ജോ​ക്കോ​വി​ച്ചി​ന്‍റെ വീ​സ റ​ദ്ദാ​ക്കി ഓ​സ്ട്രേ​ലി​യ; രാ​ജ്യം വി​ട​ണം

മെ​ൽ​ബ​ണ്‍: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്ന കാ​ര​ണ​ത്താ​ൽ സെ​ർ​ബി​യ​ൻ ടെ​ന്നി​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ വീ​സ ഓ​സ്ട്രേ​ലി​യ വീ​ണ്ടും റ​ദ്ദാ​ക്കി. ജോ​ക്കോ​വി​ച്ചി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് മെ​ൽ​ബ​ണ്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും താ​ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വീ​സ റ​ദ്ദാ​ക്കി​യ​തോ​ടെ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ജോ​ക്കോ​വി​ച്ചി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കു​മു​ണ്ടാ​കും. അ​തേ​സ​മ​യം ന​ട​പ​ടി​ക്കെ​തി​രേ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജോ​ക്കോ​വി​ച്ച് പ്ര​തി​ക​രി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​തെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നി​സി​ന് രാ​ജ്യ​ത്ത് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജോ​ക്കോ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​ക​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത്. പി​ന്നാ​ലെ താ​രം കോ​ട​തി​യെ സ​മീ​പി​ച്ചു. താ​ര​ത്തെ മോ​ചി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ സ​ർ​ക്കാ​ർ വെ​ട്ടി​ലാ​യി. തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും വീ​സ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

ടെ​​​സ്റ്റ് റാ​​​ങ്കിം​​​ഗ്; ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ടം​​​ നേ​​​ടി​​​യവർ

ദു​​​ബാ​​​യ്: ഐ​​​സി​​​സി ടെ​​​സ്റ്റ് റാ​​​ങ്കിം​​​ഗി​​​ൽ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യ്ക്കും വി​​​രാ​​​ട് കോ​​ഹ്‌​​ലി​​ക്കും സ്ഥാ​​​ന​​​ച​​​ല​​​ന​​​മി​​​ല്ല. ഇ​​​രു​​​വ​​​രും ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം​ നി​​​ല​​​നി​​​ർ​​​ത്തി. രോ​​​ഹി​​​ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്തും കോ​​​ഹ്‌​​ലി ഒ​​​ന്പ​​​താ​​​മ​​​തു​​​മാ​​​ണ്. ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ടം​​​ നേ​​​ടി​​​യ​​​തും ഇ​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ്. ഓ​​​സീ​​​സ് താ​​​രം മാ​​​ർ​​​ന​​​സ് ല​​​ബു​​​ഷെ​​​യ്നാ​​​ണു ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡ് താ​​​രം കെ​​​യ്ൻ വി​​​ല്യം​​​സ​​​ണെ മ​​​റി​​​ക​​​ട​​​ന്ന് സ്റ്റീ​​​വ് സ്മി​​​ത്ത് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ജോ ​​​റൂ​​​ട്ടാ​​​ണു ര​​​ണ്ടാ​​​മ​​​ത്. ഡീ​​​ൻ എ​​​ൽ​​​ഗ​​​റും ഉ​​​സ്മാ​​​ൻ ഖ​​​വാ​​​ജ​​​യും ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ എ​​​ട്ടു സ്ഥാ​​​ന​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​ ക​​​യ​​​റി മൂ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ കൈ​​​ൽ ജാ​​​മി​​​സ​​​ണ്‍ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഇ​​​ന്ത്യ​​​ൻ സ്പി​​​ന്ന​​​ർ ര​​​വി​​​ച​​​ന്ദ്ര​​​ൻ അ​​​ശ്വി​​​ൻ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ഒ​​​ന്നാ​​​മ​​​ത് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഫാ​​​സ്റ്റ് ബൗ​​​ള​​​ർ പാ​​​റ്റ് ക​​​മ്മി​​​ൻ​​​സാ​​​ണ്.

Read More

ടെ​യ്‌​ലർ മടങ്ങി, അദ്ഭുതകഥകളെ വെല്ലുംവിധം

ക്രൈ​​​സ്റ്റ്ച​​​ർ​​​ച്ച്: അ​​​ദ്ഭു​​​ത​​​ക​​​ഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന​​​ത​​​ര​​​ത്തി​​​ൽ ടെ​​​സ്റ്റ് ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് റോ​​​സ് ടെ​​യ്‌​​ല​​ർ. അ​​വ​​സാ​​ന ടെ​​​സ്റ്റി​​​ൽ എ​​​റി​​​ഞ്ഞ അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി, ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ​​​തി​​​രേ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ഇ​​​ന്നിം​​​ഗ്സ് വി​​​ജ​​​യ​​​വും സ​​​മ്മാ​​​നി​​​ച്ചാ​​​ണു ടെ​​യ്‌​​ല​​​ർ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​ത്. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് താ​​​രം ഇ​​​ബാ​​​ദ​​​ത്ത് ഹു​​​സൈ​​​നെ പു​​​റ​​​ത്താ​​​ക്കി​​​യാ​​​ണു ടെ​​യ്‌​​ല​​​ർ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ഇ​​​ന്നിം​​​ഗ്സ് വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ൽ ടെ​​യ്‌​​ല​​റി​​​ന്‍റെ ആ​​​ദ്യ ഓ​​​വ​​​റി​​​ലെ മൂ​​​ന്നാം പ​​​ന്തി​​​ലാ​​​ണു ഹു​​​സൈ​​​ൻ പു​​​റ​​​ത്താ​​​യ​​​ത്. ഇ​​​തോ​​​ടെ, ആ​​​ദ്യ ടെ​​​സ്റ്റി​​​ൽ ബം​​​ഗ്ല​​​ദേ​​​ശി​​​നോ​​​ടു തോ​​​റ്റ് നാ​​​ണം​​​കെ​​​ട്ട ന്യൂ​​​സി​​ല​​​ൻ​​​ഡ്, ര​​​ണ്ടാം ടെ​​​സ്റ്റി​​​ൽ ഇ​​​ന്നിം​​​ഗ്സി​​​നും 117 റ​​​ണ്‍സി​​​നും ജ​​​യം അ​​​ക്കൗ​​​ണ്ടി​​​ലാ​​​ക്കി. ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ൽ ആ​​​റു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 521 റ​​​ണ്‍സെ​​​ടു​​​ത്ത ന്യൂ​​​സി​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ഫോ​​​ളോ​​​ഓ​​​ണ്‍ ചെ​​​യ്ത ബം​​​ഗ്ലാ​​​ദേ​​​ശ് വെ​​​റും 126 റ​​​ണ്‍സി​​​ന് പു​​​റ​​​ത്താ​​​യി. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ലി​​​ട്ട​​​ൻ ദാ​​​സ് നേ​​​ടി​​​യ സെ​​​ഞ്ചു​​​റി​​​ക്കും (102) ബം​​​ഗ്ല​​​ദേ​​​ശി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​ര​​​ട്ട​ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ ടോം ​​​ലാ​​​ത​​​മാ​​​ണ് ക​​​ളി​​​യി​​​ലെ താ​​​രം. പ​​​ര​​​ന്പ​​​ര…

Read More

ബ്ലാ​സ്റ്റേ​ഴ്സി​നെ താ​ഴെ​യി​റ​ക്കി ജം​ഷ​ഡ്പു​ർ

  ബം​ബോ​ലിം: ഐ​എ​സ്എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​നെ താ​ഴെ​യി​റ​ക്കി ജം​ഷ​ഡ്പു​ർ എ​ഫ്സി. ഈ​സ്റ്റ് ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഉ​രു​ക്കി​ന്‍റെ നാ​ട്ടു​കാ​ർ ഒ​ന്നാ​മ​ൻ​മാ​രാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ വി​ജ​യം. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം (88) ഇ​ഷാ​ൻ പ​ണ്ഡി​ത​യാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 11 ക​ളി​ക​ളി​ൽ ജം​ഷ​ഡ്പൂ​രി​ന് 19 പോ​യി​ന്‍റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന് 10 ക​ളി​യി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. സീ​സ​ണി​ൽ ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന നാ​ണ​ക്കേ​ട് നി​ല​നി​ർ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും അ​വ​സാ​ന​ക്കാ​രാ​ണ്.

Read More

ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ലി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​റാ​കും

മും​ബൈ: ടാ​റ്റാ ഗ്രൂ​പ്പ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ (ഐ​പി​എ​ൽ) മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​കും. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സീ​സ​ൺ മു​ത​ലാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ല്ലി​ന്‍റെ മുഖ്യ സ്പോ​ൺ​സ​റാ​കു​ക. ചൈ​നീ​സ് ക​മ്പ​നി​യാ​യ വി​വോ​യാ​ണ് നി​ല​വി​ൽ ഐ​പി​എ​ലി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 2020 സീ​സ​ണി​ൽ വി​വോ വി​ട്ടു​നി​ന്നി​രു​ന്നു. ഡ്രീം ​ഇ​ല​വ​നാ​യി​രു​ന്നു പ​ക​രം സ്പോ​ൺ​സ​ർ​മാ​രാ​യി എ​ത്തി​യ​ത്. ഒരു വർഷം കൂടി വിവോയ്ക്ക് കരാർ ഉണ്ടായിരുന്നു.

Read More

സിക്സില്ലാതെ ഒ​​​​​​രു പ​​​​​​ന്തി​​​​​​ൽ ഏ​​​​​​ഴ് റ​​​​​​ൺ​​​​​​സ്!

ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ച്: ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്- ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ര​​​​​​​​ണ്ടാം ക്രി​​​​​​​​ക്ക​​​​​​​​റ്റ് ടെ​​​​​​​​സ്റ്റി​​​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​​​​​​​​​ത് ര​​​​​​​​സ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ സം​​​​​​​​ഭ​​​​​​​​വം. ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​പ്പ​​​​​​​​ണ​​​​​​​​ർ വി​​​​​​​​ൽ യം​​​​​​​​ഗ് ഒ​​​​​​​​രു പ​​​​​​​​ന്തി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ്. അ​​​​​​​​മി​​​​​​​​താ​​​​​​​​വേ​​​​​​​​ശം കാ​​​​​​​​ണി​​​​​​​​ച്ച ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ഫീ​​​​​​​​ൽ​​​​​​​​ഡ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ കൈ ​​​​​​​​അ​​​​​​​​യ​​​​​​​​ച്ചു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് സി​​​​​​​​ക്സ​​​​​​​​ർ പോ​​​​​​​​ലും അ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​തെ വി​​​​​​​​ൽ യം​​​​​​​​ഗി​​​​​​​​ന് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ് സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. ഓ​വ​ർ ത്രോ ​ബൗ​ണ്ട​റി അ​ട​ക്ക​മാ​യി​രു​ന്നു ഏ​ഴ് റ​ൺ​സ്. ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഒ​​​​​​​​രു വി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ന് 349 റ​​​​​​​​ണ്‍​സ് എ​​​​​​​​ന്ന ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. 186 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ലാ​​​​​​​​ഥ​​​​​​​​വും 99 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ഡെ​​​​​​​​വോ​​​​​​​​ണ്‍ കോ​​​​​​​​ണ്‍​വെ​​​​​​​​യു​​​​​​​​മാ​​ണു ക്രീ​​​​​​​​സി​​​​​​​​ൽ. 54 റ​​​​​​​​ണ്‍​സ് എ​​​​​​​​ടു​​​​​​​​ത്ത യം​​​​​​​​ഗി​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ഷ്ട​​​​​​​​മാ​​​​​​​​യ​​​​​​​​ത്. ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം ഒ​​​​​​​​രു ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ബാ​​​​​​​​റ്റ​​​​​​​​ർ നേ​​​​​​​​ടു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ത്തെ സ്കോ​​​​​​​​റാ​​​​​​​​ണു ലാ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ന്‍റേ​​​​​​​​ത്.

Read More

ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നത്ത്

വാ​സ്കോ: ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; മ​ഞ്ഞ​യി​ൽ കു​ളി​ച്ചാ​ടാം… ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഗോ​വ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ തി​ല​ക് മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-0ന് ​ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ർ​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​സേ​ര വ​ലി​ച്ചി​ട്ടി​രു​ന്ന​ത്. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ൽ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ ആ​ൽ​വാ​രോ വാ​സ്ക്വെ​സാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. ഹ​ർ​മ​ൻ​ജ്യോ​ത് ഖ​ബ്ര​യു​ടെ ലോം​ഗ് ത്രോ​യി​ൽ​നി​ന്നാ​ണ് ഗോ​ളി​ന്‍റെ തു​ട​ക്കം. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന ത്രോ ​മ​ല​യാ​ളി​താ​രം സ​ഹ​ൽ സ​മ​ദ് പി​ന്നി​ലേ​ക്കു ഹെ​ഡ് ചെ​യ്തു മ​റി​ച്ചു​ന​ൽ​കി. കാ​ത്തു​നി​ന്ന വാ​സ്ക്വെ​സ് ഒ​രു ഒ​ന്നാ​ന്ത​രം ഇ​ടം​കാ​ൽ വോ​ളി​യി​ലൂ​ടെ പ​ന്ത് വ​ല​യി​ലാ​ക്കി. താ​ര​ത്തി​ന്‍റെ സീ​സ​ണി​ലെ നാ​ലാം ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ ഹൈ​ദാ​രാ​ബാ​ദ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​റ​ച്ച…

Read More

ആകാശം മുട്ടെ ആഹ്ലാദം..! അ​​​​​ന്ത​​​​​ർ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പു​​​​​രു​​​​​ഷ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ റിക്കാർഡ് സ്വർണം നേടി എംജിയുടെ സിദ്ധാർഥ്

കോ​​​​​ട്ട​​​​​യം: 81-ാമ​​​​​ത് അ​​​​​ന്ത​​​​​ർ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പു​​​​​രു​​​​​ഷ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ ഇ​​​​​ന്ന​​​​​ലെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് ഒ​​​​​രു റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ത്തി. മം​​​​​ഗ​​​​​ളൂ​​​​​രു മൂ​​​​​ഡ​​​​​ബി​​​​​ദ്രി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന മീ​​​​​റ്റി​​​​​ൽ പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ടി​​​​​ലൂ​​​​​ടെ എം​​​​​ജി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ എ.​​​​​കെ. സി​​​​​ദ്ധാ​​​​​ർ​​​​​ഥ് ആ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ർ​​​​​ണം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 4.92 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​രം കു​​​​​റി​​​​​ച്ചാ​​​​​ണ് സി​​​​​ദ്ധാ​​​​​ർ​​​​​ഥി​​​​​ന്‍റെ സു​​​​​വ​​​​​ർ​​​​​ണനേ​​​​​ട്ടം. 2018ൽ ​​​​​കാ​​​​​ലി​​​​​ക്ക​​​​​ട്ട് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ കെ.​​​​​ജി. ജെ​​​​​സ​​​​​ൻ കു​​​​​റി​​​​​ച്ച 4.91 മീ​​​​​റ്റ​​​​​ർ എ​​​​​ന്ന മീ​​​​​റ്റ് റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് സി​​​​​ദ്ധാ​​​​​ർ​​​​​ഥ് തി​​​​​രു​​​​​ത്തി​​​​​യ​​​​​ത്. എം​​​​​ജി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ഗോ​​​​​ഡ്‌​​​​വി​​​​​ൻ ഡാ​​​​​മി​​​​​നി​​​​​ലൂ​​​​​ടെ വെ​​​​​ള്ളി​​​​​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി. 4.85 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​രം ക്ലി​​​​​യ​​​​​ർ ചെ​​​​​യ്താ​​​​​ണ് ഗോ​​​​​ഡ്‌​​​​വി​​​​​ൻ എം​​​​​ജി​​​​​ക്കാ​​​​​യി വെ​​​​​ള്ളി ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. കേ​​​​​ര​​​​​ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ മു​​​​​ഹ​​​​​മ്മ​​​​​ദ് ലാ​​​​​സ​​​​​ൻ (14.49 സെ​​​​​ക്ക​​​​​ൻ​​​​​ഡ്) 110 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു.

Read More

ട്വി​സ്റ്റ് പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യെ മ​ഴ​യും ച​തി​ച്ചു; ജയം സ്വന്തമാക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക

  ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ട്വി​സ്റ്റ് പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യെ മ​ഴ​യും ച​തി​ച്ചു. അ​തോ​ടെ ഏ​ഴ് വി​ക്ക​റ്റി​ന് ഇ​ന്ത്യ തോ​റ്റു. നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ മ​ഴ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. 240 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൂ​ന്നാം ദി​നം ക്രീ​സ് വി​ട്ട​ത്. ആ​കാ​ശം തെ​ളി​ഞ്ഞ​തോ​ടെ ഒ​ടു​വി​ൽ ഇ​ന്ന​ലെ 34 ഓ​വ​ർ മാ​ത്രം മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. 188 പ​ന്തി​ൽ​നി​ന്ന് 96 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന് ക്യാ​പ്റ്റ​ൻ ഡീ​ൻ എ​ൽ​ഗ​റാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. വാ​ൻ​ഡെ​ർ ഡു​സ​ൻ (40), തെം​ബ ബൗ​മ (23 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി.മാ​ൻ ഓ​ഫ് ദ ​മാ​ച്ച് എ​ൽ​ഗ​റാ​ണ്. സ്കോ​ർ: ഇ​ന്ത്യ 202, 266. ദ​ക്ഷി​ണാ​ഫ്രി​ക്ക 229, 243/3.

Read More

ശ്രീ​ല​ങ്ക​ൻ താ​രം ര​ജ​പ​ക്സെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ഇ​ടം​കൈ​യ്യ​ന്‍ ബാ​റ്റ​ര്‍ ഭ​നു​ക ര​ജ​പ​ക്‌​സ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര മി​ച്ചു. കു​ടും​ബ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക്രി​ക്ക​റ്റ് മ​തി​യാ​ക്കു​ന്ന​തെ​ന്ന് 30 കാ​ര​നാ​യ ര​ജ​പ​ക്‌​സ വ്യ​ക്ത​മാ​ക്കി. 2019ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ര​ജ​പ​ക്സ ശ്രീ​ല​ങ്ക​ൻ ദേ​ശീ​യ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. 18 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 26.66 ശ​രാ​ശ​രി​യി​ൽ 320 റ​ൺ​സാ​ണ് സ​മ്പാ​ദ്യം. ഉ​യ​ര്‍​ന്ന സ്‌​കോ​ർ 77 ആ​ണ്. ശ്രീ​ല​ങ്ക​ൻ‌ ജ​ഴ്സി​യി​ൽ അ​ഞ്ച് ഏ​ക​ദി​നം മാ​ത്ര​മാ​ണ് ര​ജ​പ​ക്സെ ക​ളി​ച്ച​ത്. ആ​കെ 89 റ​ണ്‍​സ് നേ​ടി. 65 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ർ.

Read More