ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുമെന്ന വാർത്തകൾ തള്ളി ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബർതോമു. മെസി തന്റെ കരിയർ ബാഴ്സയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബർതോമു പറഞ്ഞു. വിയ്യാറയലിനെതിരെ ജയിച്ചതിനു ശേഷം സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബർതോമു പ്രതികരിച്ചത്. മെസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല. കാരണം ക്ലബ് കളിയിലാണ് ശ്രദ്ധിക്കുന്നത്. അതുപോലെ നിരവധി താരങ്ങളുമായി ചർച്ച നടത്തിവരികയും ചെയ്യുന്നു. എന്നാൽ മെസി അറിയിച്ചത് അദ്ദേഹത്തിന് ഇവിടെ തുടരനാണ് താൽപര്യമെന്നാണ്. അതിനാൽ മെസിയെ കൂടുതൽ കാലം ബാഴ്സ ജേഴ്സിയിൽ ആസ്വദിക്കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു. നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ മെസി ബാഴ്സലോണ വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2017ൽ പുതുക്കിയ കാർ 2021വരെ യാണുള്ളത്. തുടർന്ന് കരാർ നീട്ടാനുള്ള ചർച്ചകൾക്ക് മെസിക്കും പിതാവ് ഹൊർഹെയ്ക്കും താത്പര്യമില്ലെന്നാണ് സൂചന. ജൂണ്‍ 24ന് 33 വയസ് പൂർത്തി…
Read MoreCategory: Sports
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ 21-ാം നൂറ്റാണ്ടിലെ താരം ജഡേജ
മുംബൈ: ഈ നൂറ്റാണ്ടിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിലമതിപ്പുള്ള താരമായി (മോസ്റ്റ് വാല്യബിൾ പ്ലെയർ) തെരഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, എം.എസ്. ധോണി തുടങ്ങിയവരെയെല്ലാം പിന്തള്ളിയാണ് ജഡേജ ഒന്നാമനായത്. വിസ്ഡണ്‍ നടത്തിയ തെരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായത് ശ്രീലങ്കയുടെ മുൻ ഓഫ്സ്പിന്നർ മുത്തയ്യ മുരളീധരനാണ്. മുരളീധരനു പിന്നിൽ 97.3 റേറ്റിംഗ് പോയിന്റോടെ ജഡേജ മികച്ച രണ്ടാമത്തെ താരമായി. 2000 മുതൽ 2020 വരെയുള്ള കാലയളവിലെ പ്രകടനങ്ങൾ ആധാരമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. മത്സരഫലത്തെ ഒരു താരം എത്രമാത്രം സ്വാധീനിക്കുന്നു എന്നതു പരിഗണിച്ചായിരുന്നു വിസ്ഡന്റെ തെരഞ്ഞെടുപ്പ്. ഇന്ത്യക്കായി വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ജഡേജ കഴിഞ്ഞ വർഷം എത്തിയിരുന്നു. 44 ടെസ്റ്റിൽനിന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. ബൗളിംഗിൽ ഓസ്ട്രേലിയൻ ലെഗ്സ്പിൻ…
Read Moreമെസിക്ക് 700 കരിയർ ഗോൾ; സമനില ശാപം ഒഴിയാതെ ബാഴ്സ
മാഡ്രിഡ്: കരിയറിലെ 700 ാം ഗോൾ പനേങ്ക കിക്കിലൂടെ പേരിൽകൂട്ടിയ വിശ്വവിഖ്യാത ലയണൽ മെസിക്കും ബാഴ്സലോണയുടെ സമനില ദുരന്തത്തെ ഒഴിവാക്കാനായില്ല. തുടർച്ചയായ രണ്ടാം സമനിലയോടെ ബാഴ്സ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ഏറെ പിന്നാക്കമിറങ്ങി. കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെതിരെ രണ്ടു തവണ മുന്നിലെത്തിയിട്ടും ബാഴ്സ സമനില വഴങ്ങുകയായിരുന്നു. കളിയുടെ 11 ാം മിനിറ്റിൽ ഡിയാഗോ കോസ്റ്റയുടെ ഓൺഗോളിലാണ് കറ്റാലൻമാർ മുന്നിലെത്തിയത്. കോർണർകിക്ക് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് അത്ലറ്റികോ പോസ്റ്റിൽ കയറുകയായിരുന്നു. ബാഴ്സയുടെ ലീഡന് എട്ട് മിനിറ്റ് ആയുസുമാത്രമേ ഉണ്ടായിരുന്നുള്ളു. “വീണു’കിട്ടിയ പെനാൽറ്റി അത്ലറ്റികോ ഗോളാക്കി. കോസ്റ്റയായിരുന്നു കിക്കെടുക്കാൻ എത്തിയത്. അദ്ദേഹത്തിന്റെ ഷോട്ട് ബാഴ്സ ഗോളി മാർക്ക്-ആൻഡ്രെ ടെർസ്റ്റെഗൻ തടുത്തിട്ടു. എന്നാൽ ടെർസ്റ്റെഗൻ ലൈനിന് വെളിയിലായിരുന്നു എന്ന കാരണത്താൽ വീണ്ടും കിക്കെടുക്കാൻ അത്ലറ്റികോയെ റഫറി അനുവദിച്ചു. രണ്ടാം കിക്കെടുത്ത സോൾ അത്ലറ്റികോയെ സമനിലയിലാക്കി. രണ്ടാം പകുതിയുടെ…
Read Moreജയസൂര്യ @ 50
ബാറ്റിൽ സ്പ്രിംഗുമായി എത്തി പന്ത് വേലിക്കെട്ടിനു പുറത്തേക്ക് പായിക്കുന്നവൻ എന്ന ഒരുകാലത്തെ സൂപ്പർ ഹിറ്റ് കെട്ടുകഥയിലെ നായകനായ ശ്രീലങ്കൻ മുൻ ഓപ്പണർ സനത് ജയസൂര്യക്ക് ഇന്ന് 50-ാം പിറന്നാൾ. 1996 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലങ്ക സ്വന്തമാക്കിയതിൽ ജയസൂര്യയുടെ പങ്ക് നിർണായകമായിരുന്നു.110 ടെസ്റ്റിൽനിന്ന് 14 സെഞ്ചുറിയും 31 അർധസെഞ്ചുറിയുമടക്കം 6973 റണ്‍സും 445 ഏകദിനങ്ങളിൽനിന്ന് 28 സെഞ്ചുറിയും 68 അർധസെഞ്ചുറിയുമടക്കം 13,430 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ 2007ലാണ് അവസാന ടെസ്റ്റ്, 2011ൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു അവസാന ഏകദിനം.
Read Moreഇന്ത്യൻ അമ്പ യറായ നിതിൻ മേനോൻ ഐസിസി എലൈറ്റ് പാനലിൽ
ദുബായ്: ഇന്ത്യൻ അന്പയർ നിതിൻ മേനോൻ ഐസിസി എലൈറ്റ് പാനൽ പട്ടികയിൽ. ഐസിസിയുടെ എലൈറ്റ് പാനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അന്പയർ എന്ന റിക്കാർഡും മുപ്പത്താറുകാരനായ നിതിൻ മേനോൻ ഇതോടെ സ്വന്തമാക്കി. ഇന്ത്യയിൽനിന്ന് ഐസിസി എലൈറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ മാത്രം അന്പയറാണ് മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ നിതിൻ. അന്താരാഷ്ട്ര അന്പയറായിരുന്ന നരേന്ദ്ര മേനോന്റെ മകനാണ്. മാച്ച് റഫറി പാനലിൽ ഇന്ത്യൻ മുൻ താരം ജവഗൽ ശ്രീനാഥ് ഇന്ത്യൻ സാന്നിധ്യമായുണ്ട്. ഐസിസി എലൈറ്റ് പാനലിൽ ഉൾപ്പെട്ടതിനെ സ്വപ്നസാക്ഷാത്ക്കാരം എന്നാണ് നിതിൻ വിശേഷിപ്പിച്ചത്. കാരണം, അന്പയറാകാൻവേണ്ടി ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ ക്രിക്കറ്റ് കളി ഉപേക്ഷിച്ച ആളാണ് നിതിൻ. 2004ൽ മധ്യപ്രദേശിനായി ലിസ്റ്റ് എയിൽ രണ്ട് മത്സരങ്ങൾ കളിച്ച താരമാണ്. ക്രിക്കറ്റ് കളി ഉപേക്ഷിച്ച് 23-ാം വയസിൽ സീനിയർ അന്പയറായ നിതിൻ ബിസിസിഐ അംഗീകാരമുള്ള മൽസരങ്ങൾ നിയന്ത്രിച്ചിരുന്നു. 2006ൽ ബിസിസിഐ നടത്തിയ…
Read Moreവസിം ജാഫർ ഇനി പരിശീലകൻ
മുംബൈ: രഞ്ജി ഇതിഹാസവും ഇന്ത്യൻ മുൻ താരവുമായ വസീം ജാഫർ പരിശീലക വേഷം അണിയുന്നു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഒരു വർഷത്തേക്കാണ് ജാഫർ നിയമിതനായത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കിയ ജാഫർ മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Read Moreസച്ചിനെ ഓർത്തെങ്കിലും 2011 ലോകകപ്പ് ഒത്തുകളിയാണോ എന്ന് അന്വേഷിക്കണം: ഡിസിൽവ
കൊളംബോ: 2011 ഐസിസി ഏകദിന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചതായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയും ആരാധകരെയും ഓർത്തെങ്കിലും നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ലങ്കൻ മുൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവ രംഗത്ത്. ഐസിസി, ബിസിസിഐ, ലങ്ക ക്രിക്കറ്റ് ബോർഡ് എന്നിവയോടാണ് ഡിസിൽവയുടെ ആവശ്യം. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കയുടെ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു ഡിസിൽവ. ശ്രീലങ്കക്കാർക്ക് 1996ലെ ലോകകപ്പ് വിജയം അമൂല്യമാണ്. അതുപോലെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും നെഞ്ചോടു ചേർത്തുവയ്ക്കുന്ന 2011 ലോകകപ്പ് കിരീടത്തിനും വിവാദമുഖമുണ്ടാകരുത്. അതുകൊണ്ടുതന്നെ സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. ബിസിസിഐയുടെയും ഇന്ത്യൻ സർക്കാരിന്റെയും കടമയാണത്- ഡിസിൽവ പറയുന്നു. ഫൈനലിനുള്ള ലങ്കൻ ടീമിൽ സെലക്ടർമാർ നാല് മാറ്റങ്ങൾ വരുത്തിയതും ഇപ്പോൾ ചർച്ചാ വിഷയമാണ്. 2011 ലോകകപ്പ്…
Read Moreഡബ്ല്യുഡബ്ല്യുഇ താരം അണ്ടർടേക്കർ വിരമിച്ചു: റിപ്പോർട്ട്
ലോസ് ആഞ്ചൽസ്: ഡബ്ല്യുഡബ്ല്യുഇ (വേൾഡ് റെസ്ലിംഗ് എന്റടെയ്ൻമെന്റ്) റെസ്ലിംഗ് താരം അണ്ടർടേക്കർ വിരമിച്ചു. മൂന്നു പതിറ്റാണ്ടോളം റിംഗിൽ നിറഞ്ഞുനിന്നശേഷമാണ് മാർക്ക് കാൾവെ എന്ന അണ്ടർടേക്കറുടെ വിരമിക്കൽ. ദി ലാസ്റ്റ് റൈഡ് എന്ന ബയോപിക്കിലൂടെയാണ് അണ്ടർടേക്കർ വിരമിക്കൽ സൂചന പ്രഖ്യാപിച്ചത്. ഉചിതമായ സമയത്താണ് റിംഗിനോടു വിടപറയാൻ തീരുമാനിച്ചതെന്നും ഇനി തിരികെ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അന്‍പത്തഞ്ചുകാരനായ താരം പറഞ്ഞു. അതേസമയം, ഒൗദ്യോഗികമായ പ്രഖ്യാപനം ഡബ്ല്യുഡബ്ല്യുഇയുടെയോ അണ്ടർടേക്കറിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഏഴു തവണ ഡബ്ല്യുഡബ്ല്യുഇ ചാന്പ്യനായിട്ടുള്ള അണ്ടർടേക്കർ ആറു തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്ലിംഗ് താരമായിരുന്ന അദ്ദേഹം 1990-ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്കു മാറിയത്.
Read Moreഷൂട്ടൗട്ടിൽ യുവെ വീണു; നാപ്പോളി ജേതാക്കൾ
റോം: യുവന്റസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് നാപ്പോളി കോപ്പ ഇറ്റാലിയയില്‍ മുത്തമിട്ടു. ഫൈനലില്‍ മുഴുവന്‍ സമയവും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. അര്‍കാഡിയുസ് മിലിക്കിന്റെ കിക്കിലാണ് നാപ്പോളി വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു നാപ്പോളിയുടെ ജയം. പരിശീലകനെന്ന നിലയില്‍ ജനേറോ ഗുസ്താവോയുടെ ആദ്യ കിരീടമാണ്. എന്നാല്‍ യുവന്റസ് പരിശീലകന് ഇറ്റലിയില്‍ ഒരു പ്രധാന കിരീടമെന്ന മോഹം പൊലിയുകയും ചെയ്തു. ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് യുവന്റസ് തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷ അവസാനം സൂപ്പര്‍ കോപ്പ ഇറ്റാലിയാനയിലും ടൂറിന് ക്ലബ് പരാജയപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിൽ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു ഫൈനലുകളില്‍ തോല്‍ക്കുന്നത്. 11 വര്‍ഷത്തിനുശേഷമാണ് കോപ്പ ഇറ്റാലിയയുടെ വിജയികളെ ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കുന്നത്. നാപ്പോളി ആറാം തവണയാണ് ഈ കിരീടം ഉയര്‍ത്തുന്നത്. ആകെ നാലു ടീമുകള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. നിഷ്പക്ഷ വേദിയില്‍ നടന്ന…
Read Moreശ്രീശാന്ത് വീണ്ടും ടീമിലേക്ക്
കൊച്ചി: ഐപിഎല്‍ വാതുവയ്പിനെത്തുടര്ന്ന് വിലക്ക് നേരിട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ രഞ്ജി ടീമില്‍ തിരിച്ചെത്തും. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബറില്‍ അവസാനിക്കുന്നതോടെയാണ് രഞ്ജിയിലൂടെ ശ്രീശാന്ത് മടങ്ങിയെത്തുന്നത്. ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും ടീമില്‍ ഇടംനല്‍കുക. വിലക്ക് അവസാനിക്കുന്നതോടെ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കും. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായര്‍ പറഞ്ഞു. കേരള ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കു ശ്രീശാന്തിന് വഴിതുറക്കും. രഞ്ജി ടീമിലേക്ക് തന്നെ പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാരിയര്‍ ഇത്തവണ തമിഴ്നാട് ടീമിലേക്ക് മാറിയതു മൂലമാണ് കെസിഎ ശ്രീശാന്തിനെ പരിഗണിച്ചത്. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിധ്യമായിരുന്ന…
Read More