മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ സോസിദാദിനെതിരേ നേടിയ 5-2ന്റെ അനായാസ ജയത്തോടെ റയല്‍ ബുധനാഴ്ച പാരി സാന്‍ ഷെര്മയിനെതിരേയുള്ള ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഒരുങ്ങിത്തന്നെയാണ് വെളിപ്പെടുത്തി. ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള ബാഴ്സലോണയെ ഗെറ്റഫെ ഗോൾരഹിത സമനിലയിൽ കുരുക്കി. മാഡ്രിഡിലാണ് യൂറോപ്പിലെ കരുത്തരായ റയാല്‍ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുന്നത്. സ്വന്തം സാന്റിയാഗോ ബര്ണാബു സ്റ്റേഡിയത്തില്‍ ആദ്യ മിനിറ്റ് മുതല്‍ റയല്‍ മാഡ്രിഡ് ആധിപത്യം നേടി. ആദ്യ പകുതി തീര്‍ന്നപ്പോള്‍ റയല്‍ നാലു ഗോളിന് മുന്നിലെത്തി. ആദ്യ മിനിറ്റിനുള്ളില്‍ ലൂകാസ് വാസ്ക്വെസിന്റെ ഗോള്‍, റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍, പിന്നെ ടോണി ക്രൂസിന്റെ തകര്‍പ്പനൊരു ഗോളുമായപ്പോള് ആദ്യ പകുതിയില്‍തന്നെ റയല്‍ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം സോസിദാദ് നേടി. ജോന് ബൗറ്റിസ്റ്റയും മുന്‍…
Read MoreCategory: Sports
മഴയും ഭാഗ്യവും എതിരായി; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ജൊഹന്നാസ്ബര്‍ഗ്: മഴയും ഭാഗ്യവും ദക്ഷിണാഫ്രിക്കയെ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ തുണച്ചു. കൂടാതെ ഡേവിഡ് മില്ലർക്ക് രണ്ടു തവണ ലഭിച്ച ജീവനും. പിന്നെ പിങ്ക് ജഴ്സി ഒരുക്കിയ ഭാഗ്യവും ദക്ഷിണാഫ്രിക്കയെ പരമ്പരയില്‍ നിലനിര്‍ത്താന്‍ സഹായിച്ചു. പിങ്ക് ജഴ്സിയില്‍ ദക്ഷിണാഫ്രിക്ക ഇതുവരെ തോറ്റിട്ടില്ല. 50 ഓവര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെ കടന്നുവന്ന മഴയെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് മത്സരം ട്വന്റി 20 ശൈലിയിലേക്കു മാറി. ഈ മാറ്റം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാർക്കു ഗുണം ചെയ്തു. ആറു മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു മത്സരംകൂടി ശേഷിക്കേ നാലാം മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര വേഗം അടിയറവുവയ്ക്കാനില്ലെന്നു വെളിപ്പെടുത്തി. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. നാളെയാണ് അഞ്ചാം ഏകദിനം. 50 ഓവറില്‍ 290 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ഒരു വിക്കറ്റിന് 43ലെത്തിയപ്പോള്‍ മഴയും ഇടിമിന്നലുമെത്തി. അന്തരീക്ഷം തെളിഞ്ഞപ്പോള്‍ കളിയുടെ കണക്കുകള്‍…
Read Moreപിങ്ക് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ ചരിത്രനേട്ടം ലക്ഷ്യമിട്ട് കോഹ്ലിപ്പട
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന പരന്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ചു നിൽക്കുന്ന ടീം ഇന്ത്യ പരന്പര നേട്ടത്തിന് ഒരു ജയം അകലെ. ഇന്നു നടക്കുന്ന നാലാം മത്സരം ജയിച്ചാൽ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര സ്വന്തമാക്കും. ആറു മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 3-0ന് മുന്നിലാണ്. 2010-11ൽ മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ഏകദിന പരന്പരയിൽ 2-1ന് മുന്നിൽനിന്നശേഷം 3-2ന് പരന്പര അടിയറവുവച്ചു. മൂന്നു മത്സരം ജയിച്ചു കഴിഞ്ഞ വിരാട് കോഹ്ലിയുടെ സംഘത്തിന് ഒരു ജയം മാത്രം നേടിയാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു പരന്പര നേട്ടം സ്വന്തമാക്കാനാകും. ആദ്യ മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ വാണ്ടറേഴ്സിൽ ഇന്നത്തെ മത്സരവും ജയിച്ച് പരന്പര നേട്ടം വൈകിക്കാതിരിക്കാനാകും ഇറങ്ങുക. പ്രധാന കളിക്കാർക്കെല്ലാം പരിക്കിന്റെ പിടിയിൽ അമർന്നിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ ഇന്നത്തെ മത്സരത്തിൽ എ.ബി.…
Read Moreകോഹ്ലി ഇന്ത്യയുടെ ഫാബുലസ് ഫോറിനൊപ്പമെന്നു ഗാംഗുലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ഇന്ത്യയുടെ ഫാബുലസ് ഫോറിനൊപ്പം ചേര്‍ക്കാനാകുമെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി. ഒരുകാലത്ത് ഇന്ത്യയുടെ ബാറ്റിംഗില്‍ പ്രധാനികളായിരുന്നു സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ് എന്നിവര്‍. ഇവരുടെ പാരമ്പര്യം കോഹ്ലിയിലുമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. കോഹ്ലിയുടെ മികവിലാണ് ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത്. ഏകദിനത്തില്‍ 112, 46 നോട്ടൗട്ട്, 160 നോട്ടൗട്ട് സ്കോര്‍ ചെയ്ത നായകന് ഇന്ത്യയെ ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 3-0ന് മുന്നിലെത്തിച്ചു. ടെസ്റ്റ് പരമ്പര നഷ്ടമായശേഷം ഇന്ത്യ ഏകദിനത്തില്‍ 3-0ന് മുന്നിലെത്തിരിക്കുകയാണ്. കോഹ്ലിയും സംഘവും പ്രത്യേക സ്വഭാവമാണ് ഏകദിനത്തില്‍ പുറത്തെടുത്തിരിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. തനിക്ക് തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ലക്ഷ്മണ്, സെവാഗ് എന്നിവര്‍ക്കൊപ്പവും റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ എന്നിവര്‍ക്കെതിരേയും കളിക്കാന്‍ ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം…
Read Moreഇന്ത്യൻ സ്പീഡ് സ്റ്റാർ: ദേശീയതലത്തിലേക്ക് എട്ടു പേർ
കൊച്ചി: ഒളിന്പിക്സിലേക്ക് കായികതാരങ്ങളെ കണ്ടെത്തുന്നതിനായി നാഷണൽ യൂത്ത് കോ-ഓപറേറ്റീവ് സൊസൈറ്റി (എൻവൈസിഎസ്) ഗെയിലിന്റെ സഹകരണത്തോടെ നടത്തുന്ന ഇന്ത്യൻ സ്പീഡ് സ്റ്റാർ മൂന്നാം സീസണിന്റെ സംസ്ഥാനതല സെലക്ഷൻ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനം ഒളിന്പ്യൻ ടി.സി. യോഹന്നാൻ നിർവഹിച്ചു. 2020ലെയും 2024ലെയും ഒളിന്പിക്സുകളിലേക്ക് അത്ലറ്റിക് വിഭാഗത്തിൽ മത്സരിക്കുന്നതിന് പരിശീലനം നൽകുന്നതിനാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാഥമിക റൗണ്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സംസ്ഥാനതല സെലക്ഷനിൽ മാറ്റുരച്ചത്. 14 വയസിൽ താഴെയുള്ളവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ആർ. രമ്യ, 17 വയസിൽ താഴെയുള്ളവരുടെ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ സ്വദേശി ആൻസി സോജൻ, ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി മസൂദ്, തിരുവനന്തപുരം സ്വദേശി അഖിൽ ബാബു, 400 മീറ്ററിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശികളായ…
Read Moreകേരള ബ്ലാസ്റ്റേഴ്സിന് ആറാം സമനില; പ്രതീക്ഷ മങ്ങി
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. നിര്‍ണായക മത്സരത്തില്‍ എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 2-2 സമനില നേടിയതാണ് വിനയായത്. 15 മത്സരങ്ങളിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 21 പോയിന്റായി. ഏക ആശ്വാസം ഗോവയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കു കയറുവാന്‍ കഴിഞ്ഞുവെന്നതാണ്. മറ്റ് ടീമുകളുടെ മത്സരഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള സാധ്യതകൾ. മൂന്നു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേ ഷിക്കുന്നത്. അതിൽ ഒരെണ്ണം ഹോം മത്സരമാണ്. 36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് കേരളം മുന്നിലെത്തിയത്. എന്നാല്‍ 38-ാം മിനിറ്റില്‍ റയാന് ടെയ്ലറിന്റെ ലോംഗ് ഷോട്ടിലൂടെ എടികെ തിരിച്ചടിച്ചു. ഇരുടീമുകളും പിന്നീട് ഗോളിനായി പൊരുതിയെങ്കിലും ആദ്യ പകുതി…
Read Moreകോഹ്ലിക്കും ദ്രാവിഡിനും മിയാന്‍ദാദിന്റെ അഭിനന്ദനം
ന്യൂഡല്‍ഹി : ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഒരിക്കലും നല്ലത് പറയാത്ത മിയാന്‍ദാദ് ഒടുവില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലിക്ക് പ്രശംസയുമായെത്തി. കോഹ്്ലിക്കു മാത്രമല്ല, അണ്ടര്‍ 19 ടീം പരിശീലകന് രാഹുല്ദ്രാവിഡിനുമുണ്ട് മിയാന്‍ദാദിന്റെ പ്രശംസ. പ്രതിസന്ധികളില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ കൈപിടിച്ചു കരകയറ്റുന്ന കോഹ്ലിയുടെ മികവിനെ മിയാന്‍ദാദ് പുകഴ്ത്തി. കോഹ്ലി പ്രതിഭയാണെന്നും ഇപ്പോള്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന് അദ്ദേഹമാണെന്നും ഒരു പാക് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തില്‍ മിയാന്‍ദാദ് പറഞ്ഞു. ഒരു വലിയ ബാറ്റ്സ്മാന്റെ ഏറ്റവും വലിയ ഗുണമാണിതെന്നും ബൗളര്‍മാരുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കി ബാറ്റിംഗില്‍ മാറ്റം വരുത്താന്‍ കോഹ്ലിക്കു തുടര്‍ച്ചയായി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മികച്ച രീതിയിലാണ് ദ്രാവിഡ് ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിക്കുന്നതെന്ന് മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.
Read Moreസിന്ധു ജയിച്ചു, ഇന്ത്യതോറ്റു; എങ്കിലും ക്വാര്‍ട്ടറില്‍
അലോര്സെറ്റാര്: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനോട് ഇന്ത്യക്കു തോല്‍വി. ഇന്ത്യക്കായി സൂപ്പര്‍ താരം പി.വി. സിന്ധു മാത്രം ജയിച്ച പോരാട്ടത്തില്‍ ജപ്പാന് 4-1ന് വിജയം. ക രണ്ടാം നമ്പര്‍ താരം അകാനെ യാമുഗുച്ചിയെ 21-19, 21-15 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി. എന്നാല്‍, മറ്റുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. ആദ്യമത്സരത്തില്‍ ഹോങ്കോംഗിനെതിരേ വിജയിച്ചതിനാൽ ഗ്രൂപ്പ് ഡബ്ല്യുവില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഇന്തോനേഷ്യയായിരിക്കും ക്വാര്‍ട്ടറിലെ എതിരാളികള്‍
Read Moreഎടികെയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി: പരിക്കേറ്റ ഇയാൻ ഹ്യൂം പുറത്ത്
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ഇയാൻ ഹ്യൂമിന് പരിക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ താരം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിലാണ് ഹ്യൂമിന് പരിക്കേറ്റത്. കൂടുതൽ കരുത്തനായി തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോൽക്കത്തയ്ക്കെതിരായി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരമുള്ളത്. നിലവിലുള്ള ചാന്പ്യന്മാരായ എടികെയ്ക്കെതിരേ വിജയിച്ചാൽ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ സൂപ്പർ താരത്തിന് പരിക്കേറ്റത് ടീമിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ ഇറക്കാൻ കഴിയില്ല. നാല് മഞ്ഞക്കാർഡുകൾക്കുള്ള സസ്പെൻഷൻ കാരണം എടികെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. ഭാഗ്യതാരം ദീപേന്ദ്ര നേഗിയും ഇന്നു കളിക്കില്ല. This is a tough one to take! From something so innocuous as well! Devastated to be…
Read More200 വിക്കറ്റ്; ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ജുലൻ ഗോസ്വാമി
ജൊഹാനസ്ബർഗ്: വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ജുലൻ ഗോസ്വാമി. ഏകദിനത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമെന്ന റിക്കാർഡ് ജുലൻ സ്വന്തം പേരിലെഴുതി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ജുലൻ റിക്കാർഡ് നേട്ടത്തിലേക്ക് എത്തിയത്. ലോറ വോൾവാർട്ടായിരുന്നു ജുലന്റെ 200-ാം ഇര. കഴിഞ്ഞ വർഷം മേയിൽ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലൻ സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ജുലൻ ഐസിസി വനിതാ ബൗളർമാരുടെ പട്ടികയിൽ നിലവിൽ രണ്ടാമതാണ്. ബാറ്റ്സ്മാൻമാരിലും ഇന്ത്യൻ ആധിപത്യമാണ് നിലനിൽക്കുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരി ഇന്ത്യയുടെ മിതാലി രാജാണ്.
Read More