ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ നിയന്ത്രണം കൈയാളാന്‍ ഇനി വനിതയും; ചരിത്രത്തിലാദ്യമായി ഐസിസി മാച്ച് റഫറി പാനലിലേക്കു വനിതാ അംഗത്തെ തെരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്നുള്ള ജി.എസ്. ലക്ഷ്മിയാണ്(51) ആദ്യ വനിത മാച്ച് റഫറിയായി നിയമിതയായത്. ഇതോടെ ഐസിസിയുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്കാകും. ഐസിസിയുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും പുതിയ ചുമതല ഏറ്റം ഭംഗിയായി നിര്‍വഹിക്കുമെന്നും മുന്‍ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിക്ക് ആശംസകള്‍ നേരുന്നെന്നും ഐസിസിയുടെ സുപ്രധാന ചുമതലകളിലേക്ക് കൂടുതല്‍ വനിതകളെത്തുന്നതിനു തുടക്കമാണിതെന്നും ഐസിസി സീനിയര്‍ മാനേജര്‍ (അംപയേഴ്സ് ആന്‍ഡ് മാച്ച് റഫറീസ്) അഡ്രിയാന്‍ ഗ്രിഫിത് പറഞ്ഞു. 1986 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ സൗത്ത് സെന്‍ട്രല്‍ റയില്വേസുള്പ്പെടെയുള്ള വിവിധ ക്രിക്കറ്റ് ടീമുകളില്‍ അംഗമായിരുന്ന ലക്ഷ്മി വിരമിച്ചശേഷവും കായിക രംഗത്ത് സജീവമായിരുന്നു. 2008 മുതല്‍ 2009വരെ ഇന്ത്യയില്‍ നടന്ന ആഭ്യന്തര വനിതാ ക്രിക്കറ്റ്…
Read MoreCategory: Sports
ലോകകപ്പിന് ഇനി 16 ദിനം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉയര്‍ത്തിയ ആവേശത്തിനുശേഷം ലോകവും ഇന്ത്യയും അടുത്ത ക്രിക്കറ്റ് ആവേശത്തിലേക്കു കടക്കുകയാണ്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ലോകകപ്പിനായി പത്തു ടീമുകളും തയാറായിക്കൊണ്ടിരിക്കുകയാണ്. ഇനി പതിനാറു ദിവസം മാത്രമാണ് ആദ്യ മത്സരത്തിന്. മേയ് 30 മുതല്‍ ജൂലൈ 14 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് ഇംഗ്ലണ്ടും വെയ്ൽസുമാണ് വേദിയാകുന്നത്. മേയ് 30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെ 2019 ഐസിസി ലോകകപ്പിനു തുടക്കമാകും. ടീമുകൾ അവസാന തയാറെടുപ്പിൽ ഒന്നര മാസത്തിലേറെ നീണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ഉള്‍പ്പെടെ തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണമകറ്റാന്‍ ഇന്ത്യന്‍ ടീമിന് രണ്ടാഴ്ചയാണ് ലഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലന്‍ഡുമായി പരിശീലന മത്സരം നടത്തി. ഇനി ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇറങ്ങും. നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന് ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ടുമായി ഏകദിന, ട്വന്റി 20 പരമ്പരകളില്‍…
Read Moreപന്തിനെ ഉൾപ്പെടുത്താത്ത ഇന്ത്യ ലോകകപ്പില്‍ “വിവരമറിയും’; മുന്നറിയിപ്പുമായി ഗാംഗുലി
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഋഷഭ് പന്തിന്റെ അസാന്നിധ്യം വീണ്ടും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യ അറിയുമെന്ന് ഗാംഗുലി പറഞ്ഞു. ഇത്തവണത്തെ ഐപിഎലിൽ മികച്ച ഫോമിലായിരുന്നു പന്ത്. 16 കളിയിൽ 162.66 സ്ട്രൈക്ക് റേറ്റിൽ 37.53 ശരാശരിയിൽ മൂന്ന് അർധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പന്ത് ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നു കരുതിയെങ്കിലും രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടർമാർ പരിചയസന്പന്നനായ ദിനേഷ് കാർത്തിക്കിനെ പരിഗണിക്കുകയായിരുന്നു. എന്നാൽ പകരക്കാരുടെ നിരയിൽ പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎലിൽ മത്സരത്തിനിടെ ലോകകപ്പ് ടീമിലുള്ള കേദാർ ജാദവിന് തോളിനു പരിക്കേറ്റിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരത്തിനു മുന്‍പ് ജാദവിന്റെ പരിക്ക് ദേഭമാകുമോ എന്നറിയാനായി കാത്തിരിക്കുകാണ്. ജാദവ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.
Read Moreസൂപ്പർ മലിംഗ; മുംബൈ ഇന്ത്യന്‍സിന് നാലാം ഐപിഎല്‍ കിരീടം
ഹൈദരാബാദ്: ഒരു ക്രിക്കറ്റ് ഫൈനലിന്റെ എല്ലാ ആവേശവും അവസാന പന്തു വരെ നിലനിര്‍ത്തുന്നതായിരുന്നു ഐപിഎലിലെ ക്ലാസിക് മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനല്‍. അവസാന പന്തില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്ന രണ്ടു റണ്‍സ് വിട്ടുകൊടുക്കാതെ ലസിത് മലിംഗ വിക്കറ്റ് വീഴ്ത്തിയതോടെ മുംബൈ ഐപിഎലിലെ നാലാം കിരീടത്തില്‍ മുത്തമിട്ടു. 16-ാം ഓവറില്‍ വഴങ്ങിയ 20 റണ്‍സിന്റെ എല്ലാ കുറവും ലസിത് മലിംഗ അവസാന ഓവറില്‍ തീര്‍ത്തു. അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ്. എന്നാല്‍ മലിംഗ വഴങ്ങിയത് ഏഴു റണ്‍സ്. ആ ഓവറില്‍ രണ്ടു വിക്കറ്റും നഷ്ടമായി. ഷെയ്ന് വാടസണും അവസാന പന്തില്‍ ശാര്‍ദുല്‍ ഠാക്കൂറും പുറത്തായി. മുംബൈ ഒരു റണ്‍ ജയവും സ്വന്തമാക്കി. ഈ സീസണില്‍ നാലാം തവണയാണ് ചെന്നൈ മുംബൈ ഇന്ത്യസിനോട് കീഴടങ്ങുന്നത്. ടോസ് നേടി…
Read Moreചരിത്ര നേട്ടത്തിൽ കികി ബെര്‍ട്ടന്‍സ്
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സില്‍ ചരിത്ര നേട്ടത്തോടെ നെതര്‍ലന്‍ഡ്സിന്റെ കികി ബെര്ട്ടന്സിനു കിരീടം. ഫൈനലില്‍ ബെര്‍ട്ടന്‍സ് 6-4, 6-4ന് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചു. ഒരു സെറ്റ് പോലും നഷ്ടമാക്കാതെ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ വനിതയെന്ന ചരിത്ര നേട്ടം ഡച്ച്താരം കുറിച്ചു. കഴിഞ്ഞ വര്‍ഷം പെട്ര ക്വിറ്റോവയ്ക്കു മുന്നില്‍ അടിയറവുവച്ച കിരീടം ഇത്തവണ അനായാസം നേടിയെടുക്കാൻ ബെര്ട്ടന്സിനായി. ഈ ജയത്തോടെ ഡച്ച് താരം ലോക റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയര്‍ന്ന നാലാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തുന്ന ഡച്ച് വനിതയെന്ന പേരും സ്വന്തമാകും.
Read Moreഎബി ഡി വില്യേഴ്സ് ബിഗ് ബാഷ് ലീഗിനില്ല
മെല്‍ബണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്യേഴ്സ് ബിഗ് ബാഷ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍നിന്നു പിന്മാറുന്നതായി അറിയിച്ചു. ബിബിഎലിന്റെ ഈ സീസണില്‍ കളിക്കുന്നതില്‍ ഡി വില്യേഴ്സ് കഴിഞ്ഞ മാസം താത്പര്യമറിയിച്ചിരുന്നു. ഇതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ സ്വന്തമാക്കാനായി പല ക്ലബ്ബുകളും താത്പര്യമറിയിച്ചു. എന്നാല്‍ ഈ സീസണില്‍ ബിബിഎലിനില്ലെന്ന് ഡി വില്യേഴ്സുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡി വില്യേഴ്സ് മികച്ച ഫോമിലായിരുന്നു. 13 കളിയില്‍ 442 റണ്‍സാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് അടിച്ചുകൂട്ടിയത്. ബിഗ് ബാഷിന്റെ ഈ സീസണില്‍ ക്ലബ്ബുകള്‍ക്ക് ആറു വിദേശകളിക്കാരുമായി കരാറിലാകാം. നേരത്തെ നാലു പേര്‍ക്കായിരുന്നു.
Read Moreനദാലിനെ അട്ടിമറിച്ച് സിറ്റ്സിപാസ്
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ റഫേല്‍ നദാലിനെ അട്ടിമറിച്ച് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫൈനലില്‍. ഫൈനലില്‍ ഗ്രീക്ക് താരം ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ നേരിടും. ആവേശകരമായ സെമി ഫൈനലില്‍ മൂന്നു സെറ്റുകള്‍ (6-4, 2-6, 6-3) നീണ്ട പോരാട്ടത്തിലാണ് നദാലിനെ സിറ്റ്സിപാസ് അട്ടിമറിച്ചത്. ഇതോടെ നദാല്‍-ജോക്കോവിച്ച് ക്ലാസിക് ഫൈനലിനായി കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഈ സീസണില്‍ സിറ്റ്സിപാസിന്റെ നാലാമത്തെ ഫൈനലാണ്. ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്.
Read More‘പന്ത് ഏറ്റവും മികച്ച ഫിനിഷർ’
വിശാഖപട്ടണം: യുവതാരങ്ങളിൽ വച്ച് ഏറ്റവും മികച്ച ഫിനിഷർ ഋഷഭ് പന്ത് ആണെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ. ട്വന്റി-20 മത്സരങ്ങൾ സമ്മർദമേറിയതാണെന്നും പൃഥ്വി പറഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ പന്ത് ആയിരുന്നു ഡൽഹിയുടെ ജയത്തിനു വഴിവച്ചത്. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും പന്തിനായിരുന്നു. 21 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 49 റണ്‍സ് പന്ത് അടിച്ചുകൂട്ടി. നിർഭാഗ്യവശാലാണ് പന്തിന് പുറത്താകേണ്ടിവന്നതെന്നും വിജയറണ്‍ നേടാൻ അദ്ദേഹത്തിനു കഴിയാതെവന്നതെന്നും പൃഥ്വി കൂട്ടിച്ചേർത്തു. മത്സരത്തിൽ പൃഥ്വി ഷാ 38 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 56 റണ്‍സ് നേടിയിരുന്നു. ഒരു പന്ത് ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് ജയത്തോടെ ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനായി യോഗ്യത നേടി. ഇന്നു നടക്കുന്ന ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഡൽഹി…
Read Moreസ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ
ക്രൊയേഷ്യൻ മുൻ താരമായ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ പുരുഷ ടീം പരിശീലകനാകും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ടെക്നിക്കൽകമ്മിറ്റി ഇന്നലെ നടത്തിയ മാരത്തണ്‍ ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായത്. സ്റ്റിമാച്ച് എഐഎഫ്എഫിന്റെ മുഖാമുഖത്തിന് നേരിട്ട് എത്തിയിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശ എഐഎഫ്എഫ് അംഗീകരിച്ചാൽ സ്റ്റിമാച്ച് പരിശീലക ചുമതലയേൽക്കും. ബംഗളൂരു എഫ്സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു. കമ്മിറ്റിയിലെ ചിലർ റോക്കയ്ക്ക് അനുകൂല തീരുമാനമെടുത്തെങ്കിലും അവസാന കുറി വീണത് ക്രൊയേഷ്യൻ പരിശീലകനായിരുന്നു. 2014 ലോകകപ്പിന് ക്രൊയേഷ്യ യോഗ്യത നേടിയത് സ്റ്റിമാച്ചിന്റെ ശിക്ഷണത്തിലായിരുന്നു. പ്രതിരോധനിരക്കാരനായി കളിച്ചിട്ടുള്ള സ്റ്റിമാച്ച് 53 മത്സരങ്ങളിൽ ക്രൊയേഷ്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. 1998 ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാമതെത്തിയപ്പോൾ ടീമംഗമായിരുന്നു.
Read Moreഹാലെപ്പ് സെമിയിൽ, ജോക്കോ മുന്നോട്ട്
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ റൊമാനിയയുടെ സിമോണ ഹാലെപ്പ് സെമിയിൽ. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ആഷ്ലിഹ് ബർതിയെ 7-5, 7-5നു കീഴടക്കിയാണ് ഹാലെപ്പ് സെമിയിലേക്ക് മുന്നേറിയത്. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നു. ഓസ്ട്രിയയുടെ ഡൊമിനിക് തീമും അവസാന എട്ടിൽ ഇടംപിടിച്ചു.
Read More