മുംബൈ: കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് സച്ചിൻ തെൻഡുൽക്കർ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഏകദിനം തിരുവനന്തപുരത്ത് നടത്തി കെഎസ്എ ഫുട്ബോളുമായി സഹകരിക്കണം. കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിൻ ട്വിറ്ററിൽ പറഞ്ഞു. Worried about the potential damage to the FIFA approved World class Football turf in Kochi. Urge the KCA to take the right decision where cricket (Thiruvananthapuram) and Football (Kochi) can happily coexist. pic.twitter.com/rs5eZmhFDP — Sachin Tendulkar (@sachin_rt) March 20, 2018 കൊച്ചി സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് തകർക്കരുതെന്ന ആവശ്യം ഉന്നിയിച്ച് ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയിരുന്നു. കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ്…
Read MoreCategory: Sports
ഒടിഞ്ഞ കാലുമായി നെയ്മറുടെ ഡാൻസ്!
സാംപോളോ: ബ്രസീൽ സൂപ്പർ താരം നെയ്മർ ഒടിഞ്ഞ കാലുമായി ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. ലോകകപ്പിനു മുന്പ് നെയ്മർ പരിക്ക് ഭേദമായി തിരിച്ചെത്തുന്നതു കാത്തിരിക്കുന്നതിനിടെയാണ് ആരാധകരെ ആഹ്ലാദത്തിലാക്കി താരത്തിന്റെ ഒറ്റക്കാർ നൃത്തവീഡിയോ എത്തിയത്. ഫ്രഞ്ച് ലീഗിൽ പാരീ സെൻ ഷെർമയ്നുവേണ്ടികളിക്കുന്പോൾ വലതുകാൽക്കുഴയ്ക്ക് പൊട്ടലേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിത്തിലാണ്. ഇതിനിടെയാണ് ഗേൾഫ്രണ്ടിന്റെ സഹോദരിയുടെ ജന്മദിനാഘോഷത്തിന് നെയ്മർ സാംപോളോയിലെ നൈറ്റ് ക്ലബ്ബിൽ എത്തിയത്. കൂട്ടുകാരി ബ്രൂണ മാർക്വിനെയ്ക്കൊപ്പം സ്ട്രെച്ചറിലാണ് നെയ്മർ നൈറ്റ് ക്ലബ്ബിൽ എത്തിയത്. ശസ്ത്രക്രിയ നടത്തിയ വലതുകാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുള്ളതിനാൽ വാക്കറിന്റെ സഹായത്തോടെയാണ് സൂപ്പർ താരം നടക്കുന്നത്. എന്നാൽ, ആഘോഷത്തിനിടെ ഒറ്റക്കാലിൽ ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൈറലായിരിക്കുന്നത്.
Read Moreവിവാദത്തിലൂടെ കൊച്ചിയിൽ മത്സരം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കെസിഎ
കൊച്ചി: വിവാദത്തിലൂടെ കൊച്ചിയിൽ മത്സരങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ല. വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും കെസിഎ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യത്തിൽ തർക്കത്തിനില്ലെന്നും കെസിഎ കൂട്ടിച്ചേർത്തു. നവംബർ ഒന്നിനു നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം കൊച്ചിയിൽവച്ചു നടത്താൻ കെസിഎ തീരുമാനിച്ചിരന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കെസിഎ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലനില്ക്കുമ്പോൾ കൊച്ചിയിലെ ഫുട്ബോൾ ടർഫ് തകർത്ത് ക്രിക്കറ്റ് മത്സരത്തിനായി ഒരുക്കുന്നതിനെതിരേ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഫിഫ അംഗീകാരമുള്ള ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.
Read Moreകൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള് സ്റ്റേഡിയമാണ്! ക്രിക്കറ്റിനായി ഗ്രൗണ്ട് കുത്തിപ്പൊളിക്കരുത്; കൊച്ചി ഏകദിനത്തിനെതിരേ ഐ.എം.വിജയന്
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും രംഗത്ത്. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോൾ സ്റ്റേഡിയമായാണു നിർമിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ ഒരു ഫുട്ബോൾ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും വിജയൻ ചോദിക്കുന്നു. രാജ്യത്ത് മികച്ചതെന്ന് ഫിഫ തെരഞ്ഞെടുത്ത ആറു ഗ്രൗണ്ടുകളിൽ ഒന്ന് ഒരു ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്നും വിജയൻ വ്യക്തമാക്കി. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയിൽ നടത്താനുള്ള നീക്കത്തിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം ഇയാൻ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂർ എംപി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഭ്രാന്ത·ാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിനുവേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ എന്നാണു വിനീതിന്റെ ചോദ്യം. അണ്ടർ 17 ലോകകപ്പിനായി ഉപയോഗിച്ച ഗ്രൗണ്ടിൽ ക്രിക്കറ്റ്…
Read Moreക്രിക്കറ്റിനായി ഫുട്ബോൾ ഗ്രൗണ്ട് കുഴിക്കണോ? കെസിഎയോടു സി.കെ.വിനീത്
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീതും രംഗത്ത്. ഇന്ത്യയിൽ ഫിഫ അംഗീകാരം ലഭിച്ച ആറു മൈതാനങ്ങളിൽ ഒന്നാണ് കലൂരിലെ സ്റ്റേഡിയമെന്നും ക്രിക്കറ്റ് മത്സരം നടത്താൻ മൈതാനം കുഴിച്ചാൽ ഈ പദവി നഷ്ടപ്പെടുമെന്നും വിനീത് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് ഭ്രാന്ത·ാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിനുവേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ എന്നും വിനീത് ചോദിക്കുന്നു.മത്സരം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു നീക്കുന്നതിനെതിരെ ശശി തരൂർ എംപിയും രംഗത്തുവന്നു. അണ്ടർ 17 ലോകകപ്പിനായി ഉപയോഗിച്ച ഗ്രൗണ്ടിൽ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ തരൂർ, ബിസിസിഐ താത്കാലിക ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന വിനോദ് റായിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും അറിയിച്ചു. തിരുവനന്തപുരത്തുനിന്നു മത്സരം മാറ്റരുതെന്നും…
Read Moreകേരളത്തിനു “സന്തോഷ’ത്തുടക്കം; ചണ്ഡിഗഡിനെ ഗോൾമഴയിൽ മുക്കി
കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിനു സന്തോഷത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് കേരളം ചണ്ഡിഗഡിനെ തകർത്തു. കിരീട പ്രതീക്ഷയോടെ ബംഗാളിലെത്തിയ കേരളത്തിന്റെ യുവനിര ആഗ്രഹിച്ച തകർപ്പൻ തുടക്കമായി ഇത്. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എം.എസ്. ജിതിനാണ് കേരളനിരയിൽ തിളങ്ങിയത്. 11, 51 മിനിറ്റുകളിലായിരുന്നു ജിതിന്റെ ഗോളുകൾ. സജിത് പൗലോസ് (18-ാം മിനിറ്റ്), വി.കെ. അഫ്ദൽ (49-ാം മിനിറ്റ്), വി.എസ്. ശ്രീക്കുട്ടൻ (77-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിന്റെ മറ്റ് ഗോൾ നേട്ടക്കാർ. 88-ാം മിനിറ്റിൽ വിശാൽ ശർമയുടെ വകയായിരുന്നു ചണ്ഡിഗഡിന്റെ ആശ്വാസ ഗോൾ. പതിമൂന്ന് പുതുമുഖങ്ങളുമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് എത്തിയത്. 4-4-2 ശൈലിയിലായിരുന്നു ഇരു ടീമും കളത്തിൽ വിന്യസിക്കപ്പെട്ടത്. മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് കേരളം ആധിപത്യം ഉറപ്പിച്ചെടുക്കുന്നതാണ് രവീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ കണ്ടത്.…
Read Moreഫെഡെക്സ് വീണു; ഇന്ത്യൻ വെൽസിൽ ഡെൽപോട്രോ ജേതാവ്
ഇന്ത്യൻ വെൽസ്: ഇന്ത്യൻ വെൽസ് ഓപ്പണ് പുരുഷ സിംഗിൾസ് കിരീടം അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയ്ക്ക്. ഫൈനലിൽ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പരാജയപ്പെടുത്തിയാണ് ഡെൽപോട്രോ കിരീടം ചൂടിയത്. മത്സരം മൂന്നുസെറ്റ് നീണ്ടു. സ്കോർ: 6-4, 6-7(8-10), 7-6(7-2). ഡെൽപോട്രോയുടെ തുടർച്ചയായ രണ്ടാം എടിപി കിരീടമാണിത്. അതേസമയം, തുടർച്ചയായി 17 മത്സരങ്ങൾ ജയിച്ചശേഷം ആറാം ഇന്ത്യൻ വെൽസ് കിരീടം തേടിയാണ് ഫെഡറർ ഇറങ്ങിയത്. കാനഡയുടെ മിലോസ് റോണിക്കിനെ പരാജയപ്പെടുത്തിയാണ് പോട്രോ ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ ബൊർണ കോറികിനെ പരാജയപ്പെടുത്തി ഫെഡററും ഫൈനലിൽ എത്തി.
Read Moreഹാട്രിക്കിൽ റൊണാൾഡോയ്ക്ക് 50
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 50-ാം ഹാട്രിക് നേടിയ മത്സരത്തിൽ റയൽ മാഡ്രിഡിന് വന്പൻ ജയം. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റൊണാൾഡോയുടെ നാലു ഗോൾ ബലത്തിൽ റയൽ 6-3ന് ജിറോണിനെ കീഴടക്കി. അത്ലറ്റിക്കോ മാഡ്രിഡിനെ വിയ്യാറയൽ 2-1നു കീഴടക്കിയതോടെ അത്ലറ്റിക്കോ ബിൽബാവോയെ 2-0നു മറികടന്ന ബാഴ്സലോണ ലീഗ് കിരീടത്തിലേക്ക് അടുത്തു. 29 കളികൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 75 പോയിന്റും അത്ലറ്റിക്കോയ്ക്ക് 64 പോയിന്റും റയൽ മാഡ്രിഡിന് 60 പോയിന്റുമാണുള്ളത്. 11, 47, 64, 90+1 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് താരം റൊണാൾഡോയുടെ ഗോളുകൾ. മിന്നും ഫോമിലുള്ള റൊണാൾഡോ കഴിഞ്ഞ 11 മത്സരങ്ങളിൽനിന്നായി 21 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. ലൂകാസ് വസ്ക്വസ് (59-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (86-ാം മിനിറ്റ്) എന്നിവർ റയലിന്റെ പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യൻ സ്താനി (29, 67 മിനിറ്റുകൾ), ജുആൻപ് (88-ാം മിനിറ്റ്)…
Read Moreടീം ഇന്ത്യയെ വിജയത്തിലെത്തിക്കാനായത് സ്വപ്നതുല്യ നേട്ടമെന്ന് കാർത്തിക്
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ കലാശപ്പോരാട്ടത്തിൽ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായത് സ്വപ്ന തുല്യമായ നേട്ടമാണെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഫൈനലിൽ കളിച്ച ഷോട്ടുകൾ നന്നായി പരിശീലിച്ചിരുന്നുവെന്നും കാർത്തിക് പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി തനിക്ക് പൂർണ പിന്തുണ തന്ന ടീം സപ്പോർട്ടിംഗ് സ്റ്റാഫിനോടാണ് ഏറെ കടപ്പാടെന്നും കിരീടം നേടാനായിരുന്നില്ലെങ്കിൽ ടൂർണമെന്റിലെ മറ്റ് ജയങ്ങൾ അപ്രസക്തമായേനെ എന്നും കാർത്തിക് കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരായ ഫൈനലിൽ അവസാന പന്തിൽവരെ ഉദ്വേഗം നിറച്ചാണ് നീലപ്പടയെ കാർത്തിക് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റൺസെന്ന വെല്ലുവിളി കിടിലൻ സിക്സറിലൂടെ മറികടന്നാണ് കാർത്തിക് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചത്. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ അരങ്ങേറ്റക്കാരൻ വിജയ് ശങ്കറുടെ തുഴച്ചിൽ തോൽവിയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് കാർത്തിക് അവതരിച്ചത്. കാർത്തിക് ക്രീസിലെത്തുമ്പോൾ രണ്ടോവറിൽ ഇന്ത്യക്ക് ജയിക്കാൻ 34 റൺസാണ് വേണ്ടിയിരുന്നത്.…
Read Moreബ്ലാസ്റ്റേഴ്സിന്റെ കോട്ടകാക്കാൻ റിനോ ഇനിയുണ്ടാവില്ല
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം റിനോ ആന്റോ ടീം വിടാൻ ഒരുങ്ങുന്നു. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് തയാറാകത്തതിനെ തുടർന്നാണ് മലയാളി താരം മഞ്ഞ അഴിക്കാൻ തയാറെടുക്കുന്നതെന്നാണ് വിവരം. ബ്ലാസ്റ്റേഴ്സുവിട്ടാൽ തന്റെ പഴയ തട്ടകമായ ബംഗളൂരു എഫ്സിയിലേക്കാവും റിനോ മടങ്ങിപ്പോകുക. ബംഗളൂരു എഫ്സിയുമായി റിനോ പുതിയ കരാർ ഒപ്പുവച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇക്കാര്യം ക്ലബും റിനോയും സ്ഥിരീകരിച്ചിട്ടില്ല.സൂപ്പർ കപ്പിനു ശേഷമായിരിക്കും റിനോ ടീം വിടുക. സൂപ്പർ കപ്പ് വരെയാണ് റിനോയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ കാലാവധി. അതിനാൽ സൂപ്പർ കപ്പിൽ റിനോ ടീമിനൊപ്പമുണ്ടാകും. ബംഗളൂരു എഫ്സിയിൽനിന്നാണു റിനോ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.
Read More