കൊളംബോ: തോൽവിയുമായി മുഖാമുഖമെത്തിയെങ്കിലും അവസാന പന്തിൽ ലങ്കയിൽ ഇന്ത്യ കാർത്തിക ദീപം തെളിച്ചു. നിതാഹാസ് ട്വന്റി-20 ഫൈനലിൽ ദിനേഷ് കാർത്തികിന്റെ വെടിക്കെട്ടിന്റെയും (എട്ട് പന്തിൽ 29 നോട്ടൗട്ട്), അർധസെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (42 പന്തിൽ 56) മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ നാലു വിക്കറ്റിനു കീഴടക്കി കിരീടം സ്വന്തമാക്കി. അവസാന പന്തിൽ അഞ്ച് റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ഇന്ത്യയെ സിക്സർ അടിച്ച് കാർത്തിക് വിജയതീരമണയ്ക്കുകയായിരുന്നു. സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166. ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168. 19 പന്തിൽ 17 റണ്‍സ് നേടിയ വിജയ് ശങ്കറും 27 പന്തിൽ 28 റണ്‍സ് നേടിയ മനീഷ് പാണ്ഡെയും ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചതാണ് അവസാന ഓവറുകളിൽ പിരിമുറുക്കം വർധിപ്പിച്ചത്. ഏഴാമനായെത്തി നേരിട്ട ആദ്യ പന്ത് സിക്സർ പറത്തിത്തുടങ്ങിയ കാർത്തികിന്റെ…
Read MoreCategory: Sports
റയലിലേക്ക് നെയ്മറിന്റെ വരവു തള്ളി സിദാൻ
മാഡ്രിഡ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കുണ്ടാകില്ലെന്ന് പരിശീലകൻ സിനദീൻ സിദാൻ. അടുത്ത ട്രാൻസ്ഫർ സീസണിൽ നെയ്മർ റയൽ മാഡ്രിഡിൽ എത്തുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നെയ്മർ ലോകറിക്കാർഡ് തുകയ്ക്ക് ബാഴ്സലോണയിൽനിന്ന് ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്നിലേക്ക് ചേക്കേറിയത്. ഫെബ്രുവരി 25ന് മാഴ്സെയ്ക്കെതിരായ മത്സരത്തിനിടെ കാൽകുഴയ്ക്ക് പൊട്ടലേറ്റ താരം ശസ്ത്രക്രിയയെത്തുടർന്ന് നിലവിൽ വിശ്രമിത്തിലാണ്. നെയ്മർ മികച്ച താരമാണ്. എന്നാൽ, അദ്ദേഹം റയൽ മാഡ്രിഡിന്റെ ഭാഗമല്ല. എന്റെ കളിക്കാരെക്കുറിച്ച് സംസാരിക്കാനാണ് താത്പര്യമെന്നും നെയ്മറിന്റെ വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സിദാൻ പറഞ്ഞു. ബർണബ്യൂവിലെ വാതിൽ തുറന്നുകിടക്കുകയാണെന്ന് നെയ്മറിന് അറിയാമെന്നും എന്നാൽ അദ്ദേഹം പിഎസ്ജിയിൽ സന്തോഷവാനാണെന്നും മാഡ്രിഡിന്റെ ബ്രസീൽ താരം കാസെമിറോ പറഞ്ഞിരുന്നു.
Read Moreഹസിനെതിരേ ആരോപണങ്ങളുമായി ഷമി
മുംബൈ: ഭാര്യ ഹസിന് ജഹാനുമായി ഇനി ഒത്തുപോകുക സാധ്യമല്ലെന്നു ക്രിക്കറ്റർ മുഹമ്മദ് ഷമി. ഹസിനുമായുള്ള പ്രശ്നം പറഞ്ഞ് തീര്‍ക്കാമെന്ന് ആദ്യം ഷമി വ്യക്തമാക്കിയെങ്കിലും വിവാദം കടുത്തതോടെ ആദ്യ വിവാഹം മറച്ചുവച്ച് ഹസിന് തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസിന് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും ഷമി തുറന്നടിച്ചിരുന്നു. മരിച്ചുപോയ സഹോദരിയുടെ മക്കളാണ് എന്നാണ് സ്വന്തം മക്കളെക്കുറിച്ച് ഹസിന് ജഹാന് തന്നോടും കുടുംബത്തോടും പറഞ്ഞിരുന്നതെന്നും ഷമി പറയുന്നു. അലിഷ്ബയെന്ന പാക്കിസ്ഥാനി സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണവും ഷമി നിഷേധിച്ചു. ദുബായില്‍ എനിക്കുള്ള ആരാധികമാരിലൊരാളാണ് അലിഷ്ബ. അവരുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അതിനിടെ, ഷമിക്കെതിരേ ഹസിന് ജഹാന് ഉന്നയിച്ച അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നു സംശയിക്കാവുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഹസിന് പുറത്തുവിട്ട വാട്സ്ആപ്, ഫേസ്ബുക്ക് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്നാണ് സംശയിക്കപ്പെടുന്നത്. ചാറ്റ് സ്ക്രീന്‍ ഷോട്ടുകളിലൊന്നില്‍ ദിവസം…
Read Moreഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: ഒക്കുഹാരയെ വീഴ്ത്തി സിന്ധു സെമിയിൽ
ബിർമിംഗ്ഹാം: ശക്തമായ പോരാട്ടത്തിൽ നസോമി ഒക്കുഹാരയെ വീഴ്ത്തി ഇന്ത്യയുടെ പി.വി സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമിയിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു നിർണായകമായ രണ്ടും മൂന്നു ഗെയിമുകൾ സ്വന്തമാക്കിയാണ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: 22-20, 18-21, 21-18. ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിലൊന്നായിരുന്നു സിന്ധു-ഒക്കുഹാര ക്വാർട്ടർ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ ഗെയിമിലും നടന്നത്. ആദ്യ ഗെയിമിൽ തുടക്കം മുതൽ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടന്നത്. എന്നാൽ 20-20 എന്ന സ്കോറിൽ ഇരട്ട പോയിന്റുകൾ കരസ്ഥമാക്കിയ ഒക്കുഹാര ആദ്യ ഗെയിം നേടി. രണ്ടാം ഗെയിമിൽ മിന്നൽപിണറായ സിന്ധു ഒക്കുഹാരയെ കടന്ന് മുന്നേറി. എന്നാൽ സ്കോർ 16-14 ൽനിന്ന് കുതിപ്പ് നടത്തിയ ഒക്കുഹാര 16-18 ൽ എത്തിച്ച് സിന്ധുവിനെ വെല്ലുവിളിച്ചു. അപകടം മണത്ത സിന്ധു ഒക്കുഹാരയെ അനങ്ങാൻവിടാതെ തുടരെ…
Read Moreഅമ്പയറിംഗിനെ പരിഹസിച്ച് കെ. ശ്രീകാന്ത്
ബിർമിംഗ്ഹാം: മത്സരത്തിനിടെ തുടർച്ചയായി സർവീസിംഗ് പിഴവ് വിളിച്ച അന്പയറിനെ പരിഹസിച്ച് കിഡംബി ശ്രീകാന്ത്. ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ ചൈനയുടെ ഹുവാംഗ് യുഹിയാംഗിനെതിരേയുള്ള മത്സരത്തിനിടെയാണ് ശ്രീകാന്തിനെതിരേ അന്പയർ തുടർച്ചയായി സർവീസിംഗിൽ പിഴവ് വിളിച്ചത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ സർവീസ് പിഴവുകൾ സംഭവിച്ചിരുന്നു. അത് സംഭവിക്കുമെന്ന് കരുതിയതല്ല. കൃത്യമായ നിയമങ്ങൾ ഉള്ളപ്പോൾ ഒരു ടൂർണമെന്റിൽ സംഭവിക്കരുതാത്തതാണ് – ശ്രീകാന്ത് പറഞ്ഞു.
Read Moreതകർത്തടിച്ചു മഹമ്മദുള്ള; ലങ്കയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ
കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ബംഗ്ലാദേശ് നിദാഹസ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ കടന്നു. ലങ്ക ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് ഒരു പന്ത് ശേഷിക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 18 പന്തിൽ 43 റണ്‍സ് നേടിയ മഹമ്മദുള്ളയുടെ പ്രകടനമാണ് ബംഗ്ലാദേശിനു വിജയമൊരുക്കിയത്. ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക കുശാൽ പെരേര, ഏഴാമതായി ബാറ്റിംഗിനിറങ്ങിയ തിസാര പെരേര എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കുശാൽ 40 പന്തിൽനിന്ന് 61 റണ്‍സ് നേടിയപ്പോൾ 37 പന്തിൽനിന്ന് 58 റണ്‍സായിരുന്നു തിസാരയുടെ സംഭാവന. മറ്റു ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്കൊന്നും തിളങ്ങാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും തമിം ഇഖ്ബാൽ ഒരറ്റത്ത് ഉറച്ചുനിന്നു. മൂന്നാം വിക്കറ്റിൽ…
Read Moreബിസിസിഐയ്ക്ക് തിരിച്ചടി: കൊച്ചിന് ടസ്കേഴ്സിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കപ്പെട്ട കൊച്ചിന് ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ആര്ബിട്രേഷന് ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചിന് ടസ്കേഴ്സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാലാണ് തുക നല്കാന് സുപ്രീം കോടതി ഉത്തരവിട്ടത്. കൊച്ചിന് ടസ്കേഴ്സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് ആര്ബിട്രേഷന് ഫോറം വിധിക്കുന്നത്. പണം മടക്കിനല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. 2011ലാണ് കൊച്ചിന് ടസ്കേഴ്സിനെ വാര്‍ഷിക ബാങ്ക് ഗ്യാരന്റി തുക നല്‍കിയില്ല എന്ന പേരില്‍ ഐപിഎലില്‍നിന്ന് ബിസിസിഐ പുറത്താക്കിയത്.
Read Moreഇന്ത്യക്ക് സുന്ദര വിജയം; ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ
കൊളംബോ: മുഷ്ഫിക്കർ റഹീമിന്റെ പോരാട്ടത്തിനും ബംഗ്ലാദേശിനെ രക്ഷിക്കാനായില്ല. വാഷിംഗ്ടൺ സുന്ദറിന്റെ മൂന്നു വിക്കറ്റ് മികവിൽ ബംഗ്ലാദേശിനെ 17 റൺസിന് തകർത്ത ഇന്ത്യ ത്രിരാഷ്ട്ര ട്വന്റി-20 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹീം (72) ബംഗ്ലാദേശിനു പ്രതീക്ഷ നൽകിയെങ്കിലും പിന്തുണ നൽകാനാളുണ്ടായില്ല. 55 പന്തിൽനിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു മുഷ്ഫിക്കറിന്റെ ഇന്നിംഗ്സ്. ബംഗ്ലാദേശ് നിരയിൽ 27 റൺസ് വീതമെടുത്ത തമിം ഇക്ബാലും സാബിർ റഹിമും മാത്രമാണ് മുഷ്ഫിക്കറിനു പിന്തുണ നൽകിയത്. മുൻനിരയെ അരിഞ്ഞു വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ചാഹലും ശാർദുൽ താക്കൂറും മുഹമ്മദ് സിറാജും…
Read Moreവീണ്ടും മെസി മാസ്മരികത..! ചെൽസിയെ കീഴടക്കി ബാഴ്സ ക്വാർട്ടറിൽ
ക്യാംപ്നൗ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ക്യാംപ്നൗവിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു കീഴടക്കിയാണ് ബാഴ്സ മുന്നേറിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ ലയണൽ മെസിയുടെ മാസ്മരിക പ്രകടനമായിരുന്നു ബാഴ്സ വിജയത്തിന്റെ സവിശേഷത. ഇതോടെ ഇരു പാദത്തിലുമായി 4-1 എന്ന അഗ്രിഗേറ്റ് സ്കോറിൽ വിജയിക്കാൻ ബാഴ്സയ്ക്കായി. സമനിലയിൽ പരിഞ്ഞ ആദ്യപാദ മത്സരത്തിലും മെസി ഗോൾ നേടിയിരുന്നു. https://twitter.com/_/status/974051368070713344 മത്സരത്തിനു 127 സെക്കൻഡ് മാത്രം പ്രായമുള്ളപ്പോൾ ബാഴ്സയുടെ ആദ്യ ഗോളെത്തി. മെസി-ഒൗസ്മൻ ഡെംബാല-ലുയിസ് സുവാരസ് കൂട്ടുകെട്ടിന്റെ മുന്നേറ്റം മനോഹരമായ ഒരു വലംകാലനടിയിലൂടെ മെസി വലയിലാക്കുകയായിരുന്നു. 20-ാം മിനിറ്റിൽ ബാഴ്സ ലീഡ് ഉയർത്തി. മെസിയായിരുന്നു ഗോളിന്റെ സൂത്രധാരൻ. ബോക്സിനുള്ളിൽനിന്നു മെസി നൽകിയ പാസ് ഉജ്ജ്വല ഷോട്ടിലൂടെ ഡെംബാല വലയിലാക്കി. ആദ്യ പകുതി ബാഴ്സയുടെ…
Read Moreഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന ആദ്യ റൗണ്ടിൽ പുറത്ത്
ബർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയുടെ സൈന നെഹ്വാൾ പുറത്തായി. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ തായി സു യിംഗാണ് സൈനയെ വീഴ്ത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ പരാജയം. തായ്വാൻ താരത്തിന്റെ കൃത്യതയ്ക്കും വേഗത്തിനും ഒപ്പമെത്താൻ കഴിയാതിരുന്ന സൈന 14-21, 18-21 എന്ന സ്കോറിനു തോൽവി സമ്മതിച്ചു. അഞ്ചു വർഷത്തിനിടെ തുടർച്ചയായ എട്ടാം തവണയാണ് തായ്വാൻ താരത്തോട് സൈന പരാജയപ്പെടുന്നത്. ആദ്യ റൗണ്ടിൽ തുടക്കത്തിൽ തന്നെ പിന്നിലായ സൈനയ്ക്കു യിംഗിന്റെ അടുത്തെത്താൻപോലുമായില്ല. രണ്ടാം സെറ്റിൽ തിരിച്ചുവരവിന് സൈന ശ്രമിച്ചെങ്കിലും തായ്വാൻ താരം 18-21 ന് മത്സരം സ്വന്തമാക്കി. 2009-ന് ശേഷം ഇതാദ്യമായാണ് സൈന ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.
Read More