ടൂറിൻ: ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ കീഴടക്കി ബാഴ്സലോണ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസിയാണ് ബാഴ്സയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. പതിനാലാം മിനിറ്റിൽ ഡിംബാലയാണ് ബാഴ്സയുടെ ആദ്യ ഗോൾ വലയിലാക്കിയത്. മെസിയുടെ പാസ് സൂപ്പര്‍ ഫിനിഷിലൂടെ ഡെംബാലെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്സലോണ വലയിൽ ബോൾ എത്തിച്ചുവെങ്കിലും രണ്ട് തവണയും ഓഫ്സൈഡ് കൊടി പൊങ്ങി. രണ്ടാം പകുതിയിൽ വീണ്ടും മൊറാട്ട പന്ത് വലയിലെത്തിച്ചെങ്കിലും റഫറി വാർ ഓഫ് സൈഡ് വിധിച്ചു. 85-ാം മിനിറ്റിൽ ഡെമിറാൽ ചുവപ്പ് കണ്ട് പുറത്തുപോയത് യുവന്റസിന് തിരിച്ചടിയായി. അവസാന മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മെസി ഗോളടിച്ചതോടെ യുവന്റസിന്റെ പതനവും പൂർത്തിയായി. ജയത്തോടെ ബാഴ്സലോണ ഗ്രൂപ്പിൽ ജിയിൽ രണ്ടു മത്സരങ്ങളിൽ…
Read MoreCategory: Sports
ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്ന് സിഇഒ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിലും എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുമെന്ന് സിഇഒ കാശി വിശ്വനാഥൻ. 2021ലെ ഐപിഎൽ സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള ചെന്നൈയ്ക്ക്, ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനാണ് ധോണി. ഐപിഎൽ ചരിത്രത്തിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ച മറ്റേതെങ്കിലും ടീമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് എല്ലാം മാറ്റിമറിക്കണമെന്ന് നിർബന്ധമില്ലെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.
Read Moreസഞ്ജു ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ
മുംബൈ: സഞ്ജു സാംസണിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളിവരാൻ വഴിവച്ചത്. വരുൺ ചക്രവർത്തിയും ദീപക് ചാഹറും ട്വന്റി-20 ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, ഋഷഭ് പന്തിനെ ഏകദിന, ട്വന്റി-20 ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ടെസ്റ്റിൽ അദ്ദേഹത്തെ നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രോഹിത് ശർമയും ഇഷാന്ത് ശർമയും ടീമിൽ ഇടം നേടിയില്ല. ടെസ്റ്റ് ടീം: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ, അശ്വിൻ, മൊഹമ്മദ് സിറാജ് ഏകദിന ടീം: വിരാട്…
Read Moreറൊണാൾഡോ ഇല്ലാത്ത യുവന്റസിനെ സമനിലയിൽ കുരുക്കി വെറോണ
ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ഇറ്റാലിയൻ ലീഗിൽ സമനില. യുവന്റസിനെ 1-1ന് വെറോണ സമനിലയിൽ കുരുക്കുകയായിരുന്നു. ലീഗിൽ യുവന്റസിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്. ആന്ദ്രേ ഫവില്ലി(60-ാം മിനിറ്റ്) ആണ് വെറോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. പകരക്കാരനായെത്തിയ കുലുസവേസ്കി 77-ാം മിനിറ്റിൽ യുവന്റസിന്റെ സമനില ഗോൾ നേടി. വലതുവിംഗിലൂടെ കുതിച്ച കുലുസവ്സ്കി ഇടംകാലൻ സ്ട്രൈക്കിലൂടെ വലകുലുക്കുകയായിരുന്നു. ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ്. അതേസമയം, വെറോണ എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ട്.
Read Moreമുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാപ്മാൻ 1991 മുതൽ 2001 വരെ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ ക്വാര്‍ട്സ് എഫ്സിയുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെ ക്വാര്‍ട്സിനെ പ്രീമിയര്‍ ലീഗ് ക്ലബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരുന്നു.
Read Moreഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ലെന്ന് ഷാഹിദ് അഫ്രീദി
കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളിടത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി-20 ലീഗായ ഐപിഎല്ലിൽ ലോക രണ്ടാം നന്പർ ബാറ്റ്സ്മാനായ ബാബർ അസം ഉൾപ്പെടെയുള്ള പാക് താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും അഫ്രീദി പറഞ്ഞു.
Read Moreമോശം ഓവർ നിരക്ക്: കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ
ദുബായ്: ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മൽസരത്തിലെ മോശം ഓവർ നിരക്കിന്റെ പേരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നായകൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ബാറ്റിംഗ് മികവിൽ മത്സരം പഞ്ചാബ് 97 റൺസിന് ജയിച്ചിരുന്നു. ഐപിഎൽ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ചുറിയുമായി രാഹുൽ കളം നിറഞ്ഞപ്പോൾ കിംഗ്സ് ഇലവണ്‍ 20 ഓവറിൽ മൂന്നിന് 206 റണ്‍സിലെത്തി. 17 ഓവറിൽ 109 റൺസിന് റോയൽ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവൺ എറിഞ്ഞിടുകയും ചെയ്തു. 27 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Read Moreസുവാരസ് അത്ലറ്റിക്കോയിൽ
മാഡ്രിഡ്: ഉറുഗ്വെൻ ഫുട്ബോൾ താരം ലൂയി സുവാരസ് ബാഴ്സലോണയിൽനിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറി. റോണൾഡ് കൂമൻ ബാഴ്സ പരിശീലകനായി ചുമതലയേറ്റതോടെ ടീമിൽ സുവാരസിന്റെ സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം ബാഴ്സയുടെ ട്രെയിനിംഗ് ഗ്രൗണ്ടിൽനിന്ന് കണ്ണീരോടെയാണ് സുവാരസ് മടങ്ങിയത്.ഫ്രീ ട്രാൻസ്ഫറിലൂടെയാണ് മുപ്പത്തിമൂന്നുകാരനായ സുവാരസ് അത്ലറ്റിക്കോയിൽ എത്തിയത്. രണ്ട് വർഷത്തേക്കാണ് കരാറെന്നാണ് സൂചന. സുവാരസിനെ സ്വന്തമാക്കിയെന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പ് നടന്ന ട്രാൻസ്ഫറിലൂടെ അത്ലറ്റിക്കോ അൽവാരൊ മൊറാട്ടയെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനു ലോണ്‍ അടിസ്ഥാനത്തിൽ കൈമാറിയിരുന്നു.
Read Moreരോഹിത്തിനോടോ കളി
സിനിമയിൽ ആണെങ്കിൽ നെട്ടൂരാനോടാണോടാ കളി എന്നാണ് ചോദ്യം… ഐപിഎലിൽ ആണെങ്കിൽ രോഹിത്തിനോടാണോ കളി എന്നു തിരുത്തണം. കാരണം, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ രോഹിത് ശർമ ഹിറ്റ്മേക്കർ ആയപ്പോൾ മുംബൈ ഇന്ത്യൻസ് 49 റണ്‍സിന്റെ മിന്നും ജയം നേടി. മത്സരം ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ രോഹിത് 54 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും അടക്കം അടിച്ചെടുത്തത് 80 റണ്‍സ്. മുംബൈ നേടിയത് 20 ഓവറിൽ അഞ്ചിന് 195ഉം. നൈറ്റ് റൈഡേഴ്സിന്റെ റൈഡിംഗ് ഒന്‍പതിന് 146ൽ അവസാനിച്ചു. മാൻ ഓഫ് ദ മാച്ച് ആയി രോഹിത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രോഹിത് അടിച്ചാൽ മുംബൈ ഇന്ത്യൻസിന്റെ സ്കോർബോർഡ് ചെന്നെത്തുക മികച്ചൊരു ടോട്ടലിൽ ആയിരിക്കുമെന്നത് മുന്‍പും പലതവണ തെളിഞ്ഞ യാഥാർഥ്യം. അതാണ് അബുദാബിയിലും സംഭവിച്ചത് എന്ന് പറയാൻവരട്ടെ. കാരണം, അബുദാബിയിലെ സാഹചര്യം വേറെയാണ്. മത്സരത്തെ സസൂക്ഷ്മം വീക്ഷിച്ചാൽ അക്കാര്യങ്ങൾ വ്യക്തമാകും. മുംബൈയിലെ…
Read Moreഹാട്രിക്കുമായി 21 കാരൻ ഹാവേര്‍ട്സ്; ചെൽസിക്ക് ആറു ഗോൾ വിജയം
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ബാൺസ്ലിയെ തകർത്ത് ചെൽസി. കളം നിറഞ്ഞു കളിച്ച ചെൽസി എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബാൺസ്ലിയെ തോൽപ്പിച്ചത്. ജർമൻ യുവതാരം കായ് ഹാവേര്‍ട്സിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു ചെൽസിയുടെ വിജയം. ബയേര്‍ ലെവര്‍കുസെനില്‍ നിന്ന് ചെൽസിയിലെത്തിയ ഹാവേര്‍ട്സ് മത്സരത്തിൽ തീർത്തും നിറം മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാൽ ബാൺസ്ലിക്കെതിരായ മത്സരത്തിൽ താരം തകർപ്പൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 28, 55, 65 മിനിറ്റുകളിലായിരുന്നു 21 കാരനായ ഹാവേര്‍ട്സിന്റെ ഗോളുകൾ. ടാമി അബ്രഹാം(19), റോസ് ബാക്ക്ലി(28), ഒലീവിയർ ജിറൂഡ്(83) എന്നിവർ ചെൽസിയുടെ മറ്റു ഗോളുകൾ നേടി.
Read More