ഐപിഎൽ ട്വന്റി-20 ചരിത്രത്തിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം സഞ്ജു വി. സാംസണ് ഇന്നു സ്വന്തമാക്കും. പഞ്ചാബ് കിംഗ്സിനെതിരേ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. രാത്രി 7.30നാണ് മത്സരം. നടൻ പൃഥ്വിരാജ്, സഞ്ജുവിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശം കുറിച്ചു. സഞ്ജു സമ്മാനിച്ച രാജസ്ഥാന്റെ ജഴ്സിയുടെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്. പൃഥ്വിയുടെ മകൾ അല്ലിയുടെ പേരിലും ജഴ്സിയുണ്ട്. സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നതു സന്തോഷത്തോടൊപ്പം അഭിമാനംകൂടിയാണ്. ക്രിക്കറ്റിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം- പൃഥ്വി കുറിച്ചു.
Read MoreCategory: Sports
കാണികൾക്ക് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കണം: ഇസിബി
ലണ്ടൻ: മൈതാനത്തേക്ക് മത്സരം കാണാനെത്തുന്നവർക്ക് കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ജൂൺ 21ന് ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനിരിക്കെയാണ് ആവശ്യം. നിലവില്‍ ഇംഗ്ലണ്ടില്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മേയ് 17 മുതല്‍ 25 ശതമാനം കാണികളെ അനുവദിക്കുവാനാണ് തീരുമാനം. പിന്നീട് അടുത്ത മാസം അവസാനത്തോടെ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെങ്കിലും സാമൂഹിക അകലം നിലനില്‍ക്കുമെന്നാണ് അറിയുന്നത്. കോവിഡ് വാക്സിനേഷന് കാര്‍ഡോ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കാണിച്ചാൽ മാത്രം സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്നതാണ് ഏവരുടെയും സുരക്ഷയ്ക്ക് ഏറ്റവും ഉത്തമെന്നാണ് ബോര്‍ഡ് പറയുന്നത്. പ്രീമിയര്‍ ലീഗ്, ദി ഫുട്ബോൾ അസോസിയേഷന്, ലോണ്‍ ടെന്നീസ് അസോസ്സിയേഷന്, വിംബിള്‍ഡണ്‍, റഗ്ബി ഫുട്ബോള്‍ യൂണിയന്, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് തുടങ്ങി മറ്റു പല സ്പോര്‍ട്സ് അസോസിയേഷനുകളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
Read Moreആത്മാർഥത വേണം, ആത്മാർഥത..! കാണികൾക്കു പ്രവേശനമില്ലാത്ത മത്സരത്തിൽ അയാൾ എങ്ങനെ എത്തി ? ഒടുവില്‍ പോലീസ് കണ്ടെത്തി…
മാഡ്രിഡ്: സംഗതി എന്താണെങ്കിലും ആത്മാർഥതയാണു പരമപ്രധാനമെന്നത് ലോക തത്വം. ആത്മാർഥതയുടെ മകുടോദാഹരണമായിരുന്നു യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ മൈതാനത്തേക്കു പാഞ്ഞെത്തിയ ഓൾമൊ ഗാർസ്യ എന്ന ഗ്രനാഡ ആരാധകൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെയാണ് കായികമത്സരങ്ങൾ അരങ്ങേറുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് x ഗ്രനാഡ ആദ്യപാദ ക്വാർട്ടറിലും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. എന്നാൽ, മത്സരം തുടങ്ങി ആറാം മിനിറ്റിൽ സ്ട്രീക്കറായി ഗാർസ്യ മൈതാനത്തേക്കു പാഞ്ഞെത്തി. കാണികൾക്കു പ്രവേശനമില്ലാത്ത മത്സരത്തിൽ അയാൾ എങ്ങനെ എത്തിയെന്നത് പോലീസ് അന്വേഷിച്ചപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മത്സരത്തിനും 14 മണിക്കൂർ മുന്‍പ് ഗാർസ്യ സ്റ്റേഡിയത്തിനുള്ളിൽ കടന്നിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ക്യാൻവാസിനു കീഴിൽ അയാൾ ഒളിച്ചിരുന്നു. ലോകത്തിലെ കളിഭ്രാന്തന്മാർക്കിടയിൽ ആത്മാർഥതയുടെ ഉദാഹരണമായിരിക്കുകയാണ് ഓൾമോ ഗാർസ്യ.
Read Moreആശാനെതിരേ ശിഷ്യന്റെ അരങ്ങേറ്റം
മുംബൈ: നേതൃപാടവം, വിക്കറ്റ് കീപ്പിംഗ്, വെടിക്കെട്ട് ഫിനിഷിംഗ്, ഭാവന… ഇതു നാലും സമന്വയിപ്പിച്ച ലോക ക്രിക്കറ്റിലെ അപൂർവ ജനുസാണ് എം.എസ്. ധോണി എന്നതിൽ ആർക്കും തർക്കമില്ല. അതേ ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിലെത്തിയതാണ് ഋഷഭ് പന്ത് എന്ന യുവാവ്. ധോണിയെ ആശാനാക്കി അദ്ദേഹത്തിന്റെ നിഴലായി പന്ത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നതുമാണ്. ധോണി ദേശീയ ടീമിൽനിന്നു വിരമിച്ചു, പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി. ഇപ്പോൾ നായകനായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ് പന്ത്. തന്റെ ആശാനായ ധോണിക്കെതിരേയാണു പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം എന്നതാണു ശ്രദ്ധേയം. അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് നേർക്കുനേർ ഇറങ്ങും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണോ പന്ത് എന്നതുൾപ്പെടെയുള്ള നിരീക്ഷണങ്ങളും ക്രിക്കറ്റ് ലോകത്ത്…
Read Moreഐപിഎൽ 14-ാം സീസണിലെ ആദ്യമത്സരത്തിൽ ബംഗളൂരുവിന് ജയം
ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയതുടക്കം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുൻ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ബംഗളൂരു വിജയം ആഘോഷിച്ചത്. മുംബൈ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലി (29 പന്തിൽ 33), മാക്സ് വെൽ (39), എബിഡി വില്ല്യേഴ്സ് (48) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറിൽ ഒരു റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസിനെ 159 റണ്‍സിൽ ഒതുക്കി. ഒരു റണ്ണൗട്ട് ഉൾപ്പെടെയായിരുന്നു അവസാന ഓവറിൽ നാല് വിക്കറ്റ് വീണത്. അതോടെ 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ…
Read Moreനെയ്മറിനു വിലക്ക്
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിനിടെ ലില്ല താരം തിയാഗൊ ഡാലൊയുമായി ഏറ്റുമുട്ടിയ സംഭവത്തിൽ പാരി സാൻ ഷെർമെയ്ൻ താരം നെയ്മറിനു വിലക്ക്. രണ്ട് മത്സരങ്ങളിലാണു താരത്തെ വിലക്കിയത്. ഡാലൊയുമായി മത്സരത്തിന്റെ അവസാനം ഉന്തും തള്ളും നടത്തിയ നെയ്മറിനു രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പും ലഭിച്ചിരുന്നു. ഡാലൊയ്ക്കും രണ്ടു മത്സരത്തിൽനിന്നു വിലക്കുണ്ട്. ഡാലൊയ്ക്കും രണ്ടാം മഞ്ഞക്കാർഡിലൂടെ മൈതാനം വിടേണ്ടിവന്നിരുന്നു.
Read Moreഐപിഎൽ 14-ാം സീസണിന് ഇന്ന് തുടക്കം; ആദ്യ ഏറ്റുമൂട്ടൽ കോഹിലിയും രോഹിത് ശർമ്മയും
ചെന്നൈ: വിരാട് കോഹ്ലി, രോഹിത് ശർമ ലോക ക്രിക്കറ്റിലെ രണ്ടു വന്പന്മാർ… ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും… ഇവർ രണ്ടും നേർക്കുനേർ ഇറങ്ങുന്പോൾ തീപ്പൊരിചിതറിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇരുവരും മുഖാമുഖമിറങ്ങുന്ന ഐപിഎൽ ട്വന്റി-20 പോരാട്ടം ഇന്ന് ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറും. രാത്രി 7.30നാണു മത്സരം ആരംഭിക്കുക. ഈ തീപ്പൊരിപോരാട്ടത്തോടെ 14-ാം സീസണ് ഐപിഎൽ പൂരത്തിനും തിരിതെളിയും. അതോടെ ഇന്നു മുതൽ ക്രിക്കറ്റ് ആരാധകർക്ക് ഉത്സവ രാവുകൾ… ഫൈനൽ അടക്കം 60 മത്സരങ്ങൾ അരങ്ങേറുന്ന ഐപിഎൽ 2021 സീസണിന്റെ കിരീട പോരാട്ടം മേയ് 30നാണ്. കോഹ്ലി x രോഹിത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം കിരീടമുയർത്തിയ താരമാണു രോഹിത് ശർമ. ഡെക്കാണ് ചാർജേഴ്സിനും മുംബൈ ഇന്ത്യൻസിനും ഒപ്പമായി ആറ് തവണ രോഹിത് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. മുംബൈയുടെ അഞ്ച് കിരീടവും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ശ്രദ്ധേയം.…
Read Moreഐപിഎല്ലിൽ ഇവരെ സൂക്ഷിക്കുക…
നിരവധി പുതുമുഖ താരങ്ങൾക്കു ദേശീയ ടീമിലേക്കുള്ള വാതായനമൊരുക്കിയ ചരിത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിനുള്ളത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, ഇന്ത്യയുടെ ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇതിനുദാഹരണം. ഇത്തവണയും ആ പതിവിൽ മാറ്റമില്ല. ഐപിഎലിന്റെ 2021 സീസണിലും ശ്രദ്ധേയമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുപിടി താരങ്ങളെത്തുന്നു, അവരിൽ ചിലരെക്കുറിച്ച്… മുഹമ്മദ് അസ്ഹറുദ്ദീന്(വിക്കറ്റ്കീപ്പര്‍/ബാറ്റ്സ്മാൻ) കാസർഗോഡ് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ അരങ്ങേറ്റത്തിനാണു തയാറെടുക്കുന്നത്. സയീദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ 37 പന്തില്‍ സെഞ്ചുറി നേടിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ചു. ആ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. ആ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിംഗ്സില്‍നിന്ന് 214 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ കടുത്ത ആരാധകന് കൂടിയായ അസ്ഹറുദ്ദീന് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി അസ്ഹറുദ്ദീനെ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍…
Read Moreബയേണിന് പൊള്ളൽ; എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജി
മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്വാർട്ടർ ഫൈനൽ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്കിനു ആദ്യപാദ തോൽവി. ശക്തരായ പിഎസ്ജിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബയേണിനെ തകർത്തത്. സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയം ബയേണിനു തിരിച്ചടിയായേക്കും. സൂപ്പർ താരം കലിയൻ എംബാപ്പയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് മിന്നും ജയം സമ്മാനിച്ചത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഇത്തവണ ക്വാർട്ടറിൽ തന്നെ മുഖാമുഖം എത്തിയപ്പോൾ കളത്തിൽ തീപ്പൊരി ചിതറി. നെയ്മറുടെ അഭാവത്തിൽ പിഎസ്ജിയുടെ ആക്രമണ ചുമതല ഏറ്റെടുത്ത എംബാപ്പെ മൂന്നാം മിനിറ്റിൽ തന്നെ നയംവ്യക്തമാക്കി. മാനുവൽ ന്യൂയറിന്റെ കാലുകൾക്കിയിലൂടെ പന്ത് ഗോളിലേക്ക്. 28 ാം മിനിറ്റിൽ മാർക്വിൻഹോസിലൂടെ പിഎസ്ജി ലീഡ് ഉയർത്തി. എന്നാൽ ആദ്യപകുതി അവസാനിക്കുംമുൻപ് ചൗപോ മോട്ടിംഗിലൂടെ ബയേൺ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ബയേൺ 68 ാം മിനിറ്റിൽ സമനിലപിടിച്ചു. തോമസ് മുള്ളറായിരുന്നു സ്കോർ ചെയ്തത്.…
Read Moreഐപിഎൽ ട്വന്റി-20 വെടിക്കെട്ടിന് മൂന്നു നാൾകൂടി
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് വെടിക്കെട്ടിനു തുടക്കമാകാൻ ഇനി ശേഷിക്കുന്നത് വെറും മൂന്നു ദിനം മാത്രം. ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷമാണ് ഐപിഎൽ ഇന്ത്യൻ മണ്ണിലെത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണ് യുഎഇയിലായിരുന്നു നടത്തിയത്. 14-ാം സീസണിനും കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. ചില കളിക്കാർക്ക് ഇതിനോടകം കോവിഡ് പിടിപെട്ടു. കഴിഞ്ഞ സീസണിലും സമാന അനുഭവങ്ങൾ ഉണ്ടായെങ്കിലും ടൂർണമെന്റ് വിജയമായിരുന്നു. സ്റ്റേഡിയങ്ങളിൽ കാണികളില്ലെങ്കിലും ഈ സീസണും ആരാധകരെ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ബിസിസിഐ. 2021 സീസണ് ഐപിഎൽ കിരീടത്തിനായി കച്ചമുറുക്കുന്ന ടീമുകളെക്കുറിച്ച്… ഹാട്രിക്കിനു മുംബൈ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ ടീം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം, രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഹാട്രിക് കിരീടത്തിനായാണു കോപ്പുകൂട്ടുന്നത്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ടീമാണു മുംബൈ. ബാറ്റിംഗ്: പവർ പാക്ക്ഡ് ബാറ്റിംഗ് ലൈനപ്പാണു മുംബൈയുടെ…
Read More