ചാന്പ്യൻ ട്രോഫി: ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ ഇന്ന്; ഇ​ന്ത്യ – പാ​ക് പോ​ര് ക​ണ​ക്കു​ക​ളി​ലൂ​ടെ

ല​ണ്ട​ന്‍: ക്രി​ക്ക​റ്റ് ലോ​കം ഇ​ന്ന് ഓ​വ​ല്‍ ഷേ​പ്പി​ലേ​ക്കു ചു​രു​ങ്ങും. ലോ​ക​ക്രി​ക്ക​റ്റി​ലെ പോ​രാ​ട്ട​ങ്ങ​ളു​ടെ മാ​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മ​ലു​ള്ള മ​ത്സ​രം 13 ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ല്‍ ഇ​താ ഒ​രി​ക്ക​ല്‍കൂ​ടി. എ​ന്നാ​ല്‍, എ​ല്ലാ പോ​രാ​ട്ട​ങ്ങ​ളു​ടെ​യും മു​ക​ളി​ല്‍ ഫൈ​ന​ലി​ന്‍റെ ആ​വേ​ശ​ക്കാ​ഴ്ച​ക​ള്‍വാ​രി വി​ത​റാ​നാ​ണ് ഓ​വ​ലി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും പാ​ഡ​ണി​യു​ന്ന​ത്. അ​തെ, ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ബ​ദ്ധ​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും കൊ​മ്പു​കോ​ര്‍ക്കും. സെ​മി​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഗ്രാ​ന്‍ഡ് ഫി​നാ​ലെ ബ​ര്‍ത്ത് ഉ​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഐ​സി​സി മ​ത്സ​ര​ങ്ങ​ള്‍ എ​ന്നും ആ​വേ​ശ​ത്തി​ന്‍റെ പ​ര​മ​കോ​ടി​യി​ലെ​ത്താ​റു​ണ്ട്. 2003 ലോ​ക​ക​പ്പി​ല്‍ ഷോ​യ്ബ് അ​ഖ്ത​റി​നെ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ അ​തി​ര്‍ത്തി​ക്കപ്പു​റ​ത്തേ​ക്കോ​ടി​ച്ച പോ​രാ​ട്ട​വും ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ 2007ലെ ​ടി-20 ലോ​ക​ക​പ്പി​ല്‍ ഫൈ​ന​ലി​ല്‍ ശ്രീ​ശാ​ന്തി​ന്‍റെ ക്യാ​ച്ചി​ലൂ​ടെ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പോ​രാ​ട്ട​വു​മെ​ല്ലാം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ലെ ജ്വ​ലി​ക്കു​ന്ന ഓ​ര്‍മ​ക​ളാ​ണ്.​അ​ത്ത​ര​ത്തി​ലു​ള്ള മാ​സ്മ​രി​ക കാ​ഴ്ച​കള്‍ക്കാ​ണ് ആ​രാ​ധ​ക​ര്‍ കാ​ത്തിരിക്കുന്ന​ത്. ഇ​ന്ത്യ​യേ​ക്കാ​ള്‍…

Read More

ഇ​ന്ത്യ​ക്ക് ഇ​ര​ട്ട സെ​മി

ജ​ക്കാ​ര്‍ത്ത: ഇ​ന്തോ​നേ​ഷ്യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ എ​ച്ച്.​എ​സ്. പ്ര​ണോ​യ് അ​ട്ടി​മ​റി തു​ട​രു​ന്നു. ലോ​ക, ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്‍ ചെ​ന്‍ ലോം​ഗി​നെ ക്വാ​ര്‍ട്ട​റി​ല്‍ പ്ര​ണോ​യ് ത​ക​ര്‍ത്തു. പ്ര​ണോ​യ്‌​ക്കൊ​പ്പം കി​ഡം​ബി ശ്രീ​കാ​ന്തും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​രു​വ​രും ഉ​ജ്ജ്വല പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് സെ​മി​യി​ലേ​ക്കു മു​ന്നേ​റി​യ​ത്. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ലീ ​ചെം​ഗ് വീ​യെ ത​ക​ര്‍ത്ത് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ പ്ര​ണോ​യ് അ​വി​ടെ​യും ത​ന്‍റെ മാ​സ്മ​രി​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ചെ​ന്‍ ലോം​ഗി​നെ 21-18, 16-21, 21-19ന് ​കീ​ഴ്‌​പ്പെ​ടു​ത്തി. ലോ​ക 25-ാം റാ​ങ്കു​കാ​ര​നാ​യ പ്ര​ണോ​യ് ഇ​തി​നു​മു​മ്പ് മൂ​ന്നു ത​വ​ണ ചെ​ന്‍ ലോം​ഗു​മാ​യി ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന​ലെ പ്ര​ണോ​യ്​യു​ടെ ദി​ന​മാ​യി​രു​ന്നു. ഗ്രൗ​ണ്ടി​ലു​ള്ള ഓ​ട്ട​ത്തി​ലും കാ​റ്റി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലും നി​യ​ന്ത്ര​ണം പു​ല​ര്‍ത്താ​നും ഇ​ന്ത്യ​ന്‍ താ​ര​ത്തി​നാ​യി. ആ​ദ്യ​മാ​യാ​ണ് പ്ര​ണോ​യ് ഒ​രു സൂ​പ്പ​ര്‍ സീ​രീ​സി​ല്‍ സെ​മി​യി​ലെ​ത്തു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ പ്ര​ണോ​യ്ക്കു 8-5ന്‍റെ ​ലീ​ഡ് ലഭിച്ചു. ഈ ​ലീ​ഡ് ഉ​യ​ര്‍ന്നു ചാ​ടി​യു​ള്ള സ്മാ​ഷി​ലൂ​ടെ 11-7 ആ​ക്കി മാ​റ്റി.…

Read More

പാ​ക്കി​സ്ഥാ​ൻ ഒ​ത്തു​ക​ളിച്ചെന്നു സൊ​ഹൈ​ല്‍

ന്യൂ​ഡ​ല്‍ഹി: പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റി​ല്‍ വീ​ണ്ടും ഒ​ത്തു​ക​ളി ആ​രോ​പ​ണം. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റി​ലെ പാ​ക്കി​സ്ഥാ​ന്‍റെ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ത്തി​നു പി​ന്നി​ല്‍ ഒ​ത്തു​ക​ളി​യെ​ന്ന് ആ​രോ​പ​ണം. പാ​ക്കി​സ്ഥാ​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ അ​മി​ര്‍ സൊ​ഹൈ​ലാ​ണ് ഈ ​ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്്. ക​ളി​ക്ക​ള​ത്തി​ലെ മി​ക​വ​ല്ല, ക​ള​ത്തി​നു പു​റ​ത്തെ ചി​ല ‘’ശ​ക്തി​ക​ളു​ടെ’’ സ​ഹാ​യ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ മു​ന്നേ​റ്റ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രു പാ​ക്ക് വാ​ര്‍ത്താ ചാ​ന​ലി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി പ്ര​ക​ട​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് അ​ഭി​മാ​നി​ക്കാ​ന്‍ യാ​തൊ​രു വ​ക​യു​മി​ല്ലെ​ന്ന സൊ​ഹൈ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വി​ജ​യ​ത്തി​ല്‍ അ​ഭി​മാ​നി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും, പാ​ക്കി​സ്ഥാ​ന്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു നേ​ര​ത്തെ തീ​രു​മാ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണെ​ന്നും സൊ​ഹൈ​ല്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഒ​ത്തു​ക​ളി എ​ന്ന വാ​ക്ക് സൊ​ഹൈ​ല്‍ ഒ​രി​ട​ത്തും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചാ​ന​ലി​ലെ പ​രി​പാ​ടി​യി​ല്‍ സൊ​ഹൈ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ജാ​വേ​ദ് മി​യാ​ന്‍ദാ​ദ് ഈ ​വാ​ദ​ത്തെ ഖ​ണ്ഡി​ച്ചു​മി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ നി​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കും. മോ​ശം ക​ളി​യാ​ണെ​ങ്കി​ല്‍ വി​മ​ര്‍ശി​ക്കു​ക​യും…

Read More

വിജയം തുടരാന്‍ ഇന്ത്യ

ല​ണ്ട​ന്‍: ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ഇ​ന്ന് കാ​ന​ഡ​യെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 4-1ന് ​സ്‌​കോ​ട്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കാ​ന​ഡ​യെ തോ​ൽപ്പി​ച്ച് നാ​ളെ പാ​ക്കി​സ്ഥാ​നെ​തി​രേ കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ങ്ങാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ ഇ​ന്ത്യ​ക്കു​വേ​ണ്ടി ര​മ​ണ്‍ദീ​പ് സിം​ഗ് ഇ​ര​ട്ട ഗോ​ള്‍ (31,34) നേ​ടി. ആ​കാ​ശ്ദീ​പ് സിം​ഗ് (40), ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് (42) എ​ന്നി​വ​ര്‍ ഓരോ ഗോ​ള്‍ വീതം നേ​ടി. ആ​റാം മി​നി​റ്റി​ല്‍ സ്‌​കോ​ല​ന്‍ഡ് നാ​യ​ക​ന്‍ ക്രി​സ് ഗ്രാ​സ്സി​ക് ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​ല കു​ലു​ക്കി. എന്നാൽ മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ നാ​ലു ഗോ​ള​ടി​ച്ചു ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ക്വാ​ര്‍ട്ട​ര്‍ സ്‌​കോ​ല​ന്‍ഡി​നൊ​പ്പ​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ലും പ​ന്ത​ട​ക്ക​ത്തി​ലും സ്കോട്‌ലൻഡ് ഇ​ന്ത്യ​യെ ക​ട​ത്തി​വെ​ട്ടി. ര​ണ്ടാം ക്വാ​ര്‍ട്ട​റി​ല്‍ പ​ന്ത​ട​ക്ക​ത്തി​നാ​ണ് ഇ​രു​ടീ​മും ശ്ര​ദ്ധി​ച്ച​ത്. ഇ​ട​വേ​ള​യി​ല്‍ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി. മാ​റ്റം ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു. മോ​ശം…

Read More

പി.ടി. ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

കാൺപൂർ: ഒളിമ്പ്യൻ പി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയതെന്ന് ഐഐടി അധികൃതർ അറിയിച്ചു. കാൺപൂരിലെ ഐഐടി കാമ്പസിലായിരുന്നു ചടങ്ങ്. ഇത് രണ്ടാം തവണയാണ് “പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ൽ കണ്ണൂർ സർവകലാശാലയാണ് ഇതിന് മുൻപ് അവർക്ക് ഡോക്ടറേറ്റ് നൽകിയത്.

Read More

അ​തി​വേ​ഗ​ത്തി​ൽ 8000 റ​ണ്‍​സ്; വി​രാ​ട് കോ​ഹ്ലി മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു

ബ​ർ​മിം​ഗ്ഹാം: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യെ തേ​ടി മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി. ഏ​ക​ദി​ന​ത്തി​ൽ അ​തി​വേ​ഗം 8000 റ​ണ്‍​സ് കു​റി​ക്കു​ന്ന ബാ​റ്റ്സ്മാ​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് കോ​ഹ്ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ബി ഡി​ല്ല്യേ​ഴ്സി​നെ മ​റി​ക​ട​ന്നു സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നേ​ട്ടം. ഡി​ല്ല്യേ​ഴ്സി​ന് 8000ൽ ​എ​ത്താ​ൻ 182 ഇ​ന്നിം​ഗ്സു​ക​ൾ വേ​ണ്ടി​വ​ന്നെ​ങ്കി​ൽ കോ​ഹ്ലി 175 ഇ​ന്നിം​ഗ്സു​ക​ളി​ൽ റി​ക്കാ​ർ​ഡി​ലേ​ക്കു ന​ട​ന്നു​ക​യ​റി. സൗ​ര​വ് ഗാം​ഗു​ലി(200), സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ(210), ബ്ര​യാ​ൻ ലാ​റ(211) എ​ന്നി​വ​രാ​ണ് 8000 റ​ണ്‍​സ് നേ​ട്ട​ത്തി​ൽ കോ​ഹ്ലി​ക്കു പി​ന്നി​ലു​ള്ള​ത്.

Read More

ആരാധകർക്കെതിരേ മുർത്താസ

ലണ്ടൻ: ഇ​ന്ത്യ​യെ കാ​ര്‍ട്ടൂ​ണു​ക​ളി​ലൂ​ടെ​യും ട്രോ​ളു​ക​ളി​ലൂ​ടെ​യും അ​ധി​ക്ഷേ​പി​ച്ച ബം​ഗ്ലാ​ദേ​ശ് ആ​രാ​ധ​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ന്‍ മ​ഷ്‌​റ​ഫെ മു​ര്‍ത്താ​സ. കാ​ണി​ക​ളു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ബം​ഗ്ലാ നാ​യ​ക​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ളി​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. കാ​ര്‍ട്ടൂ​ണു​ക​ള്‍ വി​വാ​ദ​മു​ണ്ടാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​വ​യാ​ണ്. ഇ​ന്ത്യ​ന്‍ ടീ​മി​നെ എ​ക്കാ​ല​ത്തും ബ​ഹു​മാ​ന​മേ​യു​ള്ളൂ എ​ന്ന് മു​ര്‍ത്താ​സ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ കാ​ര്‍ട്ടൂ​ണു​ക​ള്‍ ബം​ഗ്ലാ ആ​രാ​ധ​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്.ഇ​ന്ത്യ​ന്‍ പ​താ​ക ധ​രി​ച്ച പ​ട്ടി​ക്കു മു​ക​ളി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ​താ​ക പ​തി​ച്ച ക​ടു​വ ചാ​ടി വീ​ഴു​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

Read More

രോഹിത്, കോഹ്ലി താണ്ഡവത്തില്‍ ബംഗ്ലാ കടുവകള്‍ കടലാസുപുലികളായി; വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

ബ​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ഏ​റ്റു​മു​ട്ട​ൽ. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് കോ​ഹ്ലി​യും സം​ഘ​വും ഫൈ​ന​ലി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്ത​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 265 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 59 പ​ന്ത് ശേ​ഷി​ക്കെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി​യു​മാ​യി രോ​ഹി​ത് ശ​ർ​മ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. 129 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ 123 റ​ണ്‍​സ്. കോ​ഹ്ലി 96 റ​ണ്‍​സു​മാ​യി വി​ജ​യ​ത്തി​ൽ രോ​ഹി​തി​നു കൂ​ട്ടു​നി​ന്നു. 78 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ കോ​ഹ്ലി 13 ത​വ​ണ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ധ​വാ​നൊ​പ്പം 87 റ​ണ്‍​സും കോ​ഹ്ലി​ക്കൊ​പ്പം ര​ണ്ടാം വി​ക്ക​റ്റി​ൽ 178 റ​ണ്‍​സും കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ രോ​ഹി​തി​നാ​യി.…

Read More

എംആർഎഫുമായി കോ​ഹ്​ലി​ക്കു 100 കോ​ടി​യു​ടെ ക​രാ​ര്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യു​മാ​യി എം​ആ​ര്‍എ​ഫ് ബാ​റ്റ് സ്‌​പോ​ണ്‍സ​ര്‍ഷി​പ്പ് ക​രാ​ര്‍ പു​തു​ക്കി​യ​താ​യി റി​പ്പോ​ര്‍ട്ട്. കോഹ്‌ലി​യു​മാ​യി എ​ട്ട് വ​ര്‍ഷ​ത്തേ​ക്ക് 100 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണ് ട​യ​ര്‍ നി​ര്‍മാ​ത​ാക്ക​ളാ​യ എം​ആ​ര്‍എ​ഫ് ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു മു​ന്‍പു പ്യു​മ​യു​മാ​യി 110 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലും കോ​ഹ്‌ലി ഒ​പ്പു​വ​ച്ചി​രു​ന്നു. നി​ല​വി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍, എ.​ബി.​ഡിവി​ല്യേ​ഴ്‌​സ് എ​ന്നി​വ​രു​മാ​യി എം​ആ​ര്‍എ​ഫ് സ്‌​പോ​ണ്‍സ​ര്‍ഷി​പ്പി​ല്‍ ഏ​ര്‍പ്പെ​ട്ടി​ടു​ണ്ട്.അതേസമയം വിരാട് കോഹ്‌ലി പെപ്സികോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ശരീരത്തിനു ദോഷം വരുന്ന ശീതളപാനീയങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മു​ന്‍താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, ബ്ര​യ​ന്‍ ലാ​റ, സ്റ്റീ​വ് വോ ​എ​ന്നി​വ​രുടെ ബാറ്റ് എം​ആ​ര്‍എ​ഫ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്തി​രു​ന്നു.

Read More

പോ​ര്‍വി​ളി​ച്ചും അ​ധി​ക്ഷേ​പി​ച്ചും ബം​ഗ്ലാ ആ​രാ​ധ​ക​ര്‍

ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലി​​ല്‍ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ക​ളി​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ബം​ഗ്ലാ​ദേ​ശ് ആ​രാ​ധ​ക​ര്‍. ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ക​ളി​ക്കാ​ര​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​വി​ധ ഫോ​ട്ടോ​ക​ളാ​ണ് ബം​ഗ്ലാ ആ​രാ​ധ​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ധ​രി​ച്ച പ​ട്ടിക്ക് മു​ക​ളി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ​താ​ക പ​തി​ച്ച ക​ടു​വ ചാ​ടി വീ​ഴു​ന്ന ചി​ത്രം ഏ​റെ ച​ര്‍ച്ച​യാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​തി​വേ​ഗം വൈറ​ലാ​യ ചി​ത്ര​ത്തി​നെ​തി​രേ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ബം​ഗ്ലാ ആ​രാ​ധ​ക​രു​ടെ പ്ര​കോ​പ​ന​ത്തി​ന് ക​ളിക്ക​ള​ത്തി​ല്‍ ടീം ​ഇ​ന്ത്യ മ​റു​പ​ടി ന​ല്‍കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രും. ഇ​ത് ആ​ദ്യ​മാ​യ​ല്ല ഇ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ ബം​ഗ്ലാ​ദേ​ശു​കാ​ര്‍ പോ​സ്റ്റു​ക​ളി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ന് മു​ന്‍പ് മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത രീ​തി​യി​ല്‍ പി​ടി​ച്ചു നി​ല്‍ക്കു​ന്ന ത​സ്‌​കി​ന്‍ അ​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​വും വി​വാ​ദ​മാ​യി​രു​ന്നു. 2015ല്‍ ​ക​ട്ട​റി​ന്‍റെ വ്യാ​ജ…

Read More