കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് മലിംഗ അറിയിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നും നേരത്തെ വിരമിച്ച മലിംഗ ട്വന്റി-20 യില്‍ തുടര്‍ന്നിരുന്നു. ലോകകപ്പ് അടുത്തിരിക്കെയാണ് ട്വന്റി-20യിൽനിന്നും വിമരമിക്കുകയാണെന്ന് 38 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. 2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച മലിംഗ യുവ താരങ്ങൾക്ക് തന്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും ട്വീറ്റ് ചെയ്തു. വിചിത്രമായ ബൗളിംഗ് ആക്ഷനും യോർക്കറുകളുമാണ് ലോക ക്രിക്കറ്റിൽ മലിംഗയെ ശ്രദ്ധേയനാക്കിയത്. ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു മലിംഗയുടെ യോർക്കറുകൾ.
Read MoreCategory: Sports
ബ്രണ്ടൻ ടെയ്ലർ വിരമിച്ചു
ബെൽഫാസ്റ്റ്: സിംബാബ്വെയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ന് അയർലൻഡിനെതിരേ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് താരം അറിയിച്ചു. 69 റണ്‍സ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് പൂർത്തിയാക്കുന്ന മൂന്നാമത്തെ സിംബാബ്വെൻ താരമെന്ന റിക്കോർഡും ടെയ് ലറെ കാത്തിരിപ്പുണ്ട്. ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ എന്നിവർ മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചിരിക്കുന്നത്. 109 റണ്‍സ് കൂടി നേടിയാൽ ഏകദിനത്തിൽ സിംബാബ്വെയ്ക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും ടെയ് ലർക്കൊപ്പമാകും. 11 സെഞ്ചുറികൾ നേടിയ ടെയ് ലറാണ് ഏകദിന സെഞ്ചുറി നേട്ടക്കാരിൽ സിംബാബ്വെയുടെ തലപ്പത്ത്. എന്നാൽ വിടവാങ്ങൾ മത്സരം മഴമൂലം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. 2004-ൽ അരങ്ങേറ്റം നടത്തിയ ടെയ്ലർ 34 ടെസ്റ്റുകളും 204 ഏകദിനങ്ങളും 45 ട്വന്റി-20 മത്സരങ്ങളും രാജ്യത്തിനായി…
Read Moreകോഹ്ലി തന്നെ തുടരും: വാർത്തകൾ തള്ളി ബിസിസിഐ
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ചർച്ചയിൽ വന്നിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. ട്വന്റി-20 ലോകകപ്പിനുശേഷം കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വന്നത്. “ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ക്യാപ്റ്റനായി തുടരും.’ ധുമല്‍ വ്യക്തമാക്കി. 2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന, ട്വന്റി-20 ടീമിന്റെയും നായകനാണ് കോഹ്ലി. എന്നാല്‍ ടീമിന് വേണ്ടി പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. 2019 ഐസിസി ഏകദിന ലോകകപ്പില്‍ സെമിയില്‍ പരാജയപ്പെട്ടതിനു…
Read Moreപതിനെട്ടാം വയസിൽ യുഎസ് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട് ബ്രിട്ടന്റെ എമ്മ റാഡുകാനു
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ ബ്രട്ടീഷ് കൗമാര വിസ്മയം എമ്മ റാഡുകാനു മുത്തംവച്ചു. പതിനെട്ടുകാരിയായ എമ്മ യോഗ്യതാ റൗണ്ട് കളിച്ചാണു യുഎസ് ഓപ്പണ്‍ ഫൈനൽസിനെത്തിയത്. ഇതോടെ യോഗ്യതാ റൗണ്ട് കടന്ന് ഒരു ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രം ഈ ബ്രിട്ടീഷുകാരി സ്വന്തമാക്കി, ടെന്നീസ് ലോകം എമ്മയ്ക്കൊരുമ്മ എന്ന് ആ നേട്ടത്തെ വാഴ്ത്തി. കാനഡയുടെ 19 വയസുകാരിയായ ലൈല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു എമ്മ, ആർതർ ആഷെ സ്റ്റേഡിയത്തിൽ നിറചിരി തൂകിയത്. സ്കോർ: 6-4, 6-3. 1999നുശേഷം യുഎസ് ഓപ്പണിൽ കൗമാര ഫൈനൽ അരങ്ങേറിയതും ഇതാദ്യം. ഇതിനു മുന്‍പ് ഇരുവരും ഒരു സുപ്രധാന ടൂർണമെന്റിന്റെ പ്രീക്വാർട്ടറിനപ്പുറം കടന്നിട്ടില്ലായിരുന്നു എന്നതും ശ്രദ്ധേയം. 44 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് വനിത ഗ്രാൻസ്ലാം കിരീടത്തിൽ ചുംബിക്കുന്നത്. 1977 ൽ വെർജീനിയ വേഡ് വിംബിൾഡണ്‍ സ്വന്തമാക്കിയതാണു ബ്രിട്ടന്റെ അവസാന…
Read Moreജോക്കോയുടെ കലണ്ടർ സ്ലാം സ്വപ്നം ഡാനിൽ മെദ്വദേവിന് മുന്നിൽ വീണുടഞ്ഞു
ന്യൂയോർക്ക്: നൊവാക് ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്നം തകർത്ത് ഡാനിൽ മെദ്വദേവ്. ജോക്കോയെ പരാജയപ്പെടുത്തി റഷ്യയുടെ മെദ്വദേവ് യുഎസ് ഓപ്പൺ ചാമ്പ്യനായി. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. ലോക ഒന്നാം നമ്പർ താരത്തെ രണ്ടാം സീഡായ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു പിടി റിക്കാർഡുകൾ സ്വപ്നംകണ്ട് കളത്തിലെത്തിയ ജോക്കോയെ ശക്തമായ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം വീഴ്ത്തി. സ്കോർ: 6-4, 6-4, 6-4. മുൻപ് രണ്ട് തവണ ഗ്രാൻസ്ലാം ഫൈനലിൽ കടന്നിട്ടും അകന്നുപോയ കിരീടം ഇത്തവണ മെദ്വദേവ് വിട്ടുകൊടുത്തില്ല. സെർബിയൻ താരം ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. യുഎസ് ഓപ്പണും ജയിച്ച് കല ണ്ടർ സ്ലാം നേടാമെന്ന ജോക്കോയുടെ മോഹമാണ് മെദ്വദേവ് തകർത്തത്. ജയം നേടാനായാരുന്നെങ്കിൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകുമായിരുന്നു. റോജർ ഫെഡറർ, റഫേൽ നദാൽ…
Read Moreഇന്ത്യൻ താരങ്ങൾ കോവിഡ് നെഗറ്റീവ്; അഞ്ചാം ടെസ്റ്റ് നടക്കും
ലണ്ടൻ: ഇംഗ്ലണ്ടിൽ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച മഞ്ചസ്റ്ററിൽ നടക്കുമെന്ന് ഉറപ്പായി. ഓവലിലെ നാലാം ടെസ്റ്റിനിടെ കോവിഡ് പോസിറ്റീവായ കോച്ച് രവി ശാസ്ത്രി, ശാസ്ത്രി സമ്പർക്കം പുലർത്തിയ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കോവിഡ് ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്മറിനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ…
Read Moreപെലയെ മറികടന്ന് മെസി
ബുവാനസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് മികവിൽ ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു മിന്നും ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന ബൊളീവിയയെ തകർത്തു. അർജന്റീനയുടെ മൂന്നു ഗോളുകളും നേടിയ ക്യാപ്റ്റൻ മെസി ഫുട്ബോൾ ഇതിഹാസം പെലെയുടെ റിക്കാർഡും മറികടന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരം എന്ന റിക്കാർഡാണ് മെസി സ്വന്തം പേരിലാക്കിയത്. പെലെ രാജ്യത്തിനായി 77 ഗോൾ നേടിയപ്പോൾ മെസിയുടെ അക്കൗണ്ടിൽ 80 ഗോളുകളായി. 153 മത്സരങ്ങളിൽനിന്നാണ് മെസി നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുടെ ലോകറിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. റോണോ ഇതുവരെ 180 മത്സരങ്ങളിൽനിന്നായി 111 ഗോളുകളാണ് നേടിയിരിക്കുന്നത്. മത്സരത്തിന്റെ 14 ാം മനിറ്റിൽ തന്നെ എണ്ണംപറഞ്ഞൊരു ഗോളിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ബോക്സിനു വെളിയിൽനിന്നും മനോഹരമായ ഇടംകാലൻ ഷോട്ട് വലയിൽ…
Read Moreഅഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തിൽനിന്ന് പിന്മാറി ഓസ്ട്രേലിയ
സിഡ്നി: അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറി ക്രിക്കറ്റ് ഓസ്ട്രേലിയ. വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. എല്ലാവര്ക്കും വേണ്ടിയുള്ള കായികയിനമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്ത്രീകളെ പിന്തുണയ്ക്കുന്നു. ഹോബാർട്ടിലെ ബ്ലണ്ട്സ്റ്റോൺ അരീനയിൽ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോവാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നവംബർ 27ന് നടക്കേണ്ടിയിരുന്ന മത്സരത്തിൽനിന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം. ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരങ്ങളിലും പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ അനുവദിക്കില്ലെന്നാണ് താലിബാന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Read Moreട്വന്റി-20 ലോകകപ്പ് ടീമിനൊപ്പം ധോണിയും
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്. നാല് വർഷത്തിനുശേഷം ആർ. അശ്വിൻ ട്വന്റി-20 ടീമിൽ തിരിച്ചെത്തി. യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയും ടീമിനൊപ്പമുണ്ടാകും. ഉപദേഷ്ടാവായാണ് ധോണി ടീമിനൊപ്പമുണ്ടാകുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
Read Moreശിഖർ ധവാനും ഭാര്യയും വേർപിരിയുന്നു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആയിഷ മുഖർജിയും എട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിഷയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനിപ്പോൾ രണ്ടു തവണ വിവാഹമോചനം നേടിയ ആളായെന്ന് ആയിഷ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 2012-ലാണ് ഇരുവരും ഒന്നിച്ചത്. സ്വരാവർ എന്ന മകൻ ദമ്പതികൾക്കുണ്ട്. അമച്വർ ബോക്സറായ ആയിഷ ഓസ്ട്രേലയൻ പൗരത്വമുള്ളയാളാണ്. ഐപിഎല്ലിൽ ഡൽഹി ഡയർഡെവിൾസ് താരമായ ധവാൻ നിലവിൽ യുഎഇയിലാണ്.
Read More