ന്യൂഡൽഹി: ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച സംഭവത്തിലാണ് ബിസിസിഐക്കെതിരെ ഗാംഗുലി ആഞ്ഞടിച്ചത്. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള കുറുക്കുവഴിയാണ് നോട്ടീസ് അയച്ചതിനു പിന്നിലെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താൽപര്യം. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ പിന്തുണച്ച് ഹർഭജൻ സിംഗും രംഗത്തുവന്നു. നോട്ടീസ് അയച്ചതിലൂടെ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചിരിക്കുകയാണെന്ന് ഹർഭജൻ ട്വിറ്ററിൽ പറഞ്ഞു. ഇത് എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തെക്കാൾ മികച്ച വ്യക്തിയെ കണ്ടെത്താനാവില്ല. ക്രിക്കറ്റ് ഇതിഹാസത്തിന് നോട്ടീസ് അയച്ചതിലൂടെ അദ്ദേഹത്തെ അപമാനിച്ചു. ക്രിക്കറ്റിനെ കൂടുതൽ മെച്ചപ്പെടുത്താൻ അവരുടെ സേവനം ആവശ്യമാണ്. അതെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ- ഹർഭജൻ ട്വീറ്റ് ചെയ്തു. ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍…
Read MoreCategory: Sports
ബ്ലാസ്റ്റേഴ്സ് ഏറ്റവുമധികം ആരാധകരുള്ള ക്ലബ്
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബെന്ന ഖ്യാതി ഇനി കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഐഎസ്എലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത് ആദ്യമായാണ്. 2014 മേയ് 14ന് അന്ന് ഐഎസ്എലില്‍ കളിച്ചിരുന്ന എട്ടു ക്ലബ്ബുകളില്‍ ഒന്നായി രൂപംകൊണ്ട കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 39 ലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്ബോള്‍ ക്ലബ്ബുകളെ അപേക്ഷിച്ച് ഇതു വളരെ വലുതാണ്. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്പോര്‍ട്സ് ഇനമായ…
Read Moreഗൗതം ഗംഭീറിന്റെ പ്രസ്താവന! മറുപടിയുമായി മുൻ താരങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗവുമായ ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്ക്കെതിരേ ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി-20യിൽ നവ്ദീപ് സെയ്നി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ പിന്നാലെ ഗംഭീർ മുൻ താരങ്ങളായ ബേദിക്കും ചൗഹാനുമെതിരേ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. സെയ്നി താങ്കൾ ഇപ്പോൾ രണ്ട് പ്രധാന വിക്കറ്റുകളാണ് എടുത്തിരിക്കുന്നത് അത് മുൻ താരങ്ങളും ഡൽഹി ക്രിക്കറ്റ് ബോർഡ് മുൻ അംഗങ്ങളുമായ ബിഷൻ സിംഗ് ബേദിയുടെയും ചേതൻ ചൗഹാന്റെയും മിഡിൽ സ്റ്റംപ് തെറിപ്പിച്ചു കൊണ്ടാണ്- ഇതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഹരിയാനക്കാരനായ നവ്ദീപ് സെയ്നിയെ ഡൽഹി രഞ്ജി ടീമിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇവർ രണ്ടുപേരും എതിർത്തെന്നായിരുന്നു ഗംഭീറിന്റെ ആരോപണം.ഗംഭീറിന്റെ ആരോപണത്തോട് ബേദിയും ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. എതിർത്തു എന്നത് സത്യമാണ് പക്ഷേ അത് സെയ്നിക്കു കഴിവില്ല എന്നു…
Read Moreടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയിൻ
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയിൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഏകദിനങ്ങളിലും ട്വി20 മത്സരങ്ങളിലും കളിക്കുന്നതു തുടരും. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റെയിൻ 439 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിലും ട്വി20യിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ടെസ്റ്റിൽനിന്നു വിരമിക്കുന്നതെന്ന് സ്റ്റെയിൻ പറഞ്ഞു.
Read Moreനാലാം നമ്പര്‍ എന്റെ ഇഷ്ട സ്ഥാനം: രഹാനെ
കോല്‍ക്കത്ത: നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ഏറ്റവും ഇഷ്ടമെന്ന് അജിങ്ക്യ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് അജിങ്ക്യ രഹാനെ. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് രഹാനെ ഇത് പറഞ്ഞത്. ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പര്‍ സ്ഥാനത്തേക്ക് യോജിച്ച ഒരാളെ തേടുന്ന വേളയാണിത്. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രഹാനെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം താരം വെസ്റ്റ് ഇന്‍ഡീസിലേക്കു തിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു ടെസ്റ്റാണുള്ളത്. എന്‍സിഎയില്‍ ദ്രാവിഡിനെ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും തന്റെ റോള്‍ മോഡലുകളില്‍ ഒരാളായ അദ്ദേഹത്തെ പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും രഹാനെ പറഞ്ഞു.
Read Moreഹംഗറി ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണിന് ജയം
ബുഡാപെസ്റ്റ്: ഫോര്‍മുല വണ്‍ ഹംഗറി ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടണിന് ജയം. റെഡ്ബുള്‍ റേസിംഗ് ഹോണ്ടയുടെ മാക്സ് വെര്‍സ്റ്റാപ്പനെ പിന്തള്ളിയാണ് ഹാമില്ട്ടണ്(1:25.03) ഒന്നാമതെത്തിയത്. 67 ലാപ്പ് വരെ മുന്നിട്ടുനിന്നശേഷമാണ് വെര്സ്റ്റാപ്പന് ലീഡ് ഹാമില്ട്ടണ് വിട്ടുകൊടുത്തത്. ഈ സീസണിലെ ഹാമില്‍ട്ടന്റെ എട്ടാമത്തെ വിജയമാണിത്. സീസണിൽ 12 ഗ്രാൻപ്രീകൾ പൂർത്തിയായപ്പോൾ ഹാമിൽട്ടൺ 250 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള വല്‍ട്ടേരി ബൊള്ട്ടസിനു 188 പോയിന്റും മൂന്നാമതുള്ള വെര്‍സ്റ്റാപ്പനു 181 പോയിന്റുമുണ്ട്.
Read Moreരോഹിത് ദി ഹിറ്റ്മാൻ; സിക്സർ നേട്ടത്തിൽ ഗെയിലിനേയും പിന്നിലാക്കി
ഫ്ളോറിഡ: ട്വന്റി20 ക്രിക്കറ്റിൽ റിക്കാർഡ് നേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. രാജ്യാന്തര ട്വന്റി20 യിൽ ഏറ്റവുമധികം സിക്സർ അടിച്ച കളിക്കാരൻ എന്ന നേട്ടമാണ് വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ രോഹിത് പേരിൽ എഴുതിയത്. വെസ്റ്റ്ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയാണു നേട്ടത്തിൽ രോഹിത് മറികടന്നത്. 58 കളികളിൽ 105 സിക്സറുകളുമായി ഗെയിലായിരുന്നു ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. 11-ാം ഓവറിൽ സുനിൽ നരേനെ രണ്ടാം സിക്സറിനു പറത്തിയതോടെ രോഹിതിന്റെ സിക്സർ നേട്ടം 106 ആയി. ഒരു സിക്സർ കൂടി പറത്തിയാണ് രോഹിത് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 96 ട്വന്റി20 മത്സരങ്ങളിൽനിന്ന് 107 സിക്സറുകളാണ് ഇതുവരെ രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്. മാർട്ടിൻ ഗുപ്റ്റിൽ (103), കോളിൻ മണ്‍റോ (92), ബ്രണ്ടൻ മക്കല്ലം (91) എന്നിവരാണു സിക്സർ വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏകദിനത്തിലും രോഹിതാണ് ഇന്ത്യയുടെ സിക്സർ വീരൻ. ട്വന്റി20 യിൽ ഏറ്റവുമധികം റണ്‍സെടുത്ത റിക്കാർഡും രോഹിതിനാണ്.
Read Moreപരിശീലകനാകാന്‍ ആഗ്രഹമുണ്ടെന്ന് ഗാംഗുലി
കോല്‍ക്കത്ത: ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മുന്‍ നായകന് പറഞ്ഞു. ഇന്ത്യയിപ്പോള്‍ പുതിയ പരിശീലകനെ തേടുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി. തീര്‍ച്ചയായും ഇന്ത്യയുടെ പരിശീലകനാകാന്‍ താത്പര്യമുണ്ട്. എന്നാല്‍ ഇപ്പോഴല്ല. കുറച്ചുകൂടി കഴിഞ്ഞ് ഇതിനായി ശ്രമിക്കും ഗാംഗുലി പറഞ്ഞു. നിലവില്‍ ഗാംഗുലി ബംഗ്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉപദേശകനായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്. ഗാംഗുലി ചെയര്‍മാനായിരുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുത്തത്.
Read Moreരോഹിത്തില്ലാത്ത ചിത്രം പോസ്റ്റ് ചെയ്ത് കോഹ്ലി; രോഹിത്തെവിടെയെന്ന് ആരാധകർ
ലൗഡര്‍ഹില്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കലഹമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കോഹ്ലി പുറത്തുവിട്ട ചിത്രം വിവാദമായി. അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലരുടെ ചിത്രമാണ് കോഹ്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്ക്വാഡ് എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിരുന്നു. രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍.രാഹുല്‍ എന്നിവരായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. രോഹിത് ശര്‍മ ഇല്ലാതെ ചില താരങ്ങളെ മാത്രം ഉള്‍ക്കൊളളിച്ചുളള ഫോട്ടോയെ ടീമെന്ന് കോഹ്ലിക്ക് എങ്ങനെ പറയാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. രോഹിത് ഇല്ലാതെ ഒരിക്കലും ഇന്ത്യന്‍ ടീം കംപ്ലീറ്റ് ആവില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഫ്ളോറിഡയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ടീം അമേരിക്കയിലെത്തിയത്. പരിശീലനത്തിനിടെയായിരുന്നു ഡ്രസ്സിംഗ് റൂമില്‍ നിന്നും കോലി കളിക്കാര്‍ക്കൊപ്പം ചിത്രമെടുത്തത്. രോഹിത് എവിടെയെന്ന്…
Read Moreപരിക്കേറ്റ റസൽ കളിക്കില്ല; ജേസണ്‍ മുഹമ്മദ് വിൻഡീസ് ടീമില്‍
ഫ്ലോറിഡ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ആന്ദ്രെ റസൽ കളിക്കില്ല. പരിക്കേറ്റ റസലിന് പകരം ജേസൺ മുഹമ്മദ് ടീമിലെത്തി. യുഎസിലെ ഫ്ലോറിഡയിലാണ് ആദ്യ രണ്ടു മത്സരങ്ങൾ നടക്കുന്നത്. കാനഡയിൽ നടക്കുന്ന ട്വന്റി-20 ടൂർണമെന്റിനിടെയാണ് റസലിന് പരിക്കേറ്റത്. ഇതോടെ 32കാരനായ ജേസൺ മുഹമ്മദിനെ 14 അംഗ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിന്‍ഡീസിനുവേണ്ടി ഒമ്പത് ട്വന്റി 20 മത്സരങ്ങൾ ജേസൺ കളിച്ചിട്ടുണ്ട്. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആദ്യ മത്സരം. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഗയാനയില്‍ നടക്കും.
Read More