വോ​ളിതാരം ര​തീ​ഷി​ന് ജോ​ലി നല്കും: മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്:​​​ ദേ​​​ശീ​​​യ​​​വോ​​​ളി​​​യി​​​ല്‍ കി​​​രീ​​​ടം നേ​​​ടി​​​യ കേ​​​ര​​​ള വോ​​​ളി​​ബോ​​ൾ ​ടീ​​​മം​​​ഗം ര​​​തീ​​​ഷി​​​ന് ജോ​​​ലി ന​​​ല്‍​കു​​​ന്ന കാ​​​ര്യം സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​ഭാ​​​വ പൂ​​​ര്‍​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍. ഇ​​​ത്ര​​​യും കാ​​​ലം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജോ​​​ലി ല​​​ഭി​​​ക്കാ​​​തെ പോ​​​യ​​​ത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജേ​​​താ​​​ക്ക​​​ളാ​​​യ ടീ​​​മി​​​നെ മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ നാ​​​സ​​​റി​​​നൊ​​​പ്പ​​​മാ​​​ണു ര​​​തീ​​​ഷ് മ​​​ന്ത്രി​​​യെ ക​​​ണ്ടു ജോ​​​ലി ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ക​​​സ്റ്റം​​​സി​​​ല്‍ ഗ​​​സ്റ്റ് പ്ലെ​​​യ​​​റാ​​​യ ര​​​തീ​​​ഷി​​​ന് ഭാ​​​ര്യ​​​യു​​​ടെ വ​​​രു​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ആ​​​ശ്ര​​​യം. 2005 മു​​​ത​​​ൽ എ​​​ട്ട് വ​​​ര്‍​ഷം സീ​​​നി​​​യ​​​ര്‍ വോ​​​ളി​​​ബാ​​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​​പ്പ് ക​​​ളി​​​ച്ച ര​​​തീ​​​ഷ് ലി​​​ബ​​​റോ പൊ​​​സി​​​ഷ​​​നി​​​ലാ​​​ണ് ക​​​ളി​​​ക്കു​​​ന്ന​​​ത്. ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ക​​​പ്പ് ടീ​​​മി​​​ലും ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് മൂ​​​ലാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ്.

Read More

ധോ​ണി​യെ പു​ക​ഴ്ത്തി രവി ശാ​സ്ത്രി

മുംബൈ: എം.​എ​സ്. ധോ​ണി​യെ പു​ക​ഴ്ത്തി ടീം ​​ഇ​​ന്ത്യ​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി​. ധോ​ണി​യു​ടെ പ​​രി​​ച​​യ​​സ​​ന്പ​​ത്തി​​ന് പ​​ക​​രം​വ​യ്ക്കാ​ൻ ഒ​ന്നു​മി​​ല്ലെ​​ന്നും പ​രി​ച​യ​സ​ന്പ​ത്ത് ച​​ന്ത​​യി​​ൽ​​നി​​ന്ന് വാ​​ങ്ങാ​​നും വി​​ൽ​​ക്കാ​​നും ക​​ഴി​​യു​​ന്ന​​ത​​ല്ലെ​​ന്നും ര​വി​ശാ​സ്ത്രി പ​​റ​​ഞ്ഞു. ഏ​​ക​​ദി​​ന​​ക്രി​​ക്ക​​റ്റി​​ൽ ലോ​ക​ത്തി​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​രി​​ൽ ഒ​​രാ​​ളാ​​ണ് ധോ​​ണി​​യെ​​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​​രി​​ച​​യ​​സ​​ന്പ​​ത്തി​​ലും ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണകാ​​ര്യ​​ത്തി​​ലും ധോ​​ണി​​യെ ക​​ഴി​​ഞ്ഞേ ആ​രു​മു​ള്ളൂ. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ ഫി​​നി​​ഷ​​റാ​​യെ​​ത്തു​​ന്ന ധോ​​ണി​​യെ​​ക്കാ​​ൾ മി​​ക​​ച്ച​​വ​​ർ വ​​ള​​രെ കു​​റ​​ച്ചു​​പേ​​രേ​യു​​ള്ളൂ​​വെ​​ന്നും ര​വി​ശാ​സ്ത്രി പ​​റ​​ഞ്ഞു. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച 2004 മു​​ത​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് എ​​ന്നും ച​​ർ​​ച്ച​​ചെ​​യ്ത​​തും ആ​​ഘോ​​ഷി​​ച്ചതുമായ ​​താ​​ര​​മാ​​ണ് എം.​​എ​​സ്. ധോ​​ണി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ന​​ട​​ന്ന ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ധോ​​ണി മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ ടീ​​മി​​ൽ ത​​ന്‍റെ സാ​​ന്നി​​ധ്യം എ​​ത്ര​​മാ​​ത്രം ആ​​വ​​ശ്യ​​മാ​​ണെ​​ന്നു തെ​​ളി​​യി​​ച്ചു. ഒ​​ര​​റ്റ​​ത്ത് വി​​ക്ക​​റ്റ് വീ​​ഴു​​ന്പോ​​ഴും ന​​ങ്കൂ​​രി​​മി​​ട്ടി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ അ​​വ​​സാ​​നം വ​​രെ പി​​ടി​​ച്ചു​​നി​​ന്ന് ബാ​​റ്റ് ചെ​​യ്യാ​​നു​​ള്ള ക​​ഴി​​വ് ധോ​​ണി വീണ്ടും പുറത്തെടത്തു.

Read More

സ​​ച്ചി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു; മ​​ക​​ൻ അ​​നു​​സ​​രി​​ച്ചു…

മും​​ബൈ: ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ മും​​ബൈ ട്വ​​ന്‍റി-20 ലീ​​ഗി​​ൽ ക​​ളി​​ക്കി​​ല്ല. സ​​ച്ചി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് അ​​ർ​​ജു​​ൻ ലീ​​ഗി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. പു​​തി​​യ ബൗ​​ളിം​​ഗ് ആ​​ക്‌ഷ​​ൻ പ​​രു​​വ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കു​​ന്ന​​ശ്ര​​മ​​ത്തി​​ലാ​​ണ് അ​​ർ​​ജു​​ൻ. മ​​ത്സ​​ര രം​​ഗ​​ത്തേ​​ക്ക് ഇ​​റ​​ങ്ങാ​​ൻ പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ അ​​ർ​​ജു​​ൻ ഇ​​പ്പോ​​ൾ പ്രാ​​പ്തനാ​​യി​​ട്ടി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് ലീ​​ഗി​​ൽ ഇ​​റ​​ങ്ങാ​​ത്ത​​തെ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. മും​​ബൈ ട്വ​​ന്‍റി-20​​യു​​ടെ ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​ർകൂ​​ടി​​യാ​​യ സ​​ച്ചി​​നു​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് അ​​ർ​​ജു​​ന്‍റെ തീ​​രു​​മാ​​നം. ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​ർ​​ജു​​ൻ പു​​തി​​യ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​നി​​ലേ​​ക്ക് തി​​രി​​ഞ്ഞ​​ത്. പൂ​​ന സ്വ​​ദേ​​ശി​​യാ​​യ അ​​തു​​ൽ ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് പു​​തി​​യ ആ​​ക്‌​ഷ​​ൻ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​ത്. പു​​തി​​യ ആ​​ക്‌​ഷ​​നി​​ൽ അ​​ർ​​ജു​​ൻ ശ​​രി​​ക്ക് ബൗ​​ളിം​​ഗ് ചെ​​യ്തുവ​​രു​​ന്ന​​തേ​​യു​​ള്ളൂ. സ​​മീ​​പ​​നാ​​ളി​​ൽ മി​​ക​​ച്ച ഫോ​​മി​​ലാ​​യി​​രു​​ന്നു അ​​ർ​​ജു​​ൻ. 2017-18 അ​​ണ്ട​​ർ 19 കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി​​യി​​ൽ ര​​ണ്ട് അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ട​​വും ഒ​​രു നാ​​ലു വി​​ക്ക​​റ്റ് നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ചെ​​റു​​പ്പം മു​​ത​​ൽ ഫാ​​സ്റ്റ് ബൗ​​ളിം​​ഗ് ആ​​ണ് ഇ​​ഷ്ടം. ഇ​​ന്ത്യ​​യി​​ൽ ഫാ​​സ്റ്റ്…

Read More

ദേ​​വ്ധ​​ർ ട്രോ​​ഫി​​ക്ക് അ​​ശ്വി​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ഈ ​​മാ​​സം നാ​​ല് മു​​ത​​ൽ എ​​ട്ടു​​വ​​രെ ന​​ട​​ക്കു​​ന്ന ദേ​​വ്ധ​​ർ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​നു​​വേ​​ണ്ടി​​യു​​ള്ള ഇ​​ന്ത്യ എ, ​​ബി ഇ​​റാ​​നി ട്രോ​​ഫി​​ക്കു​​ള്ള റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ ടീ​​മി​​ലേ​​ക്ക് മു​​തി​​ർ​​ന്ന ഓ​​ഫ് സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല. അ​​ശ്വി​​ന് ചെ​​റി​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​മു​​ണ്ടെ​​ന്നും ഒ​​രാ​​ഴ്ച വി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചാ​​ണ് ബി​​സി​​സി​​ഐ അ​​ദ്ദേ​​ഹ​​ത്തെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, അ​​ശ്വി​​ന്‍റെ പ്ര​​ശ്നം എ​​ന്താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വി​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​തോ​​ടെ അ​​ശ്വി​​ന് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ടീ​​മി​​ൽ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്ക് മു​​ന്നി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ യു​​സ് വേ​​ന്ദ്ര ചാ​​ഹ​​ലും കു​​ൽ​​ദീ​​പ് യാ​​ദ​​വു​​മാ​​ണ് ഏ​​ക​​ദി​​ന ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ള്ള ര​​ണ്ട് സ്പി​​ന്ന​​ർ​​മാ​​ർ. അ​​ശ്വി​​നു പ​​ക​​രം ഷ​​ഹ്ബാ​​സ് ന​​ദീ​​മി​​നെ​​യാ​​ണ് സെ​​ല​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

Read More

ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ലാ​സ് പാ​മാ​സ്

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ലാ​സ് പാ​മാ​സ്. ഒ​ന്ന​ടി​ച്ച ബാ​ഴ്സ​യെ തി​രി​ച്ച​ടി​ച്ചാ​ണ് ലാ​സ് പാ​മാ​സ് പി​ടി​ച്ചു​കെ​ട്ടി​യ​ത്. മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ബാ​ഴ്സ​യെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജൊ​നാ​ഥ​ൻ സ​ലേ​രി​യാ​ണ് സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​ത്. മൈ​താ​ന മ​ധ്യ​ത്തി​ൽ ചെ​റു​പാ​സു​ക​ളു​മാ​യി ക​ളം​വാ​ഴു​ന്ന ബാ​ഴ്സ​യെ അ​ന​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ പ​റ​ന്നു​ക​ളി​ച്ച ലാ​സ് പാ​മാ​സ് മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ഒ​രു​പോ​ലെ മി​ക​ച്ചു​നി​ന്നു. റാ​കി​ട്ടി​ച്ച്, ഡെം​ബാ​ലെ, കു​ട്ടി​നോ, പീ​ക്വെ എ​ന്നി​വ​രെ സൈ​ഡ് ബ​ഞ്ചി​ലി​രു​ത്തി മെ​സി​യേ​യും സു​വാ​ര​സി​നെ​യും മു​ൻ​നി​ർ​ത്തി ആ​ക്ര​മ​ണം മെ​ന​ഞ്ഞ ബാ​ഴ്സ​യെ പാ​മാ​സ് സ​മ​ർ​ദ​മാ​യി പൂ​ട്ടി​യി​ട്ടു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഡെം​ബാ​ലെ​യെ​യും കു​ട്ടി​നോ​യെ​യും ഇ​റ​ക്കി​യെ​ങ്കി​ലും സ്കോ​റി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി​യു​ടെ 21 ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ൾ. സീ​സ​ണി​ൽ 23 ഗോ​ൾ നേ​ടി​യ ല​യ​ണ​ൽ മെ​സി ഇ​തോ​ടെ ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ ആ​യി. ഒ​രു ഗോ​ൾ ക​ട​വു​മാ​യി ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച പാ​മാ​സി​ന് 48 ാം മി​നി​റ്റി​ൽ…

Read More

നെ​യ്മ​റി​ല്ലാ​ത്ത ലോ​ക​ക​പ്പോ? ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യി​ൽ

പാ​രീ​സ്: സൂ​പ്പ​ർ താ​രം നെ​യ്മ​റി​നു മൂ​ന്നു മാ​സം ക​ള​ത്തി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കും. ശ​നി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​കു​ന്ന നെ​യ്മ​റെ പ​രി​ശോ​ധി​ച്ച ബ്ര​സീ​ൽ ടീം ​ഡോ​ക്ട​ർ റോ​ഡ്രി​ഗോ ലാ​സ്മ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ നെ​യ്മ​റി​നു ക​ളി​ക്കാ​നാ​യേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​മാ​സം ഏ​ഴി​നു റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ നെ​യ്മ​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​ത് പി​എ​സ്ജി​ക്കു തി​രി​ച്ച​ടി​യാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സീ​ലി​ലെ ബെ​ലോ ഹോ​റി​സോ​ണ്ട​യി​ലാ​യി​രി​ക്കും നെ​യ്മ​റു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക. പി​എ​സ്ജി ക്ല​ബി​ന്‍റെ ഡോ​ക്ട​ർ​മാ​രും ബ്ര​സീ​ൽ ദേ​ശീ​യ ടീം ​അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്. താ​ര​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും കാ​ലി​നു പൊ​ട്ട​ലു​ണ്ടെ​ന്നും വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബ്ര​സീ​ൽ ഫു​ട്ബോ​ൾ ടീം ​ഡോ​ക്ട​ർ പാ​രീ​സി​ലെ​ത്തി​യ​ത്. പി​എ​സ്ജി​ക്കു​വേ​ണ്ടി ഫ്ര​ഞ്ച് ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച​യാ​ണ് നെ​യ്മ​റി​നു പ​രി​ക്കേ​റ്റ​ത്. നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ബ്ര​സീ​ൽ പ​രി​ശീ​ല​ക​ൻ ടി​റ്റെ​യെ​യും…

Read More

ദേശീയ സീനിയർ വോളിയിൽ കേ​​ര​​ള​​ പു​​രു​​ഷ​​ടീമിന് തു​​ട​​ര്‍ച്ച​​യാ​​യ ആ​​റാം കി​​രീ​​ടം

കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വോ​​ളി ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ ച​​രി​​ത്ര​​മാ​​വ​​ര്‍ത്തി​​ച്ചു കേ​​ര​​ളാ ടീ​​മു​​ക​​ള്‍. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലു​​ള്ള ചാ​​മ്പ്യ​​ന്‍മാ​​രാ​​യ കേ​​ര​​ളം കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ വ​​നി​​ത​​ക​​ൾ​​ക്ക് സ്വ​​ന്തം​​മ​​ണ്ണി​​ലും ച​​രി​​ത്രം തി​​രു​​ത്താ​​നാ​​യി​​ല്ല. ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ റെ​​യി​​ൽവേ​​സ് തീ​​ര്‍ത്ത ഉ​​രു​​ക്കു​​പാ​​ള​​ത്തി​​ൽ​​ത്ത​​ട്ടി പ​​ത്താം ത​​വ​​ണ​​യും അ​​വ​​ർ​​ക്ക് കി​​രീ​​ടം ന​​ഷ്ട​​മാ​​യി. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു സെ​​റ്റു​​ക​​ള്‍ക്കു റെ​​യി​​ല്‍വേ​​സി​​നെ അ​​ടി​​യ​​റ​​വു പ​​റ​​യി​​ച്ചാ​​ണ് പു​​രു​​ഷ​​വി​​ഭാ​​ഗം കി​​രീ​​ട​​ത്തി​​ൽ കേരളം മു​​ത്ത​​മി​​ട്ട​​ത്. സ്‌​​കോ​​ര്‍: 26-24, 23-25, 19-25, 21-25. 2016-ല്‍ ​​ചെ​​ന്നൈ​​യി​​ല്‍ ന​​ട​​ന്ന ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ന്‍റെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ലും റെ​​യി​​ല്‍വേ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കേ​​ര​​ളം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. അ​​തേ​​സ​​മ​​യം, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ പ​​ത്താം ത​​വ​​ണ​​യും കേ​​ര​​ളം ഫൈനലിൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. ആ​​ദ്യ​​സെ​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ര​​ണ്ടും മൂ​​ന്നും സെ​​റ്റ് വി​​ജ​​യി​​ച്ചു ക​​യ​​റി​​യ വ​​നി​​ത​​ക​​ള്‍ക്ക് പി​​ന്നീ​​ടു​​ള്ള ര​​ണ്ടു സെ​​റ്റു​​ക​​ളി​​ലും റെ​​യി​​ൽ​​വേ​​ക്കു മു​​ന്നി​​ൽ കാ​​ലി​​ട​​റി. സ്‌​​കോ​​ര്‍: 25-21, 28-26, 25-21, 25-18, 15-12. 2007-ല്‍ ​​ജ​​യ്പൂ​​രി​​ലെ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ലാ​​യി​​രു​​ന്നു പെ​​ണ്‍പ​​ട​​യു​​ടെ അ​​വ​​സാ​​ന ചാ​​മ്പ്യ​​ന്‍ഷി​​പ്പ് നേ​​ട്ടം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 1973ല്‍…

Read More

ക്യാ​​പ്റ്റ​​ൻ എ​​ന്നാ​​ൽ കോ​​ഹ്‌​ലി: ​ര​​വി​​ശാ​​സ്ത്രി

ന്യൂ​​ഡ​​ൽ​​ഹി: ക്യാ​​പ്റ്റ​​ൻ എ​​ന്നു പ​​റ​​ഞ്ഞാ​​ൽ അ​​ത് വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി​​ശാ​​സ്ത്രി. മു​​ന്നി​​ൽ​​നി​​ന്നു ന​​യി​​ക്കു​​ന്ന കോ​​ഹ്‌​ലി​​യേ​​പ്പോ​​ലൊ​​രു ക്യാ​​പ്റ്റ​​ൻ ഉ​​ണ്ടെ​​ങ്കി​​ൽ ടീ​​മി​​ലെ മ​​റ്റ് അം​​ഗ​​ങ്ങ​​ളി​​ലേ​​ക്കും ആ​​വേ​​ശ​​വും ക​​രു​​ത്തും പ​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് ടീം ​​അം​​ഗ​​ങ്ങ​​ളോ​​ട് ഒ​​ന്നു മാ​​ത്ര​​മാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​ടു​​ത്ത 18 മാ​​സം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക കാ​​ല​​മാ​​ണ്. ടീ​​മി​​ന്‍റെ ക​​രു​​ത്ത് അ​​റി​​യേ​​ണ്ട സ​​മ​​യം. ഈ ​​ടീ​​മി​​ൽ ശ​​രി​​ക്കും വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ക്കാം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം ക​​ഴി​​ഞ്ഞ​​തോ​​ടെ 18 മാ​​സം എ​​ന്ന​​ത് 15 ആ​​ക്കി കു​​റ​​യ്ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​ന്ത്യ​​ൻ ടീം ​​തോ​​ക്കു​​ന്പോ​​ൾ ചി​​ല​​ർ​​ക്ക് സ​​ന്തോ​​ഷ​​മു​​ണ്ടാ​​കാ​​റു​​ണ്ട്. എ​​തി​​ർ ടീം ​​ന​​ന്നാ​​യി ക​​ളി​​ക്കാ​​ത്ത​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ് വി​​ജ​​യം വ​​രു​​ന്ന​​തെ​​ന്നും ര​​വി​​ശാ​​സ്ത്രി പ​​റ​​ഞ്ഞു. ടീ​​മി​​നെ​​ക്കു​​റി​​ച്ച് ചി​​ല​​ർ ന​​ട​​ത്തു​​ന്ന വി​​മ​​ർ​​ശ​​ന​​ത്തെ പ​​രി​​ഹ​​സ​​ി​​ച്ചാ​​യി​​രു​​ന്നു ശാ​​സ്ത്രി ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്.

Read More

ഗോവയ്ക്കു ജയം; ബ്ലാസ്റ്റേഴ്സ് പുറത്ത്

  മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ സെ​മിസാ​ധ്യ​ത നി​ല​നി​ർ​ത്തി എ​ഫ്സി ഗോ​വ​യ്ക്ക് വ​ന്പ​ൻ ജ​യം. ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രെ അ​​ഞ്ചു ഗോ​​ളു​​ക​​ൾ​​ക്ക് എ​​ടി​​കെ കോ​​ൽ​​ക്ക​​ത്ത​​യെ​യാ​ണ് അ​വ​ർ ത​ക​ർ​ത്ത​ത്. ഗോ​വ​യു​ടെ ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി സ്വ​പ്നം പൊ​ലി​ഞ്ഞു. ഇ​ന്ന് ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ചാ​ൽ​പോ​ലും ഗോ​വ, ജം​ഷ​ഡ്പു​ർ ടീ​മു​ക​ളി​ലൊ​ന്നേ സെ​മി​യി​ൽ എ​ത്തൂ. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഗോ​വ-​ജം​ഷ​ഡ്പു​ർ പോ​രാ​ട്ട​ത്തി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്ക് സെ​മി​യി​ൽ ക​ട​ക്കാം. സ​മ​നി​ല​യാ​ണെ​ങ്കി​ൽ ഗോ​വ സെ​മി​യി​ൽ ക​ട​ക്കും. ഗോ​​വ​​യ്ക്കുവേ​​ണ്ടി സെ​​ർ​​ജി​​യോ ജ​​സ്റ്റി (10-ാം മി​നി​റ്റ്), മാ​​നു​വ​​ൽ ലാ​​ൻ​​സ​​റോ​​ട്ടെ(15-​മി​നി​റ്റ്, 21-മി​നി​റ്റ്), കോ​​റോ(64-​മി​നി​റ്റ്), സി​​ഫ്നി​​യോ​​സ്(90-​മി​നി​റ്റ്) എ​​ന്നി​​വ​​ർ ല​​ക്ഷ്യം ക​​ണ്ട​​പ്പോ​​ൾ കോൽ​​ക്ക​​ത്ത​​യു​​ടെ ആ​​ശ്വാ​​സഗോ​​ൾ റോ​​ബി കീ​​ൻ(87-​മി​നി​റ്റ്) ആ​​ണ് നേ​​ടി​​യ​​ത്. 17 ക​​ളി​​ക​​ളി​​ൽനി​​ന്ന് 27 പോ​​യി​​ന്‍റു​​മാ​​യി അ​​വ​​ർ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. ഇ​​തോ​​ടെ മാ​​ർ​​ച്ച് നാ​​ലി​​ന് ജം​​ഷ​​ഡ്പുർ എ​​ഫ്സി​​യു​​മാ​​യു​​ള്ള ഗോ​​വ​​യു​​ടെ ക​​ളി നി​​ർ​ണാ​​യ​​ക​​മാ​​യി. ജ​​യ​​ത്തി​​ൽ കു​​റ​​ഞ്ഞൊ​​ന്നും ചി​​ന്തി​​ക്കാ​​ൻ…

Read More

വി​കാ​രാ​ധീ​ന​നാ​യി സ്റ്റോക്സ്

രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യും ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് വ​ർ​ണി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ബെ​ൻ സ്റ്റോ​ക്സ്. മൈ​താ​ന​ത്തേ​ക്കു ന​ട​ന്നു​വ​രു​ന്ന​തു​പോ​ലും എ​ത്ര​മാ​ത്രം വി​കാ​ര​വാ​യ്്പാണുള​വാ​ക്കു​ന്നതെന്ന് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല- മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് സ്റ്റോ​ക്സ് പ​റ​ഞ്ഞു. അ​ഞ്ചു മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ് സ്റ്റോ​ക്സ് ടീ​മി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ ബ്രി​​സ്റ്റ​​ളി​​ലെ നി​​ശാ​​ ക്ല​​ബ്ബി​​നു പു​​റ​​ത്ത് യു​​വാ​​വി​​നെ കൈ​​യേ​​റ്റം ചെ​​യ്ത​​തി​​നെത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ൾ കാ​​ര​​ണം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലും അ​​തി​​നു​​ശേ​​ഷം ന​​ട​​ന്ന ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലും സ്റ്റോ​​ക്സി​​നെ സെ​​ല​​ക്ട​​ർ​​മാ​​ർ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, കു​​റ്റം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു​​ള്ള സ്റ്റോ​​ക്സി​​ന്‍റെ വാ​​ദ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് താ​​ര​​ത്തെ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​യി​​ൽ തി​​രി​​ച്ചു​​വി​​ളി​​ച്ച​​ത്.

Read More