ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പ​ദ​വി​ക്ക​രി​കെ നി​ഹാ​ൽ സ​രി​ൻ

ചെ​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ത്ഭു​​​ത​​​ബാ​​​ല​​​ൻ നി​​​ഹാ​​​ൽ സ​​​രി​​​ൻ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ പ​​​ദ​​​വി​​​ക്കു തൊ​​​ട്ട​​​രി​​​കി​​​ൽ. റെ​​യ്ക്ക്ജാ​​വി​​ക്കി​​ൽ ന​​ട​​ന്ന ബോ​​ബി ഫി​​ഷ​​ർ സ്മാ​​ര​​ക ഇ​​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ ഓ​​പ്പ​​ണ്‍ ചെ​​സ് ടു​​ർ​​ണ​​മെ​​ന്‍റി​ൽ പതിമ്മൂന്നു​​കാ​​ര​​ൻ മ​​ല​​യാ​​ളി ഇ​​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റ​​ർ നി​​ഹാ​​ൽ സ​​രി​​ൻ ത​​ന്‍റെ ര​​ണ്ടാം ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ നോം ​​നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ നോ​​ർ​​വ​യി​​ൽ ന​​ട​​ന്ന ഫാ​​ഗെ​​ർ നെ​​സ് ഇ​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റേ​​ഴ്സ് ചെ​​സി​​ലാ​​ണ് നി​​ഹാ​​ലി​​ന് ആ​​ദ്യ ജി​​എം നോം ​​ല​​ഭി​​ച്ച​​ത്. ഒ​​രു ജി​​എം നോ​​മു​​കൂ​​ടി നേ​​ടി​​യാ​​ൽ നി​​ഹാ​​ൽ സ​​രി​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ പ​​ദ​​വി​​ക്ക​​ർ​​ഹ​​നാ​​കും. ഒ​​ന്പ​​തു റൗ​​ണ്ടു മ​​ൽ​​സ​​രം ന​​ട​​ന്ന ഇ​​തി​​ൽ ഏ​​ഴു റൗ​​ണ്ടു മ​​ൽ​​സ​​രം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​ഞ്ച​​ര പോ​​യി​​ന്‍റും 2767 റേ​​റ്റിം​​ഗ് പെ​​ർ​​ഫോ​​മ​​ൻ​​സും ഉ​​ണ്ടാ​​യി​​രു​​ന്ന നി​​ഹാ​​ൽ ജി​​എം നോ​​മി​​ന് അ​​ർ​​ഹ​​നാ​​യി​​രു​​ന്നു. പി​​ന്നീ​​ടു ന​​ട​​ന്ന എ​​ട്ടാം റൗ​​ണ്ടി​​ൽ സ​​മ​​നി​​ല നേ​​ടി​​യ നി​​ഹാ​​ൽ ഒ​​ൻ​​പ​​താം റൗ​​ണ്ടി​​ൽ ജി​​എം ല ​​ഗാ​​ർ ദേ ​​മാ​​ക്സി മേ​​യോ​​ട് ആ​​ദ്യ പ​​രാ​​ജ​​യം…

Read More

വിജയത്തിന്‍റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്കെന്ന് ചെന്നൈയിൻ കോച്ച്

ചെന്നൈ: എ​​ഫ്സി ഗോ​​വ​​യെ 3-0ന് കീഴടക്കിയ ചെന്നൈയിൻ എഫ്സി ടീം അംഗങ്ങളെ പ്രശംസകൾ കൊണ്ട് മൂടി മുഖ്യപരിശീലകൻ ജോൺ ഗ്രിഗറി. കളിജയിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഗ്രിഗറി പറഞ്ഞു. ഹെൻട്രിക് സെർനോ, മെയിൽസൺ അൽവെസ്, ജെറി ലാൽറിൻസ്വാല എന്നിവർ നേതൃത്വം നൽകിയ പ്രതിരോധനിരയാണ് ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഗ്രിഗറി വ്യക്തമാക്കി.’തുടക്കം മുതൽ ഗോ​​വ നി​​ര​​ന്ത​​രം ആ​​ക്ര​​മി​​ച്ചാണ് കളിച്ചത്. അത് തങ്ങളുടെ കളിക്കാർക്ക് ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. എന്നിട്ടും പ്രതിരോധനില കുലുക്കമില്ലാതെ നിലയുറപ്പിച്ചു. ഗോ​​ളി ക​​ര​​ണ്‍​ജി​​ത് സിം​ഗും മികച്ച പ്രകടനമാണ് പുറത്തെടുത്തത്”- ഗ്രിഗറി പറഞ്ഞു. ക​​ളി​​യു​​ടെ ആ​​ദ്യ 20 മി​​നി​റ്റ് ഗോ​​വ​​യാ​​യി​​രു​​ന്നു ഗ്രൗ​​ണ്ട് നി​​റ​​ഞ്ഞ് ക​​ളി​​ച്ച​​ത്. 20 മി​​നി​റ്റി​​നു​​ള്ളി​​ൽ ഗോ​​വ നേ​​ടി​​യെ​​ടു​​ത്ത​​ത് ഏ​​ഴ് കോ​​ർ​​ണ​​ർ കി​​ക്കു​​ക​​ളാ​​ണ്. ഗോ​​വ​​യു​​ടെ സ്പാ​​നി​​ഷ് താ​​ര​​ങ്ങ​​ളാ​​യ കോ​​റോ​​യും ലാ​​ൻ​​സ​​റോ​​ട്ടെ​​യുമാണ് ചെ​​ന്നൈ പ്ര​​തി​​രോ​​ധ​​ത്തെ തു​​ട​​ർ​​ച്ച​​യാ​​യി സ​​മ്മ​​ർ​​ദത്തി​​ലാ​​ക്കിയത്. ‌ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബം​ഗ​ളൂ​രു എ​ഫ്സി​യാണ് ചെന്നൈയിന്‍റെ…

Read More

ബംഗളൂരു x ചെന്നൈയിൻ ഫൈനൽ ശനിയാഴ്ച

ചെ​​ന്നൈ: കാ​ത്തി​രി​പ്പു​ക​ൾ​ക്കു വി​രാ​മം. ഐ​എ​സ്എ​ൽ ഫൈ​ന​ൽ ചി​ത്രം തെ​ളി​ഞ്ഞു. ഫൈ​ന​ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യും ചെ​ന്നൈ​യി​ൻ എ​ഫ്സി​യും ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലാ​ണ് കി​രീ​ടപോ​രാ​ട്ടം. ചെ​​ന്നൈ​​യി​​ലെ മ​​റീ​​ന അ​​രീ​​ന​​യി​​ൽ ഇ​ന്ന​ലെ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ സെ​​മി​​യി​​ൽ 3-0ന് ​എ​​ഫ്സി ഗോ​​വ​​യെ കീ​ഴ​ട​ക്കി​യാ​ണ് ചെ​ന്നൈ​യി​ൻ ഫൈ​ന​ൽ​ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ഗോ​​വ​​യി​​ൽ ന​​ട​​ന്ന ആ​​ദ്യപാ​​ദ മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ള​​ടി​​ച്ച് പി​​രി​​ഞ്ഞ​​തി​​നാ​​ൽ ചെ​​ന്നൈ​​യി​ന്‍റെ ജ​​യം ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-1 ആ​ണ്. ജെ​​ജെ​യു​ടെ ഇ​ര​ട്ട​ഗോ​ളാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ ചെ​ന്നൈ​യി​ന് ഏ​ക​പ​ക്ഷീ​യ ജ​യം ഒ​രു​ക്കി​യ​ത്. 26, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ജെ​ജെ​യു​ടെ ഗോ​ൾ. ധ​​ന​​പാ​​ൽ ഗ​​ണേ​​ഷും (29-ാം മി​നി​റ്റ്) ചെ​ന്നൈ​യി​നാ​യി ല​ക്ഷ്യം​ക​ണ്ടു. ഐ​എ​സ്എ​ലി​ൽ ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. 2015ൽ ​​ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ എ​​ഫ്സി ഗോ​​വ​​യെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് തോ​​ൽ​​പ്പി​​ച്ച് ചെ​​ന്നൈ​യി​ൻ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു. ആ​ദ്യ​പാ​ദ​ത്തി​ൽ ഗോ​​വ​​യി​​ൽ ഗോ​​ള​​ടി​​ച്ച​​തി​​ന്‍റെ മു​​ൻ​​തൂ​​ക്കം ചെ​​ന്നൈ​​യി​ന് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും…

Read More

ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്നുമു​​ത​​ൽ പു​​തി​​യ നി​​യ​​മം

ല​​ണ്ട​​ൻ: ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണി​​ന് ഇ​​ന്നു മു​​ത​​ൽ പു​​തി​​യ നി​​യ​​മം. ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഓ​​ൾ ഇം​ഗ്ല​ണ്ട് ബാ​​ഡ്മി​​ന്‍റ​​ൺ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മുതലാ​​ണ് പു​​തി​​യ നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ​​വ​​രി​​ക. സ​​ർ​​വീ​​സി​​ന്‍റെ കാ​​ര്യ​​ത്തി​​ലാ​​ണ് നി​​യ​​മം പൊ​​ളി​​ച്ചെ​​ഴു​​തു​​ന്ന​​ത്. സ​​ർ​​വീ​​സ് ചെ​​യ്യു​​ന്പോ​​ൾ ഷ​​ട്ടി​​ൽ, കോർട്ടിന്‍റെ പ്ര​​ത​​ല​​ത്തി​​ൽ​​നി​​ന്ന് 1.15 മീ​​റ്റ​​ർ (3.8 ഫീ​​റ്റ്) ഉ​​യ​​ര​​ം വരെയേ പാടുള്ളൂ എ​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം. എ​​ത്ര ഉ​​യ​​ര​​മു​​ള്ള ക​​ളി​​ക്കാ​​ർ ആ​​ണെ​​ങ്കി​​ലും ഷട്ടിൽ 1.15 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ​​ കൂ​​ടു​​ത​​ൽ​​ വ​​ച്ച് സ​​ർ​​വീ​​സ് ചെ​​യ്യാ​​ൻ പാ​​ടി​​ല്ല. ഇ​​തു നി​​ർ​​ണ​​യി​​ക്കാ​​ൻ അ​​ന്പ​​യ​​ർ​​മാ​​ർ​​ക്ക് കൃ​​ത്യ​​മാ​​യ മാ​​ന​​ദ​​ണ്ഡ​​വു​​മു​​ണ്ട്. സ​​ർ​​വ് ചെ​​യ്യു​​ന്പോ​​ൾ ഷ​​ട്ടി​​ൽ ക​​ളി​​ക്കാ​​രു​​ടെ അ​​ര​​ക്കെ​​ട്ടി​​നു താ​​ഴെ ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന നി​​യ​​മ​​മാ​​ണ് പു​​തി​​യ നി​​യ​​മ​​ത്തി​​നു വ​​ഴി​​മാ​​റു​​ന്ന​​ത്. പ​​ഴ​​യ ​​നി​​യ​​മ​​ത്തി​​ൽ ക​​ളി​​ക്കാ​​രു​​ടെ ഉ​​യ​​ര​​ത്തി​​ന​​നു​​സ​​രി​​ച്ച് സ​​ർ​​വി​​ൽ ഷ​​ട്ടി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഉ​​യ​​ര​​വും വ്യ​​ത്യ​​സ്ത​​പ്പെ​​ട്ടി​​രു​​ന്നു. സ​​ർ​​വീ​​സി​​ന് ഏ​​കീ​​കൃ​​ത​​ മാ​​ന​​ദ​​ണ്ഡം കൊ​​ണ്ടു​​വ​​രാ​​നാ​​ണ് രാ​​ജ്യാ​​ന്ത​​ര ബാ​​ഡ്മി​​ന്‍റ​​ണ്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ തീ​​രു​​മാ​​നം. പു​​തി​​യ നി​​യ​​മ​​ത്തി​​നെ​​തി​​രേ ക​​ളി​​ക്കാ​​രും താ​​ര​​ങ്ങ​​ളും രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ഉ​​യ​​ര​​മു​​ള്ള ക​​ളി​​ക്കാ​​ർ​​ക്ക് ഇ​​തു…

Read More

കോമൺവെൽത്തിനുള്ള ഇന്ത്യൻ ടീമിൽ ശ്രീജേഷ്

ന്യൂ​​​ഡ​​​ല്‍ഹി: കോ​​​മ​​​ണ്‍വെ​​​ല്‍ത്ത് ഗെ​​​യിം​​​സി​​​നു​​​ള്ള 18 അം​​​ഗ ഇ​​​ന്ത്യ​​​ന്‍ ഹോ​​​ക്കി ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ഡ് ഫീ​​​ല്‍ഡ​​​ര്‍ മ​​​ന്‍പ്രീ​​​ത് സിം​​​ഗാ​​​ണ് നാ​​​യ​​​ക​​​ൻ. മ​​​ല​​​യാ​​​ളി​​​യാ​​​യ ഗോ​​​ള്‍കീ​​​പ്പ​​​ര്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ശ്രീ​​ജേ​​ഷി​​നെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ഗോ​​​ള്‍ കീ​​​പ്പ​​​റാ​​​യി​​​ട്ടാ​​​ണ് ടീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ലേ​​​ഷ്യ​​​യി​​​ൽ​​​ ന​​​ട​​​ന്ന അ​​​സ്‌ല​​​ൻ​​​ഷാ ക​​​പ്പ് ഹോ​​​ക്കി​​​യി​​​ൽ ശ്രീ​​​ജേ​​​ഷ് ടീമിൽ ഇല്ലായിരുന്നു. മു​​​ന്‍ നാ​​​യ​​​ക​​​നും മി​​​ഡ് ഫീ​​​ല്‍ഡ​​​റു​​​മാ​​​യ സ​​​ര്‍ദാ​​​ര്‍ സിം​​​ഗി​​​നെ​​യും ര​​മ​​ൺ​​ദീ​​പ് സിം​​ഗി​​നെ​​യും ഒ​​​ഴി​​​വാ​​​ക്കി​. പ്ര​​​തി​​​രോ​​​ധ​​​നി​​​ര താ​​​രം ചിം​​​ഗ്‌​​​ലെ​​​ന്‍സ​​​ന സിം​​​ഗാ​​​ണ് വൈ​​​സ്ക്യാ​​​പ്റ്റ​​​ൻ. മ​​​ന്‍ദീ​​​പ് സിം​​​ഗ്, ല​​​ളി​​​ത് കു​​​മാ​​​ര്‍ ഉ​​​പാ​​​ധ്യ, ആ​​​കാ​​​ശ് ദീ​​​പ് സിം​​​ഗ്, എ​​​സ്‌.​​വി. ​സു​​​നി​​​ല്‍, ഗു​​​ര്‍ജ​​​ന്‍ സിം​​​ഗ്, ദി​​​ല്‍പ്രീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ലെ താ​​​ര​​​ങ്ങ​​​ള്‍. സു​​​മി​​​ത്, വി​​​വേ​​​ക് സാ​​​ഗ​​​ര്‍ പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ മ​​​ധ്യ​​​നി​​​ര​​​യി​​​ലും രൂ​​​പീ​​​ന്ദ​​​ര്‍പാ​​​ല്‍ സിം​​​ഗ്, ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് സിം​​​ഗ്, വ​​​രു​​​ണ്‍ കു​​​മാ​​​ര്‍, കോ​​​താ​​​ജി​​​ത് സിം​​​ഗ്, ഗു​​​രീ​​​ന്ദ​​​ര്‍ സിം​​​ഗ്, അ​​​മി​​​ത് രോ​​​ഹി​​​ദാ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​രോ​​​ധ​​​നി​​​ര​​​യി​​​ലും സ്ഥാ​​​ന​​​മു​​​റ​​​പ്പി​​​ച്ചു. ശ്രീ​​​ജേ​​​ഷി​​​നു…

Read More

മേ​​രി​​കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി മോ​​ദി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വ​​നി​​താ ബോ​​ക്സിം​​ഗി​​ന്‍റെ മു​​ഖ​​മാ​​യ മേ​​രി​​കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വെ​​ള്ളി​​യാ​​ഴ്ച ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇം​​ഫാ​​ലി​​ലാ​​ണ് കോ​​മി​​ന്‍റെ അ​​ക്കാ​​ദ​​മി. ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ബോ​​ക്സിം​​ഗ്താ​​രം വി​​ജേ​​ന്ദ​​ർ സിം​​ഗും ഗു​​സ്തി താ​​രം സു​​ശീ​​ൽ കു​​മാ​​റും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കും. ഇം​​ഫാ​​ലി​​ൽ​​നി​​ന്ന് പ​​ത്ത് കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​യി 3.3 ഏ​​ക്ക​​റി​​ലാ​​ണ് അ​​ക്കാ​​ദ​​മി സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. 2013ൽ ​​മ​​ണി​​പ്പു​​ർ സ​​ർ​​ക്കാ​​രാ​​ണ് അ​​ക്കാ​​ദ​​മി​​ക്കാ​​യി സ്ഥ​​ലം അ​​നു​​വ​​ദി​​ച്ച​​ത്. നി​​ല​​വി​​ൽ 20 പെ​​ണ്‍​കു​​ട്ടി​​ക​​ൾ അ​​ട​​ക്കം 45 യു​​വ ബോ​​ക്സ​​ർ​​മാ​​രാ​​ണ് അ​​ക്കാ​​ദ​​മി​​യി​​ൽ മേ​​രി​​കോ​​മി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​ത്.  

Read More

ലങ്ക കടന്ന് ഇന്ത്യ

കൊ​​ളം​​ബോ: മ​​ഴ​​മൂ​​ലം ഓ​​വ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രെ ഇ​​ന്ത്യ​​ക്ക് ആ​​റു വി​​ക്ക​​റ്റ് വി​​ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ ശ്രീ​​ല​​ങ്ക നി​​ശ്ചി​​ത 19 ഓ​​വ​​റി​​ൽ ഒ​​ന്പ​​തു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 152 റ​​ണ്‍​സെ​​ടു​​ത്തു. ല​​ങ്ക മു​​ന്നോ​​ട്ടു​​വ​​ച്ച ല​​ക്ഷ്യം ഇ​ന്ത്യ 17.3 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു. ഇ​​ന്ത്യ​​ക്കാ​​യി ദി​​നേ​​ഷ് കാ​​ർ​​ത്തി​​കും (25 പ​​ന്തി​​ൽ 39 റ​​ണ്‍​സ്) മ​​നീ​​ഷ് പാ​​ണ്ഡെ​​യും (31 പ​​ന്തി​​ൽ 42 റ​​ണ്‍​സ്) പു​​റ​​ത്താ​​കാ​​തെ നി​​ന്നു. നി​​ദാ​​ഹാ​​സ് ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം ജ​​യ​​മാ​​ണി​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ഓ​​പ്പ​​ണ​​ർ കു​​ശാ​​ൽ മെ​​ൻ​​ഡി​​സാ​​ണ് ആ​​തി​​ഥേ​​യ​​രു​​ടെ ടോ​​പ് സ്കോ​​റ​​ർ. 38 പ​​ന്തി​​ൽ മൂ​​ന്നു വീ​​തം ബൗ​​ണ്ട​​റി​​യും സി​​ക്സും ഉ​​ൾ​​പ്പെ​​ടെ മെ​​ൻ​​ഡി​​സ് 55 റ​​ണ്‍​സെ​​ടു​​ത്തു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഗു​​ണ​​തി​​ല​​ക​​യും മെ​​ൻ​​ഡി​​സും ചേ​​ർ​​ന്ന് ല​​ങ്ക​​യ്ക്കു ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്ക​​മാ​​ണ് ന​​ൽ​​കി​​യ​​ത്. സ്കോ​​ർ 25ൽ ​​നി​​ൽ​​ക്കെ ഗു​​ണ​​തി​​ല​​ക​​യെ മ​​ട​​ക്കി ഠാ​​ക്കൂ​​ർ ഇ​​ന്ത്യ​​ക്ക്…

Read More

ബെ​​ൻ സ്റ്റോ​​ക്സ് ലോ​​ഡ്സ് ടെ​​സ്റ്റി​​ൽ ഉ​​ണ്ടാ​​കി​​ല്ല

മ​​ദ്യ​​പി​​ച്ച​​ശേ​​ഷം ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ ബ്രി​​സ്റ്റ​​ളി​​ലെ നി​​ശാ​​ക്ല​​ബ്ബി​​ന് പു​​റ​​ത്ത് യു​​വാ​​വി​​നെ കൈ​​യേ​​റ്റം ചെ​​യ്ത കേ​​സി​​ന്‍റെ വി​​സ്താ​​രം ഉ​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ഡ്സ് ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ഓ​​ൾറൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സ് ക​​ളി​​ക്കാ​​നി​​ട​​യി​​ല്ല. ഓ​​ഗ​​സ്റ്റ് ആ​​റി​​നാ​​ണ് വി​​സ്താ​​രം ആ​​രം​​ഭി​​ക്കു​​ക. വി​​സ്താ​​രം ഏ​​ഴ് ദി​​വ​​സ​​മെ​​ങ്കി​​ലും നീ​​ളുമെ​​ന്ന​​തി​​നാ​​ലാ​​ണ് സ്റ്റോ​​ക്സ് ലോ​​ഡ്സ് ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ ഉ​​ണ്ടാ​​കാ​​നി​​ട​​യി​​ല്ലാ​​ത്ത​​ത്. ലോ​​ഡ്സി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ-​​ഇം​ഗ്ല​​ണ്ട് ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റ് ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. നി​​ശാ​​ക്ല​​ബ്ബി​​നു പു​​റ​​ത്തെ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​റ​​സ്റ്റി​​ലാ​​യ സ്റ്റോ​​ക്സി​​നെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലും അ​​തി​​നു​​ശേ​​ഷം ന​​ട​​ന്ന ത്രി​​രാ​​ഷ് ട്ര ​​ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​യി​​ൽ തി​​രി​​ച്ചു​​വി​​ളി​​ച്ചി​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ലു​​ള്ള സ്റ്റോ​​ക്സ് ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ കോ​​ട​​തി​​മു​​ന്പാ​​കെ മൊ​​ഴി ന​​ല്കി. അ​​ടു​​ത്ത വി​​സ്താ​​ര​​ത്തി​​ൽ നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​ൻ കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Read More

ലോ​​ക​​ക​​പ്പി​​ൽ വി​​എ​​ആ​​ർ ഉ​​ണ്ടാ​​കു​​മോ!

റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി (വി​​എ​​ആ​​ർ) സി​​സ്റ്റം ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​താ​​ണ് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ ഇ​​പ്പോ​​ഴ​​ത്തെ ച​​ർ​​ച്ച​​യും ആ​​ശ​​ങ്ക​​യും. വി​​എ​​ആ​​ർ ലോ​​ക​​ക​​പ്പി​​ൽ ഉ​​ണ്ടെ​​ങ്കി​​ൽ ക​​ളി​​യു​​ടെ സൗ​​ന്ദ​​ര്യ​​വും ഒ​​ഴു​​ക്കും ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്നും ഇ​​ല്ലെ​​ന്നു​​മു​​ള്ള വാ​​ദ​​പ്ര​​തി​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ട്. വി​​എ​​ആ​​ർ അ​​നു​​വ​​ദി​​ച്ചാ​​ൽ ക​​ളി​​യി​​ൽ ഓ​​ഫ് സൈ​​ഡ്, ഗോ​​ൾ, ഫൗ​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കെ​​ല്ലാം റ​​ഫ​​റി​​ക്ക് വീ​​ഡി​​യോ റീ​​പ്ലേ​​യു​​ടെ സ​​ഹാ​​യം​​തേ​​ടി തീ​​രു​​മാ​​ന​​മെ​​ടു​​ക്കാം. ക്രി​​ക്ക​​റ്റി​​ൽ തേ​​ർ​​ഡ് അ​​ന്പ​​യ​​റു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ന്പ​​യ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​നു സ​​മാ​​ന​​മെ​​ന്നു ചു​​രു​​ക്കം. ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ഗി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ വി​​എ​​ആ​​റി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ബോ​​ർ​​ഡി​​ന്‍റെ സൂ​​റി​​ച്ചി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ വി​​എ​​ആ​​ർ ലോ​​ക​​ക​​പ്പി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന് തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ഗോ​​ൾ ലൈ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ച്ച​​തു​​പോ​​ലെ ഇ​​ത്ത​​വ​​ണ വി​​എ​​ആ​​ർ ന​​ട​​പ്പാ​​ക്കാ​​മെ​​ന്നാ​​ണ് ഇ​​ൻ​​ഫാ​​ന്‍റി​​നോ​​യു​​ടെ നി​​ല​​പാ​​ട്. വി​​എ​​ആ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് വെ​​ള്ളി​​യാ​​ഴ്ച കൊ​​ളം​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബൊ​​ഗോ​​ട്ട​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ഫ കൗ​​ണ്‍​സി​​ലി​​ൽ മാ​​ത്ര​മേ അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കൂ. എ​​ഫ്എ ക​​പ്പ്…

Read More

മ​ട​ങ്ങി​വ​ര​വി​ലൊ​രു കി​രീ​ടം..! ഇ​നി ചേ​ച്ചി​യാ​ണ് ത​ട​സം

കാ​ലി​ഫോ​ർ​ണി​യ: അ​മ്മ​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​ൽ​ത​ന്നെ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സെ​റീ​ന വി​ല്യം​സി​നു സ​ഹോ​ദ​രി​യു​ടെ വെ​ല്ലു​വി​ളി. ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ സെ​റീ​ന​യെ ചേ​ച്ചി വീ​ന​സ് വി​ല്യം​സ് നേ​രി​ടും. പ​തി​നാ​ലു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സെ​റീ​ന ര​ണ്ടാം റൗ​ണ്ടി​ലും അ​നാ​യാ​സ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡ​ച്ച് താ​രം കി​കി ബെ​ർ​ട്ടെ​ൻ​സി​നെ​യാ​ണ് സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 7-6 (7-5), 7-5. 2017 ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ണി​ലാ​യ​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ചേ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ സെ​റീ​ന പി​ന്നീ​ട് കു​ഞ്ഞി​നു ജ​ന്മം ന​ൽ​കാ​നാ​യി കോ​ർ​ട്ടി​ൽ​നി​ന്നും നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ന​സ് ര​ണ്ടാം റൗ​ണ്ടി​ൽ റൊ​മാ​നി​യ​യു​ടെ കി​ർ​സ്റ്റ്യ​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വീ​ന​സും എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-3, 6-4.  

Read More