മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങൾ മുന്നോട്ട്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ, മുൻ ചാന്പ്യൻ സ്റ്റാൻ വാവ്റിങ്ക, നാലാം സീഡ് ഡാനിൽ മെദ്വദേവ്, അഞ്ചാം സീഡ് ഡൊമിനിക് തീം തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു. എന്നാൽ വനിതാ വിഭാഗത്തിൽ കിരീട പ്രതീക്ഷയുമായെത്തിയ മുൻ ചാന്പ്യൻ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യ കടന്പ കടക്കാനായില്ല. ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനോടു നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം സീഡ് കരോളിനാ പ്ലീഷ്ക്കോവ, നാലാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ആറാം സീഡ് ബെലിൻഡ ബെൻസിച്ച് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം വിജയം കണ്ടു. മുൻ ലോക ഒന്നാം നന്പർ ഗാർബിൻ മുഗുരസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 12-ാം സീഡ് ജൊഹാന്ന കോണ്ടയെ ടുണീഷ്യൻ താരം ഓണ്‍സ് ജോബർ തോൽപ്പിച്ചതു മാത്രമാണ്…
Read MoreCategory: Sports
സഞ്ജു വീണ്ടും ഇന്ത്യൻ ട്വന്റി 20 ടീമിൽ; ഏകദിന നിരയിൽ ഇടംപിടിച്ച് പൃഥ്വി ഷാ
മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി 20 ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ ഉപനായകൻ രോഹിത് ശർമയാണ്. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ശർദുൾ താക്കുർ എന്നിവരാണ് ട്വന്റി 20 ടീമിൽ ഇടംപിടിച്ച മറ്റു താരങ്ങൾ. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പൃഥ്വി ഷായ്ക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളിയെത്തി. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ മറ്റു മാറ്റങ്ങളില്ല. ഈ മാസം 24-നാണ് ഇന്ത്യൻ ടീമിന്റെ ന്യൂസിലൻഡ്…
Read Moreകഗിസൊ റബാദയ്ക്ക് വിലക്ക്
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽനിന്ന് ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാദയ്ക്ക് വിലക്ക്. മൂന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയശേഷം റബാദ നടത്തിയ ആഹ്ലാദപ്രകടനം അതിരു കടന്നതാണ് വിലക്കിനു വഴിവച്ചത്. മാച്ച് ഫീയുടെ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. മൂന്നാം ടെസ്റ്റിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 499 റണ്‍സ് എടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സും (120) ഒല്ലി പോപ്പും (135 നോട്ടൗട്ട്) സെഞ്ചുറി നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 റണ്‍സിൽ ആദ്യ വിക്കറ്റ് നഷ്ടമായി.
Read Moreസഞ്ജുവിന്റെ ‘കോമ’
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ശേഷിച്ച പോരാട്ടങ്ങളിൽനിന്ന് പുറത്തായപ്പോൾ സഞ്ജു വി. സാംസണ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചവർ ഏറെ. എന്നാൽ, സഞ്ജുവിനെ പരിഗണിക്കാതെ കെ.എസ്. ഭരത് ആണ് ടീമിൽ ഇടംപിടിച്ചത്. ഇതിനിടെയാണ് സഞ്ജു സമൂഹമാധ്യങ്ങളിലൂടെയുള്ള കോമ പോസ്റ്റ് നടത്തിയത്. ഒരു കോമ മാത്രമായിരുന്നു സഞ്ജുവിന്റെ പോസ്റ്റ്. ഇതിനെ ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരന്പരയിൽ ഉൾപ്പെടുത്താതിന്റെ പ്രതിഷേധമായും വീണ്ടും അവസരം ലഭിക്കാനായുള്ള കാത്തിരിപ്പായും വിശേഷിപ്പിക്കുന്നവരുണ്ട്.
Read Moreരാഹുൽ രാജ…
രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ കെ.എൽ. രാഹുലിന്റെ രാജകീയ പ്രകടനത്തിൽ ഇന്ത്യ വിജയക്കോട്ടണിഞ്ഞു. 36 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരന്പര 1-1 സമനിലയിലെത്തി. 52 പന്തിൽ 80 റണ്‍സ് അടിച്ചുകൂട്ടുകയും വിക്കറ്റിനു പിന്നിൽ ഒരു സ്റ്റംപിംഗും രണ്ട് ക്യാച്ചും സ്വന്തമാക്കുകയും ചെയ്ത രാഹുലാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 50 ഓവറിൽ ആറിന് 340. ഓസ്ട്രേലിയ 49.1 ഓവറിൽ 304. ഞായറാഴ്ചയാണ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ധവാൻ, കോഹ്ലി, രാഹുൽ… ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തേകിയത് 90 പന്തിൽ 96 റണ്‍സെടുത്ത ശിഖർ ധവാനും 52 പന്തിൽ 80 റണ്‍സ് നേടിയ കെ.എൽ. രാഹുലും 76 പന്തിൽ 78 റണ്‍സ് അടിച്ച വിരാട് കോഹ്ലിയും ആയിരുന്നു. ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 81ൽ വേർപിരിഞ്ഞു. രോഹിത് ശർമയെ…
Read Moreഎടികെയും ബഗാനും ലയിച്ചു
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലെ പാരന്പര്യ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനും ഐഎസ്എലിലെ കോൽക്കത്തൻ സാന്നിധ്യമായ എടികെയും ലയിച്ചു. 2020-21 ഐഎസ്എൽ സീസണിൽ ഇരു ടീമുകളും ചേർന്നുള്ള ഒരു പുതിയ ടീം ഐഎസ്എലിൽ കളിക്കുമെന്ന് എടികെയും മോഹൻ ബഗാനും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. എടികെ ക്ലബ്ബിന്റെ ഉടമകളായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാന്റെ 80 ശതമാനം ഓഹരിയും വാങ്ങിയതോടെയാണ് ലയനം പൂർണമായത്. പുതിയ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും ആർപിഎസ്ജി ഗ്രൂപ്പിന്റെ കൈവശമായിരിക്കും. ബാക്കി 20 ശതമാനം ഓഹരികളും മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. എടികെ മോഹൻ ബഗാൻ എഫ്സി എന്ന പേരാരിയിരിക്കും പുതിയ ക്ലബ്ബിന് നൽകാൻ സാധ്യത. 1889ൽ ആരംഭിച്ച മോഹൻ ബഗാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. ഫെഡറേഷൻ കപ്പ്, ഡ്യൂറാൻഡ് കപ്പ് എന്നിവ ഏറ്റവുമധികം തവണ സ്വന്തമാക്കിയ…
Read Moreഅവർ കൂൾ ആയി; ഒഴിവാക്കി!
മുംബൈ: നൈസായി ഒഴിവാക്കി, തേച്ച് ഒട്ടിച്ചു എന്നിങ്ങനെയെല്ലാമുള്ള ന്യൂജൻ പ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ബിസിസിഐയിൽ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വ്യാഴാഴ്ച അരങ്ങേറിയത്. മിസ്റ്റർ കൂൾ എന്നു വിളിപ്പേരുള്ള എം.എസ്. ധോണിയെ 2019-2020 വാർഷിക കരാറിൽനിന്ന് ബിസിസിഐ കൂളായി ഒഴിവാക്കി. ടെസ്റ്റിൽനിന്ന് 2014ൽ വിരമിച്ച ധോണി ഏകദിനം, ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യക്കായി തുടർന്നും കളിക്കുമെന്ന ഉൗഹാപോഹങ്ങൾക്കിടെയാണ് കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ധോണി യുഗത്തിന് അന്ത്യമായെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ധോണിയെയും പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ച പരിശീലകൻ രവി ശാസ്ത്രി പറഞ്ഞതും അസ്ഥാനത്തായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ, ന്യൂസിലൻഡിനോട് പരാജയപ്പെട്ടശേഷം ധോണി ദേശീയ ജഴ്സിയിൽ കളിച്ചിട്ടില്ല. ബിസിസിഐ കരാറിൽ കഴിഞ്ഞ സീസണിൽ എ ഗ്രേഡ് താരമായിരുന്നു ധോണി. അന്ന്…
Read Moreടെന്നീസ് കോർട്ടിൽ സാനിയയുടെ വിജയക്കുതിപ്പ്; ഹോബർട്ട് ഓപ്പണ്‍ സെമിയിൽ
ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ സാനിയ ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സെമിയിലെത്തി. സാനിയ മിർസ-യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ക്വാർട്ടറിൽ അമേരിക്കയുടെ ക്രിസറ്റീന മക്ഹാലെ-വനിയ കിം കൂട്ടുകെട്ടിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 6-2, 4-6, 10-4. വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ സ്ലോവേനിയയുടെ തമര സിഡാൻസെക്-ചെക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്കോവ കൂട്ടുകെട്ടാണ് സാനിയ-കിചെനോക്ക് സഖ്യത്തിന്റെ എതിരാളി.
Read Moreമുത്തശി ആരാധിക അകലേയ്ക്കു മാഞ്ഞു; ആദരാഞ്ജലികൾ അർപ്പിച്ച് ടീം ഇന്ത്യ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ ഓർമയായി. 87 വയസായിരുന്നു. ടീം ഇന്ത്യയുടെ കട്ടഫാനായിരുന്ന മുത്തശി ആരാധിക മരണത്തിലേക്ക് വിടവാങ്ങിയത് ജനുവരി 13-ന് വൈകുന്നേരമായിരുന്നു. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മളെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകക്കപ്പിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച പെരിയ ആരാധികയെ ക്യാപ്റ്റൻ കോഹ്ലി ഗാലറിയിലെത്തി കണ്ടതോടെയാണ് ചാരുലത പ്രശസ്തയായത്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. കോഹ്ലിയും രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചു. കൂടാതെ പിന്നീടുള്ള മത്സരങ്ങൾ കാണുവാൻ കോഹ്ലി ചാരുലത പട്ടേലിന് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു.…
Read Moreഇന്നലെവരെ പശുവിനെ തീറ്റിനടന്നു, ഇന്ന് ബാഴ്സ പരിശീലകൻ; കണ്ണ് തള്ളി സെറ്റിയെൻ
ബാഴ്സലോണ: സ്പാനിഷ് ചാമ്പ്യൻമാരും ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നുമായ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയതിന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ക്വികെ സെറ്റിയെൻ. ബാഴ്സയുടെ പരിശീലകനാകുക എന്നത് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് സെറ്റിയെൻ പറഞ്ഞു. ഇന്നലെ വരെ പശുക്കളുമായി തന്റെ പട്ടണത്തിൽ ചുറ്റിത്തിരിയുകയായിരുന്ന താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കൈകാര്യം ചെയ്യുന്ന ബാഴ്സലോണയിലാണ്- സെറ്റിയൻ ആശ്ചര്യം മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിജയിക്കാൻ കഴിയുന്നതെല്ലാം, ക്ലബിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല ഫുട്ബോൾ കളിക്കുന്നതാണ് വിജയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് താൻ കരുതുന്നത്. ഒരു ദിവസത്തേയ്ക്കു മാത്രമല്ല, ഇത് തുടരുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയാണ് ബാഴ്സ സെറ്റിയനെ ചുമതലയേൽപ്പിച്ചത്. സൂപ്പർ കപ്പ്…
Read More