ര​ക്ഷ​പ്പെ​ട്ട് ഫെ​ഡ​റ​ര്‍, അ​നാ​യാ​സം ജോ​ക്കോ​വി​ച്ച്

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ – നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പോ​രാ​ട്ടം. തോ​ല്‍വി മു​ന്നി​ല്‍ക​ണ്ട മ​ത്സ​ര​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ണ് ഫെ​ഡ​റ​ര്‍ സെ​മി​യി​ലെ​ത്തി​യ​ത്. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ര​ക്ഷ​പ്പെ​ട​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് സാ​ന്‍ഡ്‌​ഗ്രെ​നെ​തി​രേ​യു​ള്ള മ​ത്സ​രം. ക​ള​ത്തി​ല്‍ സ്വ​ത​വേ ശാ​ന്ത​സ്വ​ഭാ​വ​ക്കാ​ര​നാ​യ ഫെ​ഡ​റ​ര്‍ക്ക് മോ​ശം വാ​ക്കു​ക​ള്‍ പ്ര​യോ​ഗി​ച്ച​തി​നും അ​ടി​വ​യ​റി​ലെ പ​രി​ക്കി​ന് മെ​ഡി​ക്ക​ല്‍ ടൈം ​ഔ​ട്ട് വി​ളി​ച്ച​തി​നും താ​ക്കീ​ത്് ല​ഭി​ച്ചു. അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 6-3, 2-6, 2-6, 7-6(10-8), 6-3നാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ ജ​യം. തു​ട​ര്‍ച്ച​യാ​യി ര​ണ്ടു സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ഫെ​ഡ​റ​ര്‍ ഏ​ഴു മാ​ച്ച് പോ​യി​ന്‍റു​ക​ളി​ല്‍നി​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കെ​ന്‍ റോ​സ് വാ​ളി​നു​ശേ​ഷം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മാ​ണ് മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഫെ​ഡ​റ​ര്‍. 43 വ​ര്‍ഷം മു​മ്പാണുകെ​ന്‍ റോ​സ്‌​വാ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ചത്. മെ​ല്‍ബ​ണ്‍ പാ​ര്‍ക്കി​ല്‍ ഫെ​ഡ​റ​ര്‍ നേ​ടു​ന്ന 102-ാമ​ത്തെ ജ​യ​മാ​ണ്. ജ​യി​ച്ച ഗ്രാ​ന്‍സ്‌ലാം ​മ​ത്സ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍…

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: പെ​യ്‌​സ് സ​ഖ്യം പു​റ​ത്ത്

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ താ​രം ലി​യാ​ൻ​ഡ​ര്‍ പെ​യ്‌​സി​ന്‍റെ അ​വ​സാ​ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പോ​രാ​ട്ടം ര​ണ്ടാം റൗ​ണ്ടി​ല്‍ പൂ​ര്‍​ത്തി​യാ​യി. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ പെ​യ്‌​സ്- യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ സ​ഖ്യം ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ന്‍ കൂ​ട്ടു​കെ​ട്ടാ​യ ജാ​മി മു​റെ-​ബ​ഥ​നി മാ​റ്റെ​ക് സാ​ന്‍​ഡ് സ​ഖ്യ​ത്തോ​ട് 6-2, 7-5ന് ​തോ​റ്റു. 2017ല്‍ ​ലാ​ത്വി​യ​യു​ടെ യെ​ലേ​ന​യ്‌​ക്കൊ​പ്പം പെ​യ്‌​സ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും സ​ഖ്യം മി​ക​ച്ച രീ​തി​യി​ൽ പൊ​രു​തി​യെ​ങ്കി​ലും ക്വാ​ർ​ട്ട​ർ കാ​ണാ​ൻ ക​ഴി​യാ​തെ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​മെ​ന്ന് 46 കാ​ര​നാ​യ പെ​യ്‌​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ സ​ഖ്യം ബു​ധ​നാ​ഴ്ച ഇ​റ​ങ്ങു​ന്നു​ണ്ട്.

Read More

ഒ​​ളി​​ന്പി​​ക്സി​​നും കൊ​​റോ​​ണ ഭീ​​ഷ​​ണി

വു​​ഹാ​​ൻ (ചൈ​​ന): മ​​ര​​ണം വി​​ത​​ച്ച് ലോ​​ക​​ത്തെ ഭീ​​തി​​യി​​ലാ​​ഴ്ത്തി പ​​ട​​രു​​ന്ന കൊ​​റോ​​ണ വൈ​​റ​​സ് 2020 ജ​​പ്പാ​​ൻ ഒ​​ളി​​ന്പി​​ക്സി​​ലും ആ​​ശ​​ങ്ക പ​​ര​​ത്തു​​ന്നു. ചൈ​​ന​​യി​​ൽ ഭീ​​തി​​വി​​ത​​ച്ച് അ​​തി​​വേ​​ഗം പ​​ട​​രു​​ന്ന കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വേ​​ദി മാ​​റ്റി. ചൈ​​ന​​യി​​ലെ വു​​ഹാ​​നി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന വ​​നി​​താ ഫു​​ട്ബോ​​ൾ, ബോ​​ക്സിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് നാ​​ൻ​​ജിം​​ഗി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. അ​​തേ​​സ​​മ​​യം, അ​​ടു​​ത്ത മാ​​സം മൂ​​ന്ന് മു​​ത​​ൽ 14വ​​രെ ന​​ട​​ക്കേ​​ണ്ട ബോ​​ക്സിം​​ഗ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പു​​തി​​യ വേ​​ദി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ഒ​​ളി​​ന്പി​​ക് ബോ​​ക്സിം​​ഗ് യോ​​ഗ്യ​​ത​​യ്ക്കാ​​യി ഇ​​ന്ത്യ​​യു​​ടെ മേ​​രി കോം ​​അ​​ട​​ക്ക​​മു​​ള്ള​​വ​​ർ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. മു​​ൻ​​നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ഫെ​​ബ്രു​​വ​​രി മൂ​​ന്ന് മു​​ത​​ൽ ഒ​​ന്പ​​ത് വ​​രെ​​ വ​​നി​​താ ഫു​​ട്ബോ​​ൾ യോ​​ഗ്യ​​ത മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ജൂ​​ലൈ 24 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​ത് വ​​രെ​​യാ​​ണ് ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്സ്.

Read More

റാ​​ങ്കിം​​ഗി​​ൽ മാ​​റ്റ​​മി​​ല്ല

ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ പ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന റാ​​ങ്കിം​​ഗി​​ൽ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര ആ​​റാം സ്ഥാ​​ന​​ത്തും ടെ​​സ്റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ എ​​ട്ടാം സ്ഥാ​​ന​​ത്തു​​മാ​​ണ്. 928 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് കോ​​ഹ്‌​ലി ഒ​​ന്നാ​​മ​​ത് തു​​ട​​രു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്ത് 911 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​ണ്ട്. ബൗ​​ളിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ജ​​സ്പ്രീ​​ത് ബും​​റ ആ​​റാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ അ​​ശ്വി​​ൻ എ​​ട്ടാ​​മ​​തും മു​​ഹ​​മ്മ​​ദ് ഷാ​​മി പ​​ത്താ​​മ​​തു​​മു​​ണ്ട്. ഓ​​സീ​​സി​​ന്‍റെ പാ​​റ്റ് ക​​മ്മി​​ൻ​​സ് ആ​​ണ് ഒ​​ന്നാ​​മ​​ത്.

Read More

സെ​ല​ക്ട​ർ ആ​കാ​ൻ അ​ഗാ​ർ​ക്ക​റും

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ട​ർ ആ​കാ​ൻ മു​ൻ താ​രം അ​ജി​ത് അ​ഗാ​ർ​ക്ക​റും രം​ഗ​ത്ത്. സെ​ല​ക്ട​ർ ഒ​ഴി​വി​ലേ​ക്ക് ബി​സി​സി​ഐ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി അ​ഗാ​ർ​ക്ക​ർ അ​റി​യി​ച്ചു. മും​ബൈ സീ​നി​യ​ർ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു അ​ഗാ​ർ​ക്ക​ർ. ഇ​ന്ത്യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ ല​ക്ഷ്മ​ണ്‍ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ചൗ​ഹാ​ൻ, ന​യ​ൻ മോം​ഗി​യ, ചേ​ത​ൻ ശ​ർ​മ, അ​മ​യ് ഖു​റേ​സി​യ തു​ട​ങ്ങി​യ​വ​രും സെ​ല​ക്ട​ർ സ്ഥാ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഒ​ഴി​വു​ള്ള ര​ണ്ട് സ്ഥാ​ന​ത്തേ​ക്കാ​ണ് ബി​സി​സി​ഐ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഒ​രാ​ളാ​യി​രി​ക്കും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നാ​ണ് സൂ​ച​ന. എം.​എ​സ്.​കെ. പ്ര​സാ​ദ്, ഗ​ഗ​ൻ ഗോ​ഡ എ​ന്നി​വ​രു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​ട്ടി​മ​റി

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ വെ​​ള്ളി​​യാ​​ഴ്ച ക​​ട​​ന്നു​​പോ​​യ​​ത് അ​​ട്ടി​​മ​​റി​​ദി​​നം എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തോ​​ടെ. വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും മു​​ൻ ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വു​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക മൂ​​ന്നാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. മു​​ൻ ചാ​​ന്പ്യ​​ൻ സെ​​റീ​​ന വി​​ല്യം​​സ്, അ​​മേ​​രി​​ക്ക​​യു​​ടെ 10-ാം സീ​​ഡ് താ​​രം മാ​​ഡി​​സ​​ണ്‍ കീ​​സ്, ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​സ്കി, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പാ​​നി​​ഷ് താ​​രം ബൗ​​ട്ടി​​സ്റ്റ് അ​​ഗ​​ട്ട്, ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് എ​​ന്നി​​വ​​രും ഇ​​ന്ന​​ലെ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ത​​ല​​കു​​നി​​ച്ചു. പ​​തി​​ന​​ഞ്ചു​​കാ​​രി​​യാ​​യ അ​​മേ​​രി​​ക്ക​​ൻ താ​​രം കൊ​​കൊ ഗ​​ഫി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഒ​​സാ​​ക്ക പു​​റ​​ത്താ​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഗ​​ഫി​​ന്‍റെ ജ​​യം. സ്കോ​​ർ: 6-3, 6-4. ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഗ​​ഫ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്. ചൈ​​ന​​യു​​ടെ വാ​​ങ് ക്വി​​യാ​​ങ്ങി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് സെ​​റീ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 6-4, 2-6, 7-5. അ​​തേ​​സ​​മ​​യം,…

Read More

വീ​​രു​​വി​​ന്‍റെ ത​​ല​​മു​​ടി​​യേ​​ക്കാ​​ൾ പ​​ണം കൈ​​യി​​ലു​​ണ്ടെ​​ന്ന് അ​​ക്ത​​ർ

ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഷൊ​​യ്ബ് അ​​ക്ത​​ർ ഇ​​ന്നും വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ബൗ​​ള​​ർ എ​​ന്നാ​​ണ്. പ​​ന്തി​​ന്‍റെ വേ​​ഗം പോ​​ലെ​​ത​​ന്നെ ക​​മ​​ന്‍റു​​ക​​ളും വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​ക​​ളും അ​​ക്ത​​ർ തൊ​​ടു​​ത്തു​​വി​​ടാ​​റു​​മു​​ണ്ട്. ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ അ​​ക്ത​​ർ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​വും വി​​വാ​​ദ​​ത്തി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം വി​​രേ​​ന്ദ​​ർ സെ​​വാ​​ഗി​​ന്‍റെ ത​​ല​​യി​​ലെ മു​​ടി​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ പ​​ണം എ​​ന്‍റെ കൈ​​യി​​ലു​​ണ്ടെ​​ന്നാ​​ണ് അ​​ക്ത​​റി​​ന്‍റെ പ​​രാ​​മ​​ർ​​ശം. വീ​​രു ഇ​​ത് ര​​സ​​ക​​ര​​മാ​​യേ കാ​​ണൂ എ​​ന്നാ​​ണ് വി​​ശ്വാ​​സ​​മെ​​ന്നും അ​​ക്ത​​ർ ത​​ന്‍റെ വീ​​ഡി​​യോ​​യി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. ബി​​സി​​ന​​സ് താ​​ൽ​​പ​​ര്യ​​ങ്ങ​​ളു​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​നെ​​യും താ​​ര​​ങ്ങ​​ളെ​​യും അ​​ക്ത​​ർ പ്ര​​ശം​​സ​​കൊ​​ണ്ട് മൂ​​ടു​​ന്നു എ​​ന്ന് സെ​​വാ​​ഗ് 2016ൽ ​​ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞ​​തി​​നാ​​ണ് പാ​​ക് പേ​​സ​​ർ ഇ​​പ്പോ​​ൾ മ​​റു​​പ​​ടി ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. ഹി​​ന്ദു​​വാ​​യ ഡാ​​നി​​ഷ് ക​​നേ​​റി​​യ​​യ്ക്കൊ​​പ്പം ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ ചി​​ല പാ​​ക് താ​​ര​​ങ്ങ​​ൾ വി​​സ​​മ്മ​​തി​​ച്ചി​​രു​​ന്ന​​താ​​യി അ​​ക്ത​​ർ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം വ​​ൻ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു.

Read More

ന​​ദാ​​ലി​​ഷ്ടം

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഫെ​​ഡെ​​റി​​ക്കോ ഡെ​​ൽ​​ബോ​​ണി​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ലി​​ന്‍റെ മു​​ന്നേ​​റ്റം. 6-3, 7-6 (7-4), 6-1നാ​​യി​​രു​​ന്നു ന​​ദാ​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ സ്റ്റാ​​ൻ വാ​​വ്റി​​ങ്ക അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട മാ​​ര​​ത്ത​​ണ്‍ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​റ്റ​​ലി​​യു​​ടെ ആ​​ന്ദ്രേ​​സ് സെ​​പ്പി​​യെ കീ​​ഴ​​ട​​ക്കി മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് വാ​​വ്റി​​ങ്ക ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. 4-6, 7-5, 6-3, 3-6, 6-4നാ​​യി​​രു​​ന്നു സ്വി​​സ് താ​​ര​​ത്തി​​ന്‍റെ ജ​​യം. 11-ാം സീ​​ഡാ​​യ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ഡേ​​വി​​ഡ് ഗോ​​ഫി​​നും അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ഫ്രാ​​ൻ​​സി​​ന്‍റെ ഹ്യൂ​​സ് ഹെ​​ർ​​മ​​ബെ​​ർ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി മൂ​​ന്നാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. സ്കോ​​ർ: 6-1, 6-4, 4-6, 1-6, 6-3. കാ​​ന​​ഡ​​യു​​ടെ ഡൊ​​മി​​നി​​ക് തീ​​മും അ​​ഞ്ച്…

Read More

കേ​ന്ദ്ര സ​ർ​ക്കാ​ർ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്നു സ​ച്ചി​ൻ, ബൂ​ട്ടി​യ ഔ​ട്ട്; ഉ​ഷ ഇ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ദേ​ശീ​യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റെ​യും ചെ​സ് വി​സ്മ​യം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ​യും ഒ​ഴി​വാ​ക്കി. കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ 2015ൽ ​രൂ​പീ​ക​രി​ച്ച സ​മി​തി​യാ​ണ് ദേ​ശീ​യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ. സ​ച്ചി​നും ആ​ന​ന്ദി​നും പ​ക​രം ഹ​ർ​ഭ​ജ​ൻ സിം​ഗി​നെ​യും കെ. ​ശ്രീ​കാ​ന്തി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. 27 അം​ഗ സ​മി​തി 18 ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ക​ൻ പു​ല്ലേ​ല ഗോ​പീ​ച​ന്ദ്, ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ബൈ​ചും​ഗ് ബൂ​ട്ടി​യ എ​ന്നി​വ​രും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ​പ്പെ​ടും. മ​ല​യാ​ളി ഒ​ളി​ന്പ്യ​ൻ പി.​ടി. ഉ​ഷ, അ​ന്പെ​യ്ത്ത് താ​രം ലിം​ബാ റാം, ​അ​ഞ്ജ​ലി ഭാ​ഗ​വ​ത്, റെ​ന​ഡി സിം​ഗ്, യോ​ഗേ​ശ്വ​ർ ദ​ത്ത്, പാ​രാ​ലിം​ന്പി​ക് താ​രം ദീ​പ മാ​ലി​ക്ക് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ പു​തി​യ അം​ഗ​ങ്ങ​ൾ. രാ​ജ്യ​സ​ഭാ അം​ഗ​മെ​ന്ന നി​ല​യി​ലാ​ണ് സ​ച്ചി​നെ ആ​ദ്യ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Read More

പ​രി​ശീ​ല​ക​രാ​യി സ​ച്ചി​നും കോ​ട്‌​നി വാ​ല്‍ഷും

സി​ഡ്‌​നി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും കോ​ട്‌​നി വാ​ല്‍ഷും പ​രി​ശീ​ല​ക​രാ​കു​ന്നു. ഇ​രു​വ​രും ദേ​ശീ​യ ടീ​മി​നെ​യ​ല്ല പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. പ​ക​രം മു​ന്‍കാ​ല​ങ്ങ​ളി​ലെ താ​ര​ങ്ങ​ള്‍ അ​ണി​നിര​ക്കു​ന്ന താ​ര​സ​മ്പ​ന്ന​മാ​യ ടീ​മി​നെ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ലു​ണ്ടാ​യ കാ​ട്ടു​തീ​യി​ല്‍ ഇ​ര​യാ​യ​വ​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള ചാ​രി​റ്റി മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നെ​യാ​ണ് ഇ​വ​ര്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ ആ​ദം ഗി​ല്‍ക്രി​സ്റ്റ്, ബ്രെ​റ്റ് ലീ, ​മൈ​ക്കി​ള്‍ ക്ലാ​ര്‍ക്ക് എ​ന്നി​വ​രും മ​ത്സ​ര​ത്തി​ലു​ണ്ട്. ഷെ​യ്ന്‍ വോ​ണ്‍ നാ​യ​ക​നാ​യ ടീ​മി​ന്‍റെ കോ​ച്ചാ​ണ് തെ​ണ്ടു​ല്‍ക്ക​ര്‍. റി​ക്കി പോ​ണ്ടിം​ഗ് നാ​യ​ക​നാ​യ ടീ​മി​നെ വാ​ല്‍ഷും പ​രി​ശീ​ലി​പ്പി​ക്കും. സ്റ്റീ​വ് വോ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ കോ​ച്ച് ജ​സ്റ്റി​ന്‍ ലാം​ഗ​ര്‍ എ​ന്നി​വ​ര്‍ നോ​ണ്‍ പ്ലെ​യിം​ഗ് റോ​ളി​ലു​ണ്ട്. ക​ളി​ക്കാ​രെ​ന്ന നി​ല​യി​ല്‍ ക്രി​ക്ക​റ്റി​ല്‍ വ​ള​രെ​യേ​റെ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച സ​ച്ചി​നെ​യും കോ​ട്‌​നി​യെ​യും ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത് വ​ള​രെ ബ​ഹു​മ​തി​യാ​യി ക​രു​തുന്നു​വെ​ന്നും അ​വ​രു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ത​ല​വ​ന്‍ കെ​വി​ന്‍ റോ​ബ​ര്‍ട്‌​സ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന ബി​ഗ് ബാ​ഷ്…

Read More