മാഞ്ചസ്റ്റർ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദക്വാർട്ടറിലും ചെന്പടയോട്ടം. മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും രണ്ടാം പകുതിയിൽ നേടിയ ഗോളുകളുടെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ 2-1നു ലിവർപൂൾ ജയിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 5-1നു ജയിച്ച് ലിവർപൂൾ സെമിയിലെത്തി. പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച സിറ്റിയുടെ ട്രിപ്പിൾ കിരീട നേട്ടമെന്ന മോഹമാണ് തകർന്നത്. ഈ സീസണിൽ ലീഗ് കപ്പ് സിറ്റി നേടിയിരുന്നു. സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജീസസ് (രണ്ടാം മിനിറ്റ്) ലിവർപൂളിനുവേണ്ടി സലാ (56-ാം മിനിറ്റ്), ഫിർമിനോ (77-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. ലെറൊയ് സെയ്ന്റെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച സിറ്റി പരിശീലകൻ പെപ് ഗാർഡിയോള രണ്ടാം പകുതിയിൽ ഗാലറിയിൽ ഇരുന്നാണ് കളി കണ്ടത്. ആദ്യ പാദത്തിൽ 3-0നു തോറ്റ സിറ്റി സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ തിരിച്ചടിക്കാൻ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾവന്നു. റഹീം…
Read MoreCategory: Sports
നയനയും നീനയും ഫൈനലിൽ
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് വനിതാ ലോംഗ് ജംപിൽ മലയാളികളുടെ പ്രതീക്ഷയായ നയന ജയിംസും നീന പിന്റോയും ഫൈനലിൽ ഇടംപിടിച്ചു. യോഗ്യതാ റൗണ്ടിൽ ഒന്‍പതും 12ഉം സ്ഥാനങ്ങളിൽ എത്തിയാണ് ഇരുവരും ഇന്നു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കിയത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.25നാണ് ഫൈനൽ. ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നയന ഫൈനൽ ബുക്ക് ചെയ്തത്. രണ്ടാം ശ്രമത്തിൽ 6.34 മീറ്റർ ദൂരം താണ്ടിയായിരുന്നു നയന ഫൈനലിൽ കടന്നത്. ഗ്രൂപ്പ് എയിൽ 6.24 മീറ്റർ താണ്ടി ആറാം സ്ഥാനത്തോടെ നീനയും മെഡൽ പോരാട്ടത്തിനു യോഗ്യത നേടി. 6.60 മീറ്റർ ദൂരം കണ്ടെത്തിയവരോ മികച്ച 12 പ്രകടനം കാഴ്ചവച്ചവരോ ആണ് ഫൈനലിനു യോഗ്യത നേടിയത്. 6.60 മീറ്റർ താണ്ടാൻ നാലുപേർക്കു മാത്രമേ സാധിച്ചുള്ളൂ. സീസണിൽ 6.51 ആണ് നയനയുടെ മികച്ച ദൂരം. നീനയുടേത് 6.42ഉം. ലോകചാന്പ്യൻഷിപ്പിലെ…
Read Moreചെന്നൈ പൂനയിൽ കളിക്കും!
മുംബൈ: കാവേരി നദീജല തർക്കത്തെത്തുടർന്ന് പ്രതിസന്ധിയിലായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ പൂനയിലേക്ക് മാറ്റാൻ ബിസിസിഐ തീരുമാനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശേഷിക്കുന്ന ഹോം മത്സരങ്ങളാണ് പൂനയിലേക്ക് മാറ്റിയത്. ഐപിഎൽ മത്സരങ്ങൾക്കുവേണ്ട സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
Read Moreഹോക്കിയില്‍ ഇരട്ട സെമി
ഗോള്‍ഡ്കോസ്റ്റ്: ഇന്ത്യയുടെ ഹോക്കി പുരുഷ, വനിത ടീമുകള്‍ സെമിയില്‍. പുരുഷന്മാര് പൂള് ബിയില്‍ 2-1ന് മലേഷ്യയെ തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്. വനിതകള്‍ പൂള് എയില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍ വലയിലാക്കി ഹര്‍മന്‍പ്രീത് സിംഗാണ് (3, 44 മിനിറ്റുകള്‍) ഇന്ത്യയുടെ ഗോള്‍ സ്കോറര്‍. ഫയ്സല്‍ സാരി (16-ാം മിനിറ്റ്) രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തിരിച്ചടിച്ച് മലേഷ്യയെ ഒപ്പമെത്തിച്ചു. മൂന്നു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുന്നത്. മത്സരത്തില്‍ ഇന്ത്യ മികച്ച തുടക്കമാണിട്ടത്. ലഭിച്ച ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തന്നെ ഗോളാക്കി ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിനു തുടക്കത്തില്‍ തന്നെ മലേഷ്യ സമനില നേടി. ഇന്ത്യന്‍ പ്രതിരോധത്തെ വെട്ടിച്ചു കടന്ന…
Read Moreഅങ്കിത 197-ാം സ്ഥാനത്ത്
ന്യൂഡൽഹി: വനിത ടെന്നീസിൽ ഇന്ത്യയുടെ അങ്കിത റെയ്നയ്ക്ക് ലോകറാങ്കിംഗിൽ 197-ാം സ്ഥാനം. ഇന്ത്യയിൽ നിന്ന് 200 സ്ഥാനത്തിനുള്ളിൽ എത്തിയ അഞ്ചാമത്തെ ആളാണ് അങ്കിത. സാനിയ മിർസ, നിരുപമ വെെദ്യനാഥൻ, ശിഖ ഒബ്റോയ്, സുനിത റാവു എന്നിവരാണ് നേരത്തെ 200 റാങ്കിനുള്ളിൽ എത്തിയവർ. സിംഗിൾസിൽ സാനിയ 2007-ൽ 27-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. നിരുപമ 1997-ൽ 134-ാം സ്ഥാനവും 2005ൽ ശിഖ 122-ാം സ്ഥാനവും, 2008ൽ സുനിത 144 -ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. കഠിനാധ്വാനവും സഹനവുമാണ് തന്നെ ഇൗ സ്ഥാനത്തിനു അർഹയാക്കിയതെന്ന് അങ്കിത പറഞ്ഞു. കുറെനാളുകളായി 200നും 250നും ഇടയിലായിരുന്നു സ്ഥാനം. സമയമെടുത്താണ് ഇൗ സ്ഥാനത്തെത്തിയതെന്നും അങ്കിത പറഞ്ഞു.
Read Moreകോമണ്‍വെൽത്ത് ഗെയിംസ്: മേരികോം ഫൈനലിൽ
ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിലെ വനിതാ ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ സൂപ്പർ താരം മേരികോം ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ശ്രീലങ്കയുടെ അനുഷ ദിൽറുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ നേട്ടം. 48 കിലോ വിഭാഗത്തിൽ ആണ് മേരികോം മത്സരിക്കുന്നത്.
Read Moreസൂപ്പർ കിംഗ്സിന്റെ മത്സരങ്ങൾ ചെന്നെയിൽത്തന്നെ
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങൾ ചെന്നൈയിൽത്തന്നെ നടത്തുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല. ഇന്ന് നടക്കാനിരിക്കുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരം ചെന്നൈയിൽ നടക്കും. ചെന്നൈയുടെ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ നൽകുമെന്നും അതിനാൽ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നും രാജീവ് ശുക്ല അറിയിച്ചു.കാവേരി ജല പ്രശ്നം പരിഹരിക്കുന്നതുവരെ ഐപിഎൽ ബഹിഷ്കരിക്കുമെന്ന ആഹ്വാനം തമിഴ്നാട്ടിൽ വ്യാപകമായി ഉണ്ടായിരുന്നു. തുർന്ന് കഴിഞ്ഞ ദിവസം മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രൗണ്ടിലേക്ക് മാറ്റാൻ ബിസിസിഐയും സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം ആരാഞ്ഞിരുന്നു.
Read Moreബാഡ്മിന്റണിലും സ്വർണക്കൊയ്ത്ത്; ഇന്ത്യയുടെ സുവർണനേട്ടം പത്ത്
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിൽ നേടിയ സ്വർണത്തോടെ ഇന്ത്യയുടെ സുവർണനേട്ടം പത്തായി. അശ്വിനി പൊന്നപ്പ, സത്വിക് റാങ്കിറെഡ്ഡി, കിഡംബി ശ്രീകാന്ത്, സൈന നെഹ്വാൾ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ടീം 3-1 എന്ന സ്കോറിന് കരുത്തരായ മലേഷ്യയെ പരാജയപ്പെടുത്തി. കോമണ്‍വെൽത്ത് ഗെയിംസിൽ ഇത് ആദ്യമായാണ് ഇന്ത്യ മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടുന്നത്. പത്തു സ്വർണമടക്കം 19 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 35 സ്വർണമടക്കം 105 മെഡലുകളുമായി ആതിഥേയരായ ഓസ്ട്രേലിയയാണ് ഒന്നാമത്. 22 സ്വർണമുൾപ്പെടെ 62 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.
Read Moreകോമണ്‍വെല്‍ത്ത്: ഹോക്കിയിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം
ഗോൾഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീമിന് ജയം. പൂൾ ബി മത്സരത്തിൽ മലേഷ്യയെ 2-1ന് ഇന്ത്യ തോൽപിച്ചു. ഹർമൻ പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ്(3,43 മിനിറ്റുകൾ) ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഫൈസൽ സാരി മലേഷ്യയുടെ ഏക ഗോൾ നേടി. രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത ഇന്ത്യ വർധിപ്പിച്ചു. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്.
Read Moreലോകറിക്കാർഡ് രാജ്യത്തിനു സമർപ്പിച്ച് പെയ്സ്
ന്യൂഡൽഹി: ലിയാൻഡർ പെയ്സ് ഡേവിസ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്പോൾ 16 വയസായിരുന്നു. വിജയങ്ങൾ സ്വന്തമാക്കി മുന്നേറിയപ്പോൾ പെയ്സ് ഇന്ത്യ കണ്ട ടെന്നീസിലെ ഇതിഹാസതാരമായി വളർന്നു. ഇപ്പോൾ 44 വയസിലെത്തിയ പെയ്സിനെ പ്രായം തളർത്തുന്നില്ല. ഡേവിസ് കപ്പ് ഡബിൾസിൽ 43 വിജയങ്ങളുമായി ലോകറിക്കാർഡ് പെയ്സ് സ്വന്തമാക്കി. ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ ഡബിൾസ് വിജയിയെന്ന പേര് ഇനിമുതൽ ഇന്ത്യൻ ഇതിഹാസത്തിന്റെ പേരിലാണ്. ഡേവിസ് കപ്പിലെ ലോക റിക്കാർഡ് രാജ്യത്തിനു സമർപ്പിക്കുകയാണെന്ന് താരമറിയിച്ചു. ഈ മണ്ണിന്റെ പുത്രനായതിലും ഇത്രയും കാലം കളിക്കാനായതിലും അഭിമാനിക്കുന്നതായും പെയ്സ് പറഞ്ഞു. റിക്കാർഡ് അച്ഛനും രക്ഷിതാക്കൾക്കും മകൾ അയാനയ്ക്കും ഡേവിസ് കപ്പിലെ എല്ലാ നായകന്മാർക്കും ഡബിൾസിലെ പങ്കാളികൾക്കും സമർപ്പിക്കുന്നു- പെയ്സ് പറഞ്ഞു.
Read More