ഇ​​രി​​ക്ക് വീ​​ട്ടി​​ൽ! ക​​ർ​​ഫ്യു ലം​​ഘി​​ച്ച താ​​ര​​ത്തി​​നു ശി​​ക്ഷ

ബെ​​ൽ​​ഗ്രേ​​ഡ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ത​​ട​​യാ​​ൻ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ക​​ർ​​ഫ്യൂ, ലോ​​ക്ക് ഡൗ​​ണ്‍ തു​​ട​​ങ്ങി​​യ​​വ ലം​​ഘി​​ച്ച് നി​​ര​​വ​​ധി​​പ്പേ​​ർ ത​​ങ്ങ​​ളു​​ടെ കാ​​ര്യ​​ങ്ങ​​ൾ സാ​​ധി​​ക്കു​​ന്നു​​ണ്ട്. അ​​ങ്ങ​​നെ സ്വ​​ന്തം കാ​​ര്യം സി​​ന്ദാ​​ബാ​​ദു​​മാ​​യി ഇ​​റ​​ങ്ങി​​യ സെ​​ർ​​ബി​​യ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ അ​​ല​​ക്സാ​​ണ്ട​​ർ പ്രി​​ജോ​​വി​​ച്ചി​​നും കി​​ട്ടി സ​​ർ​​ക്കാ​​ർ വ​​ക ഒ​​രു പ​​ണി. ക​​ർ​​ഫ്യു ലം​​ഘി​​ച്ച് ബെ​​ൽ​​ഗ്രേ​​ഡി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ ഒ​​ത്തു​​കൂ​​ടി​​യ പ്രി​​ജോ​​വി​​ച്ചി​​നെ​​യും 19 പേ​​രെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സൗ​​ദി അ​​റേ​​ബ്യ​​ൻ ക്ല​​ബ്ബാ​​യ അ​​ൽ ഇ​​ത്തി​​ഹാ​​ദി​​ന്‍റെ താ​​ര​​മാ​​യ പ്രി​​ജോ​​വി​​ച്ചി​​നു മൂ​​ന്ന് മാ​​സം വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​നാ​​ണ് കോ​​ട​​തി വി​​ധി​​ച്ച​​ത്. മറ്റൊരു സെർബ് താരമായ റ​​യ​​ൽ മാ​​ഡ്രി​​ഡിന്‍റെ ലൂ​​ക്ക ജോ​​വി​​ക്ക് കാ​​മു​​കി​​യു​​ടെ ജന്മ​​ദി​​നാ​​ഘോ​​ഷ​​ത്തി​​നു​​പോ​​യി പു​​ലി​​വാ​​ൽ പി​​ടി​​ച്ചി​​രു​​ന്നു. ഒ​​രു ഇം​​ഗ്ല​​ണ്ടീഷ് ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​ന്‍റെ ലോ​​ക്ക് ഡൗ​​ണ്‍ ലം​​ഘ​​നവും ഇ​​പ്പോ​​ൾ വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​യു​​ന്നു. ബ്രി​​ട്ട​​നി​​ൽ പ്ര​​ഖ്യാ​​പി​​ച്ച ലോ​​ക്ക് ഡൗ​​ണ്‍ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘി​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഇം​​ഗ്ലീ​​ഷ് താ​​രം കെ​​യ്ൽ വാ​​ക്ക​​ർ ത​​ന്‍റെ…

Read More

അ​ങ്ങ​നെ​യ​ങ്ങു നി​ർ​ത്തേ​ണ്ട!

സൂ​​റി​​ച്ച്/​​ബ്ര​​സ​​ൽ​​സ്: കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യി​​ൽ ലോ​​ക രാ​​ജ്യ​​ങ്ങ​​ൾ ന​​ട്ടം​​തി​​രി​​യു​​ന്പോ​​ൾ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​തി​രേ ഭീ​ഷ​ണി​യു​മാ​യി യു​​വേ​​ഫ. ലോ​​ക​​ത്തെ ഒ​​ട്ടു​​മി​​ക്ക രാ​​ജ്യ​​ങ്ങ​​ളും ലോ​​ക്ക് ഡൗ​​ണ്‍ ആ​​യ​​തി​​നി​​ടെ കാ​​യി​​ക ലോ​​ക​​ത്തെ മ​​ത്സ​​ര​​ങ്ങ​​ളും സ്തം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് യു​​വേ​​ഫ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ലീ​​ഗ് സീ​​സ​​ണു​​ക​​ൾ നി​​ർ​​ത്തി​​യാ​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ലെ യൂ​​റോ​​പ്യ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കി​​ല്ലെ​​ന്നാ​​ണ് ഭീ​​ഷ​​ണി. കൊ​​റോ​​ണ വൈ​​റ​​സി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​സീ​​സ​​ണി​​ലെ ലീ​​ഗ് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ ബെ​​ൽ​​ജി​​യം അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​ണ് യു​​വേ​​ഫ​​യെ ചൊ​​ടി​​പ്പി​​ച്ച​​ത്. ബെ​​ൽ​​ജി​​യം ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന ക്ല​​ബ് ബ്രൂ​​ഗി​​യെ ചാ​​ന്പ്യ​ന്മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം ഉ​​ചി​​ത​​മാ​​യി​​ല്ലെ​​ന്നും രാ​​ജ്യ​​ത്തെ ടീ​​മു​​ക​​ൾ​​ക്ക് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, യൂ​​റോ​​പ്പാ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും യു​​വേ​​ഫ പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ സെ​​ഫെ​​റി​​ൻ വ്യ​​ക്ത​​മാ​​ക്കി. യൂ​​റോ​​പ്പി​​ൽ ക്ല​​ബ് സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ച ആ​​ദ്യ രാ​​ജ്യ​​മാ​​ണ് ബെ​​ൽ​​ജി​​യം. അ​​ടു​​ത്ത സീ​​സ​​ണി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​നെ യൂ​​റോ​​പ്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​ല​​ക്ക്…

Read More

ഒളിമ്പിക്സിൽ ഇന്ത്യക്ക് നൂറ് വയസ്

ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​ക​​മേ​​ള​​യാ​​ണ് ഒ​​ളി​​ന്പി​​ക്സ്. ന​​മ്മു​​ടെ രാ​​ജ്യം ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു നൂ​​റ്റാ​​ണ്ട് പൂ​​ർ​​ത്തി​​യാ​​വു​​ന്നു. ബ്രി​​ട്ടീ​​ഷ്-​​ഇ​​ന്ത്യ​​ൻ അ​​ത്‌​​ല​​റ്റ് നോ​​ർ​​മാ​​ൻ പ്രി​​ച്ചാ​​ർ​​ഡ് 1900 പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ൽ ഇ​​​രു​​​ന്നൂ​​​റ് മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സ്, ഇ​​​രു​​​ന്നൂ​​​റ് മീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ പ്രി​​​ച്ചാ​​​ർ​​​ഡി​​​ന്‍റെ പൗ​​ര​​ത്വ​​ത്തെ കു​​റി​​ച്ച് വ്യ​​​ത്യ​​​സ്ത​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് അ​​​ത്‌​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ അ​​​ഥ​​​വാ ഐ​​എ​​എ​​എ​​​ഫ്, പ്രി​​​ച്ചാ​​​ർ​​​ഡി​​​നെ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ര​​​നാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് കൗ​​​ണ്‍സി​​​ൽ (ഐ​​​ഒ​​സി.) പ്രി​​​ച്ചാ​​​ർ​​​ഡ് ഇ​​​ന്ത്യ​​​ക്കുവേ​​​ണ്ടി മ​​​ത്സ​​​രി​​​ച്ച​​​താ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ങ്ങനെ പ്രി​​​ച്ചാ​​​ർ​​​ഡി​​​ന്‍റെ ഒ​​​ളി​​​ന്പി​​​ക്സ് പ്ര​​​വേ​​​ശ​​​നവും, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​വും വി​​​വാ​​​ദ​​​മാ​​​യ​​​ത്ത​​​ന്നെ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ​​ഒ​​​രു ടീം ​​​എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത് 1920 ലെ ​​​ആ​​​ന്‍റ്‌​​വെ​​​ർ​​​പ് (ബെ​​​ൽ​​​ജി​​​യം) ഒ​​​ളി​​​ന്പി​​​ക്സി​​​ലാ​​​ണ്. അ​​​ങ്ങി​​​നെ ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​ളി​​​ന്പി​​​ക്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 2020ൽ ​​​ഒ​​​രു നൂ​​​റ്റാ​​​ണ്ട് തി​​​ക​​​യു​​​ക​​​യാ​​​ണ്. 1918 ൽ ​​​ഒ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മു​​​ട​​​ങ്ങി​​​പ്പോ​​​യ ഒ​​​ളി​​​ന്പി​​​ക്സ്…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം; ആ​ര്‍ക്കും കോ​വി​ഡി​ല്ല

ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം. കൊ​റോ​ണ​വൈ​റ​സ് പ​രി​ശോ​ധ​ന​യി​ല്‍ വി​ധേ​യ​രാ​ക്കി​യവ​രി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍ക്ക് കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്ന് ടീ​മി​ന്‍റെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷു​ഐ​ബ് മാ​ജ്‌​റ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദി​ന പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ടീം ​പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കാ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്. മാ​ര്‍ച്ച് 18നാ​ണ് ടീം ​നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ ടീം 14 ​ദി​വ​സ​ത്തെ സെ​ല്‍ഫ് ഐ​സ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ഐ​സൊലേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​ടു​ത്ത ര​ണ്ടാ​ഴ്ച ടീം ​അം​ഗ​ങ്ങ​ള്‍ വീ​ടു​ക​ളി​ലാ​യി​രി​ക്കും.

Read More

ഓപ്പണറായതെങ്ങനെയെന്ന് ഓർത്തെടുത്ത് സച്ചിൻ തെണ്ടുൽക്കർ

ന്യൂ​ഡ​ല്‍ഹി: മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​നാ​യാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​തെ​ന്ന് ര​ഹ​സ്യ​മൊ​ന്നു​മ​ല്ല. ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​നി​ടെ ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ക്ക് ആ​ദ്യ​മാ​യി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങാ​നു​ള്ള അ​വ​സ​രം കി​ട്ടി. അ​ന്ന് ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നോ​ടും പ​രി​ശീ​ല​ക​ന്‍ അ​ജി​ത് വ​ഡേ​ക്ക​റോ​ടും ത​ന്നെ ഓ​പ്പ​ണ​റാ​യി ഇ​റ​ക്കാ​ന്‍ സ​ച്ചി​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‘രാ​വി​ലെ ഹോ​ട്ട​ലി​ല്‍നി​ന്ന് ഇ​റ​ങ്ങു​മ്പോ​ള്‍ എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു ഞാ​ന്‍ ഓ​പ്പ​ണ​റാ​യി ക​ളി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന്. ഞാ​ന്‍ ഗ്രൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​സ്ഹ​റും വ​ഡേ​ക്ക​ര്‍ സാ​റും ഡ്ര​സിം​ഗ് റൂ​മി​ലു​ണ്ട്. ക​ഴു​ത്തി​ന് പ​രി​ക്കു​ള്ള​തി​നാ​ല്‍ സി​ദ്ദു ക​ളി​ക്കി​ല്ലെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു. ഇ​തോ​ടെ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങാ​ന്‍ എ​നി​ക്കൊ​രു അ​വ​സ​രം ത​രു​മോ എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ബൗ​ള​ര്‍മാ​രെ നേ​രി​ടാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.’’ പേ​ഴ്‌​സ​ണ​ല്‍ ആ​പ്പാ​യ 100എം​ബി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ന്‍. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി 15 ഓ​വ​റോ​ളം ബാ​റ്റു​ചെ​യ്ത് എ​തി​രാ​ളി​ക​ളി​ല്‍ സ​മ്മ​ര്‍ദ​മു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ഒ​രു അ​വ​സ​രം…

Read More

ലോ​ക​ക​പ്പ് നേ​ടി​യ​ത് ടീം ​ഒ​ന്ന​ട​ങ്കം: ഗം​ഭീ​ര്‍

ന്യൂ​ഡ​ല്‍ഹി: 2011 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ വി​ജ​യം കു​റി​ച്ച മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ സി​ക്‌​സി​നോ​ട് കാ​ണി​ക്കു​ന്ന അ​മി​ത സ്‌​നേ​ഹം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഗൗ​തം ഗം​ഭീ​ര്‍. അ​ന്ന് ധോ​ണി​യാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍. 28 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം 2011ല്‍ ​ഇ​ന്ത്യ ലോ​ക​ക​പ്പ് വി​ജ​യി​ച്ച​തി​ന്‍റെ ഒ​മ്പ​താം വാ​ര്‍ഷി​ക ദി​ന​ത്തി​ലാ​ണ് ഗം​ഭീ​ര്‍ ട്വി​റ്റ​റി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 2011ല്‍ ​ശ്രീ​ല​ങ്ക​യെ തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ഴ്ച​ക​ളി​ലൊ​ന്ന് മ​ത്സ​രം ജ​യി​പ്പി​ച്ച ധോ​ണി​യു​ടെ സി​ക്‌​സാ​യി​രു​ന്നു. ഇ​ന്ത്യയുടെ ര​ണ്ടാ​മ​ത്തെ ഏ​ക​ദി​ന ലോ​ക​ക​പ്പ് ജ​യ​ത്തി​ന്‍റെ വാ​ര്‍ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍ഫോ ധോ​ണി​യു​ടെ ഈ ​സി​ക്‌​സി​ന്‍റെ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് ഗം​ഭീ​ര്‍ ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍ഫോ​യെ ടാ​ഗ് ചെ​യ്ത് ട്വി​റ്റ​റി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. “ഒ​ന്നോ​ര്‍ക്കു​ക 2011 ലോ​ക​ക​പ്പ് ജ​യി​ച്ച​ത് ഇ​ന്ത്യ​ന്‍ ടീം ​ഒ​ന്ന​ട​ങ്ക​വും സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫും ചേ​ര്‍ന്നാ​ണ്. ഒ​രു സി​ക്‌​സി​നോ​ടു​ള്ള നി​ങ്ങ​ളു​ടെ സ്‌​നേ​ഹം വ​ല്ലാ​ണ്ട് കൂ​ടു​ന്നു​ണ്ട്’’…

Read More

പ്ര​ശ​സ്ത ഫു​ട്‌​ബോ​ള്‍ താരം കെ.​വി. ഉ​സ്മാ​ന്‍ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി​രു​ന്ന കെ.​വി.​ഉ​സ്മാ​ന്‍ കോ​യ അ​ന്ത​രി​ച്ചു. ഡെം​പോ ഉ​സ്മാ​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഉ​സ്മാ​ന്‍ ​കോ​യ കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി ടീം ​അം​ഗ​മാ​യി​രു​ന്നു. 1973ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ല്‍ സ്റ്റോ​പ്പ​ര്‍​ബാ​ക്കാ​യി​രു​ന്നു ഉ​സ്മാ​ന്‍. കോ​ഴി​ക്കോ​ട് എ​വി​എം അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഡെം​പോ ഗോ​വ​യി​ല്‍ തി​ള​ങ്ങി​യ ഉ​സ്മാ​ന്‍ ടൈ​റ്റാ​നി​യം, പ്രി​മി​യ​ര്‍ ട​യേ​ഴ്‌​സ്, ഫാ​ക്ട് ടീ​മു​ക​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. 1968ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ച​ത്. ഉ​സ്മാ​ന്‍​കോ​യ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും.

Read More

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചു

ടോ​ക്കി​യോ: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചു. 2021 ജൂ​ലൈ 23ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് എ​ട്ടോ​ട് കൂ​ടി സ​മാ​പി​ക്കു​ന്ന നി​ല​യി​ലാ​ണ് പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും കാ​യി​ക താ​ര​ങ്ങ​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഒ​ളി​ന്പി​ക്സ് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. “ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് 2020′ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​കും അ​ടു​ത്ത​വ​ർ​ഷ​ത്തെ ഒ​ളി​ന്പി​ക്സ് അ​റി​യ​പ്പെ​ടു​ക.

Read More

വ്യാ​​ജ​​പ്ര​​ചാര​​ണം ഒ​​ഴി​​വാ​​ക്കൂ: ലിയാൻഡർ പെ​​യ്സ്

ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി ടെ​​ന്നീ​​സ് വെറ്ററൻ താ​​രം ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സ്. ജ​​ന​​ങ്ങ​​ൾ ആ​​കു​​ല​​പ്പെ​​ട​​രു​​തെ​​ന്നും ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ട​​ണ​​മെ​​ന്നും വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളി​​ൽ കു​​ടു​​ങ്ങ​​രു​​തെ​​ന്നും പെ​​യ്സ് നി​​ർ​​ദേ​​ശി​​ച്ചു. നി​​ല​​വി​​ൽ ഒ​​രു ശ​​ത്രു​​വി​​നെ​​തി​​രാ​​യ വ​​ൻ​​ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് നാ​​മെ​​ല്ലാ​​വ​​രും. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ൻ ഏ​​വ​​രും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Read More

ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രും: സെബാസ്റ്റ്യൻ കൊ 

ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌ലറ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​എ​​എ​​ഫ്) പ്ര​​സി​​ഡ​​ന്‍റ് സെ​​ബ​​സ്റ്റ്യ​​ൻ കൊ. ​​ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ന്തും സം​​ഭ​​വി​​ച്ചേ​​ക്കാം. എ​​ന്നാ​​ൽ, ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കാ​​നു​​ള്ള അ​​റി​​യി​​പ്പ് ഇ​​പ്പോ​​ൾ​​ത്ത​​ന്നെ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തി​​ല്ല. കാ​​ര്യ​​ങ്ങ​​ൾ നി​​ല​​വി​​ലെ സ്ഥി​​തി​​യി​​ലാ​​ണെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ, മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രും – കോ ​​പ​​റ​​ഞ്ഞു. ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ഗെ​​യിം​​സ് കോ​​-ഓർഡി​​നേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ​​കൂ​​ടി​​യാ​​ണ് കോ. ​​ഒ​​ളി​​ന്പി​​ക്സ് നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ച ജൂ​​ലൈ 24നു ​​ത​​ന്നെ തു​​ട​​ങ്ങു​​ക​​യെ​​ന്ന​​ത് സം​​ഘാ​​ട​​ക​​രു​​ടെ മാ​​ത്രം ല​​ക്ഷ്യ​​മാ​​ണെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നാ​​യ തോ​​മ​​സ് ബാ​​ഷ് പ​​റ​​ഞ്ഞി​​രു​​ന്നു.

Read More