ഹോ​​ട്ട് സ​​ണ്‍; സി​​റ്റി​​യെ ഞെ​​ട്ടി​​ച്ച് ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ

ല​​ണ്ട​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​ന്‍റെ ഹോ​​ട്ട് സ​​ണ്‍ ആ​​യി കൊ​​റി​​യ​​ൻ താ​​രം സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ. സ​​ണ്ണി​​ന്‍റെ ഗോ​​ളി​​ൽ ടോ​​ട്ട​​നം സ്വ​​ന്തം മൈ​​താ​​ന​​ത്ത് ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ ക്വാ​​ർ​​ട്ട​​റി​​ൽ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 0-1നു ​​കീ​​ഴ​​ട​​ക്കി. 13-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി​​കി​​ക്ക് തു​​ല​​ച്ച സെ​​ർ​​ജി​​യോ അ​​ഗ്വെ​​യ്റോ സി​​റ്റി​​ക്ക് ലീ​​ഡ് നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​പ്പെ​​ടു​​ത്തി. സ്പോ​​ട്ട് കി​​ക്ക് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​തി​​രു​​ന്ന​​ത് സി​​റ്റി​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തെ ബാ​​ധി​​ച്ചേ​​ക്കും. യൂ​​റോ​​പ്യ​​ൻ ലീ​​ഗി​​ലെ നോ​​ക്കൗ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ പാ​​ദ​​ത്തി​​ൽ ജ​​യി​​ച്ച​​പ്പോ​​ഴൊ​​ക്കെ ടോ​​ട്ട​​നം അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ലീ​​ഷ് എ​​തി​​രാ​​ളി​​ക്കെ​​തി​​രേ യൂ​​റോ​​പ്യ​​ൻ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ ക​​ഴി​​ഞ്ഞ അ​​ഞ്ച് ത​​വ​​ണ​​യും സി​​റ്റി​​ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. പ്രീ​​മി​​യ​​ർ ലീ​​ഗ് മു​​ൻ​​നി​​ര​​ക്കാ​​രാ​​യ ടോ​​ട്ട​​ന​​വും സി​​റ്റി​​യും കൊ​​ന്പു​​കോ​​ർ​​ത്ത​​പ്പോ​​ൾ പ​​ന്ത​​ട​​ക്ക​​ത്തി​​ലൊ​​ഴി​​ച്ച് ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ധി​​പ​​ത്യം. 55-ാം മി​​നി​​റ്റി​​ൽ ഫാ​​ബി​​യാ​​ൻ ഡെ​​ൽ​​ഫു​​മാ​​യു​​ള്ള കൂ​​ട്ടി​​യി​​ടി​​യി​​ൽ ക​​ണ​​ങ്കാ​​ലി​​ൽ ച​​വി​​ട്ടേ​​റ്റ് പ​​രി​​ക്കു​​മാ​​യി ഹാ​​രി…

Read More

ഒ​​ളി​​മ്പിക് യോ​​ഗ്യ​​ത: ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ഇ​​ന്ത്യ പു​​റ​​ത്ത്

യാം​​ഗോ​​ണ്‍ (മ്യാന്മർ): 2020 ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​താ ഫു​​ട്ബോ​​ൾ ടീം ​​പു​​റ​​ത്ത്. ഗ്രൂ​​പ്പ് എ​​യി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ മ്യാ​ന്മ​​റി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​താ​​ണ് ഇ​​ന്ത്യ​​ക്ക് വി​​ന​​യാ​​യ​​ത്. ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ത്ര​​ത​​ന്നെ പോ​​യി​​ന്‍റു​​ള്ള മ്യാന്മ​​ർ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യെ മ​​റി​​ക​​ട​​ന്ന് ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​ർ ആ​​കു​​ന്ന ടീ​​മി​​നാ​​ണ് അ​​ടു​​ത്ത റൗ​​ണ്ട് യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ന് ടി​​ക്ക​​റ്റ് ല​​ഭി​​ക്കു​​ക. മ്യാ​ന്മ​​റും ഇ​​ന്ത്യ​​യും മൂ​​ന്ന് ഗോ​​ൾ വീ​​ത​​മ​​ടി​​ച്ചാ​​ണ് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത് ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു. 10-ാം മി​​നി​​റ്റി​​ൽ സ​​ന്ധ്യ​​യി​​ലൂ​​ടെ ഇ​​ന്ത്യ മു​​ന്നി​​ലെ​​ത്തി. 17, 22 മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളി​​ലൂ​​ടെ മ്യാ​ന്മ​ർ 2-1നു ​​മു​​ന്നി​​ലെ​​ത്തി. 32-ാം മി​​നി​​റ്റി​​ൽ സ​​ന്ധ്യ​​യു​​ടെ പാ​​സി​​ൽ സ​​ഞ്ജു ഇ​​ന്ത്യ​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 64-ാം മി​​നി​​റ്റി​​ൽ ഇ​​ന്ത്യ 3-2ന് ​​ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ര​​ത്ന​​ബാ​​ല ദേ​​വി​​യാ​​യി​​രു​​ന്നു ഗോ​​ൾ നേ​​ടി​​യ​​ത്.…

Read More

പെ​​ലെ ബ്ര​​സീ​​ലി​​ൽ തി​​രി​​ച്ചെ​​ത്തി

ബ്ര​​സീ​​ലി​​യ: ഗുരുതര രോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് പാ​​രീ​​സി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം പെ​​ലെ നാ​​ട്ടി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി. പാ​​രീ​​സി​​ലെ അ​​മേ​​രി​​ക്ക​​ൻ ഹോ​​സ്പി​​റ്റ​​ലി​​ൽ അ​​ഞ്ച് ദി​​വ​​സ​​ത്തെ ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷ​​മാ​​ണ് എ​​ഴു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ പെ​​ലെ തി​​രി​​ച്ചു​​പോ​​യ​​ത്. ജോ​​ലി ചെ​​യ്യാ​​ൻ ത​​യാ​​റാ​​യി മ​​ട​​ങ്ങി​​യെ​​ത്തി​​യെ​​ന്ന് പെ​​ലെ പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ഫ്ര​​ഞ്ച് യു​​വ ഫു​​ട്ബോ​​ള​​ർ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യു​​മൊ​​ത്തു​​ള്ള സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​നു​​ശേ​​ഷം ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് പെ​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യ​​ത്. പെ​​ലെ​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ചി​​ത്രം ബ്ര​​സീ​​ൽ താ​​ര​​മാ​​യ നെ​​യ്മ​​ർ ഇ​​ന്ന​​ലെ ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു.

Read More

ഐപിഎൽ നോക്കി കോ​​ഹ്‌​ലി​​യെ വി​​ധി​​ക്ക​​രു​​ത്: വെ​​ങ്സാ​​ർ​​ക്ക​​ർ

മും​​ബൈ: ഐ​​പി​​എ​​ലി​​ൽ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ തു​​ട​​ർ​​തോ​​ൽ​​വി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കെ​​തി​​രാ​​യ ആ​​യു​​ധ​​മാ​​ക്കു​​ക​​യാ​​ണ് വി​​മ​​ർ​​ശ​​ക​​ർ. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ൾ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഐ​​പി​​എ​​ലി​​ൽ കോ​​ഹ് ലി​​യു​​ടെ ഈ ​​ദു​​ര്യോ​​ഗം. ചു​​രു​​ക്ക​​ത്തി​​ൽ ക്യാ​​പ്റ്റ​​നാ​​യ കോ​​ഹ്‌​ലി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​ത് തോ​​ൽ​​വി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​ന്നു. മൂ​​ന്ന് എ​​ണ്ണം ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യും തു​​ട​​ർ​​ന്ന് ഐ​​പി​​എ​​ലി​​ൽ ബം​​ഗ​​ളൂ​​രു​​വി​​നൊ​​പ്പ​​വും. വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ത​​ല​​പൊ​​ക്കു​​ന്ന​​തി​​നി​​ടെ മു​​ൻ താ​​ര​​വും ചീ​​ഫ് സെ​​ല​​ക്ട​​റു​​മാ​​യി​​രു​​ന്ന ദി​​ലീ​​പ് വെ​​ങ്സാ​​ർ​​ക്ക​​ർ കോ​​ഹ്‌​ലി​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി എ​​ത്തി. ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ഹ്‌​ലി​​യെ വി​​ല​​യി​​രു​​ത്തു​​ന്ന​​ത് ബാ​​ലി​​ശ​​മാ​​ണ്. ഏ​​തൊ​​രു താ​​ര​​ത്തെ​​യും വി​​ധി​​ക്കാ​​നു​​ള്ള അ​​ള​​വു​​കോ​​ല​​ല്ല ഐ​​പി​​എ​​ൽ. പ്ര​​ത്യേ​​കി​​ച്ച് മി​​ക​​ച്ച ഫോ​​മി​​ലു​​ള്ള കോ​​ഹ്‌​ലി​​യെ​​പ്പോ​​ലൊ​​രാ​​ളെ- വെ​​ങ്സാ​​ർ​​ക്ക​​ർ പ​​റ​​ഞ്ഞു. ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും കോ​​ഹ്‌​ലി ​മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു. ലോ​​ക​​ക​​പ്പി​​ൽ അ​​വ​​സാ​​ന നാ​​ലി​​ൽ ഉ​​ൾ​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​ന്ത്യ​​ക്കു​​ണ്ട്. ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ ഏ​​റെ മു​​ന്നി​​ലാ​​ണ്. മു​​ൻ ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ്…

Read More

വാ​​ർ​​ണ​​റി​​ന്‍റെ മ​​ങ്കാ​​ദിം​​ഗ് പേ​​ടി

പ​​ന്ത്ര​​ണ്ടാം എ​​ഡി​​ഷ​​ൻ ഐ​​പി​​എ​​ലി​​ൽ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ച സം​​ഭ​​വ​​മാ​​ണ് മ​​ങ്കാ​​ദിം​​ഗ്. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് താ​​രം ജോ​​സ് ബ​​ട്‌ല​​റെ പു​​റ​​ത്താ​​ക്കാ​​ൻ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബ് നാ​​യ​​ക​​ൻ ആ​​ർ. അ​​ശ്വി​​ൻ മ​​ങ്കാ​​ദിം​​ഗ് റ​​ണ്ണൗ​​ട്ട് ഉ​​പ​​യോ​​ഗി​​ച്ച​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം പ​​ഞ്ചാ​​ബി​​നെ​​തി​​രേ ക​​ളി​​ക്കു​​ന്പോ​​ൾ എ​​തി​​ർ ടീ​​മി​​ന്‍റെ ബാ​​റ്റ്സ്മ​ാന്മാ​ർ ഒ​​രു ക​​രു​​ത​​ൽ എ​​ടു​​ക്കാ​​റു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ഞ്ചാ​​ബി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് ഓ​​പ്പ​​ണ​​ർ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ മ​​ങ്കാ​​ദിം​​ഗ് റ​​ണ്ണൗ​​ട്ട് ആ​​കാ​​തി​​രി​​ക്കാ​​ൻ ന​​ട​​ത്തി​​യ പ്ര​​ത്യേ​​ക ശ്ര​​ദ്ധ ഇ​​പ്പോ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​ണ്. ആ​​ർ. അ​​ശ്വി​​ൻ പ​​ന്ത് എ​​റി​​യാ​​നെ​​ത്തു​​ന്പോ​​ൾ ക്രീ​​സി​​ലേ​​ക്ക് ബാ​​റ്റെ​​ത്തി​​ച്ച് നി​​ൽ​​ക്കു​​ന്ന വാ​​ർ​​ണ​​റി​​ന്‍റെ ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. മ​​ത്സ​​ര​​ത്തി​​ൽ വാ​​ർ​​ണ​​ർ 62 പ​​ന്തി​​ൽ 70 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നി​​രു​​ന്നു. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ അ​​റു​​പ​​തോ അ​​തി​​ല​​ധി​​ക​​മോ പ​​ന്ത് നേ​​രി​​ട്ട് ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​ർ നേ​​ടു​​ന്ന​​തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ന്ന നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ ഓ​​സീ​​സ് താ​​ര​​ത്തെ തേ​​ടി​​യെ​​ത്തി. വാ​​ർ​​ണ​​റി​​ന്‍റെ…

Read More

ഇ​​ന്ത്യ​​ൻ ലോ​​ക​​ക​​പ്പ് ടീം 15​​ന്

മും​​ബൈ: ഇം​​ഗ്ല​​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഈ ​​മാ​​സം 15ന് ​​പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. മും​​ബൈ​​യി​​ലെ ബി​​സി​​സി​​ഐ ആ​​സ്ഥാ​​ന​​ത്ത് വ​​ച്ച് അ​​ഞ്ച് അം​​ഗ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ടീം ​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. മേ​​യ് 30നാ​​ണ് ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ക. ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മു​​ക​​ൾ അ​​ന്തിമ സം​​ഘ​​ത്തെ ഏ​​പ്രി​​ൽ 23നു​​ള്ളി​​ൽ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ന് ഏ​​ഴ് ദി​​വ​​സം മു​​ന്പ് വ​​രെ അ​​ന്തിമ സം​​ഘ​​ത്തി​​ൽ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്താ​​വു​​ന്ന​​താ​​ണ്. മും​​ബൈ​​യി​​ൽ ന​​ട​​ക്കു​​ന്ന സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ടീം ​​പ്ര​​ഖ്യാ​​പ​​നം. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി അ​​ട​​ക്ക​​മു​​ള്ള​​വ​​ർ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ജൂ​​ണ്‍ ഒ​​ന്പ​​തി​​ന് ഓ​​സ്ട്രേ​​ലി​​യ​​യു​​മാ​​യും 13ന് ​​ന്യൂ​​സി​​ല​​ൻ​​ഡു​​മാ​​യും ഏ​​റ്റു​​മു​​ട്ടും. ജൂ​​ണ്‍ 16ന് ​​മാ​​ഞ്ചെ​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ർ​​ഡി​​ൽ ഇ​​ന്ത്യ​​യു​​ടെ പാ​​ക്കി​​സ്ഥാ​​നും കൊ​​ന്പു​​കോ​​ർ​​ക്കും.

Read More

റീ​​ഡ് ഇ​​ന്ത്യ​​ൻ ഹോ​​ക്കി കോ​​ച്ച്

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​നാ​​യ ഗ്ര​​ഹാം റീ​​ഡ് നി​​യ​​മി​​ത​​നാ​​യി. ക​​ഴി​​ഞ്ഞ നാ​​ല് മാ​​സ​​മാ​​യി ഇ​​ന്ത്യ​​ക്ക് പ​​രി​​ശീ​​ല​​ക​​നി​​ല്ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ന്ന ലോ​​ക​​ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ അ​​ന്ന​​ത്തെ പ​​രി​​ശീ​​ല​​ക​​നാ​​യ ഹ​​രേ​​ന്ദ്ര സിം​​ഗി​​നെ പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. അ​​ന്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ റീ​​ഡ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ നാ​​ഷ​​ണ​​ൽ ക്യാ​​ന്പ് ന​​ട​​ക്കു​​ന്ന ബം​​ഗ​​ളൂ​​രു​​വി​​ൽ വൈ​​കാ​​തെ എ​​ത്തും. അ​​ടു​​ത്ത വ​​ർ​​ഷം അ​​വ​​സാ​​നം​​വ​​രെ​​യാ​​ണ് ക​​രാ​​ർ കാ​​ലാ​​വ​​ധി. എ​​ന്നാ​​ൽ, പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 2022 എ​​ഫ്ഐ​​എ​​ച്ച് ലോ​​ക​​ക​​പ്പ് വ​​രെ കാ​​ലാ​​വ​​ധി നീ​​ട്ടി ന​​ല്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

Read More

ബ​​യേ​​ണ്‍ മ്യൂണിക്കിന്‍റെ ത​​ല​​പ്പ​​ത്തേ​​ക്ക് ഒ​​ലി​​വ​​ർ കാ​​ൻ

ജ​​ർ​​മ​​ൻ വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ത​​ല​​പ്പ​​ത്തേ​​ക്ക് മു​​ൻ നാ​​യ​​ക​​നും സൂ​​പ്പ​​ർ ഗോ​​ളി​​യു​​മാ​​യ ഒ​​ലി​​വ​​ർ കാ​​ൻ എ​​ത്തു​​ന്നു. ക്ല​​ബ്ബി​​ന്‍റെ സി​​ഇ​​ഒ ആ​​യാ​​ണ് കാ​​ന്‍റെ വ​​ര​​വ്. നി​​ല​​വി​​ലെ സി​​ഇ​​ഒ ആ​​യ കാ​​ൾ ഹെ​​യ്ൻ​​സ് റു​​മി​​നെ​​ജ് 2020-21 സീ​​സ​​ണോ​​ടെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. റു​​മി​​നെ​​ജി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​കാ​​ൻ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​ൻ ഒ​​ലി​​വ​​ർ കാ​​ൻ ആ​​ണെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ജ​​ർ​​മ​​നി​​യു​​ടെ ദേ​​ശീ​​യ ടീ​​മി​​ന്‍റേ​യും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ​​യും ഗോ​​ൾ വ​​ല ദീ​​ർ​​ഘ​​കാ​​ലം കാ​​ത്ത കാ​​ൻ, ലോ​​ക​​ക​​പ്പി​​ൽ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നു​​ള്ള പു​​ര​​സ്കാ​​രം നേ​​ടി​​യി​​രു​​ന്നു. 14 വ​​ർ​​ഷം ബ​​യേ​​ണി​​ന്‍റെ കോ​​ട്ട​ കാ​​ത്ത കാ​​ൻ ഇ​​പ്പോ​​ൾ ക്ല​​ബ്ബി​​നാ​​യി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ഗോ​​ൾ കീ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ൽ​​കി വ​​രി​​ക​​യാ​​ണ്. 2002 മു​​ത​​ൽ റു​​മി​​നെ​​ജാ​​ണ് ബ​​യേ​​ണി​​ന്‍റെ സി​​ഇ​​ഒ. ര​​ണ്ട് വ​​ർ​​ഷം കാ​​നി​​നെ ത​​ന്‍റെ കീ​​ഴ​​ൽ നി​​യോ​​ഗി​​ക്കു​​മെ​​ന്നും, തു​​ട​​ർ​​ന്ന് ചു​​മ​​ത​​ല കൈ​​മാ​​റു​​മെ​​ന്നും റു​​മി​​നെ​​ജ് പ​​റ​​ഞ്ഞു. ച​​ർ​​ച്ച​​ക​​ൾ ന​​ല്ല​​രീ​​തി​​യി​​ൽ മു​​ന്നോ​​ട്ട് പോ​​കു​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു കാ​​നി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

Read More

റോ​യ​ൽ റൈ​ഡേ​ഴ്സ്

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ ഐ​പി​എ​ൽ ട്വ​ന്‍​റി-20 പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം. 37 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ എ​ട്ട് വി​ക്ക​റ്റി​നാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ജ​യം. 59 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 73 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന സ്റ്റീ​വ് സ്മി​ത്തി​ന്‍റെ ക​രു​ത്തി​ൽ റോ​യ​ൽ​സ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ണ്‍​സ് എ​ടു​ത്തു. ക്രി​സ് ലി​ൻ, സു​നി​ൽ ന​രെ​യ്ൻ, റോ​ബി​ൻ ഉ​ത്ത​പ്പ എ​ന്നി​വ​രു​ടെ മി​ക​വി​ൽ കോ​ൽ​ക്ക​ത്ത 13.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ണ്‍​സ് നേ​ടി ജ​യ​ത്തി​ലെ​ത്തി. രാ​ജ​സ്ഥാ​നാ​യി ജോ​സ് ബ​ട്‌ലർ 34 പ​ന്തി​ൽ 37 റ​ണ്‍​സ് എ​ടു​ത്തു. സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ഡു വി. ​സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് രാ​ജ​സ്ഥാ​ൻ ഇ​റ​ങ്ങി​യ​ത്. ഓ​പ്പ​ണ​ർ അ​ജി​ങ്ക്യ ര​ഹാ​നെ (അ​ഞ്ച് റ​ണ്‍​സ്), രാ​ഹു​ൽ ത്രി​പ​തി (ആ​റ് റ​ണ്‍​സ്) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ബെ​ൻ സ്റ്റോ​ക്സ്…

Read More

ക​​ടു​​ക്ക​​നി​​ട്ട​​വ​​ൻ ജോസഫ്…

കാ​​തു​​കു​​ത്തി​​യ​​വ​​ൻ പോ​​യാ​​ൽ ക​​ടു​​ക്ക​​നി​​ട്ട​​വ​​ൻ വ​​രു​​മെ​​ന്ന് പ​​ഴ​​മൊ​​ഴി. അ​​ത് അ​​ന്വ​​ർ​​ഥ​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു അ​​ൽ​​സാ​​രി ജോ​​സ​​ഫ് എ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ന്‍റെ പ്ര​​ക​​ട​​നം. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തോ​​ടെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​ര​​മാ​​യ അ​​ൽ​​സാ​​രി ക​​ളം​​വാ​​ണ​​പ്പോ​​ൾ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 40 റ​​ണ്‍​സി​​ന് സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ കീ​​ഴ​​ട​​ക്കി. 3.4 ഓ​​വ​​റി​​ൽ 12 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ൽ​​സാ​​രി ജോ​​സ​​ഫ് ആ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ വി​​ജ​​യ ശി​​ല്​​പി. 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 136 റ​​ണ്‍​സ് മാ​​ത്ര​​മെ​​ടു​​ത്ത മും​​ബൈ 17.4 ഓ​​വ​​റി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നെ 96നു ​​ചു​​രു​​ട്ടി​​ക്കെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. കാ​​തു​​കു​​ത്തി​​യ ര​​ണ്ട് പേ​​രു​​ടെ കൊ​​ഴി​​ഞ്ഞു​​പോ​​ക്കാ​​ണ് അ​​ൽ​​സാ​​രി​​യെ മും​​ബൈ​​യു​​ടെ ഫൈ​​ന​​ൽ ഇ​​ല​​വ​​നി​​ലെ​​ത്തി​​ച്ച​​ത്. അ​​തോ​​ടെ ഐ​​പി​​എ​​ലി​​ൽ വി​​ൻ​​ഡീ​​സ് താ​​ര​​ത്തി​​ന് അ​​ര​​ങ്ങേ​​റാ​​നു​​ള്ള അ​​വ​​സ​​ര​​മെ​​ത്തി. ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ആ​​ഡം മി​​ൽ​​ന പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് അ​​ൽ​​സാ​​രി ജോ​​സ​​ഫ് മും​​ബൈ സം​​ഘ​​ത്തി​​ലെ​​ത്തി​​യ​​ത്. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ശ്രീ​​ല​​ങ്ക​​ൻ പേ​​സ​​ർ ല​​സി​​ത്…

Read More