മുംബൈ: 2022 സീസണ് ഐപിഎൽ മെഗാ താരലേലത്തിൽ ഇന്ത്യൻ മുൻ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപയാണു ശ്രീശാന്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാന താരലേല പട്ടികയിൽ ഇടം ലഭിച്ചില്ല. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണു മെഗാതാരലേലം. അഹമ്മദാബാദ്, ലക്നോ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് രണ്ടു ടീമുകൾകൂടി 2022 സീസണിൽ ഐപിഎല്ലിൽ ഉണ്ട്. അതുകൊണ്ടു താരലേലം കൊഴുക്കുമെന്നുറപ്പ്. 318 വിദേശ താരങ്ങളും 896 ഇന്ത്യൻ താരങ്ങളും ഉൾപ്പെടെ 1214 കളിക്കാരാണു ലേലത്തിലുള്ളത്. കെ.എൽ. രാഹുൽ, മാർക്കസ് സ്റ്റോയിൻസ്, രവി ബിഷ്ണോയ് എന്നിവരെ ലക്നോയും ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ എന്നിവരെ അഹമ്മദാബാദും ഇതിനോടകം നിശ്ചിത ക്വോട്ട പ്രകാരം സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാന വിലയിൽ ഏറ്റവും ഉയർന്നുനിൽക്കുന്നതു രണ്ടു കോടി രൂപയാണ്. 49 പേരാണു രണ്ട്…
Read MoreCategory: Sports
ഐപിഎല്‍ താര ലേലത്തിൽ 50 ലക്ഷത്തിന്റെ അടിസ്ഥാനവിലയുമായി ശ്രീശാന്ത്
മുംബൈ: ഐപിഎല്‍ താര ലേലത്തിനായി ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കളിക്കാരുടെ അന്തിമപട്ടികയിൽ ഇടം പിടിച്ചില്ല. ഒത്തുകളി വിവാദത്തിൽ ഏഴു വർഷത്തെ വിലക്കു മറികടന്ന് കഴിഞ്ഞ വർഷം കേരളത്തിനു വേണ്ടി ശ്രീ മൈതാനത്തിറങ്ങി വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. പുതിയ ഐപിഎൽ സീസണിൽ ലക്നോ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഐപിഎൽ മത്സരത്തിലെ ഒത്തുകളിയുടെ പേരിൽ 2013 ഓഗസ്റ്റിലാണു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കു കൽപിച്ചത്. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2018ൽ സുപ്രീം കോടതി നിർദേശപ്രകാരം…
Read Moreറൊണാൾഡോ കലിപ്പിൽ…
ലണ്ടൻ: പ്രീമിയർ ലീഗ് മത്സരത്തിനിടെ തന്നെ പിൻവലിച്ചതിൽ അതൃപ്തി പരസ്യമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രെന്റ്ഫോർഡിനെതിരായ മത്സരം അവസാനിക്കാൻ 19 മിനിറ്റ് ബാക്കിനിൽക്കെ പരിശീലകൻ റാൾഫ് റാങ്നിക് റൊണാൾഡോയെ പിൻവലിച്ച് ഹാരി മഗ്വെയറിനെ കളത്തിലിറക്കി. ഡഗ്ഒൗട്ടിലേക്ക് മടങ്ങിയ റൊണാൾഡോ പരിശീലക സംഘത്തിനു നേർക്കാണ് തന്റെ കലിപ്പ് തീർത്തത്. ജാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. മത്സരം 3-1ന് യുണൈറ്റഡ് ജയിച്ചിരുന്നു. ആന്റണി എലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റഷ്ഫോർഡ് എന്നിവരാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ സ്റ്റീവൻ ബെർഗ്വിൻ നേടിയ ഇരട്ടഗോളിൽ ടോട്ടനം 3-2ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ഇഞ്ചുറി ടൈം വരെ ലെസ്റ്റർ 2-1ന് മുന്നിലായിരുന്നു.
Read Moreലോക ഇലവനിൽ ഇടം നേടി രോഹിത്, പന്ത്, അശ്വിൻ
ദുബായ്: 2021-ൽ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ഐസിസി പ്രഖ്യാപിച്ച ലോക ഇലവനിൽ ഇന്ത്യക്കു നേട്ടം. മൂന്നുപേരാണ് ലോക ഇലവനിലെത്തിയത്. ടെസ്റ്റ് ടീമിൽ മൂന്നുപേരെത്തിയപ്പോൾ ഏകദിന ടീമിൽ ഒരു ഇന്ത്യക്കാരൻ പോലുമില്ല. രോഹിത് ശർമ ഓപ്പണറായപ്പോൾ ഋഷഭ് പന്ത് വിക്കറ്റ്കീപ്പറായി. ഏക സ്പെഷലിസ്റ്റ് സ്പിന്നറായി ആർ. അശ്വിനുമെത്തി.ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസനാണ് ടീമിനെ നയിക്കുക. ശ്രീലങ്കയുടെ ദിമുത് കരുണരത്നെയും രോഹിത്തുമാണ് ഓപ്പണർമാർ. വണ്‍ ഡൗണായി ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ വരും. നാലാമനായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അഞ്ചാമനായി കെയ്ൻ വില്യംസണും കളിക്കും. ആറാമനായി പാകിസ്ഥാന്റെ ഫവാദ് ആലം ഇടം നേടിയപ്പോൾ ഏഴാമനായി പന്ത് കളിക്കും. അശ്വിൻ, ന്യൂസിലൻഡിന്റെ കൈൽ ജാമിസണ്, പാകിസ്ഥാന്റെ ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് ബൗളർമാർ. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനിൽ നിന്നും മൂന്ന് താരങ്ങൾ ടീമിലിടം നേടി.…
Read Moreപ്രായം മുപ്പത്തിയഞ്ചിൽ, പിച്ചിനോട് സലാം പറഞ്ഞ് സാനിയ
മെൽബണ്‍: ഇന്ത്യൻ വനിതാ ടെന്നീസിന്റെ മുഖമായ സാനിയ മിർസ കോർട്ടിനോട് വിടപറയുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ താരമായ സാനിയ ഈ സീസണ് അവസാനിക്കുന്നതോടെ വിരമിക്കും. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. സ്ലോവേനിയൻ കൂട്ടുകെട്ടായ തമാറ സിദാൻഷെക് – കജ യുവാൻ കൂട്ടുകെട്ടിനോടാണ് സാനിയ മിർസ – യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ആദ്യ റൗണ്ടിൽ പരാജയപ്പെട്ടത്. സ്കോർ: 4-6, 6-7 (5-7). ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ കളത്തിലിറങ്ങുന്നുണ്ട്. ലോക ഒന്നാം നന്പർ ആറ് ഗ്രാൻസ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയ സാനിയ 2015 ഏപ്രിലിൽ ഡബിൾസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിതയാണ്…
Read Moreസച്ചിന്റെ ഒരു റിക്കാർഡ്കൂടി മറികടന്ന് കോഹ്ലി
പാറൽ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്ന ഒരു റിക്കാർഡ്കൂടി വിരാട് കോഹ്ലി തന്റെ പേരിലേക്ക് മാറ്റി. എവേ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് എന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്. സച്ചിന്റെ 5065 റണ്‍സ് ആയിരുന്നു ഇതുവരെ റിക്കാർഡ്. തന്റെ 104-ാം ഇന്നിംഗ്സിലാണ് കോഹ്ലിയുടെ നേട്ടം. എം.എസ്. ധോണി (4520), രാഹുൽ ദ്രാ വിഡ് (3998), സൗരവ് ഗാംഗുലി (3468) എന്നിവരാണ് ഈ പട്ടികയിൽ കോഹ്ലിക്കും സച്ചിനും പിന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 63 പന്തിൽ 51 റണ്‍സ് നേടിയ ഇന്നിംഗ്സിലൂടെയാണ് കോഹ്ലി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
Read Moreക്യാപ്റ്റൻസി അംഗീകാരം; ഏറ്റവും വലിയ അംഗീകാരമായി സ്വീകരിക്കുമെന്ന് ബുംറ
പാറൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി ലഭിച്ചാൽ അത് ഏറ്റവും വലിയ അംഗീകാരമായി സ്വീകരിക്കുമെന്ന് പേസർ ജസ്പ്രീത് ബുംറ. വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിവായതോടെ ഇന്ത്യയുടെ ദീർഘനാളത്തേക്കുള്ള ക്യാപ്റ്റൻ ആരാണെന്നുള്ള അന്വേഷണത്തിലാണ് ബിസിസിഐ. അടുത്ത വർഷം രോഹിത്ത് ശർമയ്ക്ക് 35 വയസ് പൂർത്തിയാകുന്ന സാഹചര്യവും കണക്കാക്കിയാണിത്. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് ബുംറ.
Read Moreവാക്സിൻ കുത്തിവയ്പ്പ് ജോക്കോ എടുത്തില്ലെങ്കിലും വാക്സിൻ വിവാദം തിരിഞ്ഞ് കുത്തുന്നു
പാരിസ്: കോവിഡ് വാക്സിൻ വിവാദത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായ സെർബിയൻ ടെന്നീസ് സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും. ഫ്രാൻസിൽ എത്തുന്ന കായിക താരങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന കായിക മന്ത്രാലയത്തിന്റെ ഉത്തരവാണ് ജോക്കോയ്ക്കു തിരിച്ചടിയായിരിക്കുന്നത്.തിങ്കളാഴ്ചയാണ് കായികതാരങ്ങളും വാക്സിൻ സ്വീകരിക്കണമെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം അറിയിച്ചത്. ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ച പുതിയ വാക്സിൻ നയപ്രകാരം എല്ലാവർക്കും, സന്നദ്ധപ്രവർത്തകർക്കും വിദേശത്ത് നിന്ന് എത്തുന്ന കായികതാരങ്ങൾക്കും ഉൾപ്പെടെ വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം പറഞ്ഞു. ഞായറാഴ്ചയാണ് ഫ്രഞ്ച് പാർലമെന്റ് പുതിയ നിയമം പാസാക്കിയത്. കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്തതിനെത്തുടര്‍ന്നാണ് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായത്. രണ്ട് ആഴ്ചയിൽ അധികം നീണ്ട അ നിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കഴിഞ്ഞ ദിവസം ജോക്കോ ഓസ്ട്രേലിയയിൽനിന്ന് മടങ്ങിയിരുന്നു. കോവിഡ് വന്നതാണെന്ന കാരണത്താൽ മെഡിക്കൽ എ ക്സെപ്ഷൻ അനുവദിക്കണമെന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. ഓസ്ട്രേലിയയിലെ പരമോന്നത…
Read Moreടെസ്റ്റ് ക്യാപ്റ്റൻ ആര് ? രോഹിത്, രാഹുൽ, പന്ത്…
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം അപ്രതീക്ഷിതമായി വിരാട് കോഹ്ലി രാജിവച്ചതോടെ അടുത്ത ക്യാപ്റ്റൻ ആരെന്ന ചോദ്യം സ്വാഭാവികമായി ഉദിച്ചു. ട്വന്റി-20, ഏകദിന ക്യാപ്റ്റനായ രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻസികൂടി ബിസിസിഐ സെലക്ടർമാർ ഏൽപ്പിക്കുമോ എന്നതും സുപ്രധാന ചോദ്യമാണ്. കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ മുന്നോട്ടുവച്ച ന്യായവാദം വൈറ്റ് ബോൾ ക്രിക്കറ്റിനു രണ്ട് ക്യാപ്റ്റന്മാരുടെ ആവശ്യമില്ലെന്നായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റിലും രോഹിത് ക്യാപ്റ്റൻ ആയിക്കൂടെന്നില്ല. നിലവിൽ ടെസ്റ്റ് ഉപനായക സ്ഥാനവും രോഹിത്തിനാണ്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ക്യാപ്റ്റൻസി രംഗത്തുണ്ട്. കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രാഹുൽ ആയിരുന്നു ഇന്ത്യയെ നയിച്ചത്. അന്ന് ഉപനായകനായത് ബുംറയും. ഇവരെ പിന്തള്ളി ഋഷഭ് പന്ത് ക്യാപ്റ്റനാകാനുള്ള സാധ്യതയുമുണ്ട്. മൂന്ന് ഫോർമാറ്റിലും പന്തിന്റെ നിർണായക സാന്നിധ്യമാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ശ്രേയസ്…
Read Moreഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരം മാറ്റി
മഡ്ഗാവ്: ഐഎസ്എല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന മുബൈ – ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താരങ്ങളുടെയും ഒഫിഷൽസുകളുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്-ബംഗളുരു എഫ്സി മത്സരവും മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ ടീമുമായി സംസാരിച്ചെന്നും കളത്തിലിറങ്ങാൻ മതിയായ താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലില്ലെന്നതിനെ തുടർന്നാണ് മത്സരംമാറ്റിവെക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
Read More