കോ​​മ​​ണ്‍​വെ​​ൽ​​ത്ത് മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് മേ​​രി​​കോം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് വ​​നി​​താ ബോ​​ക്സിം​​ഗ് റിം​​ഗി​​ലെ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ വ​​നി​​ത​​യാ​​യ മേ​​രി കോം ​​സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ക്വാ​​ർ​​ട്ട​​റി​​ൽ സ്കോ​​ട്‌ല​​ൻ​​ഡി​​ന്‍റെ മേ​​ഗ​​ൻ ഗോ​​ർ​​ഡൗ​​ണി​​നെ 5-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് മേ​​രി കോം ​​സെ​​മി​​യി​​ലെ​​ത്തി മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി​​യ​​ത്. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​ൻ താ​​രം 45-48 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ സ്കോ​​ട്ടി​​ഷ് താ​​ര​​ത്തി​​ന് മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ മേ​​രി കോ​​മി​​ന്‍റെ പ​​ഞ്ചു​​ക​​ൾ​​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു.ബു​​ധ​​നാ​​ഴ്ച​​യാ​​ണ് സെ​​മി​​ഫൈ​​ന​​ൽ. പു​​രു​​ഷ ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ വി​​കാ​​സ് കൃ​​ഷാ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.

Read More

ചെ​ന്നൈ-ബാംഗളൂർ മ​ത്സ​ര​ങ്ങ​ൾ​ക്കു കേ​ര​ളം വേ​ദി​യാ​യേ​ക്കും

കൊ​​ച്ചി: ത​​മി​​ഴ്നാ​​ടും ക​​ർ​​ണാ​​ട​​ക​​യും ത​​മ്മി​​ലു​​ള്ള കാ​​വേ​​രി ന​​ദീ​​ജ​​ല ത​​ർ​​ക്കം നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബാം​ഗളൂർ ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ​ക്ക് കേ​​ര​​ളം വേ​ദി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ മ​​ത്സ​​രം ന​​ട​​ത്താ​​ൻ സൗ​​ക​​ര്യം ആ​​രാ​​ഞ്ഞ് ബി​​സി​​സി​​ഐ​​യും സൂ​​പ്പ​​ർ കിം​​ഗ്സ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റും കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​സി​യേ​​ഷ​​ന്‍റ അ​​ഭി​​പ്രാ​​യം ആ​​രാ​​ഞ്ഞു. മ​​ത്സ​​രം ന​​ട​​ത്താ​​ൻ സ്റ്റേ​​ഡി​​യം പൂ​​ർ​​ണ സ​​ജ്ജ​​മാ​​ണെ​​ന്നാ​​ണ് കെ​​സി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​ങ്ക്‌​ലി​​ൻ ജോ​​ണ്‍ മ​​റു​​പ​​ടി അ​​റി​​യി​​ച്ചു. ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യി നി​​ശ്ച​​യി​​ച്ചു​​കൊ​​ണ്ടാ​​കും മ​​ത്സ​​രം കേ​​ര​​ള​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ക. കാ​​വേ​​രി ജ​​ല​​ത​​ർ​​ക്കം പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തു​​വ​​രെ ഐ​​പി​​എ​​ൽ ബ​​ഹി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​ഹ്വാ​​നം ത​​മി​​ഴ്നാ​​ട്ടി​​ൽ വ്യാ​​പ​​ക​​മാ​​യു​​ണ്ട്. ത​​മി​​ഴ് ജ​​ന​​ത​​യൊ​​ന്നാ​​കെ മ​​ത്സ​​ര​​ത്തി​​നെ​​തി​​രെ തി​​രി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തേ നി​​ല​​പാ​​ടി​​ലാ​​ണ് ഭ​​ര​​ണ​-​പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലേ​​ക്ക് മാ​​റ്റാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്.

Read More

കോമണ്‍വെൽത്ത് ഗെയിംസ്: ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം

ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ ഷൂട്ടിംഗിൽ മെഹൂലി ഘോഷ് വെള്ളിയും അപൂർവി ചന്ദേല വെങ്കലവും നേടി. ഗെയിംസിൽ എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

Read More

കോമണ്‍വെൽത്ത്: ഹോക്കിയിൽ ജയം കൈവിട്ട് ഇന്ത്യ

ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം കൈവിട്ടു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ ജയം നഷ്ടമാക്കുകയായിരുന്നു. മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. മത്സരത്തിന്‍റെ നാലാം ക്വാർട്ടറിലെ അവസാന മിനിറ്റിൽ പാക്കിസ്ഥാന് ലഭിച്ച പെനാൽറ്റി കോർണറാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. പകുതി സമയം വരെ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച നിന്ന ഇന്ത്യൻ യുവനിര പകുതിക്ക് ശേഷം കളിമറന്നതാണ് തിരിച്ചടിയായത്. മലയാളി താരം പി.ആർ.ശ്രീജേഷിന്‍റെ ഉജ്ജ്വല സേവുകൾ കൂടിയില്ലായിരുന്നെങ്കിൽ മത്സരഫലം പാക്കിസ്ഥാന് അനുകൂലമാകുമായിരുന്നു.ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗുമാണ് ഇന്ത്യയുടെ സ്കോറർമാർ. മുഹമ്മദ് ഇർഫാൻ ജൂനിയർ, അലി മുബഷാർ എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി ഗോളുകൾ നേടിയത്.

Read More

ചരിത്രനേട്ടം! അണ്ടര്‍ 23 കേരള വനിതാ ക്രിക്കറ്റ് ടീമിനു സ്വീകരണം

കൊ​ച്ചി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദേ​ശീ​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള അ​ണ്ട​ർ 23 വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് ജ​ൻ​മ​നാ​ടി​ന്‍റെ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. മും​ബൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ദേ​ശീ​യ ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് കേ​ര​ളം ജേ​താ​ക്ക​ളാ​യ​ത്. ഇ​ന്ന​ലെ നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ടീ​മി​നു കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. തു​ട​ർ​ന്ന് ടീം ​അം​ഗ​ങ്ങ​ൾ ക​ലൂ​ർ അ​ന്താ​രാ​ഷ്‌​ട്ര സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു. കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്നാ​ണു ക്യാ​പ്റ്റ​ൻ എ​സ്. സ​ജ​ന വ്യ​ക്ത​മാ​ക്കി. പ​രി​ശീ​ല​ക​ന്‍റെ​യും മ​റ്റു സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ന്‍റെ​യും കെ​സി​എ​യു​ടെ​യും പി​ന്തു​ണ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. വി​ജ​യ​ത്തി​ൽ ആ​ശം​സ അ​റി​യി​ച്ചു മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​മെ​ത്തി​യ നി​മി​ഷ​മാ​ണ് ഏ​റെ പ്രി​യ​പ്പെ​ട്ട​തെ​ന്നും നാ​യി​ക പ്ര​തി​ക​രി​ച്ചു. ഒ​രു​കൂ​ട്ടം പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ക​ളി​ക്കാ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്നു പ​രി​ശീ​ല​ക സു​മ​ൻ ശ​ർ​മ്മ പ​റ​ഞ്ഞു. സം​സ്ഥാ​ന ക്രി​ക്ക​റ്റി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ളി​ലൂ​ടെ…

Read More

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 53 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സ​ഞ്ജി​ത​യു​ടെ സു​വ​ർ​ണ നേ​ട്ടം. 2014ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലും സ​ഞ്ജി​ത സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ഭാ​യ് ചാ​നു​വി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന 48 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മീ​രാ​ഭാ​യു​ടെ സു​വ​ർ​ണ നേ​ട്ടം. 110 കി​ലോ ഭാ​രം ഉ​യ​ർ​ത്തി കോ​മ​ൺ​വെ​ൽ​ത്ത് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് മീ​രാ​ഭാ​യി സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​വി​ലെ ലോ​ക ചാ​ന്പ്യ​നാ​ണ് മീ​രാ​ഭാ​യ്. നേ​ര​ത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു.  

Read More

കുട്ടിക്രിക്കറ്റിന്‍റെ വസന്തകാലം; ഐപിഎല്ലിലെ മലയാളിക്കളി

കുട്ടിക്രിക്കറ്റിന്‍റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 11-ാം സീസണ്‍ ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കുട്ടിക്രിക്കറ്റിന്‍റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ. ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്… കെ.എം. ആസിഫ് രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ…

Read More

ബി​സി​സി​ഐ​യു​ടെ മാധ്യമ ക​രാ​ർ 6,138 കോടിക്ക് സ്റ്റാ​ർ ഇ​ന്ത്യ​ നേടി

മും​​ബൈ: ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്നുവ​​​​ന്നി​​​​രു​​​​ന്ന ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ മാ​​ധ്യ​​മ ക​​​​രാ​​​​ർ ലേ​​​​ലം സ്റ്റാ​​​​ർ ഇ​​​​ന്ത്യ നേടി. 6138.1 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് അ​​ഞ്ച് വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ക​​രാ​​ർ സ്റ്റാ​​​​ർ ഇ​​​​ന്ത്യ നേ​​ടി​​യ​​​​ത്. അ​​താ​​യ​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഒ​​രു മ​​ത്സ​​ര​​ത്തി​​ന് 60.1 കോ​​ടി രൂ​​പ​​യാ​​ണ് സ്റ്റാ​​ർ ഇ​​നി മു​​ട​​ക്കു​​ക. 2012 മു​​​​ത​​​​ൽ 2018വ​​​​രെ​​​​യു​​​​ള്ള അ​​​​വ​​​​കാ​​​​ശം 430 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു സ്റ്റാ​​​​ർ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. സ്റ്റാ​​​​ർ ഇ​​​​ന്ത്യ, സോ​​​​ണി പി​​​​ക്ചേ​​​​ഴ്സ് നെ​​​​റ്റ്‌​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ(​​​​എ​​​​സ്പി​​​​എ​​​​ൻ), റി​​​​ല​​​​യി​​​​ൻ​​​​സ് ജി​​​​യോ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.  

Read More

റ​ബാ​ഡ​യ്ക്കു പ​രി​ക്ക്, ഐ​പി​എ​ലി​ൽ​നി​ന്നു പി​ന്മാ​റി

കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ഡ​ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ലി​ൽ​നി​ന്നു പി​ന്മാ​റി. ടെ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ റ​​ബാ​​ഡ​​യു​​ടെ പി​ന്മാ​​റ്റം ഡ​​ൽ​​ഹി ഡെ​​യ​​ർ​​ഡെ​​വി​​ൾ​​സി​​നു തി​​രി​​ച്ച​​ടി​​യാ​​യി. പ​​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ലി​നെ​ത്താ​ത്ത ര​ണ്ടാം പ്ര​​മു​​ഖ​ പേ​സ് ബൗ​ള​റാ​ണ് റ​​ബാ​​ഡ. ഓ​സ്ട്രേ​ലി​യ​യു​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് നേ​ര​ത്തേ പി​ന്മാ​റി​യി​രു​ന്നു.ജൂ​​ലൈ പ​​കു​​തി​​യി​​ൽ ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് താ​​ര​​ത്തി​​നു ആ​​രോ​​ഗ്യം​​വീ​​ണ്ടെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. റ​​ബാ​​ഡ​​യ്ക്ക് ഒ​​രു​​മാ​​സ​​ത്തെ വി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടീം ​​മാ​​നേ​​ജ​​ർ മു​​ഹ​​മ്മ​​ദ് മൂ​​സാ​​ജി പ​​റ​​ഞ്ഞു. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 3-1ന് ​​ജ​​യി​​ച്ച പ​​ര​​ന്പ​​ര​​യി​​ൽ 23 വി​​ക്ക​​റ്റു​​ക​​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ൽ

ഗോ​ൾ​ഡ് കോ​സ്റ്റ്: 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ൽ. ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന ഗെ​യിം​സി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ​യാ​ണ് കാ​യി​ക ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. സ്നാ​ച്ചി​ൽ 111 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ ഗു​രു​രാ​ജ ശ്രീ​ല​ങ്ക​ൻ താ​ര​ത്തി​ന് പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 138 കി​ലാ​ഗ്രാം ഉ​യ​ർ​ത്തി​യ താ​രം മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 249 കി​ലോ​ഗ്രാം ഗു​രു​രാ​ജ ഉ​യ​ർ​ത്തി. മ​ലേ​ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് ഇ​സാ​ർ അ​ഹ​മ്മ​ദാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. സ്നാ​ച്ചി​ൽ 117 കി​ലോ​യും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 144 കി​ലോ​യും ഉ​യ​ർ​ത്തി​യ താ​രം ഗെ​യിം​സ് റി​ക്കാ​ർ​ഡും സ്ഥാ​പി​ച്ചു. 248 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ശ്രീ​ല​ങ്ക​യു​ടെ ച​തു​രം​ഗ ല​ക്മ​ൽ വെ​ങ്ക​ലം നേ​ടി.

Read More