ധോ​ണി​ക്കും കോ​ട്രെ​ലി​ന്‍റെ സ​ല്യൂ​ട്ട്

ന്യൂ​ഡ​ല്‍ഹി: സൈ​നി​ക സേ​വ​ന​ത്തി​നാ​യി ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ത്ത ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ്് ധോ​ണി​യെ പ്ര​കീ​ര്‍ത്തി​ച്ച് വെ​സ്റ്റ് ഇ​ന്‍ഡീ​സ് പേ​സ​ര്‍ ഷെ​ര്‍ഡ​ര്‍ കോ​ട്രെ​ല്‍. ക്രി​ക്ക​റ്റ് ക​ള​ത്തി​ലും അ​തി​നു പു​റ​ത്തും എ​ല്ലാ​വ​ര്‍ക്കും പ്ര​ചോ​ദ​ന​മാ​ണ് ധോ​ണി​യെ​ന്ന് കോ​ട്രെ​ല്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ജ​മൈ​ക്ക​യു​ടെ പ്ര​തി​രോ​ധ സേ​ന​യി​ലെ സൈ​നി​ക​നാ​ണ് കോ​ട്രെ​ല്‍. സ​ല്യൂ​ട്ട് അ​ടി​ച്ചു​ള്ള കോ​ട്രെ​ലി​ന്‍റെ വി​ജ​യാ​ഘോ​ഷം ലോ​ക​ക​പ്പി​നി​ട​യി​ല്‍ ഏ​റെ ച​ര്‍ച്ച​യാ​യി​രു​ന്നു.“ഈ ​മ​നു​ഷ്യ​ന്‍ ഗ്രൗ​ണ്ടി​ലെ പ്ര​ചോ​ദ​ന​മാ​ണ്. അ​തു മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ രാ​ജ്യസ്‌​നേ​ഹി​യാ​ണെ​ന്നും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. ക്രി​ക്ക​റ്റി​നേ​ക്കാ​ള്‍ രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന​വ​ന്‍.’’ കോ​ട്രെ​ല്‍ ട്വീ​റ്റി​ല്‍ കു​റി​ച്ചു.

2011ലു​ള്ള ധോ​ണി​യു​ടെ ഒ​രു വീ​ഡി​യോ​യും വി​ന്‍ഡീ​സ് താ​രം ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ആ​ര്‍മി​യു​ടെ ഓ​ണ​റ​റി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ പ​ദ​വി രാ​ഷ‌്ട്ര​പ​തി​യി​ല്‍നി​ന്ന് ധോ​ണി സ്വീ​ക​രി​ക്കു​ന്ന​താ​ണ് ആ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

‘’ ഈ ​വീ​ഡി​യോ ഞാ​ന്‍ എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്നു. ആ​ദ​രി​ക്ക​പ്പെ​ടു​ക എ​ന്ന​ത് എ​നി​ക്ക് എ​ത്ര​ത്തോ​ളം പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് അ​വ​ര്‍ക്ക് അ​റി​യാം. ഇ​വി​ടെ ഈ ​വീ​ഡി​യോ​യി​ല്‍ ഭാ​ര്യ​യും ഭ​ര്‍ത്താ​വും ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്‌​നേ​ഹ​വും അ​വ​ര്‍ക്ക് രാ​ജ്യ​ത്തോ​ടു​ള്ള സ്‌​നേ​ഹ​വും കാ​ണാ​നാ​കും. ഞാ​ന്‍ ആ​സ്വ​ദി​ച്ച​തു പോ​ലെ നി​ങ്ങ​ളും ആ​സ്വ​ദി​ക്കൂ.’’ കോ​ട്രെ​ല്‍ വീ​ഡി​യോ​ടൊ​പ്പം ട്വീ​റ്റ് ചെ​യ്തു.

ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍മി​യി​ല്‍ ഓ​ണ​റ​റി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​യ ധോ​ണി പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ല്‍ (106 പാ​രാ ബ​റ്റാ​ലി​യ​ൻ) അം​ഗ​മാ​ണ്. 2015ലാ​ണ് ധോ​ണി പാ​രാ​ട്രൂ​പ്പി​ല്‍ അം​ഗ​മാ​യ​ത്. സൈ​നി​ക സേ​വ​ന​ത്തി​നാ​യി ര​ണ്ട് മാ​സം വി​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​രു​തെ​ന്നും ധോ​ണി സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​രു​ന്നു.

​ജ​മ്മു ക​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തോ​ടൊ​പ്പം 15 ദി​വ​സം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ധോ​ണി പ​ട്രോ​ളിം​ഗ്, ഗാ​ര്‍ഡ്, ഔ​ട്ട്‌​പോ​സ്റ്റ് ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കും.

Related posts