വോ​ണി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ​ മാ​സ്റ്റ​ർ ബ്ലാസ്റ്റർ സച്ചിൻ…

‘നൃ​​ത്ത​​ച്ചു​​വ​​ടു​​ക​​ളോ​​ടെ ക്രീ​​സ് വി​​ട്ടി​​റ​​ങ്ങി എ​​ന്‍റെ ത​​ല​​യ്ക്കു മു​​ക​​ളി​​ലൂ​​ടെ പ​​ന്ത് ഗാ​​ല​​റി​​യി​​ലേ​​ക്ക് സി​​ക്സ​​ർ പ​​റ​​ത്തു​​ന്ന സ​​ച്ചി​​ന്‍റെ ദൃ​​ശ്യം ദുഃ​​സ്വ​​പ്ന​​മാ​​യി ഏ​​ത് ഉ​​റ​​ക്ക​​ത്തി​​ലും എ​​ന്നെ വേ​​ട്ട​​യാ​​ടും’- ഈ ​​വാ​​ക്കു​​ക​​ൾ ലെ​​ഗ് സ്പി​​ൻ​​ മാ​​ന്ത്രി​​ക​​നാ​​യി വാ​​ഴ്ത്ത​​പ്പെ​​ടു​​ന്ന ഓ​​സീ​​സ് മു​​ൻ താ​​ര​​മാ​​യ സാ​​ക്ഷാ​​ൽ ഷോ​​യ്ൻ വോ​​ണി​​ന്‍റേ​താ​​ണ് വോ​​ണി​​ന്‍റെ ഈ ​​വാ​​ക്കു​​ക​​ൾ ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ പ​​ല​​യാ​​വ​​ർ​​ത്തി കേ​​ട്ട് രോ​​മാ​​ഞ്ച​​മ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്. കാ​​ര​​ണം, അ​തി​നു മു​ന്പും ശേ​ഷ​വും ഒ​രു ബൗ​ള​റും ഇ​തു​പോ​ലെ മ​റ്റൊ​രു ബാ​റ്റ്സ്മാ​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ല. ആ​​യി​​ര​​ത്തി​​ത്തൊ​​ള്ളാ​​യി​​ര​​ത്തി തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ ഇ​​തി​​ഹാ​​സ​​ങ്ങ​​ളു​​ടെ കൊ​​ന്പു​​കോ​​ർ​​ക്ക​​ലാ​​യാ​​ണ് സ​​ച്ചി​​ൻ x വോ​​ണ്‍ പോ​​രാ​​ട്ടം വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. കാ​​ര​​ണം, ബാ​​റ്റിം​​ഗി​​ൽ സ​​ച്ചി​​നെ​​യും ലെ​​ഗ് സ്പി​​ന്നി​​ൽ വോ​​ണി​​നെ​​യും വെ​​ല്ലാ​​ൻ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് ആ​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​വ​​രു​​ടെ പോ​​രാ​​ട്ടം മൂ​​ർധ​​ന്യാ​​വ​​സ്ഥ​​യി​​ലെ​​ത്തി​​യ​​ത് 1998ലാ​​യി​​രു​​ന്നു. ആ ​​വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലും ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴും വോ​​ണി​​നെ പ​​റ​​പ്പി​​ച്ച് താ​​നാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​ക മാ​​സ്റ്റ​​ർ ബ്ലാ​​സ്റ്റ​​ർ എ​​ന്ന് അ​​ടി​​വ​​ര​​യി​​ട്ടു. സച്ചിൻ 98ൽ ​​ഇ​​ന്ത്യ​​യി​​ൽ പ​​ര്യ​​ട​​നം…

Read More

ലാ​റ റൺ വ​സ​ന്തം…

ഇ​​രു​​പ​​ത്താ​​റ് വ​​ർ​​ഷം മു​​ന്പ​​ത്തെ ഏ​​പ്രി​​ൽ 18… ആ​​ൻ്വി​ഗ​​യി​​ലെ സെ​​ന്‍റ് ജോ​​ണ്‍​സി​​ലു​​ള്ള ആ​​ന്‍റ്വി​​ഗ റി​​ക്രി​​യേ​​ഷ​​ൻ ഗ്രൗ​​ണ്ടി​​ലേ​​ക്കു പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രും നി​​രൂ​​പ​​ക​​രും മാ​​ധ്യ​​മ​​പ്ര​​തി​​നി​​ധി​​ക​​ളും ഒ​​ഴു​​കി​​യെ​​ത്തി. അ​​തി​​നു കാ​​ര​​ണ​​ക്കാ​​ര​​ൻ ഒ​​രാ​​ൾ മാ​​ത്രം, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ബ്ര​​യാ​​ൻ ലാ​​റ. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​നം (1994 ഏ​​പ്രി​​ൽ 17) അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ലാ​​റ 320 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ. ക്രി​​ക്ക​​റ്റ് ലോ​​കം ആ ​​ഏ​​പ്രി​​ൽ 17 രാ​​ത്രി ത​​ള്ളി​​നീ​​ക്കി​​യ​​ത് ഒ​​രു ചോ​​ദ്യം​​കൊ​​ണ്ട്, വി​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സ​​മാ​​യ ഗാ​​രി സോ​​ബേ​​ഴ്സി​​ന്‍റെ 365 നോ​​ട്ടൗ​​ട്ട് റി​​ക്കാ​​ർ​​ഡ് ലാ​​റ മ​​റി​​ക​​ട​​ക്കു​​മോ… കാ​​ര​​ണം, 1958ൽ ​​സോ​​ബേ​​ഴ്സ് കു​​റി​​ച്ച റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ലാ​​റ​​യ്ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത് വെ​​റും 46 റ​​ണ്‍​സി​​ന്‍റെ അ​​ക​​ലം മാ​​ത്രം. ലാ​​റ 320 വ​​രെ എ​​ത്തി​​യ​​താ​​ക​​ട്ടെ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യും. ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 12 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ നി​​ന്നാ​​ണ് ലാ​​റ, ജ​​മ്മി ആ​​ഡം​​സി​​നും (59)…

Read More

ഐ​​പി​​എ​​ൽ ല​​ങ്ക​​യി​​ൽ നടത്താനുള്ള ച​​ർ​​ച്ച​​യ്ക്കു സ​​മ​​യ​​മി​​ത​​ല്ല

മും​​ബൈ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഐ​​പി​​എ​​ൽ അ​​നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്ക് നീ​​ട്ടി​​യ​​തോ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്താ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് (എ​​സ്എ​​ൽ​​സി). എ​​ന്നാ​​ൽ, എ​​സ്എ​​ൽ​​സി​​യു​​ടെ ഈ ​​സ​​ന്ന​​ദ്ധ​​ത​​യി​​ൽ ബി​​സി​​സി​​ഐ​​ക്ക് താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. കൊ​​റോ​​ണ​​യ്ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ലോ​​കം മു​​ഴു​​വ​​ൻ സ്തം​​ഭി​​ച്ചി​​രി​​ക്കു​​ന്പോ​​ൾ ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു ന​​ട​​ത്തു​​ന്ന​​തി​​നാ​​യു​​ള്ള ച​​ർ​​ച്ച ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​മ​​ല്ലെ​​ന്നാ​​ണ് ബി​​സി​​സി​​ഐ കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​ക​​ര​​ണം. കൊ​​റോ​​ണ ഭീ​​ഷ​​ണി അ​​വ​​സാ​​നി​​ച്ച് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ പൂ​​ർ​​വ സ്ഥി​​തി​​യി​​ൽ എ​​ത്തു​​ന്പോ​​ൾ ഐ​​പി​​എ​​ൽ ന​​ട​​ത്താ​​മെ​​ന്ന നി​​ല​​പാ​​ടാ​​ണ് ബി​​സി​​സി​​ഐ​​ക്ക് ഇ​​പ്പോ​​ഴു​​ള്ള​​ത്. ഐ​​പി​​എ​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല​​ത്തേ​​ക്ക് മാ​​റ്റി​​വ​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ശ്രീ​​ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് വേ​​ദി​​യൊ​​രു​​ക്കാ​​മെ​​ന്ന് അ​​റി​​യി​​ച്ച് ബി​​സി​​സി​​ഐ​​ക്ക് ക​​ത്ത് അ​​യ​​ച്ച​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റ് റ​​ദ്ദാ​​ക്കി​​യാ​​ൽ വ​​ൻ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മാ​​ണ് ബി​​സി​​സി​​ഐ​​ക്കും ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ​​ക്കും സം​​ഭ​​വി​​ക്കു​​ക. ഐ​​പി​​എ​​ൽ വേ​​ദി മ​​റ്റൊ​​രു രാ​​ജ്യ​​ത്തേ​​ക്ക് മാ​​റ്റി​​യാ​​ൽ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​ന്‍റെ തോ​​ത് കു​​റ​​യ്ക്കാ​​മെ​​ന്നും ശ്രീ​​ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് ഷ​​മ്മി സി​​ൽ​​വ പ​​റ​​ഞ്ഞു. ബി​​സി​​സി​​ഐ​​യെ സം​​ബ​​ന്ധി​​ച്ച് ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു…

Read More

കാ​​യി​​ക പ​​രി​​ശീ​​ല​​നം ഓ​​ണ്‍​ലൈ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്രി​​സ്കി​​ല്ലാ ഡാ​​നി​​യേ​​ൽ- ക​​സാ​​ക്കി​​സ്ഥാ​​നി​​ൽ ഇ​​ന്ത്യ​​ക്കു വേ​​ണ്ടി സു​​വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ജൂ​​ണി​​യ​​ർ മ​​ല​​യാ​​ളി പെ​​ണ്‍​കു​​ട്ടി. 800 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മൈ​​ഡ​​ൽ നേ​​ടി​​യ പ്രി​​ക്സി​​ല്ല ലോ​​ക്ക് ഡൗ​​ണി​​ലും പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഒ​​രു കു​​റ​​വും വ​​രു​​ത്തി​​യി​​ട്ടി​​ല്ല. തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യി​​യു​​ടെ താ​​ര​​മാ​​യ ഈ ​​കൗ​​മാ​​രക്കാരി പ​​രി​​ശീ​​ല​​ക​​ൻ ജോ​​യ് ജോ​​സ​​ഫ് ഓ​​ണ്‍ലൈ​​നാ​​യി നി​​ർ​​ദേ​​ശി​​ക്കു​​ന്ന ഓ​​രോ പ​​രി​​ശീ​​ല​​ന രീ​​തി​​യും ത​​ന്‍റെ വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ​​വ​​ച്ച് ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ ആ​​റു മു​​ത​​ൽ ഏ​​ഴു​​മ​​ണി​​വ​​രെ​​യാ​​ണ് പ​​രി​​ശീ​​ല​​നം. സാ​​യി​​യി​​ലെ വി​​വി​​ധ കോ​​ച്ചു​​മാ​​രു​​ടെ കീ​​ഴി​​ലു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്കും ഇ​​ത്ത​​ര​​ത്തി​​ൽ വീ​​ടു​​ക​​ളി​​ൽ​​ത്ത​​ന്നെ പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്നു. വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സു​​ക​​ളി​​ലൂ​​ടെ ഓ​​രോ താ​​ര​​ങ്ങ​​ളു​​ടേ​​യും പ​​രി​​ശീ​​ല​​നം നി​​രീ​​ക്ഷി​​ച്ച​​ശേ​​ഷം അ​​വ​​ർ​​ക്കു വേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ല്കു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ ചെ​​യ്യു​​ന്ന​​തെ​​ന്ന് ചീ​​ഫ് കോ​​ച്ച് ജോ​​യ് ജോ​​സ​​ഫ് ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. വാം ​​അ​​പ്പി​​നാ​​യി 10 മി​​നി​​റ്റാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് സൂ​​ര്യന​​മ​​സ്കാ​​രം, അ​​തി​​നു​​ശേ​​ഷം ജ​​ന​​റ​​ൽ സ്ട്രെം​​ഗ്ത് സ​​ർ​​ക്യൂ​​ട്ട് ട്രെ​​യി​​നിം​​ഗ് മെ​​തേ​​ഡ്സ്. 30 മി​​നി​​റ്റു​​വ​​രെ​​യാ​​ണ് ഇ​​തി​​നാ​​യി…

Read More

ഗോ​​ൾ വ​​ല​​യ്ക്കു മു​​ന്നി​​ലെ ‘പൂ​​ച്ച’ ഓ​​ർ​​മ​​യാ​​യി

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ചെ​​ൽ​​സി​​യു​​ടെ ഇ​​തി​​ഹാ​​സ ഗോ​​ളി പീ​​റ്റ​​ർ ബൊ​​നെ​​റ്റി (78) അ​​ന്ത​​രി​​ച്ചു. ഗോ​​ൾ വ​​ല​​യ്ക്കു മു​​ന്നി​​ലെ അ​​സാ​​മാ​​ന്യ പ്ര​​ക​​ടനം അ​​ദ്ദേ​​ഹ​​ത്തി​​ന് ‘ദ ​​ക്യാ​​റ്റ് ’എ​​ന്ന ഓ​​മ​​ന​​പ്പേ​​രു ന​​ല്കി. ര​​ണ്ട് പ​​തി​​റ്റാ​​ണ്ടോ​​ളം ചെ​​ൽ​​സി​​യു​​ടെ കു​​പ്പാ​​യ​​മ​​ണി​​ഞ്ഞു. 1965ൽ ​​ലീ​​ഗ് ക​​പ്പും 1970ൽ ​​എ​​ഫ്എ ക​​പ്പും ചെ​​ൽ​​സി​​ക്കൊ​​പ്പം ഉ​​യ​​ർ​​ത്തി. ഗോ​​ൾ​​കീ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി ചെ​​ൽ​​സി, ഇം​​ഗ്ല​​ണ്ട് ടീ​​മു​​ക​​ൾ​​ക്കൊ​​പ്പ​​വും പ്ര​​വ​​ർ​​ത്തി​​ച്ചു. ക്ല​​ബ് ത​​ല​​ത്തി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ഴും ഏ​​ഴ് ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജ​​ഴ്സി അ​​ണി​​യാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. ഗോ​​ർ​​ഡ​​ൻ ബാ​​ങ്ക്സ്, പീ​​റ്റ​​ർ ഷി​​ൽ​​ട്ട​​ണ്‍ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​മാ​​ണ് പീ​​റ്റ​​റി​​ന് ദേ​​ശീ​​യ കു​​പ്പാ​​യ​​ത്തി​​ൽ അ​​വ​​സ​​രം ല​​ഭി​​ക്കാ​​ൻ ത​​ട​​സ​​മാ​​യ​​ത്.

Read More

ഐ​പി​എ​ല്‍ നീ​ട്ടി​വയ്ക്കുമെന്ന് ബി​സി​സി​ഐ

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീ​ട്ടി​വ​യ്ക്കു​മെ​ന്ന് ബി​സി​സി​ഐ. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ പു​തി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്. മേ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മേ​യ് മൂ​ന്നി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നാ​ണ് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ൻ ചെ​​സി​​ലൂ​​ടെ ആ​​ന​​ന്ദി​​ന്‍റെ സം​​ഭാ​​വ​​ന

ചെ​​ന്നൈ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​യു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ൻ ചെ​​സി​​ലൂ​​ടെ നേ​​ടി​​യ 4.5 ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്ത് വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്. chess.com എ​​ന്ന പോ​​ർ​​ട്ട​​ലി​​ലൂ​​ടെ 11-ാം തീ​​യ​​തി​​യാ​​യി​​രു​​ന്നു ഓ​​ണ്‍ലൈ​​നാ​​യി മ​​ത്സ​​രം ന​​ട​​ന്ന​​ത്. വി​​ശ്വാ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്, വി​​ദി​​ത്ത് ഗു​​ജ​​റാ​​ത്തി, പി. ​​ഹ​​രി​​കൃ​​ഷ്ണ, ബി. ​​അ​​ഥി​​പ​​ൻ, വ​​നി​​താ താ​​ര​​ങ്ങ​​ളാ​​യ കൊ​​നേ​​രു ഹം​​പി, ഹ​​രി​​ക തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ആ​​രാ​​ധ​​ക​​ർ​​ക്കാ​​യി ന​​ട​​ത്തി​​യ ഓ​​ണ്‍ലൈ​​ൻ മ​​ത്സ​​ര​​ത്തി​​നു​ണ്ടാ​​യി​​രു​​ന്ന​​ത്.

Read More

ഇ​​ന്ത്യ​​യു​​ടെ ഏ​​ഷ്യ ക​​പ്പ് ക​​ന്നി​​ക്കി​​രീ​​ടം…

ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ ഏ​​ഷ്യ ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ന് ഇ​​ന്ന് 36-ാം പി​​റ​​ന്നാ​​ൾ. 1984ലെ ​​പ്ര​​ഥ​​മ ഏ​​ഷ്യ ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ഇ​​ന്നേ ദി​​വ​​സം. ഏ​​പ്രി​​ൽ 13ന് ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ 54 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ കി​​രീ​​ടം ചു​​ണ്ടോ​​ട​​ടു​​പ്പി​​ച്ചു. ഇ​​ന്ത്യ​​ക്കും പാ​​ക്കി​​സ്ഥാ​​നും പു​​റ​​മേ ശ്രീ​​ല​​ങ്ക​​യാ​​യി​​രു​​ന്നു ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മ​​റ്റൊ​​രു ടീം. ​​ല​​ങ്ക​​യോ​​ടും ഇ​​ന്ത്യ​​യോ​​ടും പ​​രാ​​ജ​​യ​​പ്പെ​​ട്ട പാ​​ക്കി​​സ്ഥാ​​ൻ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി. റൗ​​ണ്ട് റോ​​ബി​​ൻ രീ​​തി​​യി​​ൽ ന​​ട​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യെ 10 വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 51 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന സു​​രീ​​ന്ദ​​ർ ഖ​​ന്ന​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി. പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി (72 പ​​ന്തി​​ൽ 56 റ​​ണ്‍​സ്) ഖ​​ന്ന​​ത​​ന്നെ​​യാ​​യി​​രു​​ന്നു താ​​ര​​മാ​​യ​​ത്. തു​​ട​​ർ​​ന്ന് ആ​​റ് ത​​വ​​ണ​​കൂ​​ടി (2016ലെ ​​ട്വ​​ന്‍റി-20 ഉ​​ൾ​​പ്പെ​​ടെ) ഇ​​ന്ത്യ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യി. ഏ​​ഷ്യ​​ൻ കി​​രീ​​ടം ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ (ഏ​​ഴ്)…

Read More

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം കെ​ന്നി ഡാ​ൽ​ഗ്ലി​ഷി​നും കോ​വി​ഡ്

ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സ​ർ കെ​ന്നി ഡാ​ൽ​ഗ്ലി​ഷി​നും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ണു​ബാ​ധ​യേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് ഡാ​ൽ​ഗ്ലി​ഷി​ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 69 കാ​ര​നാ​യ അ​ദ്ദേ​ഹ​മി​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ലി​വ​ർ​പൂ​ളി​നാ​യി 500ലേ​റെ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഡാ​ൽ​ഗ്ലി​ഷ് സ്കോ​ട്‌​ല​ൻ‌​ഡി​നാ​യും നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്.

Read More

2027 ഏ​ഷ്യ​ന്‍ ക​പ്പ് : വേ​ദി​ക്കാ​യി ഇ​ന്ത്യ​യും

ന്യൂ​ഡ​ല്‍ഹി: 2027 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു വേ​ദി​യൊ​രു​ക്കാ​നു​ള്ള അ​പേ​ക്ഷ പ​ത്രി​ക ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ര്‍പ്പി​ച്ചു. വേ​ദി​യാ​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ന​റു​ക്കു​വീ​ണാ​ല്‍ ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​ദ്യ​മാ​യി​ട്ടാ​കും ഏ​ഷ്യ​യി​ലെ ഇന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഏ​ഷ്യ​ന്‍ ക​പ്പ് ന​ട​ത്താ​നു​ള്ള താ​ത്പ​ര്യം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പത്രിക ത​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന് സ​മ​ര്‍പ്പി​ച്ച​താ​യി ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ശാ​ല്‍ ദാ​സ് അ​റി​യി​ച്ചു. കോ​വി​ഡ് 19 പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള തീ​യ​തി മൂ​ന്നു മാ​സം നീ​ട്ടി മാ​ര്‍ച്ച് 31ല്‍നിന്നു ​മാ​റ്റി ജൂ​ണ്‍ 30 വ​രെ​യാ​ക്കി​യി​രു​ന്നു. ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി എ​എ​ഫ്‌​സി എ​ത്ര​യും പെ​ട്ടെ​ന്നു ത​ന്നെ വേ​ദി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം ത​ന്നെ എ​എ​ഫ്‌​സി വേ​ദി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ​യും വേ​ദി​ക്കാ​യു​ള്ള അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ക​പ്പ്…

Read More