റൊ​ണാ​ൾ​ഡോ മി​ന്നി; വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് യു​വെ

ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ല്‍ യു​വ​ന്‍റ​സി​ന്‍റെ കു​തി​പ്പ് തു​ട​രു​ന്നു. സ്വ​ന്തം ത​ട്ട​ക​മാ​യ ടൂ​റി​നി​ല്‍ ഫ്രോ​സി​നോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് യു​വ​ന്‍റ​സ് കീ​ഴ​ട​ക്കി. മി​ന്നു​ന്ന ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് യു​വെ​യുടെ വി​ജ​യ​ത്തി​ൽ നെ​ടും​തൂ​ണാ​യ​ത്. ആ​റാം മി​നി​റ്റി​ൽ പൗ​ളോ ഡി​ബാ​ല​യാ​ണ് യു​വ​ന്‍റ​സി​ന്‍റെ ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. റൊ​ണാ​ൾ​ഡോ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങി​യ​ത്. 17-ാം മി​നി​റ്റി​ൽ ബൊ​നൂ​ചി​യി​ലൂ​ടെ യു​വെ ര​ണ്ടാം ഗോ​ൾ നേ​ടി. 63-ാം മി​നി​റ്റി​ലാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ൾ. ലീ​ഗി​ലെ ഗോ​ൾ​വേ​ട്ട​യി​ൽ മു​ന്നി​ലു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ 19-ാം ഗോ​ളാ​യി​രു​ന്നു പി​റ​ന്ന​ത്. ജ​യ​ത്തോ​ടെ 66 പോ​യി​ന്‍റു​മാ​യി യു​വ​ന്‍റ​സ് ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി. ലീ​ഗി​ൽ ര​ണ്ടാ​മ​തു​ള്ള ന​പ്പോ​ളി​ക്ക് 52 പോ​യി​ന്‍റാ​ണു​ള്ള​ത്.

Read More

റാ​​ങ്കി​​ൽ മു​​ന്നേ​​റി സ്മൃ​​തി, ജെ​​മീ​​മ

ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ബാ​​റ്റ്സ്‌വു​​മ​​ണ്‍ റാ​​ങ്കിം​​ഗി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​യു​​ടെ സ്മൃ​​തി മ​​ന്ദാ​​ന​​യും ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സും. ജെ​​മീ​​മ റൊ​​ഡ്രീ​​ഗ​​സ് നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ര​​ണ്ടി​​ലെ​​ത്തി. സ്മൃ​​തി മ​​ന്ദാ​​ന നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ആ​​റി​​ലെ​​ത്തി. ബൗ​​ളിം​​ഗി​​ൽ സ്പി​​ന്ന​​ർ രാ​​ധാ യാ​​ദ​​വ് 18 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി പ​​ത്താം റാ​​ങ്കി​​ലെ​​ത്തി. അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ ദീ​​പ്തി ശ​​ർ​​മ 14ലേ​​ക്കു ക​​യ​​റി. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റാ​​ണ് (ഏ​​ഴ്) ബാ​​റ്റിം​​ഗി​​ൽ ആ​​ദ്യ പ​​ത്ത് റാ​​ങ്കി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ താ​​രം. ബൗ​​ള​​ർ​​മാ​​രി​​ൽ ഇ​​ന്ത്യ​​യു​​ടെ പൂ​​നം യാ​​ദ​​വാ​​ണ് ര​​ണ്ടാ​​മ​​ത്. ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇ​ന്ത്യ നാ​​ലാ​​മ​​താ​​ണ്.

Read More

പരമ്പര തൂത്തുവാരാനായില്ല; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് വിൻഡീസ് തോറ്റു

ഗ്രോ​സ് ഐ​സ്‌​ലെ​റ്റ്: ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ മോ​ഹ​ങ്ങ​ൾ പൂ​വ​ണി​ഞ്ഞി​ല്ല. മൂ​ന്നാം ടെ​സ്റ്റി​ൽ വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 232 ജ​യം. 485 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ വി​ൻ​ഡീ​സി​നെ 69.5 ഓ​വ​റി​ൽ 252 റ​ൺ​സി​ൽ ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗ് നി​ര എ​റി​ഞ്ഞി​ട്ടു. എ​ന്നാ​ൽ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ൾ ജ​യി​ച്ച വി​ൻ​ഡീ​സ് പ​ര​മ്പ​ര 2-1 സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ഇം​ഗ്ല​ണ്ട്: 277, 365/5 ഡി​ക്ല​യ​ർ. വി​ൻ​ഡീ​സ് 154, 252. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ൻ​ഡീ​സി​ന് വേ​ണ്ടി റോ​സ്റ്റ​ൺ ചേ​സ് പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. സെ​ഞ്ചു​റി​യു​മാ​യി ചേ​സ്(191 പ​ന്തി​ൽ 102) പു​റ​ത്താ​കാ​തെ നി​ന്നു. ആ​റി​ന് 110 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന വി​ൻ​ഡീ​സി​നെ വാ​ല​റ്റ​ക്കാ​രാ​യ അ​ൽ​സാ​രി ജോ​സ​ഫി​നെ​യും(34), കെ​മ​ർ റോ​ച്ചി​നെ​യും(29) കൂ​ട്ടു​പി​ടി​ച്ച് ചേ​സ് ഇ​രു​നൂ​റ് ക​ട​ത്തു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണും മോ​യി​ൻ അ​ലി​യും മൂ​ന്നു വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും മാ​ർ​ക്…

Read More

വി​ഖ്യാ​ത ഇം​ഗ്ലീ​ഷ് ഗോ​ൾ കീ​പ്പ​ർ ഗോ​ർ​ഡ​ൻ ബാ​ങ്ക്സ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: വി​ഖ്യാ​ത ഇം​ഗ്ലീ​ഷ് ഗോ​ൾ കീ​പ്പ​ർ ഗോ​ർ​ഡ​ൻ ബാ​ങ്ക്സ് (81) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ബാ​ധ​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. കു​ടും​ബം ബാ​ങ്ക്സി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 1966-ൽ ​ലോ​ക​ക​പ്പു​യ​ർ​ത്തി​യ ഇം​ഗ്ല​ണ്ട് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ബാ​ങ്ക്സ്. ബ്ര​സീ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ഗോ​ൾ വ​ല കു​ലു​ക്കു​മെ​ന്നു​റ​പ്പി​ച്ചെ​ത്തി​യ ഷോ​ട്ട് ത​ട​ഞ്ഞി​ട്ട് ലോ​ക​ത്തെ​യാ​കെ അ​ദ്ദേ​ഹം വി​സ്മ​യി​പ്പി​ച്ചു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ക​രി​യ​റി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ട്ട​ത്. ഫൈ​ന​ലി​ൽ പ​ശ്ചി​മ ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് കി​രീ​ട​മു​യ​ർ​ത്തി. ചെ​സ്റ്റെ​ർ ഫീ​ൽ​ഡ്, ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ൽ സ്ട്രൈ​ക്കേ​ഴ്സ്, ലെ​സ്റ്റ​ർ സി​റ്റി, സ്റ്റോ​ക്ക് സി​റ്റി ക്ല​ബ്ബു​ക​ൾ​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ബാ​ങ്ക്സ് 1966 ലോ​ക​ക​പ്പി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ട് ജേ​ഴ്സി​യ​ണി​ഞ്ഞു. 1973-ൽ ​ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു.

Read More

ടീ​​മി​​ലെ ഒ​​രു സ്ഥാ​​ന​​ത്തി​​ന് മൂ​​ന്ന് പേ​രെന്ന് സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്

മും​​ബൈ: മേ​​യ് 30 മു​​ത​​ൽ ജൂ​​ലൈ 14വ​​രെ ഇം​​ഗ്ലണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഒ​​രു സ്ഥാ​​നം മാ​​ത്ര​​മേ ഒ​​ഴി​​വു​​ള്ളൂ എ​​ന്ന് മു​​ഖ്യ സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്. ആ ​​ഒ​​രു സ്ഥാ​​ന​​ത്തി​​നാ​​യി ഋ​​ഷ​​ഭ് പ​​ന്ത്, വി​​ജ​​യ് ശ​​ങ്ക​​ർ, അ​​ജി​​ങ്ക്യ ര​​ഹാ​​നെ എ​​ന്നി​​വ​​ർ ത​​മ്മി​​ൽ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​താ​​യും പ്ര​​സാ​​ദ് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ പ​​ന്തി​​ന്‍റെ വ​​ള​​ർ​​ച്ച അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​ക​​പ്പ് സ്ഥാ​​ന​​ത്തി​​നാ​​യി ശ​​ക്ത​​മാ​​യ മ​​ത്സ​​ര​​മാ​​ണ് സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​ത് – പ്ര​​സാ​​ദ് പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ ഏ​​ക​​ദി​​ന ടീ​​മി​​ലി​​ല്ലെ​​ങ്കി​​ലും സീ​​നി​​യ​​ർ താ​​ര​​മാ​​യ ര​​ഹാ​​ന​​യും ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വാ​​ണ് വി​​ജ​​യ് ശ​​ങ്ക​​റി​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ നി​​ർ​​ബ​​ന്ധി​​ത​​മാ​​ക്കു​​ക – പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.

Read More

ഫു​​ട്ബോ​​ൾ താ​​രം അ​​ൽ അ​​റ​​ബി​​യെ മോ​​ചി​​പ്പി​​ക്കും

താ​​യ്‌ല​​ൻ​​ഡി​​ൽ ത​​ട​​വി​​ലാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ബഹ്റി​​ൻ-​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ ഹ​​ക്കീം അ​​ൽ അ​​റ​​ബി​​യെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മോ​​ചി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. ഹ​​ക്കീ​​മി​​നെ കൈ​​മാ​​റ​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യം ബഹ്റി​​ൻ പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ഹ​​ക്കീ​​മി​​നെ ത​​ട​​വി​​ലാ​​ക്കി​​യ​​തി​​നെ​​തി​​രേ ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ളാ​​യ ദി​​ദി​​യ​​ർ ദ്രോ​​ഗ്ബ, ജെ​​യ്മി വാ​​ർ​​ഡി തു​​ട​​ങ്ങി​​യ​​വ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ബഹ്റി​​ൻ ദേ​​ശീ​​യ​​ടീ​​മം​​ഗ​​മാ​​യി​​രു​​ന്നു ഹ​​ക്കീം. എ​​ന്നാ​​ൽ, 2011ൽ ​​ബഹ്റി​​ൻ അ​​ധി​​കാ​​ര​​ക​​ൾ​​ക്കെ​​തി​​രേയു​​ണ്ടാ​​യ ബ​​ഹു​​ജ​​ന​​പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ആ​​ക്ര​​മി​​ച്ചു എ​​ന്ന കേ​​സി​​ൽ താ​​ര​​ത്തെ അ​​റി​​സ്റ്റ് ചെ​​യ്തു. അ​​ത് കെ​​ട്ടി​​ച്ച​​മ​​ച്ച കേ​​സാ​​ണെ​​ന്നാ​​യി​​രു​​ന്നു ഹ​​ക്കീ​​മി​​ന്‍റെ ആ​​രോ​​പ​​ണം. 2014ൽ ​​ഹ​​ക്കീം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ അ​​ഭ​​യം പ്രാ​​പി​​ച്ചു. എ​​ന്നാ​​ൽ, ഹ​​ക്കീ​​മി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ലും താ​​ര​​ത്തി​​ന് പ​​ത്ത് വ​​ർ​​ഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ ബഹ്റി​​ൻ വി​​ധി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ അ​​വ​​ധി​​ ആ​​ഘോ​​ഷി​​ക്കാ​​നെ​​ത്തി​​യ ഹ​​ക്കീ​​മി​​നെ ഇ​​ന്‍റ​​പോ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ന്‍റെ ബ​​ല​​ത്തി​​ൽ താ​​യ് അ​​ധി​​കൃ​​ത​​ർ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

Read More

ട്വന്‍റി-20: കു​​ൽ​​ദീ​​പ് യാദവ് ര​​ണ്ടാം റാ​​ങ്കി​​ൽ

ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ബൗ​ള​ർ​മാ​രു​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വ് ര​​ണ്ടാ​​മ​​ത്. ഒ​​രു സ്ഥാ​​നം മു​​ന്നോ​​ട്ട് ക​​യ​​റി ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കി​​ലാ​​ണ് കു​​ൽ​​ദീ​​പ് ഇ​​പ്പോ​​ൾ. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റാ​​ഷി​​ദ് ഖാ​​ൻ ആ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ. ആ​​ദ്യ പ​​ത്തി​​ൽ ഉ​​ള്ള ഏ​​ക ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് കു​​ൽ​​ദീ​​പ്. യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ ആ​​റ് സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി 17ലാ​​യി. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ 18ൽ ​​തു​​ട​​ർ​​ന്നു. ഇ​​ന്ത്യ ടീം ​​റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നാ​​ൽ ര​​ണ്ട് റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. പാ​​ക്കി​​സ്ഥാ​​നാ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ.

Read More

ചെ​ന്നൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ച് നെ​രോ​ക്ക എ​ഫ്സി

ഇം​ഫാ​ല്‍: ഐ ​ലീ​ഗി​ൽ ക​രു​ത്ത​രാ​യ ചെ​ന്നൈ സി​റ്റി​ക്കെ​തി​രേ സ​മ​നി​ല പി​ടി​ച്ച് നെ​രോ​ക്ക എ​ഫ്സി. മൂ​ന്നു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന നെ​രോ​ക്ക മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ച് ഒ​പ്പ​മെ​ത്തു​ക​യാ​യി​രു​ന്നു. ചെ​ന്നൈ സി​റ്റി​ക്ക് വേ​ണ്ടി സ്പാ​നി​ഷ് താ​രം പെ​ഡ്രോ മാ​ന്‍​സി ഹാ​ട്രി​ക് നേ​ടി. 35-ാം മി​നി​റ്റി​ല്‍ മാ​ന്‍​സി​യി​ലൂ​ടെ ചെ​ന്നൈ ആ​ദ്യ​ഗോ​ൾ നേ​ടി. 42,45+1 മി​നി​റ്റു​ക​ളി​ലും ഗോ​ൾ നേ​ടി​യ മാ​ന്‍​സി ചെ​ന്നൈ സി​റ്റി​യു​ടെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി. ഈ ​സീ​സ​ണി​ലെ മാ​ന്‍​സി​യു​ടെ നാ​ലാം ഹാ​ട്രി​ക്കാ​ണി​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ചെ​ന്നൈ​യെ നെ​രോ​ക്ക ഞെ​ട്ടി​ച്ചു. 52-ാം മി​നി​റ്റി​ൽ ഫെ​ലി​ക്‌​സ് ചി​ഡി​യി​ലൂ​ടെ നെ​രോ​ക്ക ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് ഭൂ​ട്ടാ​ന്‍ താ​രം ചെ​ഞ്ചോ(67), ആ​ര്യ​ന്‍ വി​ല്യം​സ്(87) എ​ന്നി​വ​രി​ലൂ​ടെ നെ​രോ​ക്ക സ​മ​നി​ല പി​ടി​ച്ചു. ചെ​ന്നൈ സി​റ്റി 16 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 34 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. നെ​രോ​ക്ക 17 ക​ളി​ക​ളി​ൽ 26 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Read More

പാ​​ക്കി​​സ്ഥാ​​നി​​ൽ ക​​ളി​​ക്കി​​ല്ലെ​​ന്ന് ഓസ്ട്രേലിയ

ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ അ​​റി​​യി​​ച്ച​​തോ​​ടെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ദു​​ബാ​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി പി​​സി​​ബി (പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്). മാ​​ർ​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യാ​​ണ് ദു​​ബാ​​യി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. 2009ൽ ​​ശ്രീ​​ല​​ങ്ക​​ൻ ടീ​​മി​​നെ​​തി​​രേ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​തി​​നു​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് ടീ​​മു​​ക​​ൾ പോ​​കാ​​ൻ ധൈ​​ര്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്തി​​ടെ ലോ​​ക ഇ​​ല​​വ​​ണും ശ്രീ​​ല​​ങ്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മു​​ക​​ളും പാ​​ക്കി​​സ്ഥാ​​നി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ജ​​നു​​വ​​രി 31 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി മൂ​​ന്ന് വ​​രെ വി​​ൻ​​ഡീ​​സ് വ​​നി​​താ ടീ​​മും പാ​​ക്കി​​സ്ഥാ​​നി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണ​​മാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ) പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

Read More

മ​ന്ഥാ​ന​യു​ടെ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല; കി​വീ​സ് വ​നി​ത​ക​ൾ ഇ​ന്ത്യ​യെ തൂ​ത്തു​വാ​രി

ഹാ​മി​ൽ​ട്ട​ണ്‍: ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ തോ​ൽ​വി​ക്ക് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ ഇ​ന്ത്യ​യോ​ടു പ​ക​രം വീ​ട്ടി. അ​വ​സാ​ന ഓ​വ​റി​ലേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ൽ ര​ണ്ടു റ​ണ്‍​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യു​ടെ പെ​ണ്‍​പ​ട​യെ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ, മൂ​ന്നു മ​ൽ​സ​ര പ​ര​ന്പ​ര ന്യൂ​സി​ല​ൻ​ഡ് തൂ​ത്തു​വാ​രി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കി​വീ​സ് വ​നി​ത​ക​ൾ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ മ​റു​പ​ടി 20 ഓ​വ​റി​ൽ നാ​ലി​ന് 159 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 16 റ​ണ്‍​സി​ന് ര​ണ്ടു റ​ണ്‍​സ് പി​ന്നി​ൽ ഇ​ന്ത്യ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. 86 റ​ണ്‍​സു​മാ​യി സ്മൃ​തി മ​ന്ഥാ​ന ഇ​ന്ത്യ​ൻ നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 62 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ക്ക​മാ​യി​രു​ന്നു മ​ന്ഥാ​ന​യു​ടെ ഇ​ന്നിം​ഗ്സ്. മ​ന്ഥാ​ന​യു​ടെ പു​റ​ത്താ​ക​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​യി. മി​താ​ലി രാ​ജ് (24), ദീ​പ്തി ശ​ർ​മ (21)…

Read More