ബരാസത്: ദേശീയ ടേബിള്‍ ടെന്നീസ് താരവും അര്‍ജുന അവാര്‍ഡ് ജേതാവും ഒളിന്പ്യനുമായ സൗമ്യജിത് ഘോഷിനെ ടേബിൾ ടെന്നീസ് ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. ഇതോടെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സൗമ്യജിത് കളിക്കില്ലെന്ന് ഉറപ്പായി. ടേബിൾ ടെന്നീസ് ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് സൗമ്യജിത്തിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. സസ്പെൻഷൻ കാലാവധിയിൽ താരങ്ങൾക്ക് ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കളിക്കാനാവില്ല. ഇതാണ് സൗമ്യജിത്തിന്റെ കോമൺവെൽത്ത് സ്വപ്നം തകർത്തത്. പതിനെട്ടുകാരിയായ മുൻ കാമുകി നല്കിയ പരാതിയിലാണ് ബരാസത് പോലീസ് സൗമ്യജിത് ഘോഷിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പതിനഞ്ചാമത്തെ വയസില്‍, 2014 ല്‍ ആണ് താന്‍ സൗമ്യജിത് ഘോഷിനെ കണ്ടുമുട്ടുന്നതെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി താനും ഘോഷും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്ത് ഘോഷ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
Read MoreCategory: Sports
കളി ജയിച്ച് കാര്യവട്ടം
തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടത്താൻ ഏറെ വിവാദങ്ങൾക്കൊടുവിൽ തീരുമാനം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടർഫിൽ ക്രിക്കറ്റ് പിച്ചൊരുക്കി അവിടെ മത്സരം നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടിനെതിരേ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കെസിഎ നിലപാട് മാറ്റിയത്. ഇന്നലെ കായിക മന്ത്രി എ.സി. മൊയ്തീനെ സന്ദർശിച്ച കെസിഎ പ്രസിഡന്റ് റോംഗ്ളിൻ ജോണും സെക്രട്ടറി ജയേഷ് ജോർജും മത്സരം തിരുവനന്തപുരത്ത് നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ചു. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ച് ഉൾപ്പെടെയുള്ളപ്പോൾ കൊച്ചിയിൽ ക്രിക്കറ്റ് മത്സരത്തിനായി ശ്രമിക്കുന്നതിനെതിരേ സച്ചിൻ തെണ്ടുൽക്കർ, ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടു. കൊച്ചിയിൽ ക്രിക്കറ്റ് നടത്തിയാൽ ഐഎസ്എൽ ഹോം മാച്ചുകൾ പ്രതിസന്ധിയിലാവുമെന്നു കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും അറിയിച്ചു. ജിസിഡിഎയുമായി കരാറിലേർപ്പെട്ടിട്ടുള്ള…
Read Moreട്വന്റി-20യും തോറ്റു
മുംബൈ: ഏകദിന പരന്പര ഓസ്ട്രേലിയൻ വനിതകൾക്കു മുന്നിൽ അടിയറവച്ച ഇന്ത്യൻ വനിതകൾക്ക് ത്രിരാഷ് ട്ര ട്വന്റി-20യിലും രക്ഷയില്ല. പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾ 11 പന്ത് ശേഷിക്കേ ആറു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152. ഓസ്ട്രേലിയ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 156. 32 പന്തിൽ 45 റണ്‍സ് നേടിയ ഓപ്പണർ ബെത് മൂണിയാണ് ഓസീസിനെ ജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കായി 41 പന്തിൽ 11 ഫോറും രണ്ട് സിക്സും അടക്കം സ്മൃതി മന്ദാന 67 റണ്‍സ് എടുത്തു, മിതാലി രാജ് 27 പന്തിൽ 18ഉം. ഓപ്പണിംഗ് വിക്കറ്റിൽ 9.3 ഓവറിൽ 72 റണ്‍സ് ഇന്ത്യ നേടി. തുടർന്നു ക്രീസിലെത്തിയ ക്യാപ്റ്റ ൻ ഹർമൻപ്രീത് കൗർ (16 പന്തിൽ 13 റണ്‍സ്), ജെമിമ…
Read Moreസെറീന ആദ്യ റൗണ്ടിൽ പുറത്ത്
മയാമി: പ്രസവത്തിനുശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ മുൻ ലോക ഒന്നാം നന്പർ സിംഗിൾസ് താരം അമേരിക്കയുടെ സെറീന വില്യംസ് മയാമി ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. ജപ്പാന്റെ നഓമി ഒസാകയാണ് സെറീനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-2. നേരത്തേ ഇന്ത്യൻ വെൽസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ ചേച്ചി വീനസ് വില്യംസിനോട് സെറീന പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ വെൽസ് കിരീടം സ്വന്തമാക്കിയശേഷമാണ് ഒസാക മയാമിയിൽ എത്തിയിരിക്കുന്നത്. വിക്ടോറിയ അസാരെങ്ക, ഗർബിനെ മുഗുരുസ, ആൻഡ്രിയ പെറ്റ്കോവിക് തുടങ്ങിയവരും രണ്ടാം റൗണ്ടിൽ കടന്നു. അമേരിക്കയുടെ അമാൻഡ അനിസ്മോവ പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് മുഗുരുസയ്ക്ക് വാക്ക് ഓവർ ലഭിച്ചപ്പോൾ അസരെങ്കയുടെ ജയം 6-3, 6-3ന് ആയിരുന്നു. സിസി വെല്ലിസ് ആയിരുന്നു അസാരെങ്കയുടെ എതിരാളി.
Read Moreസന്തോഷ് ട്രോഫി: മിസോറാമിനു രണ്ടാംജയം
കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഗോവ പുറത്തേക്ക്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഗോവയെ 4-1ന് കർണാടക കീഴടക്കി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മിസോറാം 5-0ന് ഒഡീഷയെ തകർത്തു. മിസോറാമിന്റെ രണ്ടാം ജയമാണിത്. 26-ാം മിനിറ്റിൽ കപിൽ ഹോബിളിന്റെ ഗോളിൽ ഗോവ ആദ്യ പകുതിയിൽ 1-0നു മുന്നിലായിരുന്നു. എന്നാൽ, ഗുണശേഖർ വിഗ്നേഷ് (54-ാം മിനിറ്റ്) കർണാടകയെ ഒപ്പമെത്തിച്ചു. തുടർന്ന് എസ്. രാജേഷ് (54-ാം മിനിറ്റ്), മാത്യു ഗോണ്‍സാൽവസ് (സെൽഫ് ഗോൾ, 61-ാം മിനിറ്റ്), ലിയോണ്‍ അഗസ്റ്റിൻ (89-ാം മിനിറ്റ്) എന്നിവരുടെ ഗോളിലൂടെ കർണാടക 4-1ന്റെ ജയം സ്വന്തമാക്കി. ഒഡീഷയ്ക്കെതിരേ മിസോറാമിന്റെ ലാൽ റോമാവിയ ഇരട്ട ഗോൾ സ്വന്തമാക്കി. 41, 59 മിനിറ്റുകളിലായിരുന്നു റോമാവിയയുടെ ഗോളുകൾ. ലാൽബിയാക്വല (37-ാം മിനിറ്റ്), മൽസവംഡവാങ് (73-ാം മിനിറ്റ്), എഫ്. ലാൽറിൻപുയ…
Read Moreസൗഹൃദ മത്സരത്തിനായി മെസി അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നു
ലണ്ടന്‍: ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച ഇറ്റലിക്കെതിരേയുള്ള മത്സരത്തോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് സന്നാഹം ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ചൊവ്വാഴ്ച ടീമിനൊപ്പം ചേര്‍ന്ന മെസി ഉച്ചകഴിഞ്ഞുള്ള പരിശീലനത്തില്‍ പങ്കെടുത്തു. ഇറ്റലിക്കെതിരേയുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ ഇറങ്ങുന്ന കാര്യം സംശയമാണ്. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കളികളില്‍ അഗ്വേറോ ഇറങ്ങിയിരുന്നില്ല. സിറ്റിയുടെ പ്രതിരോധതാരം നിക്കോളസ് ഒട്ടമെന്‍ഡി, ഗോണ്‍സാലോ ഹിഗ്വെയ്ന്, എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്കരാനോ, മാര്‍കോസ് റോഹോ എന്നിവരും അര്‍ജന്റീനയുടെ ടീമിലുണ്ട്.
Read Moreപരിശീലകരും കിറ്റുമില്ല; ജിംനാസ്റ്റിക് താരങ്ങളുടെ കാര്യം അനിശ്ചിതത്വത്തില്‍
കോല്‍ക്കത്ത: ഓസ്ട്രേലിയയിലെ ഗോള്‍ഡ്കോസ്റ്റ് നഗരത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇന്ത്യയുടെ ജിംനാസ്റ്റിക് താരങ്ങളുടെ പങ്കെടുപ്പിനെക്കുറിച്ച് അനിശ്ചിതത്വം. ഏപ്രില്‍ നാലു മുതല്‍ 15വരെയാണ് ഗെയിംസ്. കഴിഞ്ഞ മൂന്നു മാസം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിലാണ്. പക്ഷേ താരങ്ങള്‍ക്കാര്‍ക്കും ഇതുവരെ ടീം കിറ്റ് ലഭിച്ചിട്ടില്ല. ജിംനാസ്റ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ഇതുവരെ ടീമിന് ഒരു പരിശീലനെ തെരഞ്ഞെടുത്തിട്ടുമില്ല.
Read Moreനിരീക്ഷക പദവി ഒഴിയാന്‍ അഞ്ജുവിന് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ് ദേശീയ കായിക നിരീക്ഷക സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. ഭിന്നതാത്പര്യം സംരക്ഷിക്കുന്നു, സ്വന്തം അക്കാദമി നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം. അഞ്ജുവിനോടൊപ്പം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് നിരീക്ഷക സമിതിയിലെ നാലു പേര്‍ക്കു കൂടി കായികമന്ത്രാലയം കത്തയച്ചിട്ടുണ്ട്. ഇതില്‍ സിഡ്നി ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിയുമുണ്ട്. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ പി.ടി.ഉഷയോടും അഭിനവ് ബിന്ദ്രയോടും സ്ഥാനമൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇരുവരും സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു. 2022ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി 12 അംഗ നിരീക്ഷക സമിതിക്ക് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍, പല ഉപദേശകര്‍ക്കും സ്വന്തം കായിക പരിശീലക സ്ഥാപനങ്ങളുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെ ദേശീയ ടീമിലേക്കുള്ള സെലക്ഷന് കമ്മിറ്റിയിലും ഉപദേശകര്‍ ഇടപെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാന്‍…
Read Moreകൊച്ചി ഏകദിന വേദി; വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ. ബിസിസിഐ അംഗവും ഐപിൽഎൽ ചെയർമാനുമായ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. വേദി സംബന്ധിച്ച പ്രശ്നത്തേക്കുറിച്ച് ആലോചടിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു. നേരത്തെ, കൊച്ചി മത്സരവേദിയാക്കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പിച്ച് തിരുവനന്തപുരത്തുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നായിരുന്നു സച്ചിന്റെ നിലപാട്. എതിർപ്പ് ശക്തമായതിനേത്തുടർന്ന് കൊച്ചി തന്നെ വേദിയാകണമെന്ന് വാശിയില്ലെന്നു കെസിഎയും അറിയിച്ചിരുന്നു.
Read Moreസീമ പുനിയ എവിടെയെന്നറിയാതെ എഎഫ്ഐ
ന്യൂഡൽഹി: ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിൽ ഒന്നായ വനിതാ ഡിസ്കസ് ത്രോ താരം സീമ പുനിയ നിലവിൽ എവിടയെന്നു വ്യക്തമായ റിപ്പോർട്ടില്ലാതെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ). സീമ എവിടെയാണെന്നതു സംബന്ധിച്ച് എഎഫ്ഐക്ക് യാതൊരു വിവരവുമില്ലെന്നാണ് സൂചന. സീമ ഇതുവരെ ഓസ്ട്രേലിയയിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എവിടെയാണ് താരം പരിശീലനം നടത്തുന്നതെന്നോ ഇതുവരെ ഓസ്ട്രേലിയയിൽ എത്തിച്ചേരാത്തത് എന്തുകൊണ്ടെന്നോ അറിയാത്ത അവസ്ഥയിലാണ് എഎഫ്ഐ. 24 ഇന്ത്യൻ അത്ലറ്റുകൾ രണ്ട് ബാച്ച് ആയി ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ശേഷിക്കുന്ന ആറ് അത്ലറ്റുകൾകൂടി വേഗം ഓസ്ട്രേലിയയിലേക്ക് തിരിക്കും. മുഖ്യപരിശീലകൻ ബഹദൂർ സിംഗ് ആണ് സീമയെ കാണാത്ത വിവരം പുറത്തുവിട്ടത്. സീമ പുനിയ എവിടെയാണെന്ന് ഒരു വിവരവുമില്ല. സീമ പട്യാലയിലെ പരിശീലന കേന്ദ്രത്തിൽ ഇല്ല, ഓസ്ട്രേലിയയിലെത്തിയിട്ടുമില്ല- ബഹദൂർ സിംഗ് പറഞ്ഞു. അതേസമയം, സീമയ്ക്ക് സ്വയം പരിശീലനം…
Read More