വി​​ര​​മി​​ക്ക​​ലി​​നി​​ല്ല, ല​​ക്ഷ്യം ഒ​​ളി​​ന്പി​​ക്സ്: മേ​​രി​​കോം

ന്യൂ​​ഡ​​ൽ​​ഹി: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ വ​​നി​​താ വി​​ഭാ​​ഗം 45-48 കി​​ലോ​​ഗ്രാം ബോ​​ക്സിം​​ഗ് സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​രം മേ​​രി​​കോം വി​​ര​​മി​​ക്ക​​ൽ ഉ​​ട​​നേ​​യി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ മേ​​രി​​കോം ആ​​ദ്യ​​മാ​​യാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. വി​​ര​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഞാ​​ൻ ഇ​​തു​​വ​​രെ ആ​​രോ​​ടും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. കേ​​ൾ​​ക്കു​​ന്ന​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ മാ​​ത്ര​​മാ​​ണ്. അ​​ടു​​ത്ത ല​​ക്ഷ്യം ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടു​​ക​​യാ​​ണ് – അ​​ഞ്ച് ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ മേ​​രി​​കോം പ​​റ​​ഞ്ഞു. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ മേ​​രി​​കോം വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ മ​​ത്സ​​രി​​ക്കാ​​നാ​​യി​​ല്ല. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടാ​​നാ​​വു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷയെ​​ന്നു മേ​​രി​​കോം വ്യ​​ക്ത​​മാ​​ക്കി.

Read More

ത​​ക​​ർ​​ത്ത​​ടി​​ച്ച് ആന്ദ്രേ റ​​സ​​ൽ

കോ​​ൽ​​ക്ക​​ത്ത: ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നു മി​​ന്നും ജ​​യം സ​​മ്മാ​​നി​​ച്ച​​ത് ആ​ന്ദ്രേ റ​​സ​​ലി​​ന്‍റെ​​യും നി​​തീ​​ഷ് റാ​​ണ​​യു​​ടെ​​യും വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ്. 35 പ​​ന്തി​​ൽ അ​​ഞ്ച് ഫോ​​റും നാ​​ല് സി​​ക്സും അ​​ട​​ക്കം 59 റ​​ണ്‍​സ് എ​​ടു​​ത്ത റാ​​ണ​​യാ​​ണ് ക​​ളി​​യി​​ലെ താ​​ര​​മാ​​യ​​ത്. ആ​ന്ദ്രേ റ​​സ​​ൽ 12 പ​​ന്തി​​ൽ ആ​​റ് സി​​ക്സി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ അ​​ടി​​ച്ചെ​​ടു​​ത്ത​​ത് 41 റ​​ണ്‍​സ്. ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന റ​​ണ്‍​ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ത​​ങ്ങ​​ളു​​ടെ പ​​ഴ​​യ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ സം​​ഘ​​ത്തെ കോ​​ൽ​​ക്ക​​ത്ത കീ​​ഴ​​ട​​ക്കി​​യ​​ത്. 71 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ജ​​യം. ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്ട്രൈ​​ക്ക് റേ​​റ്റാ​​ണ് റ​​സ​​ൽ 12 പ​​ന്തി​​ൽ 41 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​പ്പോ​​ൾ പി​​റ​​ന്ന​​ത്. ചു​​രു​​ങ്ങി​​യ​​ത് പ​​ത്തു പ​​ന്ത് നേ​​രി​​ട്ട​​തി​​ൽ​​വ​​ച്ച് ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ആ​​റാ​​മ​​ത്തെ സ്ട്രൈ​​ക്ക് റേ​​റ്റു​​മാ​​ണ് റ​​സ​​ലി​​ന്‍റെ 341.67. 2015ൽ ​​ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ…

Read More

ഉജ്വല വരവേൽപ്പ്

ന്യൂ​​ഡ​​ൽ​​ഹി/​ഹൈ​ദ​രാ​ബാ​ദ്/​ചെ​ന്നൈ: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ത്ത് വി​​ജ​​യി​​ച്ചെ​​ത്തി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ഉ​​ജ്വ​​ല​​ വ​​ര​​വേ​​ൽ​​പ്പ്. ഷൂ​​ട്ടിം​​ഗ്, ബോ​​ക്സിം​​ഗ്, അ​​ത്‌​ല​​റ്റി​​ക്സ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ഭാ​​ര​​ദ്വ​​ഹ​​നം, സ്ക്വാ​​ഷ് തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ നേ​​ടി ഇ​​ന്ത്യ​​യു​​ടെ യ​​ശ​​സുയ​​ർ​​ത്തി​​യ താ​​ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യാ​​ണ് ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ​​നി​​ന്ന് തി​​രി​​ച്ചെ​​ത്തി​​യ​​ത്. ന്യൂ​​ഡ​​ൽ​​ഹി​​യി​​ലാ​​ണ് ഷൂ​​ട്ടിം​​ഗ്, ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ൾ ഇ​​റ​​ങ്ങി​​യ​​ത്. സ്ക്വാ​​ഷി​​ലെ മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ജോ​​ഷ്ന ചി​​ന്ന​​പ്പ​​യും ദീ​​പി​​ക പ​​ള്ളി​​ക്ക​​ലും ചെ​​ന്നൈ​​യി​​ൽ ഇ​​റ​​ങ്ങി. ഷൂ​​ട്ടിം​​ഗി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ പ​​തി​​നാ​​റു​​കാ​​രി​​യാ​​യ മ​​നു ഭാ​​ക​​റി​​ന് ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ വ​​ൻ​​ സ്വീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യ​​ത്. പാ​​രി​​തോ​​ഷി​​ക​​മാ​​യി ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ മ​​നു ഭാ​​ക​​റി​​ന് 1.5 കോ​​ടി രൂ​​പ സ​​മ്മാ​​നി​​ച്ചു. ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ ലാ​​ൽ ഖട്ടർ ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ തു​​ക മ​​നു​​വി​​ന് കൈ​​മാ​​റി. ബാ​​ഡ്മി​​ന്‍റ​​ണ്‍ ടീ​​മി​​നെ അ​​ക​​മ​​ഴി​​ഞ്ഞ് പ്ര​​കീ​​ർ​​ത്തി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ ഗോ​​പീ​​ച​​ന്ദ്. ഇ​​ന്ത്യ ഇ​​പ്പോ​​ൾ ഒ​​ന്നോ ര​​ണ്ടോ ക​​ളി​​ക്കാ​​രു​​ടെ പേ​​രി​​ല​​ല്ല അ​​റി​​യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ഗോ​​പീ​​ച​​ന്ദ് ഇ​​ന്ന​​ലെ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​വ​​ച്ചു ന​​ട​​ന്ന അ​​നു​​മോ​​ദ​​നയോ​​ഗ​​ത്തി​​ൽ…

Read More

ബ്ര​​സീ​​ലി​​നെ ന​​യി​​ക്കാ​​ൻ നെ​​യ്മ​​ർ എ​​ത്തും: പെ​​ലെ

ബ്ര​​സീ​​ലി​​യ: കാ​​ൽ​​ക്കുഴ​​യ്ക്ക് പ​​രി​​ക്കേ​​റ്റ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം വി​​ശ്ര​​മി​​ക്കു​​ന്ന സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്പ് തി​​രി​​ച്ചെ​​ത്തി ബ്ര​​സീ​​ലി​​നെ ന​​യി​​ക്കു​​മെ​​ന്ന് ഇ​​തി​​ഹാ​​സതാ​​രം പെ​​ലെ. നെ​​യ്മ​​ർ ബ്ര​​സീ​​ലി​​നെ ആ​​റാ​​മ​​തും ലോ​​ക​​ക​​പ്പ് ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​മെ​​ന്നും പെ​​ലെ വി​​ശ്വ​​ാസം പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്താ​​ണു സം​​ഭ​​വി​​ക്കാ​​നി​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​റി​​യി​​ല്ല. എ​​ന്നാ​​ൽ, ലോ​​ക​​ക​​പ്പി​​നു മു​​ന്പ് നെ​​യ്മ​​ർ പ​​രി​​ക്കി​​ൽ​​നി​​ന്ന് പൂ​​ർ​​ണ​​മാ​​യി​​ മോ​​ചി​​ത​​നാ​​യി ക​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തും. ലോ​​ക​​ക​​പ്പി​​ൽ എ​​നി​​ക്ക് ല​​ഭി​​ച്ച​​തു​​പോ​​ലെ​​യു​​ള്ള ഭാ​​ഗ്യം നെ​​യ്മ​​റി​​നും ഉ​​ണ്ടാ​​കും – പെ​​ലെ പ​​റ​​ഞ്ഞു. മൂ​​ന്നു ത​​വ​​ണ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം ബ്ര​​സീ​​ൽ ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ഴും ടീ​​മി​​ന്‍റെ അ​​ഭി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​യി​​രു​​ന്നു പെ​​ലെ. ക​​ളി​​ക്കാ​​ര​​നാ​​യി മൂ​​ന്നു ത​​വ​​ണ ലോ​​ക​​ക​​പ്പ് നേ​​ടി​​യ ലോ​​ക​​ത്തി​​ലെ ഏ​​ക താ​​ര​​വും പെ​​ലെ​​യാ​​ണ്. 1958, 1962, 1970 ലോ​​ക​​ക​​പ്പു​​ക​​ളാ​​ണ് പെ​​ലെ​​യു​​ടെ പേ​​രി​​നൊ​​പ്പ​​മു​​ള്ള​​ത്. ഫെ​​ബ്രു​​വ​​രി 25ന് ​​ഫ്ര​​ഞ്ച് ലീ​​ഗി​​ൽ മാ​​ഴ്സെ​​ല്ല​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് പി​​എ​​സ്ജി താ​​ര​​മാ​​യ നെ​​യ്മ​​റി​​നു പ​​രി​​ക്കേ​​റ്റ​​ത്. കാ​​ൽ​​ക്കുഴ​​യ്ക്കു പൊ​​ട്ട​​ലു​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബ്ര​​സീ​​ലി​​ൽ​​വ​​ച്ച് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ നെ​​യ്മ​​ർ മൈ​​താ​​ന​​ത്തേ​​ക്ക് ഇ​​തു​​വ​​രെ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടി​​ല്ല.ബ്ര​​സീ​​ലി​​ന്‍റെ…

Read More

ഗം​ഭീ​റി​നെ കോ​ൽ​ക്ക​ത്ത കീഴടക്കി

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ലി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് 71 റ​​ണ്‍​സ് ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കോ​​ൽ​​ക്ക​​ത്ത ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 200 റ​​ണ്‍​സ് എ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഡ​​ൽ​​ഹി​​ക്ക് 14.2 ഓ​​വ​​റി​​ൽ 129 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. കോ​​ൽ​​ക്ക​​ത്ത​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ ഗൗ​​തം ഗം​​ഭീ​​ർ പ​​ഴ​​യ ത​​ട്ട​​ക​​ത്തി​​ൽ ഡ​​ൽ​​ഹി നാ​​യ​​ക​​നാ​​യി ക​​ളി​​ക്കാ​​നെ​​ത്തി തോ​​ൽ​​വി വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി നി​​തീ​​ഷ് റാ​​ണ (35 പ​​ന്തി​​ൽ 59 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ആ്ര​​ന്ദേ റ​​സ​​ൽ (12 പ​​ന്തി​​ൽ 41 റ​​ണ്‍​സ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (19 പ​​ന്തി​​ൽ 35 റ​​ണ്‍​സ്), ഓ​​പ്പ​​ണ​​ർ ക്രി​​സ് ലി​​ൻ (29 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) എ​​ന്നി​​വ​​രും നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നാ​​യി മി​​ക​​വു​​കാ​​ട്ടി. ഗ്ലെൻ മാ​​ക്സ്‌വെ​​ൽ (22 പ​​ന്തി​​ൽ 47 റ​​ണ്‍​സ്), ഋ​​ഷ​​ഭ് പ​​ന്ത് (26 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​മാ​​ത്ര​​മാ​​ണ് ഡ​​ൽ​​ഹി ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം…

Read More

സ​​ഞ്ജു, കോ​​ഹ്‌​ലി…

  ബം​​ഗ​​ളൂ​​രു: സ​​ഞ്ജു വി. ​​സാം​​സ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ന് മ​​റു​​പ​​ടി ന​​ല്കാ​​നു​​ള്ള വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ശ്ര​​മം വി​​ഫ​​ല​​മാ​​യി. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് – റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു ഐ​​പി​​എ​​ൽ പോ​​രാ​​ട്ട​​ത്തെ ഇ​​ങ്ങ​​നെ​​യും വി​​ശേ​​ഷി​​പ്പി​​ക്കാം. കാ​​ര​​ണം, ടോ​​സ് നേ​​ടി കോ​​ഹ്‌​ലി ​ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​പ്പോ​​ൾ സ​​ഞ്ജു​​വി​​ന്‍റെ സെ​​ഞ്ചു​​റി​​യോ​​ളം​​പോ​​ന്ന ഇ​​ന്നിം​​ഗ്സ് സ്വ​​പ്ന​​ത്തി​​ൽ​​പോ​​ലും ക​​ണ്ടു​​കാ​​ണി​​ല്ല. 45 പ​​ന്തി​​ൽ പ​​ത്ത് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 92 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന സ​​ഞ്ജു​​വി​​ന്‍റെ മി​​ക​​വി​​ൽ രാ​​ജ​​സ്ഥാ​​ൻ 19 റ​​ണ്‍​സി​​നു ജ​​യി​​ച്ചു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചാ​​യ സ​​ഞ്ജു​​വി​​ന്‍റെ തോ​​ളി​​ലേ​​റി 20 ഓ​​വ​​റി​​ൽ രാ​​ജ​​സ്ഥാ​​ൻ നേ​​ടി​​യ​​ത് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 217 റ​​ണ്‍​സ്. 30 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 57 റ​​ണ്‍​സ് എ​​ടു​​ത്ത കോ​​ഹ് ലി​​യു​​ടെ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ പോ​​രാ​​ട്ടം 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 198ൽ ​​അ​​വ​​സാ​​നി​​ച്ചു. പ​​ത്ത് ത​​വ​​ണ…

Read More

പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ തോ​​ൽ​​വി​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​രാ​​യി. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് സ്വ​​ന്തം ഓ​​ൾ​​ഡ് ട്രാ​​ഫ​​ഡി​​ൽ വെ​​സ്റ്റ് ബ്രോം​​വി​​ച്ചി​​നോ​​ട് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു തോ​​റ്റ​​പ്പോ​​ൾ സി​​റ്റി എ​​വേ ഗ്രൗ​​ണ്ടി​​ൽ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നു ടോ​​ട്ട​​ന​​ത്തെ തോ​​ൽ​​പ്പി​​ച്ചു. ര​ണ്ടു വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷ​​മാ​​ണ് സി​​റ്റി ചാ​​ന്പ്യ​ന്മാ​​രാ​​കു​​ന്ന​​ത്. ഇ​തോ​ടെ ഇം​​ഗ്ല​ണ്ടി​​ലെ ആ​​ദ്യ സീ​​സ​​ണ്‍ ത​​ന്നെ പെ​പ് ഗാ​​ർ​​ഡി​​യോ​​ള​​യ്ക്ക് ര​​ണ്ടു കി​​രീ​​ട​​ങ്ങ​​ളോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യി. ഫെ​​ബ്രു​​വ​​രി​​യിൽ സി​​റ്റി ഇം​​ഗ്ലീ​ഷ് ലീ​​ഗ് ക​​പ്പ് നേ​​ടി​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കു​​വേ​​ണ്ടി ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് (22-ാം മി​നി​റ്റ്), ഇ​​ൽ​​കെ ഗു​​ണ്ടോ​​ഗ​​ൻ (25-ാം മി​നി​റ്റ്, പെ​​നാ​​ൽ​​റ്റി), റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ് (72-ാം മി​നി​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ണാ​​ണ് (42-ാം മി​നി​റ്റ്) ടോ​​ട്ട​​ന​​ത്തി​​ന്‍റ ഗോ​​ളി​​നു​​ട​​മ. 74-ാം മി​​നി​​റ്റി​​ൽ ജേ ​​റോ​​ഡ്രി​​ഗ​​സി​​ന്‍റെ ഗോ​​ളി​​ലാ​​ണ് സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ ക​​രു​​ത്ത​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന​​മു​​ള്ള വെ​​സ്റ്റ്ബ്രോ​​മി​​നോ​​ട് തോ​​റ്റ​​ത്. തോ​​ൽ​​വി…

Read More

പ്ര​​തീ​​ക്ഷ​​യേ​​കി​​യ സു​​വ​​ർ​​ണ തീ​​രം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് കാ​​യി​​ക ഇ​​ന്ത്യ​​ക്ക് ന​​ല്കി​​യ​​ത് അ​​ഭി​​മാ​​ന​​ത്തി​​ന്‍റെ​​യും സു​​വ​​ർ​​ണ പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ​​യും നാ​​ളു​​ക​​ൾ. ഭാ​​വി​​യി​​ലേ​​ക്ക് ഉ​​റ്റു​​നോ​​ക്കാ​​ൻ ഒ​​രു​​പി​​ടി യു​​വ​​താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​നം ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കു ല​​ഭി​​ച്ചു. ദേ​​ശീ​​യ കാ​​യി​​ക വി​​നോ​​ദ​​മാ​​യ ഹോ​​ക്കി​​യി​​ൽ പ​​ച്ച​​പി​​ടി​​ച്ചി​​ല്ലെ​​ങ്കി​​ലും ഷൂ​​ട്ടിം​​ഗ്, ഗു​​സ്തി, ഭാ​​രോ​​ദ്വ​​ഹ​​നം, ബോ​​ക്സിം​​ഗ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ടേ​​ബി​​ൾ ടെ​​ന്നീ​​സ് എ​​ന്നി​​വ​​യി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ശോ​​ഭി​​ച്ചു. ഗെ​​യിം​​സി​​ന്‍റെ അ​​വ​​സാ​​ന ദി​​നം ഒ​​രു സ്വ​​ർ​​ണ​​വും നാ​​ല് വെ​​ള്ളി​​യും ര​​ണ്ട് വെ​​ങ്ക​​ല​​വു​​മാ​​ണ് ല​​ഭി​​ച്ച​​ത്. അ​വ​സാ​ന ദി​വ​സ​ത്തെ ഇ​ന്ത്യ​യു​ടെ ഗ്ലാ​മ​ർ പോ​രാ​ട്ട​മാ​യി​രു​ന്ന വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വി​നെ കീ​ഴ​ട​ക്കി സൈ​ന നെ​ഹ്‌​വാ​ൾ സ്വ​ർ​ണം നേ​ടി. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക ഒ​ന്നാം​ന​ന്പ​ർ താ​ര​മാ​യ കി​ഡം​ബി ശ്രീ​കാ​ന്തി​നെ മ​ലേ​ഷ്യ​യു​ടെ ലി​ചോ​ങ് വി ​കീ​ഴ​ട​ക്കി. 26 സ്വ​​ർ​​ണ​​വും 20 വീ​​തം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി​​യ ഇ​​ന്ത്യ 66 മെ​​ഡ​​ലു​​ക​​ളു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്. 2010…

Read More

വ​​നി​​താ സിം​​ഗി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ച​​രി​​ത്രം കു​​റി​​ച്ച് മ​​ണി​​ക

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ണി​​ക ബ​​ത്ര​​യ്ക്ക് ച​​രി​​ത്ര സ്വ​​ർ​​ണം. ഗെ​​യിം​​സി​​ൽ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ർ​​ണം നേ​​ടു​​ന്ന​​ത്. ടി​​ടി വ​​നി​​താ ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ഴും മ​​ണി​​ക ബ​​ത്ര​​യാ​​യി​​രു​​ന്നു പ​​ട​​ന​​യി​​ച്ച​​ത്. ഇ​​തോ​​ടെ മ​​ണി​​ക ഇ​​ര​​ട്ട സ്വ​​ർ​​ണ നേ​​ട്ട​​ത്തി​​ലെ​​ത്തി. സിം​​ഗ​​പ്പൂ​​രി​​ന്‍റെ മെ​​ൻ​​ഗ്യൂ യു​​വി​​നെ 4-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് മ​​ണി​​ക സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. സ്കോ​​ർ: 11-7, 11-6, 11-2, 11-7. പു​​രു​​ഷ വി​​ഭാ​​ഗം ടി​​ടി ഡ​​ബി​​ൾ​​സി​​ൽ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ശ​​ര​​ത് അ​​ച​​ന്ത – സ​​ത്യ​​ൻ ഗ​​ന​​ന​​ശേ​​ഖ​​ര​​ൻ സ​​ഖ്യ​​മാ​​ണ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ലീഷ് കൂ​​ട്ടു​​കെ​​ട്ടി​​നോ​​ട് അ​​ഞ്ച് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി വെ​​ള്ളി നേ​​ടി​​യ​​ത്. സ്കോ​​ർ: 5-11, 12-10, 11-9, 6-11, 8-11. വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഹ​​ർ​​മീ​​ത്…

Read More

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ക്ലോ​​സിം​​ഗ് സെ​​റി​​മ​​ണി; മേ​​രി​​കോം പ​​താ​​ക​​യേ​​ന്തും

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: ഇ​​ന്ന് ന​​ട​​ക്കു​​ന്ന 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ക്ലോ​​സിം​​ഗ് സെ​​റി​​മ​​ണി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​താ​​ക​​യേ​​ന്തു​​ന്ന​​ത് മേ​​രി​​കോം. കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി മ​​ത്സ​​രി​​ക്കാ​​നെ​​ത്തി​​യ മേ​​രി​​കോം ഫ്ളൈ​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ന​​ലെ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ഇ​​ന്ത്യ​​ൻ ബോ​​ക്സ​​ർ അ​​ഞ്ച് ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​ദ്യ​​മാ​​യാ​​ണ് ഇ​​തു​​പോ​​ലൊ​​രു മ​​ത്സ​​ര​​വേ​​ദി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​താ​​ക​​യേ​​ന്താ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​തെ​​ന്ന് മേ​​രി​​കോം പ്ര​​തി​​ക​​രി​​ച്ചു. ഇ​​ന്ത്യ​​ൻ പ​​താ​​ക​​യേ​​ന്താ​​ൻ ല​​ഭി​​ച്ച അ​​വ​​സ​​ര​​ത്തെ വി​​ല​​മ​​തി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ക​​ഴി​​ഞ്ഞ അ​​ഞ്ച് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പും കോ​​മ​​ണ്‍​വെ​​ൽ​​ത്തും ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് സ്വ​​ർ​​ണ നേ​​ട്ട​​മാ​​ണ് മേ​​രി​​കോം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Read More