ബാഴ്സലോണ: മധുരപ്പതിനേഴുകാരൻ അൻസു ഫാത്തിയും സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസിയും തിളങ്ങിയ പോസ്റ്റ് ലോക്ക്ഡൗൺ മത്സരത്തിൽ ബാഴ്സയ്ക്ക് ലാ ലിഗയിൽ തുടർച്ചയായ രണ്ടാം ജയം. ലഗാനസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഇതോടെ 29 മത്സരങ്ങളിൽ 64 പോയിന്റുമായി കിരീടത്തിലേക്കുള്ള അകലം കറ്റാലൻമാർ കുറച്ചു. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് 28 മത്സരങ്ങളിൽ 59 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. കോവിഡ് മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലും ഓരോന്നുവീതം ലഗാനസിന്റെ പോസ്റ്റിൽ നിക്ഷേപിച്ചാണ് ബാഴ്സ ജയം ആധികാരികമാക്കിയത്. 42 ാം മിനിറ്റിൽ ഗ്രീസ്മാന്റെ ക്രോസിൽനിന്നാണ് ഫാത്തി ഗോൾ നേടിയത്. റുബൻ പെരസ് ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി മെസി തന്നെ ലക്ഷ്യത്തിലെത്തിച്ച് ജയം ആധികാരികമാക്കി.
Read MoreCategory: Sports
കണ്ണീര് പൊഴിച്ച് ജോക്കോവിച്ച്
ബെൽഗ്രേഡ്: തന്റെ സ്വന്തം ടെന്നീസ് കോപ്ലക്സില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കണ്ണീരണിഞ്ഞ് ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്. ദി അഡ്രിയ ടൂര്‍’’ എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥം നടക്കുന്ന എക്സിബിഷന് ടൂര്‍ണമെന്റിന്റെ ആദ്യപാദത്തില്‍ പുറത്തായതിനു ശേഷമാണ് ജോക്കോവിച്ച് കണ്ണുനീര് പൊഴിച്ചത്. സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ ഡാന്യൂബ് നദിക്കരയിലുള്ള ജോക്കോവിച്ചിന്റെ തന്നെ ഉടമസ്ഥതയിലുള്ള കോംപ്ലക്സിലായിരുന്നു ആദ്യപാദ മത്സരങ്ങള്‍ നടന്നത്. ഫിലിപ് ക്രായിനോവിച്ചിനോടു തോറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായതിനു ശേഷമായിരുന്നു സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്ന 4000ല്‍ അധികം കാണികളെ അമ്പരപ്പിച്ച് ജോക്കോവിച്ച് കണ്ണുനീര് പൊഴിച്ചത്. തുടര്‍ന്ന് തന്നെ അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുയും ചെയ്ത സ്വന്തം നാട്ടുകാര്‍ കൂടിയായ കാണികളോട് കണ്ണുനീര് പൊഴിച്ചതിന്റെ പിന്നിലെ യഥാര്‍ഥ കാരണം താരം വ്യക്തമാക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്താനാകാഞ്ഞതില് ദുഃഖിതനായി അല്ല താന്‍ കണ്ണുനീര് പൊഴിച്ചതെന്നും കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്ത് വികാരാധീനനായതാണെന്നുമായിരുന്നു താരം…
Read Moreഇന്ത്യൻ കോച്ചായതിന്റെ അനുഭവം പങ്കുവച്ച് ഗാരി കിർസ്റ്റണ്
ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായെതെങ്ങനെയെന്ന് വെളിപ്പെടുത്തി ഗാരി കിർസ്റ്റണ്. ഒരു ടീമിനെയും പരിശീലിപ്പിക്കാന്‍ ആഗ്രഹമില്ലായിരുന്ന കിർസ്റ്റണ് അതുകൊണ്ട് തന്നെ പരിശീലകനാകാന്‍ അപേക്ഷകള്‍ നല്‍കിയിട്ടുമില്ലായിരുന്നു. എന്നാല്‍ വെറും ഏഴു മിനിറ്റുകൊണ്ട്് ഇന്ത്യയുടെ പരിശീലകനായി എങ്ങനെ മാറിയെന്ന് കിർസ്റ്റണ് വെളിപ്പെടുത്തി. 2008ലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ഗാരി കിർസ്റ്റണ് പരിശീലകനായി എത്തുന്നത്. കോച്ചിംഗ മേഖലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന കിർസ്റ്റണ്, ടീം ഇന്ത്യയുടെ പരിശീലകനായത് തീര്‍ത്തും യാദൃശ്ചികമായിരുന്നു. വെറും ഏഴു മിനിറ്റിനുള്ളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന പദവി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ തേടിയെത്തിയത്്. കോച്ചാകാനൊന്നും താത്പര്യമില്ലാതെ യാതൊരു ഒരുക്കവുമില്ലാതെ അഭിമുഖത്തിനെത്തി ഇന്ത്യയുടെ പരിശീലകനായി മാറിയ രസകരമായ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ക്രിക്കറ്റ് കളക്ടീവിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചുള്ള സുനില്‍ ഗാവസ്ക്കറുടെ ഇമെയില്‍ ലഭിച്ചപ്പോള്‍ തട്ടിപ്പാണെന്നാണ് ഞാന്‍ ആദ്യം…
Read Moreലങ്കന്‍ പര്യടനത്തിനു തയാറായി ടീം ഇന്ത്യ
മുംബൈ: താരങ്ങള്‍ കളത്തിലിറങ്ങുന്നത് കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ടു മാസം കൂടി കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ ടീം ഓഗസ്റ്റില്‍ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ശ്രീലങ്കയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോള്‍ ക്രിക്കറ്റ് കളമെല്ലാം ഒഴിഞ്ഞു. താരങ്ങളെല്ലാം വീടുകളില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടി. ഇതിനുശേഷം ക്രിക്കറ്റ് ലോകം വീണ്ടും കളത്തിലിറങ്ങാന്‍ തയാറാകുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അന്താരാഷ് ട്ര ക്രിക്കറ്റ് ലോക്ക്ഡൗണിനുശേഷം പുനരാരംഭിക്കുന്നത്. ഇന്ത്യയുടെ പര്യടനത്തിന് ബിസിസിഐ പച്ചക്കൊടി ശ്രീലങ്ക ക്രിക്കറ്റിനെ (എസ്എല്‍സി) കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതി.പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. ഇത് ജൂണില്‍ നടക്കേണ്ടതായിരുന്നു. പരമ്പര നടത്തുന്നതിന് എസ്എല്‍സിക്ക് രാജ്യത്തിന്റെ കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19ന്റെ വ്യാപനത്തെത്തുടര്‍ന്ന രാജ്യത്തേര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് ഇളവുകള്‍ വന്നതോടെ ശ്രീലങ്കയുടെ…
Read Moreബാഡ്മിന്റൺ: സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും റദ്ദാക്കി
ന്യൂഡല്‍ഹി: കോവിഡ്-19 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കലണ്ടറിനെ വീണ്ടും ബാധിച്ചു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ചു. ഈ വര്‍ഷം ഈ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സമയം ഇല്ലാത്തതിനാലാണ് റദ്ദാക്കിയത്. മാര്‍ച്ച് 19 മുതല്‍ 22 വരെയായിരുന്നു സ്വിസ് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കുകയായിരുന്നു. അതുപോലെ, ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ഈ ടൂര്‍ണമെന്റുകള്‍ക്ക് യോജിച്ച സമയം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഉപേക്ഷിച്ചത്.
Read Moreമുരളി കൃഷ്ണ വിരമിച്ചു
കോട്ടയം: രാജ്യാന്തര മലയാളി ബാസ്കറ്റ്ബോൾ താരം മുരളി കൃഷ്ണ വിരമിച്ചു. നാൽപ്പത്തൊന്നുകാരനായ മുരളി ഒഎൻജിസി താരമായിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ആറടി എട്ട് ഇഞ്ചുകാരനായ മുരളി ഇന്ത്യക്കായി ആറ് വർഷം ജഴ്സി അണിഞ്ഞിരുന്നു. ഒഎൻജിസിക്കൊപ്പം എട്ട് തവണ ഫെഡറേഷൻ കപ്പ് സ്വർണം സ്വന്തമാക്കി. സായ് കോഴിക്കോടിനൊപ്പമാണ് മുരളി ബാസ്കറ്റ്ബോൾകോർട്ടിൽ സജീവമായത്. 2002ൽ ലുഥിയാന ദേശീയ ഗെയിംസിൽ കേരള ജഴ്സി അണിഞ്ഞു. 2003ൽ ടിസ്കൊ ജംഷഡ്പുരിൽ ചേർന്ന താരം പിന്നീട് ഒഎൻജിസിയിലേക്ക് കൂടുമാറി. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിനിടെ മുരളി രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. സതേണ്‍ റെയിൽവേയുടെ എറണാകുളം ഡിവിഷനിൽ ജോലി ചെയ്യുന്ന മുൻ ബാസ്കറ്റ്ബോൾ താരം ബിൻസിയാണ് ഭാര്യ.
Read Moreഇപിഎൽ സൗഹൃദം
ലണ്ടൻ: ഈ മാസം 17ന് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമുകൾ സ്വന്തം തട്ടകങ്ങളിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചു. കൊറോണ വൈറസ് രോഗഭീതിയെത്തുടർന്ന് മാർച്ച് 13നുശേഷം ഇതുവരെ പ്രീമിയർ ലീഗിൽ പന്ത് ഉരുണ്ടിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം പുനരാരംഭിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇപിഎൽ. ഇതിന്റെ ഭാഗമായാണ് ക്ലബ്ബുകൾ പരിശീലന സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചത്. ചെൽസി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, നോർവിച്ച്, ന്യൂകാസിൽ തുടങ്ങിയ ടീമുകൾ സൗഹൃദപ്പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങി. ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം രണ്ട് പ്ലേയിംഗ് ഇലവണുകളായി പിരിഞ്ഞ് കളിച്ചു. മാർച്ച് എട്ടിന് മാഞ്ചസ്റ്റർ സിറ്റിയെ ഓൾഡ് ട്രാഫോഡിൽവച്ച് 2-0നു കീഴടക്കിയശേഷം യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ പന്തു തട്ടാനിറങ്ങിയത് ഇതാദ്യമായാണ്. ഇന്റർ-സ്ക്വാഡ് മത്സരത്തിനു മുതിരാതെ ആഴ്സണൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ ചാൾട്ടണ് അത്ലറ്റിക്സിനെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചു. മത്സരത്തിൽ എഡ്ഡി…
Read Moreവംശീയതയാണ് ഇപ്പോൾ ലോകത്തിലുള്ള മാറാരോഗം
കിംഗ്സ്റ്റണ്‍: വർണവെറിയെന്ന വിപത്തിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തുവരാത്തിടത്തോളം കായികരംഗത്തെ വർണവെറിക്കെതിരായ നിയമങ്ങൾ മുറിവിൽ പ്ലാസ്റ്ററിടുന്നതിനു തുല്യമാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കൽ ഹോൾഡിംഗ്. കൊറോണ അല്ല വംശീയതയാണ് ഇപ്പോൾ ലോകത്തിലുള്ള മാറാരോഗമെന്ന് ഇംഗ്ലീഷ് ഫുട്ബോളർ റഹീം സ്റ്റെർലിംഗും പറഞ്ഞു. എല്ലാ കാലത്തും ഉള്ള മഹാമാരിയാണ് വംശീയത. കൊറോണയെപ്പോലെ ഇതിനെയും അവസാനിപ്പിക്കാൻ മാർഗം കണ്ടെത്തണമെന്നും സ്റ്റെർലിംഗ് കൂട്ടിച്ചേർത്തു. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ വർണവെറിക്കെതിരെ ലോകത്തെന്പാടും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഹോൾഡിംഗ്, സ്റ്റെർലിംഗ് എന്നിവരുടെ പ്രതികരണം. നിങ്ങൾ വർണവെറിക്കിരയാകും. ക്രിക്കറ്റ് മൈതാനത്തും ഫുട്ബോൾ മൈതാനത്തുമെല്ലാം ആളുകൾ അലറിവിളിക്കും. വർണവെറി ഇല്ലാതാക്കാൻ നിങ്ങൾ നേരിടേണ്ടത് സമൂഹത്തെയാണ്. ഈ സമൂഹത്തിൽനിന്നുള്ള ജനങ്ങൾതന്നെയാണ് മൈതാനങ്ങളിൽ പോയി വർണവെറി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ആളുകളെ അധിക്ഷേപിക്കുന്നതും. അത്തരത്തിലുള്ള കാര്യങ്ങൾ സമൂഹത്തിൽവച്ചുതന്നെ തടയാൻ സാധിക്കണം. വിവേചനം അംഗീകരിക്കാനാവില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുള്ളിൽ…
Read Moreബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധിയായ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുതൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഹോംഗ്രൗണ്ടാക്കും. ഇതോടെ കൊച്ചി നെഹ്റു സ്റ്റേഡിയം വിടാനുള്ള സാധ്യതയുമേറി. നഗരസഭയുമായി നിലനിന്നിരുന്ന പ്രശ്നങ്ങളും വലിയ വാടകയുമാണ് ടീമിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്. ക്ലബിന്റെ ഹോം ഗ്രൗണ്ട് എത്രയും പെട്ടെന്ന് കോഴിക്കോടേക്ക് മാറ്റാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ബ്ലാസ്റ്റേഴസ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാര്‍ഥ് തുടങ്ങിയവരാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. എഎഫ്സി ലൈസന്‍സിനും അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയം പുതുക്കേണ്ടി വരും. ഇതിന് കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് കോര്‍പ്പറേഷനും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ഗ്രൗണ്ടിലെ ഫ്ളഡ് ലൈറ്റ് കുറ്റമറ്റതാക്കുന്നതിനും പുതുതായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളും ബ്ലാസ്റ്റേഴ്സ് തീരുമാനിക്കും. നിലവിൽ ഐലീഗ് ക്ലബ്…
Read Moreവിരാട് കോഹ്ലി നിലവിലെ മികച്ച ബാറ്റ്സ്മാന്: കുമാര്‍ സംഗക്കാര
ന്യൂഡല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയെന്ന് ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ്കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാര. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ലൈവില്‍ സിംബാബ്വേയുടെ മുന്‍ പേസര്‍ പോമി എംബാന്ഗ്വായുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആരെന്ന ചോദ്യത്തിനു മറുപടിയായാണ് സംഗക്കാര കോഹ്ലിയുടെ പേര് പറഞ്ഞത്. ഒട്ടും ശങ്കയില്ലാതെയായിരുന്നു ശ്രീലങ്കന്‍ മുന്‍ വിക്കറ്റ്കീപ്പറുടെ മറുപടി. നിലവിലുള്ളവരില്‍ മികച്ച ബൗളര്‍മാരില്‍ പലരുടെയും പേരുകളാണ് സംഗക്കാര പറഞ്ഞത്. സ്പിന്‍ ബൗളര്‍മാരെ നോക്കുകയാണെങ്കില്‍ ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണാണ് മികച്ച ബൗളര്‍. പേസര്‍മാരില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ജയിംസ് ആന്ഡേഴ്സണ് അസാധാരണ ബൗളറാണ്. പൂര്‍ണായും ആരോഗ്യവാന്മാരാണെങ്കില് മിച്ചല്‍ സ്റ്റാര്‍ക്, ജസ്പ്രീത് ബുംറ എന്നിവര്‍ ഏതു സാഹചര്യത്തിലും മികച്ചവരാണെന്ന് സംഗക്കാര പറഞ്ഞു.
Read More