭിച്ചു. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയെ വെങ്കല മെഡലിലെത്തിക്കുന്നതിൽ ശ്രീജേഷിന്റെ പങ്ക് വലുതായിരുന്നു.
Read Moreഐപിഎല്ലിനു കാണികൾ
മുംബൈ: 2022 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന് കാണികൾക്ക് ചെറിയ തോതിൽ പ്രവേശനം അനുവദിച്ചേക്കുമെന്ന് സൂചന. സ്റ്റേഡിയം സീറ്റിംഗിന്റെ 25 ശതമാനം ആളുകൾക്കാണ് പ്രവേശനം അനുവദിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് ഐപിഎൽ നടത്തുക എന്നും സൂചനയുണ്ട്. ലീഗ് മത്സരങ്ങൾ മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായും പ്ലേ ഓഫ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുമായിരിക്കും അരങ്ങേറുക. മാർച്ച് 27ന് ഐപിഎൽ ആരംഭിക്കുമെന്നാണ് നിലവിലുള്ള വിവരം.
Read More5 മണിക്കൂർ 24 മിനിറ്റിൽ ലോക റിക്കാർഡിട്ട് റാഫേൽ നദാലിന് 21-ാം ഗ്രാൻസ്ലാം കിരീടം
മെൽബണ്‍: ടെന്നീസ് ലോകത്തിലെ 21 കാരറ്റ് തനിത്തങ്കമാണ് താനെന്ന് തെളിയിച്ച് സ്പെയിനിന്റെ റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ കീഴടക്കി നദാൽ കിരീടത്തിൽ മുത്തമിട്ടു. അതും രണ്ട് സെറ്റ് പിന്നിട്ടുനിന്നശേഷം. മുപ്പത്തഞ്ചുകാരനായ സ്പാനിഷ് കാളക്കൂറ്റന്റെ 21-ാം ഗ്രാൻസ്ലാം കിരീടം. ഇതോടെ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുടെ റിക്കാർഡിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെയും സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയും നദാൽ പിന്തള്ളി. ബിഗ് ത്രി എന്നറിയപ്പെടുന്ന ഈ മൂവരും 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി റിക്കാർഡ് പങ്കിടുകയായിരുന്നു. 5 മണിക്കൂർ 24 മിനിറ്റ് ഓസ്ട്രേലിയൻ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കിരീട പോരാട്ടങ്ങളിൽ ഒന്നായിരുന്നു മെൽബണിലെ റോഡ് ലേവർ അരീനയിൽ അരങ്ങേറിയത്. അഞ്ച് മണിക്കൂർ 24 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ വെന്നിക്കൊടി…
Read Moreഇന്ത്യൻ മുൻ ഹോക്കി ടീം ക്യാപ്റ്റൻ ചരണ്‍ജിത് സിംഗ് ഓർമയായി
സിംല: ഇന്ത്യൻ മുൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായിരുന്ന ചരണ്‍ജിത് സിംഗ് (90) അന്തരിച്ചു. 1964ലെ ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഹൃദയാഘാടത്തെത്തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് അഞ്ചു വർഷമായി കിടപ്പിലായിരുന്നു. ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടത്തിൽ കളിച്ച ചരണ്‍ജിത് രണ്ട് ഒളിന്പിക്സുകളിലാണ് കളിച്ചത്. 1960ലെ റോം ഒളിന്പിക്സിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയപ്പോഴും ടീമിലുണ്ടായിരുന്നു. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സിംലയിലെ ഹിമാചൽപ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Read Moreരവി ബിഷ്നോയ് ഇന്ത്യൻ ടീമിൽ
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നിശ്ചിത ഓവർ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.വേണ്ടത്ര ഭാവനാ സന്പന്നതയോടെ അല്ല സെലക്ടർമാർ ടീമിനെ പ്രഖ്യാപിച്ചതെന്ന വാദം ഉയർന്നിട്ടുണ്ട്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തിൽ ഐസിസി റാങ്കിംഗിൽ എട്ടാം സ്ഥാനത്തും ട്വന്റി-20യിൽ 10-ാം സ്ഥാനത്തുമുള്ള വെസ്റ്റ് ഇൻഡീസിനെതിരേ ചുരുങ്ങിയത് ബാറ്റിംഗിൽ ചില പരീക്ഷണങ്ങൾ നടത്താമായിരുന്നു എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് ഋതുരാജ് ഗെയ്ക്വാദിന് പ്ലേയിംഗ് ഇലവണിൽ സ്ഥാനം നൽകാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പരിക്കിൽനിന്ന് മുക്തനായ രോഹിത് ശർമയാണ് ടീമിനെ നയിക്കുക. യുവ സ്പിന്നർ രവി ബിഷ്ണോയി ദേശീയ ടീമിൽ ഇതാദ്യമായി ഇടം പിടിച്ചു. ഭുവനേശ്വർ കുമാറിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല, ട്വന്റി-20 ടീമിലുണ്ട്. അതേസമയം, കുൽദീപ് യാദവ് ഏകദിന…
Read Moreവെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ എന്നിവരെ ഒഴിവാക്കി. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയക്ക് ടീമില്‍ ഇടംനേടാനായില്ല. ഹര്‍ദീക് പാണ്ഡ്യയും പരമ്പരയിലില്ല. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16നാണ് ട്വന്റി20 ആരംഭിക്കുന്നത്. ഏകദിന ടീം: രോഹിത് ശർമ (c), കെ.എൽ. രാഹുൽ (vc), ഋതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ. ഇന്ത്യൻ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.…
Read Moreസൂപ്പർ സ്മൃതി
ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് ഇന്ത്യന്‍ ഓപ്പണര്‍ മന്ദാനയ്ക്ക് ലഭിക്കുക. 2021ല്‍ മന്ദാന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ ഫോര്‍മാറ്റിലുമായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സ് അടിച്ചുകൂട്ടി. ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മന്ദാന സെഞ്ചുറി നേടിയിരുന്നു. ഈ ടെസ്റ്റിലെ പ്രകടനത്തിലൂടെ മന്ദാന ഒട്ടേറെ റിക്കാര്‍ഡുകളും സ്വന്തമാക്കി. 2021 ൽ ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചു. മികച്ച ട്വന്റി-20 താരത്തിനുള്ള പട്ടികയിലും മന്ദാന ഇടംപിടിച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് താരം ടാമി ബീമൗണ്ട് ആണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ലും മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയിരുന്നു. ഐസിസിയുടെ ഉയര്‍ന്ന അവാര്‍ഡ് രണ്ടുതവണ നേടുന്ന രണ്ടാമത്ത താരമാണ് മന്ദാന.…
Read Moreതൊട്ടതെല്ലാം പിഴച്ചു! ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് സർവനാശം
ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പുറപ്പെട്ടത്. പരന്പര 3-0ന് പരാജയപ്പെട്ടു എന്നു മാത്രമല്ല, നാളുകളായി തുടരുന്നു പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാനും സാധിച്ചില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദത്തിലേക്ക് തള്ളിവിടാനുള്ള ഒരു ബൗളിംഗ് സംഘമില്ല. അതോടൊപ്പം മധ്യനിരയിൽ ആവശ്യ സമയത്ത് തലയുയർത്തിനിന്ന് ടീമിനെ കരയ്ക്കടുപ്പിക്കാനുള്ള ബാറ്റിംഗ് ആഴ്മില്ല. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രശ്നം ആറാം ബൗളർ എന്ന സങ്കൽപ്പത്തിന് അടുത്തെത്താവുന്ന ഒരു കളിക്കാരൻ പോലും ടീമിലില്ല. ഈ പ്രശ്നങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് സർവനാശം. ബൗളിംഗ് 2019 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ഇന്ത്യയുടെ ബൗളിംഗ് മൂർച്ച കുറഞ്ഞത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയി അറിയപ്പെട്ടിരുന്ന ഭുവനേശ്വർ കുമാറിന്റെ ഫോം പൂർണമായി നഷ്ടപ്പെട്ടു. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ ഭുവി തിരിച്ചെത്തിയെങ്കിലും പഴയ…
Read More