ശു​ഭ്മാ​ൻ ഗി​ല്ലി​ന് പ​രി​ക്ക്; ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

 

ട്രെ​ൻ​ഡ്ബ്രി​ഡ്ജ്: ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് തി​രി​ച്ച​ടി. ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. ഗി​ൽ ഒ​ന്നാം ടെ​സ്റ്റി​ൽ ക​ളി​ക്കു​മോ എ​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്.

ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന് ശേ​ഷം ഇ​ന്ത്യ​ൻ ടീം ​ഇം​ഗ്ല​ണ്ടി​ൽ തു​ട​രു​ക​യാ​ണ്. മൂ​ന്നാ​ഴ്ച​ത്തെ അ​വ​ധി​യി​ലാ​ണ് താ​ര​ങ്ങ​ൾ. ദ​ർ​ഹാ​മി​ൽ ജൂ​ലൈ 15ന് ​ടീം ഒ​ത്തു​ചേ​രും. ഇ​തി​നി​ടെ​യാ​ണ് ഗി​ല്ലി​ന് പ​രി​ക്കേ​റ്റ​ത്. ഓ​ഗ​സ്റ്റ് നാ​ലി​ന് ട്രെ​ൻ​ഡ്ബ്രി​ഡ്ജി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്.

കെ.​എ​ൽ.​രാ​ഹു​ൽ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ൻ എ​ന്നി​വ​രാ​ണ് ടീം ​ഇ​ന്ത്യ​യ്ക്കൊ​പ്പ​മു​ള്ള ഓ​പ്പ​ണ​ർ​മാ​ർ. ഗി​ല്ലി​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​യി​ല്ലെ​ങ്കി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം മൂ​വ​രി​ൽ ഒ​രാ​ൾ ഇം​ന്നി​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും.

Related posts

Leave a Comment