ജൊഹന്നാസ്ബർഗ്: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് എ.ബി. ഡിവില്യേഴ്സ്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി അരങ്ങേറ്റംകുറിച്ച ഡിവില്യേഴ്സ് 33 പന്തിൽ 40 റണ്ണെടുത്ത് തിളങ്ങുകയും ചെയ്തു. ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് വരാനുള്ള തന്റെ ആഗ്രഹവും ഡിവില്യേഴ്സ് പ്രകടിപ്പിച്ചു. ലോക ക്രിക്കറ്റിൽ തന്റെ സമകാലികരിൽ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാൻമാർ ആരൊക്കെയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡിവില്യേഴ്സ് വ്യക്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് മികവുറ്റ താരങ്ങളായി ഡിവില്യേഴ്സ് പരാമർശിച്ചത്.
Read MoreCategory: Sports
ക്രിക്കറ്റ് ആരാധകനു വിലക്ക്
ന്യൂസിലൻഡ് പര്യടനത്തിനിടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ പേസ് ബൗളർ ജോഫ്ര ആർച്ചറെ വംശീയാധിക്ഷേപം നടത്തിയ കിവീസ് ആരാധകനു രണ്ട് വർഷം വിലക്ക്. ന്യൂസിലൻഡിലെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിൽനിന്നാണ് ആരാധകനെ വിലക്കിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ ആരാധകൻ പൊലീസ് നടപടി നേരിടേണ്ടിവരുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ നടന്ന ഇംഗ്ലണ്ട് x ന്യൂസിലൻഡ് ആദ്യ ടെസ്റ്റിനിടെയായിരുന്നു സംഭവം. ഓക്ലൻഡിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ആരാധകനാണ് പ്രതി എന്നാണ് റിപ്പോർട്ട്. ആർച്ചറുടെ പരാതിയെ തുടർന്ന് സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Read More2020 മാനഹാനി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ മാനഹാനി ഓസ്ട്രേലിയയുടെ വക. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിനു നാണംകെടുത്തി ഓസ്ട്രേലിയയുടെ ആനന്ദനൃത്തം. ബാറ്റിംഗിലും ബൗളിംഗിലും അന്പേ പരാജയപ്പെട്ട ഇന്ത്യയെയാണ് ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യ 49.1 ഓവറിൽ 255നു പുറത്ത്. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 37.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 258 റണ്‍സ് എടുത്തു. 112 പന്തിൽ മൂന്ന് സിക്സും 17 ഫോറും അടക്കം 128 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഡേവിഡ് വാർണറും 114 പന്തിൽ രണ്ട് സിക്സും 13 ഫോറും അടക്കം 110 റണ്‍സുമായി കട്ടയ്ക്കു കൂട്ടുനിന്ന ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യക്ക് നാണക്കേട് സമ്മാനിച്ചത്. വാർണറാണ് മാൻ ഓഫ് ദ മാച്ച്. കോഹ്ലിക്കു വിമർശനം ഇന്ത്യൻ ടോപ് ഓർഡറിൽ പരീക്ഷണങ്ങൾ…
Read Moreസാനിയ വീണ്ടും; മടങ്ങിവരവിൽ ഗംഭീര വിജയം
ഹൊബാർട്ട്: അമ്മയായ ശേഷം ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യയുടെ സാനിയ മിർസയ്ക്ക് വിജയത്തുടക്കം. ഹൊബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ സാനിയ-നാദിയ കിച്ചിനോക്കി സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ഒക്സാന കലാഷ്നിക്കോവ (ജോർജിയ)-മിയു കാറ്റോ (ജപ്പാൻ) ജോടിയെ തോൽപ്പിച്ചു. സ്കോർ: 2-6, 7-6, 10-3. രണ്ടു വർഷത്തിനു ശേഷമാണ്, മുപ്പത്തിമൂന്നുകാരിയായ സാനിയ ടെന്നിസ് സർക്യൂട്ടിലേക്കു മടങ്ങിയെത്തിയത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. 2018 ഒക്ടോബറില്‍ ആൺകുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്ട്രേലിയൻ ഓപ്പണിലും കളിക്കും. അമേരിക്കൻ താരം രാജീവ് റാമിനൊപ്പം മിക്സഡ് ഡബിൾസിലാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുക.
Read Moreബ്ലാസ്റ്റേഴ്സിനു വിജയത്തുടർച്ച; സാള്‍ട്ട് ലേക്കില്‍ ഭാഗ്യതാരമായി ഹാളിചരണ്‍
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു സീസണിലെ മൂന്നാം ജയം. കോൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനു ലീഗിലെ മൂന്നാം സ്ഥാനക്കാരായ എടികെയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ഹാളിചരൻ നർസാരിയാണു കേരളത്തിന്റെ വിജയഗോൾ നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽനിന്നു 14 പോയിന്റായി. പോയിന്റ് പട്ടികയിൽ നിലവിൽ ആറാമതാണു ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളിൽനിന്ന് 21 പോയിന്റുള്ള എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു.
Read Moreമൂന്നു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് സെറീന; ഓക്ലൻഡിൽ ജേതാവ്
ഓക്ലൻഡ്: മൂന്നു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു സെറീന വില്ല്യംസ്. ഓക്ലൻഡ് ക്ലാസിക് കിരീടം സ്വന്തമാക്കിയാണു സെറീന വരൾച്ച അവസാനിപ്പിക്കുന്നത്. 2017-ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ശേഷമുള്ള സെറീനയുടെ ആദ്യ ഫൈനൽ വിജയമാണിത്. ഓക്ലൻഡിലെ ഫൈനലിൽ ജെസിക്ക പെഗുലയെയാണു സെറീന പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4. മുപ്പത്തെട്ടുകാരിയായ സെറീനയുടെ 73-ാം ഡബ്ള്യുടിഎ കിരീടമാണിത്. വിജയിക്കു ലഭിച്ച 43,000 ഡോളർ സമ്മാനത്തുക സെറീന ഓസ്ട്രേലിയയിലെ കാട്ടുതീ സഹായമായി കൈമാറി. 2017-ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ശേഷം സെറീന അഞ്ചു ഫൈനലുകളിൽ മത്സരിച്ചിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇതുവരെ 23 ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സെറീന, 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റിക്കാർഡാണ് ലക്ഷ്യമിടുന്നത്.
Read Moreന്യൂസിലൻഡിലേക്കും സഞ്ജുവില്ല… ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 24ന് തുടങ്ങുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി-20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്. ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശാർദൂൽ താക്കൂർ. ലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ഇറങ്ങിയ സഞ്ജു പക്ഷേ, ഒരു സിക്സർ പറത്തി പുറത്തായിരുന്നു. എന്നാൽ, വിക്കറ്റിനു പിന്നിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു ടീമിലെത്തുമെന്ന് പ്രതീക്ഷകൾ ഉയർന്നിരുന്നു. നേരത്തെ, ബംഗ്ലാദേശിനെതിരായ ട്വന്റി-20 ടീമിൽ എത്തി തുടർന്ന് എട്ട് മത്സരങ്ങൾ കാത്തിരുന്ന ശേഷമാണ് സഞ്ജു ലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ…
Read Moreധോണി ഏകദിനം മതിയാക്കും: ശാസ്ത്രി
പൂന: വൈകാതെതന്നെ എം.എസ്. ധോണി രാജ്യാന്തര ഏകദിന ക്രിക്കറ്റ് വേദിയോട് വിടപറയുമെന്ന് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രവിശാസ്ത്രി. ഇംഗ്ലണ്ടിൽനടന്ന ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. അതേസമയം, ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ധോണിയെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി. ധോണിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത് പോലെ ഏകദിനത്തിൽ നിന്നും ഉടൻ വിരമിക്കും. ഉറപ്പായും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും. ടീമിലേക്ക് മടങ്ങിവരണമെന്നതിനായി ധോണി ഒന്നും ചെയ്യില്ല. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും ട്വന്റി-20 ലോകകപ്പിലേക്ക് പരിഗണിക്കും. അങ്ങനെയെങ്കിൽ ഋഷഭ് പന്ത്, സഞ്ജു സാംസണ് എന്നിവർക്കൊപ്പം ധോണിയും ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റിനായി രംഗത്തുണ്ടാകും – ശാസ്ത്രി പറഞ്ഞു.
Read Moreമലേഷ്യൻ ഓപ്പണ്‍: സിന്ധു, സൈന ക്വാർട്ടറിൽ
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സൈന നെഹ്വാളും ക്വാർട്ടറിൽ. അതേസമയം, പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ കെന്റൊ മൊമോട്ടയോട് പരാജയപ്പെട്ട് മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പുറത്തായി. പ്രീക്വാർട്ടറിൽ ജാപ്പനീസ് താരം അയ ഒഹൊരിയെ 21-10, 21-15നു കീഴടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്. അവസാന എട്ടിൽ ലോക ഒന്നാം നന്പർ താരം തായ് സു യിംഗ് ആണ് സിന്ധുവിന്റെ എതിരാളി. കൊറിയയുടെ എട്ടാം സീഡായ സെ യംഗിനെ 25-23, 21-12നു പരാജയപ്പെടുത്തിയാണ് സൈന ക്വാർട്ടറിൽ ഇടംപിടിച്ചത്. മുൻ ലോക ചാന്പ്യനായ കരോളിൻ മാരിനാണ് ക്വാർട്ടറിൽ സൈനയുടെ എതിരാളി.
Read Moreപരിക്ക്; ഹാരി കെയ്നിന് ശസ്ത്രക്രിയ
ലണ്ടൻ: സ്ട്രൈക്കർ ഹാരി കെയ്നിന്റെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയാകുന്നു. പ്രീമിയർ ലീഗിൽ സതാംപ്ടണിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇതോടെ താരത്തിന് ഏപ്രിൽ വരെയുള്ള മത്സരങ്ങൾ നഷ്ടമാകും. ലീഗിൽ ആദ്യ നാലിൽ ഇടം നേടാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾക്ക് കെയ്നിന്റെ അഭാവം തിരിച്ചടിയാകും. ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്നത് ഇരട്ട പ്രഹരമാണ്. കെയ്ന്‍ പുറത്തുപോകുന്നതോടെ പുതിയ സ്ട്രൈക്കര്‍ക്ക് വേണ്ടി ടോട്ടനവും ഇറങ്ങിയേക്കും.
Read More