ബംഗളൂരു: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 19 റണ്‍സ് ജയം. 218 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ രാജസ്ഥാന്റെ രണ്ടാമത്തെ ജയമാണിത്. നേരത്തേ, സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 45 പന്തിൽ 10 സിക്സും രണ്ട് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.ഐപിഎല്ലിൽ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് രാജസ്ഥാൻ നേടിയത്. ക്രിസ് വോക്സും ഉമേഷ് യാദവും അടങ്ങുന്ന ബാംഗ്ലൂർ ബൗളിംഗ് നിര കണക്കിന് അടിവാങ്ങി. സഞ്ജു സീസണിലെ റൺവേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. മൂന്ന് കളികളില്‍ നിന്നായി 178 റണ്‍സ് നേടിയാണ് സഞ്ജു ശിഖര്‍ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. രണ്ടു വിക്കറ്റ് നേടിയ യുവതാരം ശ്രേയസ്…
Read MoreCategory: Sports
ഐപിഎൽ: രണ്ടാം ജയം തേടി കോൽക്കത്തയും ഡൽഹിയും ഇന്നിറങ്ങും
കോൽക്കത്ത: ഐപിഎല്ലിൽ രണ്ടാം ജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ഡെയർ ഡെവിൾസും ഇന്നിറങ്ങും. കോൽക്കത്തയിൽ രാത്രി എട്ടിനാണ് മത്സരം. രാജസ്ഥാൻ റോയൽസിനോട് രണ്ടാം മത്സരത്തിൽ തോറ്റ ഡൽഹി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ട കോൽക്കത്ത അഞ്ചാം സ്ഥാനത്തും.
Read Moreകനക ഭാരത്തിൽ ഇന്ത്യ; ബോക്സിംഗിലും ഷൂട്ടിംഗിലും സ്വർണം
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് സുവർണ ദിനം. ഇടിക്കൂട്ടിൽനിന്നും രണ്ടു സ്വർണം നേടിയ ഇന്ത്യ ഒരു തങ്കപ്പതക്കം വെടിവച്ചിട്ടു. മേരികോമിനു പിന്നാലെ പുരുഷൻ മാരുടെ 52 കിലോഗ്രാമിൽ ഗൗരവ് സോളങ്കിയാണ് ഇടിക്കൂട്ടിൽനിന്നും സ്വർണം സ്വന്തമാക്കിയത്. ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്തും സ്വർണം നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 20 ആയി.നേരത്തെ വനിതകളുടെ 45-48 കിലോ വിഭാഗത്തിൽ മേരികോം സ്വർണ നേട്ടം കൈവരിച്ചിരുന്നു. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവർണ നേട്ടം സ്വന്തമാക്കിയത്. പുരുഷൻമാരുടെ 49 കിലോ വിഭാഗത്തിൽ അമിത് പങ്കൽ വെള്ളി നേടി.
Read Moreഐപിഎൽ: ആർസിബിക്ക് നാല് വിക്കറ്റ് ജയം
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാലു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി. കിംഗ്സ് ഇലവൻ കുറിച്ച 155 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ മൂന്നു പന്തുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു. അർധ സെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സും (57) ക്വിന്റൺ ഡി കോക്കുമാണ് (45) ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 16 പന്തിൽ 21 റൺസെടുത്ത് പുറത്തായി.തുടർച്ചയായ രണ്ടാം മൽസരത്തിലും ലോകേഷ് രാഹുൽ നടത്തിയ മിന്നൽ ബാറ്റിംഗാണ് പഞ്ചാബിനു മികച്ച സ്കോർ നൽകിയത്. രാഹുൽ 30 പന്തിൽ രണ്ടു ഫോറും ആറു സിക്സറുകളും പറത്തി 47 റൺസെടുത്തു. നായകൻ അശ്വിൻ (33) വാലറ്റത്ത് നടത്തിയ വെടിക്കെട്ടും സ്കോർ ഉയർത്തി. യുവരാജ് സിംഗും (4) ഫിഞ്ചും (0) നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബിനു മികച്ച ടോട്ടൽ ഉയർത്താനായില്ല.
Read Moreജിൻസണ്, നീരജ് ചോപ്ര ഫൈനലിൽ
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊന്നായ പുരുഷവിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 1,500 മീറ്ററിൽ മലയാളി താരം ജിൻസണ് ജോണ്‍സനും ഫൈനലിനു യോഗ്യത സ്വന്തമാക്കി. ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഇന്നു നടക്കുന്ന ഫൈനലിനു ടിക്കറ്റ് കരസ്ഥമാക്കിയത്. വിപിൻ കഷാനയും ഫൈനലിനു യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സമയം രാവിലെ 10.05നാണ് ജാവലിൻ ത്രോ ഫൈനൽ. 1,500 മീറ്റർ ഹീറ്റ്സ് രണ്ടിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ജിൻസണ് ജോണ്സൻ ഫൈനലിലേക്ക് മുന്നേറിയത്. 3:47.04 സെക്കൻഡിലാണ് മലയാളി താരം മത്സരം പൂർത്തിയാക്കിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 11.40നാണ് 1,500 മീറ്റർ ഫൈനൽ. പുരുഷ വിഭാഗം 4×400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനലിൽ കടന്നു. അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ജീവൻ…
Read Moreഗോൾഡ് കോസ്റ്റിൽ ഗോൾഡണ്‍ ഫ്രൈഡേ; പതിനാറാം സ്വർണവുമായി ഇന്ത്യ
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിലെ ഷൂട്ടിംഗിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. പുരുഷൻമാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിംഗിലാണ് സ്വർണം. പതിനഞ്ചുകാരനായ അനീഷ് ബൻവാലയാണ് കോമണ്‍വെൽത്ത് റിക്കാർഡോടെ ഇന്ത്യയ്ക്കായി സൂവർണ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 16 ആയി.
Read Moreകോമണ്‍വെൽത്തിൽ ഇന്ത്യയ്ക്കു നാണക്കേട്; മലയാളി താരങ്ങളെ പുറത്താക്കി
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങൾ. കേരളത്തിൽനിന്നുള്ള കെ.ടി.ഇർഫാനെയും രാഗേഷ് ബാബുവിനെയും കോമണ്‍വെൽത്ത് ഗെയിംസിൽനിന്നു പുറത്താക്കി. ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി. ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്തിട്ടുണ്ട്. ഇതിനാൽ രണ്ടു താരങ്ങളും ഉടൻതന്നെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരും. ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രിസിഡന്റ് ലൂയിസ് മാർട്ടിൻ ആവശ്യപ്പെട്ടു. അക്രഡിറ്റേഷൻ റദ്ദാക്കിയതിനാൽ ഇരുവർക്കും ഇനി ഗെയിംസ് വില്ലേജിൽ തുടരാൻ കഴിയില്ല. അതേസമയം, താരങ്ങളുടെ രക്ത, മൂത്ര സാന്പിളുകൾ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാൻ കഴിഞ്ഞില്ല. താരങ്ങളുടെ ബാഗിൽനിന്നാണ് സിറിഞ്ച് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകളോട് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. നടത്ത ഇനത്തിൽ മത്സരിച്ച കെ.ടി.ഇർഫാൻ നേരത്തെ പുറത്തായിരുന്നു. എന്നാൽ മികച്ച…
Read Moreഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യൻ വനിതകൾ; സ്മൃതി മന്ദാന പരമ്പരയുടെ താരം
നാഗ്പുർ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ എട്ട് വിക്കറ്റിനു ജയിച്ചാണ് ഇന്ത്യ പരന്പര 2-1നു സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറകടന്നു. 10 ഓവറിൽ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും 61 പന്തിൽ പുറത്താകാതെ 54 റണ്‍സ് എടുക്കുകയും ചെയ്ത ദീപ്തി ശർമയാണ് കളിയിലെ താരം. 67 പന്തിൽ 53 റണ്‍സ് എടുത്ത് സ്മൃതി മന്ദാന പരിക്കേറ്റ് പിൻമാറി. ക്യാപ്റ്റൻ മിതാലി രാജ് 74 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. മിതാലിയുടെ 50-ാം അർധസെഞ്ചുറിയായിരുന്നു ഇത്. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 201. ഇന്ത്യ 45.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 202. 94 റണ്‍സ് നേടിയ എയ്മി ജോണ്സിനൊഴികെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ…
Read Moreസഞ്ജുവിലൂടെ ആദ്യ ജയമാഘോഷിച്ചു രാജസ്ഥാൻ
ജയ്പുർ: ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ആദ്യ ജയമാഘോഷിച്ചു. മലയാളി താരം സഞ്ജു വി. സാംസണിന്റെ മികവിലാണ് റോയൽസ് ജയിച്ചത്. മഴയിൽ മുങ്ങിയ കളിയിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് വിധിനിർണയിച്ചത്. ഡൽഹി ഡെയർ ഡെവിൾസിനെതിരേ റോയൽസിന്റെ ജയം 10 റണ്‍സിന് ആയിരുന്നു. 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് എടുത്ത് നിൽക്കുന്പോഴാണ് മഴയെത്തിയത്. തുടർന്ന് ഡൽഹിയുടെ ലക്ഷ്യം ആറ് ഓവറിൽ 71 റണ്‍സ് ആയി നിശ്ചയിച്ചു. നാല് വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സ് എടുക്കാനേ ഡൽഹിക്ക് സാധിച്ചുള്ളൂ. രാജസ്ഥാനായി സഞ്ജു 22 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 37 റണ്‍സ് നേടി. 168.18 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
Read Moreസ്വർണ വെടിമുഴക്കംസ്വർണ വെടിമുഴക്കം
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 12 ആയി. ഇന്നലെ ശ്രേയസി സിംഗ് ആണ് ഇന്ത്യക്കായി സുവർണനേട്ടം സ്വന്തമാക്കിയത്. വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിലായിരുന്നു ശ്രേയസിയുടെ സ്വർണം. ഷൂട്ട് ഓഫിലൂടെയായിരുന്നു ഇന്ത്യൻ താരം വിജയിച്ചത്. ഇതോടെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് നാല് സ്വർണമായി. ഇന്നലെ ഒരു സ്വർണവും രണ്ട് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഷൂട്ടിംഗ് റേഞ്ചിൽനിന്നുതന്നെയായിരുന്നു രണ്ട് വെങ്കലവും. പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റളിൽ ഓം മിതർവാളും ഡബിൾ ട്രാപ്പിൽ അങ്കുർ മിത്തലുമാണ് ഇന്നലെ വെങ്കലം സ്വന്തമാക്കിയത്. മിതർവാളിന്റെ രണ്ടാം വെങ്കല മെഡലായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും മിതർവാൾ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേസമയം, 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ജിത്തു റായ്ക്ക് ഇന്നലെ നിരാശയായിരുന്നു ഫലം. 50 മീറ്റർ പിസ്റ്റളിൽ ജിത്തു റായ്ക്ക് ഏറ്റവും പിന്നിൽ ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഷൂട്ട്…
Read More