ബെ​ൻ​സേ​മ​യ്ക്കു ഹാ​ട്രി​ക്; തു​ട​ർ തോ​ൽ​വി​ക​ൾ​ക്കു ഫു​ൾ​സ്റ്റോ​പ്പി​ട്ട് റ​യ​ൽ

മ്യൂ​ണി​ച്ച്: പ്രീ​സീ​സ​ണ്‍ തോ​ൽ​വി​ക​ൾ​ക്കു വി​രാ​മ​മി​ട്ട് സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ൽ മാ​ഡ്രി​ഡ്. ഓ​ഡി ക​പ്പി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫെ​ന​ർ​ബാ​ഷ​യെ റ​യ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം. ഫ്ര​ഞ്ച് താ​രം ക​രിം ബെ​ൻ​സേ​മ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണു റ​യ​ലി​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫെ​ന​ർ​ബാ​ഷെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു റ​യ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. 12, 27, 53 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ഹാ​ട്രി​ക് ഗോ​ളു​ക​ൾ.

നാ​ച്ചോ​യും മ​രി​യാ​നോ​യും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ഫെ​ന​ർ​ബാ​ഷ​യ്ക്കു വേ​ണ്ടി റോ​ഡ്രി​ഗ​സ്, ദി​രാ​ർ, തു​ഫാ​ൻ എ​ന്നി​വ​രാ​ണു ഗോ​ളു​ക​ൾ നേ​ടി​യ​ത്.

സി​ന​ദീ​ൻ സി​ദാ​ന്‍റെ ടീം ​ഇ​തു​വ​രെ അ​ഞ്ചു വാം ​അ​പ് ക​ളി​ക​ളി​ൽ മൂ​ന്നി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 16 ഗോ​ളു​ക​ളും വ​ഴ​ങ്ങി.

Related posts