പൂ​നെ സി​റ്റി​യെ ത​ക​ർ​ത്തു; വി​ജ​യ​ത്തു​ട​ക്ക​ത്തി​ൽ ഡ​ൽ​ഹി

പൂ​നെ: ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണി​ൽ പൂ​നെ സി​റ്റി​യെ ത​ക​ർ​ത്ത് ഡ​ൽ​ഹി​ക്ക് വി​ജ​യ​ത്തു​ട​ക്കം. പൂ​നെ ബ​ലേ​വാ​ഡി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ത്തി​ൽ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഡ​ൽ​ഹി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ര​വ​ധ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ആ​ദ്യ പ​കു​തി​യി​ൽ ഗോ​ളൊ​ന്നും പി​റ​ന്നി​ല്ല. 47-ാം മി​നി​റ്റി​ൽ ബ്ര​സീ​ലി​യ​ൻ താ​രം പൗ​ളീ​ന്യോ ഗോ​ള​ടി തു​ട​ങ്ങി. 54-ാം മി​നി​റ്റി​ൽ ച​ഗാ​ട്ടെ​യി​ലൂ​ടെ ഡ​ൽ​ഹി ലീ​ഡ് ഉ​യ​ർ​ത്തി. 65-ാം മി​നി​റ്റി​ൽ ലോം​ഗ് ഷോ​ട്ടി​ലൂ​ടെ മ​ത്യാ​സ് മി​റാ​ബ്ജെ ഡ​ൽ​ഹി​യു​ടെ മൂ​ന്നാം ഗോ​ളും നേ​ടി.

മൂ​ന്ന് ഗോ​ളി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ പു​നെ തി​രി​ച്ച​ടി​ച്ചു. 67-ാം മി​നി​റ്റി​ൽ എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ​യാ​ണ് പു​നെ​യു​ടെ ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. ക​ളി അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ര​ണ്ടാം ഗോ​ൾ നേ​ടി പോ​സ്റ്റി​ലാ​ക്കി മാ​ർ​ക്കോ​സ് ടെ​ബാ​ർ തോ​ൽ​വി​യു​ടെ ഭാ​രം കു​റ​ച്ചു.

 

Related posts