ചെന്നൈ: ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ കോച്ചായ മുരളീധരന് ചെന്നൈയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയേക്കും. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരൻ. കഴിഞ്ഞ ദിവസമാണ് താരത്തിന് 49 വയസ് തികഞ്ഞത്.
Read MoreCategory: Sports
ഹര്‍മന്‍പ്രീത് കോവിഡ് മുക്തയായി
ന്യൂഡല്‍ഹി: ഇന്ത്യ വനിതാ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കോവിഡ് മുക്തയായി. രോഗമുക്തയായ വിവരം താരംതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 30നാണ് ഹര്‍മന്‍പ്രീതിനു കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയിലേറെ ക്വാറന്റൈനിലായിരുന്ന താരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയി.പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചു. സുഖമായിരിക്കുന്നു എന്ന് ഹര്‍മന്‍പ്രീത് ട്വിറ്ററില്‍ കുറിച്ചു. സൂക്ഷിക്കുക, കൂടുതല്‍ കരുതലായിരിക്കുക. വൈറസ് വലിയ അപകടകാരിയാണ്. അധികൃതർ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നും താരം കുറിച്ചു.
Read Moreസ്റ്റോക്സ് മൂന്നു മാസം പുറത്തിരിക്കും
ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനു മൂന്നു മാസത്തോളം ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരും.വിരലിനേറ്റ പൊട്ടലിനെത്തുടര്ന്നാണു സ്റ്റോക്സ് പുറത്തിരിക്കേണ്ടിവരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്. ചൂണ്ടു വിരലിനാണു പൊട്ടലേറ്റത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനൊപ്പം പഞ്ചാബ് കിംഗ്സിനെതിരേയുള്ള മത്സരത്തിനിടെയാണു താരത്തിനു പരിക്കേറ്റത്. മത്സരത്തില്‍ ഡൈവിംഗ് ക്യാച്ചിനുള്ള ശ്രമത്തിനിടെയാണു പരിക്കേറ്റത്. എക്സ്റേ, സിടി സ്കാന്‍ പരിശോധനയ്ക്കു വ്യാഴാഴ്ച താരത്തെ വിധേയാനാക്കിയിരുന്നു. തിങ്കളാഴ്ച ലീഡ്സില്വച്ച് താരത്തിനു ശസ്ത്രക്രിയ നടത്തുമെന്നും ഇസിബി അറിയിച്ചു. പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സിനു ന്യൂസിലന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ജൂണ്‍ രണ്ടിന് ലോര്‍ഡ്സില്‍ പരമ്പരയ്ക്കു തുടക്കമാകും.
Read Moreകേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനവും സഹായ ധനം വിതരണവും…
കേരള പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജന് സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥന് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോള്‍ താരം എബിന് റോസ് , സിനിമ താരം ഷോബി തിലകന് എന്നിവര്‍ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരം റെയ്ഫി വിന്‍സെന്റ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. ഗൗംഷ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായര്‍ സ്വാഗതം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍…
Read Moreവിസ്ഡൻ താരങ്ങൾ കപിൽ, സച്ചിൻ, കോഹ്ലി
ലണ്ടൻ: വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ താരങ്ങളായ കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഇടംപിടിച്ചു. 2010 മുതൽ 2020 വരെയുള്ള ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായതു വിരാട് കോഹ്ലിയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദിനത്തിൽ 60+ ശരാശരിയോടെ 11,000ൽ അധികം റണ്‍സ് നേടിയ കോഹ്ലി 42 സെഞ്ചുറിയും സ്വന്തമാക്കി. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച താരം, ദശാബ്ദത്തിലെ മികച്ച ഏകദിന താരം എന്നീ നേട്ടം ഈ വർഷം കോഹ്ലിയെ തേടിയെത്തിയിരുന്നു. 1980കളിലെ മികച്ച ഏകദിന താരമായതു കപിൽ ദേവാണ്. 1983ൽ കപിൽ നയിച്ച ഇന്ത്യൻ ടീം ഐസിസി ഏകദിന ലോകകപ്പ് നേടി. 1990കളിലെ മികച്ച ഏകദിന താരമായി സച്ചിൻ തെണ്ടുൽക്കറാണു തെരഞ്ഞെടുക്കപ്പെട്ടത്. ഈ കാലഘട്ടത്തിലാണു സച്ചിൻ ഓപ്പണറായി ചുവടുറപ്പിച്ചത്. 1998ൽ ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഒന്‍പത് സെഞ്ചുറി നേടിയ…
Read Moreകോഹ്ലിയെ പിൻതള്ളി ബാബർ ഒന്നാമൻ
ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തള്ളി പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനത്ത്. നീണ്ട 41 മാസം ഒന്നാം റാങ്ക് അലങ്കരിച്ചശേഷമാണു കോഹ്ലിക്ക് സ്ഥാനചലനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ പ്രകടനമാണ് ബാബറിനു തുണയായത്. 865 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. കോഹ്ലി (857), രോഹിത് ശർമ (825), റോസ് ടെയ്ലർ (801), ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് ആദ്യ അഞ്ചിൽ. ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത് പാക് താരമാണു ബാബർ അസം. സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് ഒന്നാം റാങ്ക് അലങ്കരിച്ച പാക് മുൻ താരങ്ങൾ.
Read Moreറിയാന്റെ പുതിയൊരു ബൗളിംഗ് ആക്ഷൻ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് ബൗളിംഗിൽ ഒരു വെറൈറ്റി പ്രയോഗം നടത്തി. പഞ്ചാബ് കിംഗ്സ് ഇലവണിനെതിരേ 10-ാം ഓവർ എറിയാനെത്തിയപ്പോഴാണ് പരാഗ് വെറൈറ്റി പരീക്ഷിച്ചത്. ഓവറിലെ ആദ്യ രണ്ട് പന്തും സ്വതസിദ്ധമായ ശൈലിയിൽ എറിഞ്ഞ പരാഗ്, മൂന്നാം പന്തിൽ പുതിയൊരു ബൗളിംഗ് ആക്ഷൻ പരീക്ഷിച്ചു. റൗണ്ട് ദ വിക്കറ്റിലൂടെ റൗണ്ട് ആം ബൗളിംഗായിരുന്നു പഞ്ചാബ് കിംഗ്സിന്റെ ക്രിസ് ഗെയ്ലിനെതിരേ പരാഗ് പുറത്തെടുത്തത്. കേദാർ ജാദവ്, മനോജ് തിവാരി എന്നിവരെ അനുസ്മരിപ്പിക്കുന്നതായിരുന്നു പരാഗിന്റെ ആക്ഷൻ.
Read Moreഓസ്ട്രേലിയൻ ദേശീയ ചാന്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മലയാളി പെൺകുട്ടി
തൃശൂർ: സിഡ്നിയിൽ നടന്നുവരുന്ന ഓസ്ട്രേലിയൻ ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മലയാളി പെൺകൊടി. തൃശൂർ ജില്ലക്കാരിയായ എവ്ലിൻ ജോൺ ജിമ്മിയെന്ന പതിന്നാലുകാരിയാണ് 4×100 മീറ്റർ റിലേയിൽ (അണ്ടർ 16) അപൂർവ നേട്ടം കരസ്ഥമാക്കിയത്. എവ്ലിനെ കൂടാതെ സിയന്ന ഫില്ലിസ്, കാറ്റെ നോലൻ, ഒലീവിയ ഡോഡ്സ് എന്നിവരടങ്ങിയ ടീം 47.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണു റിക്കാർഡിട്ടത്. വെസ്റ്റേൺ ഒാസ്ട്രേലിയയിലെ പെർത്ത് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണു എവ്ലിന്റെ ടീം വിജയം കൊയ്തത്. ചാന്പ്യൻഷിപ്പിലെ ഏക ഇന്ത്യൻ വംശജകൂടിയാണ് ഇൗ മിടുക്കി.100, 200, 4×200 റിലേ, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. തൃശൂർ പേരാന്പ്ര തൊമ്മാന ജിമ്മിയുടെയും മാള പള്ളിപ്പുറം പ്ലാക്കൽ ലിൻസിയുടെയും മകളാണ്.
Read Moreസഞ്ജുവാണ് ശരി…
ക്രിക്കറ്റ് ലോകത്തിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഒരു പേരുമാത്രം, ബൈബിളിലുള്ള അസാധ്യകരുത്തനായ സാംസണിന്റെ പേരുകാരൻ സഞ്ജു. 2020 സീസണിൽ കൈമസിൽ ഉരുട്ടിക്കാണിച്ച് താൻ സാംസണിനെപ്പോലെ കരുത്തനാണെന്നു വിളിച്ചുപറഞ്ഞ രാജസ്ഥാൻ റോയൽസിന്റെ സഞ്ജു വി. സാംസണ്, 2021 സീസണിലെ ആദ്യ മത്സരത്തിലും കരുത്തറിയിച്ചു. 63 പന്തിൽ 119 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു 14-ാം സീസണിലെ ആദ്യസെഞ്ചുറിക്ക് ഉടമയായി. മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോടു നാല് റണ്‍സിനു പരാജയപ്പെട്ടെങ്കിലും പ്ലെയർ ഓഫ് ദ മാച്ചിന് അർഹനായതും സഞ്ജുതന്നെ. സ്കോർ: പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 221/6. രാജസ്ഥാൻ 20 ഓവറിൽ 217/7. അവസാന രണ്ടു പന്തിൽ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോൾ സഞ്ജു സിംഗിളിനു വിസമ്മതിച്ചതാണു പരാജയകാരണമെന്ന വിമർശനമുയർന്നു. എന്നാൽ, സഞ്ജു ചെയ്തതാണു ശരിയെന്ന നിലപാടാണു രാജസ്ഥാന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര, സഞ്ജയ് മഞ്ജരേക്കർ, ജയിംസ് നീഷം തുടങ്ങിയ പ്രമുഖർക്കുള്ളത്. അവസാനപന്തിൽ…
Read Moreക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി; പക്ഷേ രാജസ്ഥാനെ രക്ഷിക്കാനായില്ല
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി.അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു. അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്.…
Read More