ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ മു​​ന്നോ​​ട്ട്

സിം​​ഗ​​പ്പു​​ർ: പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, കെ. ​​ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ. മ​​ല​​യാ​​ളി​​താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി. ​​ക​​ശ്യ​​പ് എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര – സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നാ​​ലാം സീ​​ഡാ​​യ സി​​ന്ധു ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ മി​​യ ബ്ലി​​ഷ്ഫെ​​ൽ​​ഡ​​റ്റി​​നെ 21-13, 21-19നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്. സൈ​​ന മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ചോ​​ചു വെം​​ഗി​​നെ 21-16, 18-21, 21-19ന് ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി. പു​​രു​​ഷ സിം​​ഗി​​ൽ​​സി​​ൽ സ​​മീ​​ർ വ​​ർ​​മ ചൈ​​ന​​യു​​ടെ ലു ​​ഗ്വാ​​ങ്ഷു​​വി​​നെ 21-15, 21-18നും ​​ശ്രീ​​കാ​​ന്ത് ഡെ​ന്മാ​ർ​​ക്കി​​ന്‍റെ വി​​റ്റിം​​ഗ്ഹ​​സി​​നെ 21-12, 23-21നും ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​റി​​ക​​ട​​ന്നു. ഒ​​ന്നാം സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​ന്‍റോ മൊ​​മോ​​ത​​യോ​​ട് 21-11, 21-11നാ​​യി​​രു​​ന്നു പ്ര​​ണോ​​യ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

ക്വാ​​ർ​​ട്ട​​റി​​ൽ ശ്രീ​​കാ​​ന്തി​​ന്‍റെ എ​​തി​​രാ​​ളി മൊ​​മോ​​ത​​യാ​​ണ്. ര​​ണ്ടാം ന​​ന്പ​​റാ​​യ ചൗ ​​ടി​​ൻ ചെ​​ൻ ആ​​ണ് സ​​മീ​​ർ വ​​ർ​​മ​​യു​​ടെ എ​​തി​​രാ​​ളി. വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി ര​​ണ്ടാം ന​​ന്പ​​റാ​​യ നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യാ​​ണ്. ചൈ​​ന​​യു​​ടെ ചാ​​യ് യാ​​ൻ​​യാ​​ൻ ആ​​ണ് സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി.

Related posts