മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ. വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്. ലോക ഒന്നാം നമ്പർ താരത്തിനും എല്ലാവരെയും പോലെ നിയമങ്ങൾക്ക് വിധേയമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. കോവിഡ് വാക്സിനേഷനിൽനിന്ന് പ്രത്യേക ഇളവ് ഉണ്ടെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്യതയില്ലാത്തതിനാൽ സെർബിയൻ താരത്തെ മെൽബണ്‍ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. വിസ റദ്ദാക്കിയതിനാൽ താരത്തെ ഉടനെ തന്നെ സെർബിയയിലേക്ക് മടക്കി അയക്കും. അതേസമയം, ജോക്കോവിച്ചിനോട് കാണിച്ചത് മോശം പെരുമാറ്റമെന്ന് സെർബിയ പ്രതികരിച്ചു. ഓസ്ട്രേലിയൻ ഓപ്പണിനെത്തുന്ന കളിക്കാരും സ്റ്റാഫുകളും കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജോക്കോവിച്ച് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. എന്നാൽ കോവിഡ് മാനദണ്ഡങ്ങളിൽ മുന്‍പ് ഇളവ് അനുവദിച്ചിരുന്നെങ്കിലും ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഓസ്ട്രേലിയൻ സർക്കാർ.…
Read MoreCategory: Sports
23-ാം വയസിൽ 200 ഗോൾ ; എംബാപ്പെ സ്ട്രൈക്ക്സ്
പാരീസ്: ഡിസംബർ 20ന് 23 വയസ് പൂർത്തിയായ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ അക്കൗണ്ടിൽ ഉള്ളത് 201 ഗോൾ. ക്ലബ്ബിനും രാജ്യത്തിനുമായി ഇത്രയും ചെറിയ പ്രായത്തിൽ 200ൽ അധികം ഗോൾ നേടിയ എംബാപ്പെ ഭാവിയിൽ ലോക ഫുട്ബോളിലെ ഗോൾ മെഷീൻ എന്ന വിശേഷണം സ്വന്തമാക്കിയേക്കാം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമെല്ലാം കുറിക്കുന്ന ഗോൾ റിക്കാർഡ് മറികടക്കാൻ നിലവിലെ ഫോം അനുസരിച്ച് കെൽപ്പുള്ള താരമാണ് എംബാപ്പെ എന്നും ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ എംബാപ്പെയുടെ ഹാട്രിക്കിൽ പാരീ സാൻ ഷെർമയ്ൻ 4-0ന് വനേസിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 59, 71, 76 മിനിറ്റുകളിലായി രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്. ഈ ഹാട്രിക്കോടെയാണ് എംബാപ്പെ കരിയറിൽ 200 ഗോൾ കടന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കായി 150 ഗോൾ തികയ്ക്കാനും എംബാപ്പെയെ ഈ ഹാട്രിക് സഹായിച്ചു.…
Read Moreകിവീസ് മണ്ണിൽ ആദ്യവിജയം നേടി ബംഗ്ലാദേശ്
മൗണ്ട് മാൻഗനൂയി: കിവീസ് മണ്ണിൽ ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് എട്ട് വിക്കറ്റിന് ജയിച്ചു. സ്കോര്‍ ന്യൂസിലന്‍ഡ് 328, 169, ബംഗ്ലാദേശ് 458, രണ്ടിന് 42. ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. പോരത്തത്തിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 12 പോയിന്റും ബംഗ്ലാദേശ് സ്വന്തമാക്കി. കിവീസിനെ രണ്ടാം ഇന്നിംഗ്സിൽ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് 42 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദര്‍ശര്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഷ്ഫിഖുര്‍ റഹീമാണ് (5) വിജയറണ്‍ നേടിയത്. മൊമിനുള്‍ ഹഖ് (13) പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന് ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ബംഗ്ലാദേശിന്…
Read More‘മെസിക്ക് കോവിഡ് നൽകിയ’ ഡിജെയ്ക്കു വധഭീഷണി
ബുവേനോസ് ആരീസ്: ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡിജെ ഫെർ പലാസിയൊയ്ക്ക് വധഭീഷണി. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി മെസി അർജന്റൈൻ ഡിജെ ആയ പലാസിയൊയെ ക്ഷണിച്ചിരുന്നു. പലാസിയോയാണ് മെസിക്ക് കോവിഡ് രോഗം പടർത്തിയതെന്ന് ആരോപിച്ചാണ് താരത്തിന്റെ ആരാധകർ വധഭീഷണി മുഴക്കിയത്. പലാസിയോയാണ് തനിക്ക് വധഭീഷണി ഉള്ളതായി വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായാണ് മെസി കുടുംബ സമേതം സ്വന്തം നാടായ റൊസാരിയോയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിരവധി പാർട്ടികളിൽ മെസി പങ്കെടുത്തിരുന്നു. പലാസിയോയും നിരവധി പാർട്ടികളിൽ പങ്കെടുത്തു. പലാസിയോ പങ്കെടുത്ത പാർട്ടികളിലെ മിക്കവർക്കും പിന്നീട് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതാണ് മെസിക്ക് രോഗം പിടിപ്പിച്ചത് ഡിജെ ആണെന്ന് കരുതാൻ കാരണം.കോവിഡ് പിടിപെട്ടതോടെ മെസിക്ക് ഫ്രാൻസിലേക്ക് മടങ്ങാനായില്ല. പിഎസ്ജിയുടെ അർജന്റൈൻ താരങ്ങളായ…
Read Moreകോവിഡ്: ഐ ലീഗ് നീട്ടിവച്ചു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നീട്ടിവച്ചു. എല്ലാ ക്ലബ്ബുകളും തീരുമാനം അംഗീകരിച്ചതായി ദേശീയ ഫുട്ബോള്‍ സംഘടനയായ എഐഎഫ്എഫ് അറിയിച്ചു. ഐ ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. ഐ ലീഗില്‍ മാത്രം ഇതുവരെ 45 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഐ ലീഗിന്റെ പുതിയ മത്സരക്രമം നാല് ആഴ്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപിക്കുക.
Read Moreഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി ചേതൻ ശർമ
മുംബൈ: ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ച മഹാരാഷ്ട്ര ബാറ്റർ ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ടീമി നായി അദ്ഭുതങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള താരമാണു ഗെയ്ക്വാദെന്ന് ചേതൻ ശർമ പറഞ്ഞു. മികച്ച പ്രകടനത്തിന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലമാണ് ഇന്ത്യൻ ടീമിലെ സ്ഥാനം. ടീം ഘടനയിൽ അദ്ദേഹത്തെ എങ്ങനെ ഉൾപ്പെടുത്താം, എന്ത് ഉത്തരവാ ദിത്തമാകും നൽകുക തുടങ്ങിയ കാര്യങ്ങൾ ടീം മാനേജ്മെന്റാണ് തീരുമാനിക്കുകയെന്നും ശർമ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഗെയ്ക്വാദ് ഇടംപിടിച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണു ഗെയ്ക്വാദ് കാഴ്ചവച്ചത്.
Read Moreബുംറ വൈസ് ക്യാപ്റ്റൻ; ബിസിസിഐ തീരുമാനം വിസ്മയിപ്പിച്ചെന്ന് സാബാ കരിം
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനായി പേസ് ബോളർ ജസ്പ്രീത് ബുംറയെ നിയമിച്ച ബിസിസിഐയുടെ തീരുമാനം വിസ്മയിപ്പിച്ചെന്നു മുൻ താരം സയിദ് സാബാ കരിം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 ടീമിലും സ്ഥിരസാന്നിധ്യമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണു താൻ പ്രതീക്ഷിച്ചതെന്നു പറഞ്ഞ കരിം, ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് നായകനെന്ന നിലയിലും മികച്ച പ്രകടനമാണു പന്ത് കാഴ്ചവച്ചതെന്നും ചൂണ്ടിക്കാട്ടി. ഐപിഎൽ ടീമുകളെ നയിച്ചു പരിചയമുള്ള ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയവരെ തഴഞ്ഞാണു ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കിയത്. പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്.
Read Moreഅണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്
ദുബായ്: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടത്തിൽ ഇന്ത്യയുടെ ഹാട്രിക് മുത്തം. 2021 ഫൈനലിൽ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യൻ കൗമാരസംഘം ചാന്പ്യന്മാരായത്. ഏഷ്യ കപ്പിൽ ഇന്ത്യ ചാന്പ്യന്മാരാകുന്നത് ഇത് എട്ടാം തവണയാണ്. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേതാക്കളായതും ഇന്ത്യതന്നെ. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. മഴയെത്തുടർന്ന് മത്സരം 38 ഓവറായി നിജപ്പെടുത്തി. നിശ്ചിത ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 106 റണ്‍സ് എടുക്കാനേ അവർക്കു സാധിച്ചുള്ളൂ. ലങ്കയ്ക്കായി സദിഷ രാജപക്സെ (14), വാലറ്റക്കാരായ രവീണ് ഡി സിൽവ (15), യസിറു റോഡ്രിഗൊ (19 നോട്ടൗട്ട്), മതീഷ പതിരാന (14) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യക്കായി വിക്കി 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വീണ്ടും മഴയെത്തിയതോടെ ഇന്ത്യയുടെ ലക്ഷ്യം 32 ഓവറിൽ 102 റണ്‍സ്…
Read Moreരോഹിത് ശർമയ്ക്ക് പണികിട്ടി, രാഹുൽ ക്യാപ്റ്റൻ
മുംബൈ: ഏകദിന നായക പദവി ലഭിച്ച ആദ്യ പരമ്പരയിൽ തന്നെ രോഹിത് ശർമയ്ക്ക് പരിക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കെ.എൽ.രാഹുൽ ഇന്ത്യയെ നയിക്കും. പേസർ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന പ്രമുഖരെല്ലാം 18 അംഗ ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിലും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിലും തകർപ്പൻ പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ഗ് വാദ്, വെങ്കിടേഷ് അയ്യർ എന്നിവരും ടീമിൽ സ്ഥാനം നേടി. ടീം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋതുരാത് ഗെയ്ഗ് വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ് വേന്ദ്ര ചഹൽ, ആർ.അശ്വിൻ, വാഷിംഗ്ടണ്‍ സുന്ദർ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, പ്രസിദ്…
Read Moreനല്ല കുടുംബനാഥനാകണം; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഡികോക്ക്
സെഞ്ചുറിയൻ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിന്റൺ ഡികോക്ക്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെയാണ് ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബോർഡ് വിവരം പങ്കുവച്ചിട്ടുണ്ട്.കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം വേണമെന്ന് വിരമിക്കലിനുള്ള കാരണമായി 29-കാരനായ ഡികോക്ക് പറയുന്നത്. ഇത് തിടുക്കത്തിലുള്ള തീരുമാനമല്ല, പങ്കാളി സാഷയുമായി വ ളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഡികോക്ക് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പരിമിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നും താരം വ്യക്തമാക്കി. 2014 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഡികോക്ക് ടെസ്റ്റിൽ അരങ്ങേറുന്നത്. 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടിയിട്ടുള്ളത്. ആറ് സെഞ്ചുറിയും 22 അർധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽഗാ…
Read More