ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി. ദശാബ്ദത്തിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് പുരസ്കാരവും കോഹ്ലിക്കാണ്. ദശകത്തിനിടെ ഏകദിനത്തിൽ 10,000-ൽ അധികം റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനങ്ങളാണു കോഹ്ലിയെ നേട്ടത്തിന് അർഹനാക്കിയത്. 39 സെഞ്ചുറികളും 48 അർധ സെഞ്ചുറികളും ഇക്കാലയളവിൽ കോഹ്ലി പേരിലാക്കി. അവാർഡിനു പരിഗണിച്ച കാലഘത്തിൽ 10,000-നു മുകളിൽ ഏകദിന റണ്‍സ് നേടിയ ഒരേയൊരു താരംകൂടിയാണു കോഹ്ലി.അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ പതിറ്റാണ്ടിലെ മികച്ച ട്വന്റി 20 താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണു ടെസ്റ്റിലെ മികച്ച താരം. സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിക്കു ലഭിച്ചു.
Read MoreCategory: Sports
“ദ്രാവിഡിനേ വിളിക്കൂ ഇന്ത്യയേ രക്ഷിക്കൂ…’: വെംഗ്സർക്കാർ
മുംബൈ: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയ്ക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ സേവനം ലഭ്യമാക്കണമെന്ന് മുൻ ഇന്ത്യൻ താരവും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെംഗ്സർക്കാർ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയുള്ള ദ്രാവിഡിന്, കോവിഡിനേത്തുടർന്ന് അക്കാദമി അടച്ചിരിക്കുന്നതിനാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സഹായിക്കുന്നതിന് ഓസ്ട്രേലിയയിൽ എത്താനാകുമെന്ന് വെംഗ്സർക്കാർ പറഞ്ഞു. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ പോലും രണ്ടക്കം കടന്നിരുന്നില്ല. ടീം ഇന്ത്യയുടെ നിരുത്തരവാദിത്തപരമായ ബാറ്റിംഗിനെതിരെ ആരാധകരുടെ ഭാഗത്തു നിന്നും മുൻ ഇന്ത്യൻ താരങ്ങളുടെ ഭാഗത്തുനിന്നുമെല്ലാം വൻ വിമർശനം ഉയർന്നിരുന്നു.
Read Moreറൂണിയുടെ വഴിയെ മകനും; 11-ാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ
ലണ്ടൻ: ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരം വെയ്ൻ റൂണിയുടെ വഴിയെ മകനും. 11 വയസുകാരൻ കയി റൂണി പ്രഫണൽ ഫുട്ബോളിൽ വരവ് അറിയിച്ചു. കയി മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. റൂണി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കയി മാഞ്ചസ്റ്ററുമായി കരാർ ഒപ്പിട്ട വിവരം റൂണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഭിമാനകരമായ ദിവസം. മാൻ യുണൈറ്റഡിനായി കയി ഒപ്പിടുന്നു. മകനെ കഠിനാധ്വാനം തുടരുക- റൂണി ഇൻസ്റ്റഗ്രാമിൽ എഴുതി. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റൂണി യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ കൂടിയാണ്. 559 മത്സരങ്ങളിൽ നിന്ന് 253 ഗോളുകളാണ് യുണൈറ്റഡിനായി റൂണി സ്വന്തമാക്കിയത്.
Read Moreദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി; വീണ്ടും ഒന്നാം റാങ്കിൽ
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. വാന്‍ ഡെര്‍ ഡൂസെൻ(32 പന്തിൽ 74), ഫാഫ് ഡുപ്ലെസി(37 പന്തിൽ 52), ബാവുമ(26 പന്തിൽ 32) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.’ 47 പന്തിൽ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന ദാവിദ് മലന്റെ ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ജോസ് ബട്ലർ 46 പന്തിൽ 67 നേടി. ദാവിദ് മലനാണ് ടൂര്‍ണമെന്റിലെ താരം. പരമ്പര വിജയത്തോടെ ഇംഗ്ലണ്ട് ലോക ട്വന്റി-20 റാങ്കിംഗിൽ ഒന്നാമതെത്തി. ഓസ്ട്രേലിയയെ മറികടന്നാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
Read Moreവിജയം കാണാതെ വീണ്ടും ബ്ലാസ്റ്റേഴ്സ്; ചെന്നൈയിനെതിരേയും സമനില
പനാജി: ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാതെ കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന് എഫ്സിയ്ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും ഗോളുകൾ നേടാതെ സമനില പാലിച്ചു. ആദ്യപാദത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച ചെന്നൈയിൻ പലതവണ ഗോളിനരികെ എത്തി. എന്നാൽ ഗോളി അൽബീനോ ഗോമസിന്റെ ചെറുത്തുനിൽപ്പാണ് ബ്ലാസ്റ്റേഴ്സിനെ സംരക്ഷിച്ചു നിർത്തിയത്.ആദ്യ 25 മിനിട്ടുകൾക്ക് ശേഷം മാത്രമാണ് ബ്ലാസ്റ്റേഴ്സ് എതിർ ഗോൾമുഖത്തേക്ക് ആക്രണവുമായി നീങ്ങിയത്. 74–ാം മിനിറ്റിൽ ചെന്നൈയിൻ താരം ക്രിവെല്ലാരോയെ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ആൽബിനോ ഗോമസ് രക്ഷപ്പെടുത്തിയതും ബ്ലാസ്റ്റേഴിസിന് തുണയായി. ആദ്യകളിയില്‍ തോറ്റ ബ്ലാസ്റ്റേഴ്സിന് രണ്ടാം കളിയില്‍ സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയില്‍ രണ്ട് പോയിന്റായി. ലീഗിൽ ഏഴാം സ്ഥാനത്താണ് ടീമിപ്പോൾ.
Read Moreഅങ്ങനെ ആ ജഴ്സി ഇംഗ്ലണ്ടിലെത്തി! മാറഡോണയുടെ ജഴ്സിക്ക് 14.79 കോടി രൂപ
ലണ്ടൻ: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ ചരിത്ര പ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന 10-ാം നന്പർ ജഴ്സിക്ക് മതിപ്പുവിലയിട്ട് സ്പോർട്സ് സ്മാരക വിദഗ്ധനായ അമേരിക്കക്കാരൻ ഡേവിഡ് അമെർമാൻ. രണ്ട് മില്യണ്‍ അമേരിക്കൻ ഡോളർ (14.79 കോടി രൂപ) ആണ് ജഴ്സിക്ക് അമെർമാൻ വിലയിട്ടിരിക്കുന്നത്. 1986 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലായിരുന്നു മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ പിറന്നത്. നൂറ്റാണ്ടിന്റെ ഗോൾ ആയി ഫിഫ തെരഞ്ഞെടുത്ത ഗോളും അതേ മത്സരത്തിൽതന്നെയായിരുന്നു മാറഡോണ സ്വന്തമാക്കിയത്. മാറഡോണയുടെ മികവിൽ 1986 ലോകകപ്പ് അർജന്റീന സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ദേശീയ ഫുട്ബോൾ മ്യൂസിയത്തിലാണ് മാറഡോണ അന്ന് അണിഞ്ഞ ജഴ്സി സൂക്ഷിച്ചിരിക്കുന്നത്. ക്വാർട്ടർ ഫൈനലിനുശേഷം മാറഡോണ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് കൈമാറിയതാണ് ഈ ജഴ്സി. അങ്ങനെ ജഴ്സി ഇംഗ്ലണ്ടിലെത്തി. ബാക്ക് പാസിലൂടെ ഗോൾശ്രമം തടയാനുള്ള സ്റ്റീവ് ഹോഡ്ജിന്റെ…
Read Moreഉല്ലാസ തീരത്ത് കണ്ണീർത്തുടക്കം; എടികെയുടെ ഒറ്റയടിയിൽ ബ്ലാസ്റ്റേഴ്സ് വീണു
ബാംബൊലിം (ഗോവ): ഗോവയിലെ ഉല്ലാസ തീരത്ത് തിരിതെളിഞ്ഞ ഫുട്ബോൾ കാർണിവലിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് തോൽവിത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പടയെ വീഴ്ത്തി. കളിയുടെ 67 ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലാണ് എടികെയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിയിലെ ഏക ഗോൾ. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നോട്ടപ്പിശക് റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു. ബോക്സിലേക്കുവന്ന പന്ത് വിൻസന്റ് ഗോമസിനും സിഗോഞ്ചയ്ക്കും ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. സിഡോയുടെ ദുർബലമായ ഹെഡ്ഡർ ബോക്സിനു വെളിയിൽ മാർക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ കാൽപ്പാകത്തിൽ. മുന്നോട്ടുകയറിയ ഫിജി സ്ട്രൈക്കർ പന്ത് കൃത്യമായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവർണാവസരം പാഴാക്കിയിരുന്നു. കളി സമയത്തിന്റെ 60 ശതമാനവും പന്ത് കാൽക്കൽ നിയന്ത്രിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ…
Read Moreഇടഞ്ഞ കൊമ്പനെ തടയാൻ നോക്കണ്ട ! കാൽപ്പന്ത് പൂരത്തിന് ഇന്ന് കിക്കോഫ്; അഞ്ചു ക്യാപ്റ്റന്മാരുമായി എടികെ
ബാംബൊലിം (ഗോവ): സൂപ്പർ ടീമുകളുടെ ആവേശപ്പോരിൽ ഗോവൻ തീരങ്ങളിൽ ഇന്നു മുതൽ കാൽപ്പന്ത് പൂരം. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടത്തോടെ ഏഴാം സീസണ് ഐഎസ്എല്ലിന് (ഇന്ത്യൻ സൂപ്പർ ലീഗ്) ഇന്നു തുടക്കമാകും. രാത്രി 7.30 ബാംബൊലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിലാണു മത്സരം. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ (മൂന്ന്- 2014, 2016, 2019-20) കിരീടം നേടിയ ടീമാണു കോൽക്കത്തൻ സംഘം. 2014, 2016 സീസണുകളിൽ ഫൈനലിൽ പ്രവേശിച്ചതാണു കേരള ക്ലബ്ബിന്റെ മികച്ച പ്രകടനം. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. ഗാലറികളിൽ ആർപ്പുവിളികളുടെ ഇടിമുഴക്കമില്ലെങ്കിലും കോവിഡ് തീർത്ത പ്രതിരോധ മതിൽ തകർത്താണ് ഗോവൻ മണ്ണിൽ ഐഎസ്എല്ലിന് വിസിൽ മുഴങ്ങുന്നത്. ഐഎസ്എൽ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 82 രാജ്യങ്ങളിൽ ടെലിവിഷൻ സംപ്രേഷണം- ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.…
Read Moreകിരീടത്തിലേക്ക് ഓടിച്ചുകയറ്റി ഹാമിൾട്ടൻ; റൊമാഗ്ന ഗ്രാൻപ്രീയിലും ഒന്നാമത്
ബൊളോഗ്ന (ഇറ്റലി): ഇറ്റലിയിൽ നടന്ന എമിലിയ റൊമാഗ്ന ഗ്രാൻപ്രീയിൽ മെഴ്സിഡസിന്റെ ലൂയി ഹാമിൽട്ടണു ജയം. ഈ സീസണിൽ നാലു റേസ് കൂടി ബാക്കിയിരിക്കേ ഹാമിൽട്ടണ് കിരീടത്തോട് അടുത്തു. ഹാമിൽട്ടണിന്റെ 93-ാം എഫ് വണ്‍ ജയമാണ് എമിലിയ റൊമാഗ്നയിൽ നടന്നത്. മെഴ്സിഡസിന്റെ തന്നെ വാൾട്ടേരി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നും രണ്ടും സ്ഥാനത്ത് മെഴ്സിഡസ് ഡ്രൈവർമാർ എത്തിയതോടെ കണ്സ്ട്രക്ടാരുടെ കിരീടം ഏഴാം തവണയും മെഴ്സിഡസ് സ്വന്തമാക്കും. 435 പോയിന്റാണ് മെഴ്സിഡസിന്. രണ്ടാം സ്ഥാനത്തുള്ള റെഡ്ബുള്ളുമായി 209 പോയിന്റ് വ്യത്യാസമാണ് ഇപ്പോഴുള്ളത്.
Read Moreസിക്സർ സഹ്രസം; കുട്ടിക്രിക്കറ്റിൽ 1000 സിക്സുകളുമായി ഗെയ്ൽ
അബുദാബി: ട്വന്റി 20 മത്സരങ്ങളിൽ 1000 സിക്സുകൾ നേടുന്ന ആദ്യ താരമായി യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ഗെയ്ൽ നേട്ടം കൈവരിച്ചത്. 19-ാം ഓവറിൽ കാർത്തിക് ത്യാഗിയെ സിക്സിനു പറത്തിയാണ് വിൻഡീസ് താരം സിക്സർ സഹ്രസത്തിലേക്ക് എത്തിയത്. അടുത്ത ഓവറിൽ ഒരു സിക്സ് കൂടി നേടി ഗെയ്ൽ 1001ലെത്തി. എന്നാൽ മത്സരത്തിൽ വ്യക്തിഗത സ്കോർ 99 ൽ നിൽക്കെ ഗെയ്ൽ പുറത്തായത് നിരാശയായി. എട്ട് സിക്സും ആറു ഫോറുമാണ് ഗെയ്ലിന്റെ ബാറ്റിൽനിന്ന് പിറന്നത്.
Read More