ട്വ​ന്‍റി-20 ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു

ല​ണ്ട​ൻ: ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി- 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു. 2022 ഒ​ക്ടോ​ബ​റി​ലേ​ക്കാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റി​യ​തെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. ഓ​സ്ട്രേ​ലി​യ വേ​ദി​യാ​കാ​നി​രു​ന്ന ലോ​ക​ക​പ്പാ​ണ് മാ​റ്റി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കോ​വി​ഡ് വ്യ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 15 വ​രെ ആ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, 2021 ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് മാ​റ്റ​മി​ല്ല

Read More

കോ​വി​ഡ് ഭീ​ഷ​ണി; ഇ​ത്ത​വ​ണ ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല

പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2020ൽ ​ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല. സം​ഘാ​ട​ക​രാ​യ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ മാ​ഗ​സി​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​നു​കൂ​ല സാ​ഹ​ച​ര്യ​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​ര​സ്കാ​രം ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.1956ൽ ​ആ​രം​ഭി​ച്ച​തി​നു​ശേ​ഷം അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ദ്യ​മാ​യാ​ണ് ബാ​ല​ൻ ഡി ​ഓ​ർ മു​ട​ങ്ങു​ന്ന​ത്. ബാ​ഴ്സ​ലോ​ണ താ​രം ല​യ​ണ​ൽ മെ​സി​യും യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളാ​ണ് ഇ​ക്കു​റി മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

Read More

റി​യ​ൽ ഹീ​റോ​സ്..! റ​യ​ലി​ന് കി​രീ​ടം, ബാ​ഴ്സ​യ്ക്കു ക​ണ്ണീ​ർ

മാ​ഡ്രി​ഡ്: കോ​വി​ഡാ​ന​ന്ത​ര ലോ​കം റ​യ​ലി​നെ മാ​റ്റി​പ്പ​ണി​തി​രി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ റ​യ​ൽ മാ​ഡ്രി​ഡ് തു​ട​ർ​ച്ച​യാ​യ പ​ത്താം മ​ത്സ​ര​വും ജ​യി​ച്ച് ലാ ​ലി​ഗ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചു. ലീ​ഗി​ൽ ഒ​രു മ​ത്സ​രം കൂ​ടി അ​വ​ശേ​ഷി​ക്കെ​യാ​ണ് മാ​ഡ്രി​ഡു​കാ​രു​ടെ പ​ട്ടാ​ഭി​ഷേ​കം. ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ ഒ​സാ​സു​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തും മാ​ഡ്രി​ഡു​കാ​രു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ആ​ധി​കാ​രി​ക​ത കൂ‌​ട്ടി. കൊ​റോ​ണ മൂ​ലം മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​മ്പോ​ൾ ബാ​ഴ്സ​യ്ക്കു പി​ന്നി​ലാ​യി​രു​ന്ന റ​യ​ൽ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മി​ന്ന​ൽ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ബാ​ഴ്സ ക​ള​ത്തി​ൽ കി​ത​യ്ക്കു​ക​യും ചെ​യ്തു.‌ വി​യ്യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്. റ​യ​ലി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ർ ക​രിം ബെ​ൻ​സേ​മ​യാ​ണ് നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ആ​ദ്യ ഗോ​ൾ. ര​ണ്ടാം ഗോ​ൾ വി​വാ​ദ​ച്ചു​വ​യു​ള്ള​താ​യി​രു​ന്നു. സെ​ർ​ജി​യോ റാ​മോ​സി​നെ ബോ​ക്സി​ൽ ഫൗ​ൾ ചെ​യ്തു വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ് ബെ​ൻ​സേ​മ ഗോ​ളാ​ക്കി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ഗോ​ൾ അ​നു​വ​ദി​ച്ച​ത്. ആ​ദ്യ…

Read More

2022 ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ക്ര​​മം ഫി​​ഫ പ്ര​​ഖ്യാ​​പി​​ച്ചു

സൂ​​റി​​ച്ച്/​​ദോ​​ഹ: അ​​റ​​ബ് മേ​​ഖ​​ല​​യി​​ൽ ന​​ട​​ക്കു​​ന്ന ആ​​ദ്യ ലോ​​ക​​ക​​പ്പ് എ​​ന്ന ഖ്യാ​​തി​​യു​​ള്ള ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ക്ര​​മം ഫി​​ഫ പ്ര​​ഖ്യാ​​പി​​ച്ചു. കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ ഭീ​​ഷ​​ണി നി​​ല​​നിൽ​​ക്കെ​​യാ​​ണ് ആ​​ശാ​​വ​​ഹ​​മാ​​യ തീ​​രു​​മാ​​ന​​വു​​മാ​​യി ഫി​​ഫ എ​​ത്തി​​യ​​ത്. ന​​വം​​ബ​​ർ 21 മു​​ത​​ൽ ഡി​​സം​​ബ​​ർ 18വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഖ​​ത്ത​​റി​​ന്‍റെ ദേ​​ശീ​​യ ദി​​ന​​മാ​​യ ഡി​​സം​​ബ​​ർ 18ന് ​​ലു​​സൈ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഫൈ​​ന​​ൽ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റും. 60000 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വും അ​​ൽ ഖോ​​റി​​ലെ അ​​ൽ ബെ​​യ്ത് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. 2002നു​​ശേ​​ഷം ഏ​​ഷ്യ ആ​​തി​​ഥേ​​യ​​ത്വ​​മ​​രു​​ളു​​ന്ന ലോ​​ക​​ക​​പ്പ് എ​​ന്ന​​തും ഖ​​ത്ത​​ർ 2022യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. നം​​വം​​ബ​​ർ-​​ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ആ​​ദ്യ ലോ​​ക​​ക​​പ്പും ഇ​​തു​​ത​​ന്നെ. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഒ​​രു ദി​​വ​​സം നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മു​​ണ്ടാ​​കും. വേ​​ദി​​ക​​ൾ ത​​മ്മി​​ൽ അ​​ക​​ലം അ​​ധി​​ക​​മി​​ല്ലെ​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഒ​​രു ദി​​വ​​സം നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ആ​​ദ്യ മ​​ത്സ​​രം പ്രാ​​ദേ​​ശി​​ക സ​​മ​​യം ഉ​​ച്ച​​യ്ക്ക് ഒ​​രു മ​​ണി​​ക്കും (ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 3.30ന്) ​​ര​​ണ്ടാം…

Read More

ക​​റു​​ത്ത​​വ​​നാ​​യ​​തി​​ന്‍റെ യാ​​ത​​ന​​യി​​ൽ ക​​ണ്ണീ​​ര​​ണി​​ഞ്ഞ് ഹോ​​ൾ​​ഡിം​​ഗ്

സ​​താം​​പ്ട​​ണ്‍: ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​രാ​​യ​​തി​​ന്‍റെ പേ​​രി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് നേ​​രി​​ട്ട യാ​​ത​​ന​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ വേ​​ദ​​ന​​യി​​ൽ ക​​ണ്ണീ​​ര​​ണി​​ഞ്ഞ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം മൈ​​ക്കി​​ൾ ഹോ​​ൾ​​ഡിം​​ഗ്. ക​​റു​​ത്ത​​വ​​നാ​​യ​​തി​​നാ​​ൽ ജീ​​വി​​ത​​ത്തി​​ൽ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന ക്രൂ​​ര​​ത​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ളെ​​ക്കു​​റി​​ച്ചും ഓ​​ർ​​ക്കു​​ന്പോ​​ൾ ക​​ണ്ണു​​നി​​റ​​ഞ്ഞു​​പോ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ അ​​നു​​ഭ​​വി​​ച്ച യാ​​ത​​ന​​ക​​ൾ സ​​ഹി​​ക്കാ​​ൻ പ​​റ്റു​​ന്ന​​തി​​ലും അ​​പ്പു​​റ​​മാ​​യി​​രു​​ന്നു. അ​​വ​​ർ ക​​ട​​ന്നു​​പോ​​യ ദു​​രി​​ത വ​​ഴി​​ക​​ളെ​​ക്കു​​റി​​ച്ച് എ​​നി​​ക്ക് വ്യ​​ക്ത​​മാ​​യി അ​​റി​​യാം. എ​​ന്‍റെ പി​​താ​​വി​​ന്‍റെ നി​​റം ക​​റു​​പ്പാ​​യ​​തി​​നാ​​ൽ അ​​മ്മ​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ അ​​മ്മ​​യോ​​ട് സം​​സാ​​രി​​ക്കി​​ല്ലാ​​യി​​രു​​ന്നു. അ​​വ​​ർ നേ​​രി​​ട്ട പ്ര​​യാ​​സ​​ങ്ങ​​ൾ എ​​നി​​ക്ക് മ​​ന​​സി​​ലാ​​വും. ഇ​​പ്പോ​​ൾ ഇ​​ങ്ങ​​നെ​​യെ​​ല്ലാം കേ​​ൾ​​ക്കു​​ന്പോ​​ൾ ചി​​ല​​ർ​​ക്കെ​​ങ്കി​​ലും ചി​​രി വ​​രും. എ​​ന്നാ​​ൽ, യാ​​ഥാ​​ർ​​ഥ്യം അ​​താ​​ണ്. ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​ൻ ആ​​ണെ​​ന്ന ചി​​ന്ത മാ​​റ്റി​​വ​​ച്ചി​​ട്ട് ജീ​​വി​​ക്കാ​​നാ​​കി​​ല്ല, മു​​ന്പോ​​ട്ടു പോ​​കാ​​നാ​​കി​​ല്ല. ഞാ​​ൻ എ​​ന്താ​​ണ് പ​​റ​​യു​​ന്ന​​തെ​​ന്നും എ​​വി​​ടെനി​​ന്നാ​​ണ് വ​​രു​​ന്ന​​തെ​​ന്നും ആ​​ളു​​ക​​ൾ​​ക്ക് മ​​ന​​സി​​ലാ​​കു​​ന്നു​​ണ്ടാ​​കും. വ​​ർ​​ണ​​വെ​​റി​​യും വം​​ശീ​​യ അ​​ധി​​ക്ഷേ​​പ​​വും ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന​​ത് അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല. എ​​ന്നി​​രു​​ന്നാ​​ലും അ​​ത് ശ​​രി​​യാ​​യ ദി​​ശ​​യി​​ലാ​​ണെ​​ന്ന​​ത് പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്നു- ഹോ​​ൾ​​ഡിം​​ഗ്…

Read More

ധോ​ണി​യും ഇ​ന്ത്യ​യും പു​റ​ത്ത്;ആ റണ്ണൗട്ടിന്‍റെ ഒന്നാം വാർഷികത്തിൽ പറയാനുള്ളത് പലപല കഥകൾ…

ഇ​​ന്ത്യ​​യു​​ടെ എം.​​എ​​സ്. ധോ​​ണി ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലി​​ന്‍റെ നേ​​രി​​ട്ടു​​ള്ള ത്രോ​​യി​​ൽ റ​​ണ്ണൗ​​ട്ടാ​​കു​​ന്നു… ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​ ദി​​ന​​ത്തി​​ലെ ഈ ​​ചി​​ത്ര​​ത്തി​​നു പ​​റ​​യാ​​ൻ ക​​ഥ​​ക​​ളേ​​റെ​​യു​​ണ്ട്… 2019 ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ ഇ​​ന്ത്യ പു​​റ​​ത്താ​​യ​​തി​​ന്‍റെ, ദേ​​ശീ​​യ ജ​​ഴ്സി​​യി​​ൽ ധോ​​ണി​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ന്‍റെ, ഇ​​ന്ത്യ​​ൻ ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ആ​​ർ​​ക്കും മ​​ന​​സി​​ലാ​​കാ​​ത്ത ത​​ന്ത്ര​​ത്തി​​ന്‍റെ, നി​​രാ​​ശ​​നാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ, അ​​ങ്ങ​​നെ പ​​ല​​പ​​ല ക​​ഥ​​ക​​ൾ… ഈ ​​റ​​ണ്ണൗ​​ട്ടി​​നും ഈ ​​ചി​​ത്ര​​ത്തി​​നും ഈ ​​ക​​ഥ​​ക​​ൾ​​ക്കും ഇ​​ന്ന് ഒ​​ന്നാം വാ​​ർ​​ഷി​​കം… ക​​ഥ ഒ​​ന്ന്: ലീ​​ഗ് റൗ​​ണ്ടി​​ൽ ഏ​​ഴ് ജ​​യ​​വും ഒ​​രു തോ​​ൽ​​വി​​യു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​യും, അ​​ഞ്ച് ജ​​യ​​വും മൂ​​ന്ന് തോ​​ൽ​​വി​​യു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡും സെ​​മി​​യി​​ൽ. ലീ​​ഗ് റൗ​​ണ്ടി​​ൽ ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ജൂ​​ലൈ ഒ​​ന്പ​​തി​​ന് ഇ​​ന്ത്യ​​യും ന്യൂ​​സി​​ല​​ൻ​​ഡും ആ​​ദ്യ സെ​​മി​​ക്ക് മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ ഒ​​രു റ​​ണ്ണു​​ള്ള​​പ്പോ​​ൾ മാ​​ർ​​ട്ടി​​ൻ…

Read More

ഐ​​പി​​എ​​ലി​​ന് ഒ​​രു​​ങ്ങൂ! ഓസീസ് കളിക്കാരോട് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ

സി​​ഡ്നി/​​മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​മെ​​ന്ന ശ​​ക്ത​​മാ​​യ സൂ​​ച​​ന ന​​ൽ​​കി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യും (സി​​എ). സെ​​പ്റ്റം​​ബ​​റി​​ൽ ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം ഐ​​പി​​എ​​ലി​​നാ​​യി ത​​യാ​​റാ​​യി​​ക്കൊ​​ള്ളാ​​ൻ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ക​​ളി​​ക്കാ​​രോ​​ട് പ​​റ​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട്. 2020 ഐ​​പി​​എ​​ൽ ന​​ട​​ക്കാ​​ത്ത വ​​ർ​​ഷ​​മാ​​യി​​രി​​ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണി​​ത്. ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​മെ​​ന്നും ഗാം​​ഗു​​ലി സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നു. സെ​​പ്റ്റം​​ബ​​ർ – ഒ​​ക്ടോ​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കേ​​ണ്ട ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്നും അ​​തേ​​സ​​മ​​യം, ഐ​​പി​​എ​​ൽ ന​​ട​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് ഐ​​സി​​സി ഇ​​തു​​വ​​രെ അ​​ന്തി​​മ​​തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സം​​ബ​​ന്ധി​​ച്ച് ഐ​​സി​​സി തീ​​രു​​മാ​​നം ഉ​​ണ്ടാ​​കാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഐ​​പി​​എ​​ലി​​ന്‍റെ കാ​​ര്യ​​ത്തി​​ലും അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സി​​എ​​യു​​ടെ രം​​ഗ​​പ്ര​​വേ​​ശ​​നം. ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ളോ​​ട് ഇം​​ഗ്ല​​ണ്ട് പ​​ര​​ന്പ​​ര​​യ്ക്കുശേ​​ഷം ഐ​​പി​​എ​​ലി​​നാ​​യി ത​​യാ​​റെ​​ടു​​ക്കാ​​ൻ സി​​എ നി​​ർ​​ദേ​​ശി​​ച്ച​​ത് ലോ​​ക​​ക​​പ്പ് മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഏ​​ത്…

Read More

മ​ന​സ​മ്മ​തം കഴിഞ്ഞു! ഇ​ന്ത്യ​ൻ വ​നി​താ ബാ​സ്ക​റ്റ്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജീ​ന സ്ക​റി​യ വി​വാ​ഹി​ത​യാ​കു​ന്നു; വരന്‍…

ക​ൽ​പ്പ​റ്റ: ഒ​ളിം​പി​ക്സ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ വ​നി​താ ബാ​സ്ക​റ്റ്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജീ​ന സ്ക​റി​യ വി​വാ​ഹി​ത​യാ​കു​ന്നു. ഈ ​മാ​സം 11നു ​ചാ​ല​ക്കു​ടി​യി​ലാ​ണ് വി​വാ​ഹം. ചാ​ല​ക്കു​ടി മേ​ലൂ​ർ മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ണ്‍​സ​ണ്‍-​ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജാ​ക്സ​നാ​ണ് വ​ര​ൻ.​തൃ​ശൂ​ർ കെഎസ്ബി എം​എ​ൻ​സി​യി​ൽ പ​ർ​ച്ചേ​സ് എ​ൻ​ജി​നി​യ​റാ​ണ്. മ​ന​സ​മ്മ​തം ക​ഴി​ഞ്ഞ ദി​വ​സം പ​ന്തി​പ്പൊ​യി​ൽ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യി​ൽ ന​ട​ന്നു. പ​ന്തി​പ്പൊ​യി​ൽ പാ​ല​നി​ൽ​ക്കും​കാ​ലാ​യി​ൽ സി​ബി ജോ​സ​ഫ്-ലിസി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കെഎസ്ഇ​ബി​യി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റാ​യ ജീ​ന. 2018 ജ​ക്കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ വ​നി​തീ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു.

Read More

മെ​​സി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ഗോ​​ളൊ​​രു​​ക്ക​​ൽ

ബാ​​ഴ്സ​​ലോ​​ണ: ഗോ​​ള​​ടി​​ക്കു​​ന്ന​​തു​​പോ​​ലെ സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഗോ​​ളൊ​​രു​​ക്കു​​ന്ന​​തി​​ലും ത​​ന്‍റെ മി​​ക​​വ് വീ​​ണ്ടും തെ​​ളി​​യി​​ച്ച് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി. ഒ​​രു സ്പാ​​നി​​ഷ് ലാ ​​ലി​​ഗ സീ​​സ​​ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ളൊ​​രു​​ക്കി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മെ​​സി സ്വ​​ന്ത​​മാ​​ക്കി. വി​​യ്യാ​​ റ​​യ​​ലി​​നെ​​തി​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ 4-1 ജ​​യ​​ത്തി​​ൽ ര​​ണ്ട് ഗോ​​ളൊ​​രു​​ക്കി​​യ​​ത് മെ​​സി​​യാ​​യി​​രു​​ന്നു. ലൂ​​യി സു​​വാ​​ര​​സ് (20), ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ (45) എ​​ന്നി​​വ​​രു​​ടെ ഗോ​​ളി​​നാ​​ണ് മെ​​സി വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ 19 ഗോ​​ളി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യാ​​ണ് മെ​​സി ലാ ​​ലി​​ഗ​​യി​​ൽ ഗോ​​ൾ അ​​സി​​സ്റ്റി​​ൽ സ്വ​​ന്തം റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ​​ത്. 45-ാം മി​​നി​​റ്റി​​ൽ ഗ്രീ​​സ്മാ​​ന്‍റെ ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് മെ​​സി​​യു​​ടെ ക്ലാ​​സ് വീ​​ണ്ടും തെ​​ളി​​യി​​ച്ചു. ചാ​​ട്ടു​​ളി​​പോ​​ലെ പെ​​ന​​ൽ​​റ്റി ബോ​​ക്സി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റു​​ന്ന​​തി​​നി​​ടെ വി​​യ്യാ​​ റ​​യ​​ൽ പ്ര​​തി​​രോ​​ധ​​ത്തെ അ​​ന്പ​​ര​​പ്പി​​ച്ച് മെ​​സി​​യു​​ടെ ബാ​​ക് ഹീ​​ൽ പാ​​സി​​ലൂ​​ടെ പ​​ന്ത് ഗ്രീ​​സ്മാ​​ന് മ​​റി​​ച്ചു. മ​​നോ​​ഹ​​ര​​മാ​​യൊ​​രു ചി​​പ് ഷോ​​ട്ടി​​ലൂ​​ടെ ഗ്രീ​​സ്മാ​​ൻ പ​​ന്ത് വ​​ല​​യി​​ലാ​​ക്കി. സീ​​സ​​ണി​​ൽ 22 ഗോ​​ളു​​ക​​ളു​​മാ​​യി ടോ​​പ് സ്കോ​​റ​​ർ…

Read More

ഐ​പി​എ​ല്ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ്

മും​ബൈ: കോ​വി​ഡി​നെ തു​ട​ർ​ന്നു മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ്. ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കേ​ണ്ട ട്വ​ന്‍റി-20 ലോ​ക​ക​പ്പ് മാ​റ്റി​വ​യ്ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യ​തി​നാ​ൽ ഈ ​സ​മ​യം ഐ​പി​എ​ൽ ന​ട​ന്നേ​ക്കും. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഐ​പി​എ​ല്ലി​നാ​യി ന്യൂ​സി​ല​ൻ​ഡും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന്. നേ​ര​ത്തേ യു​എ​ഇ, ശ്രീ​ല​ങ്ക എ​ന്നി​വ​യും ഐ​പി​എ​ൽ ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

Read More