മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പ്രശംസകള്‍കൊണ്ടു മൂടുകയാണ് പ്രമുഖ ക്രിക്കറ്റര്‍ താരങ്ങള്‍. സമീപകാലത്തെ കോഹ്ലിയുടെ പ്രകടനങ്ങള്‍ ഏവരെയും അദ്ഭുതപ്പെടുത്തുമ്പോള്‍ അവസാനം പ്രശംസയുമായെത്തിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് തന്നെയാണ്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയാണെന്നാണ് കപിലിന്റെ പക്ഷം. സച്ചിന് തെണ്ടുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്സും ചേര്‍ന്നാല്‍ എങ്ങനെയിരിക്കും അതാണ് വിരാട് കോഹ്ലിയെന്നാണ് കപില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കോഹ്ലിയുടെ ഫിറ്റ്നസ് ലെവല്‍ അദ്ഭുതപ്പെടുത്തുന്നതാണെന്ന് കപില്‍ കൂട്ടിച്ചേര്‍ത്തു. കോഹ്ലിയുടെ സാന്നിധ്യം ടീമുണ്ടാക്കുന്ന പ്രതിഫലനം അനുപമമാണ്. ബാറ്റിംഗിലെ കോഹ്ലിയുടെ സമീപനവും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാണ്. ഒരു പന്ത് ബൗണ്ടറി കടത്തിയാലും അതില്‍ മതിമറക്കാതെ അടുത്ത പന്ത് എറിയൂ, കാണിച്ചുതരാം എന്ന ഭാവമാണ് കോഹ്ലിക്കുള്ളതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതികത്തികവാണ് കോഹ്ലിയെ വ്യത്യസ്തനാക്കുന്നത്.
Read MoreCategory: Sports
ഐപിഎല്‍; ആദ്യപോരാട്ടം സണ്‍ റൈസേഴ്സ്- റോയല്‍ ചലഞ്ചേഴ്സ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 10-ാം എഡിഷനു കാഹളമോതിക്കൊണ്ട് ബിസിസിഐ മത്സരക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സുമായി കൊമ്പുകോര്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി 10 വേദികളിലായാണ് ഇത്തവണ മത്സരം നടക്കുന്നത്. 47 ദിവസങ്ങളിലായി നടക്കുന്ന 10-ാം എഡിഷനില്‍ പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതമുണ്ടാകും. ഏഴു മത്സരങ്ങള്‍ ഓരോ ടീമിനും സ്വന്തം മൈതാനത്തു കളിക്കാം. 2011നു ശേഷം ആദ്യമായി ഇന്‍ഡോര്‍ മത്സരവേദിയായി തീരുമാനിച്ചിട്ടുണ്ട്. മേയ് 21ന് ഹൈദരാബാദില്ത്തന്നെയാണ് കലാശപ്പോരാട്ടവും. ഏപ്രില്‍ ആറാം തീയതി റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഏഴിന് കോല്‍ക്കത്ത ഗുജറാത്ത് ലയണ്‍സിനെയും എട്ടിന് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ബംഗളൂരുവിനെയും കിംഗ്സ് ഇലവന് പഞ്ചാബ് റൈസിംഗ് പൂനയെയും നേരിടും. ഈ മാസം…
Read Moreവാക്കുകളിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കണം: സ്മിത്ത്
മുംബൈ: ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 23ന് തുടങ്ങാനിരിക്കെ വാക്കുകള്‍കൊണ്ടുള്ള യുദ്ധം ആരംഭിച്ചു. ഇന്നലെ വാര്‍ത്താസമ്മേളനത്തിനെത്തിയ ഓസീസ് നായകൻ സ്റ്റീവന്‍ സ്മിത്താണ് വാക് പോരിനു തുടക്കമിട്ടിരിക്കുന്നത്. വാക്കുകള്‍കൊണ്ടും കളത്തിലെ പ്രകോപനങ്ങള്‍ കൊണ്ടും ഇന്ത്യയെ തളര്‍ത്താന്‍ ഓസീസ് താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്ത്യ- ഓസ്ട്രേലിയ ഏറ്റുമുട്ടലുകള്‍ എല്ലാക്കാലത്തും ആവേശഭരിതമായി മാറുന്നത് കളിക്കളത്തിനു വെളിയിലുള്ള ഇത്തരം പോരുകളിലൂടെയാണ്. 2015ലെ ഏകദിന ലോകകപ്പിനു തൊട്ടുമുമ്പുള്ള ഓസീസ് പരമ്പരയില്‍ കളിക്കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങള്‍ക്ക് ഇരുടീമിലെയും കളിക്കാര്‍ക്ക് പിഴശിക്ഷ ലഭിച്ചിരുന്നു. 2008ല്‍ സിഡ്നിയില്‍ നടന്ന പുതുവര്‍ഷ ടെസ്റ്റാണ് ഇരുടീമുകളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനു സാക്ഷ്യം വഹിച്ചത്. ഓസീസ് ഓള്‍റൗണ്ടറായിരുന്ന ആന്‍ഡ്രു സൈമണ്‍സിനെതിരേ “കുരങ്ങു’ പരാമര്‍ശം നടത്തിയതിനു ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗിനു മൂന്നു മത്സരങ്ങളില്‍ വിലക്കു വന്നിരുന്നു. ഹര്ഭജനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന വാദം ഉന്നയിച്ച് പരമ്പര ബഹിഷ്കരിക്കാന്‍…
Read Moreഫെഡറര്‍ക്കും നദാലിനും ഇനിയും കാലം ബാക്കി: ബെക്കർ
ബര്‍ലിന്‍: റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ഇനിയും കാലം ബാക്കിയുണ്ടെന്ന് ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നതിനു മുമ്പ് അവര്‍ ഇരുവരും ഏതു റൗണ്ട് വരെ പോകുമെന്ന കാര്യത്തില്‍ എല്ലാവര്ക്കും സംശയമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്താന്‍ ഇരുവര്‍ക്കും സാധിച്ചു. മെല്‍ബണിലെ ഫെഡററുടെ പ്രകടനം വിലയിരുത്തിയാല്‍ ടെന്നീസില്‍ ഇനിയും പലതും നേടാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് മനസിലാകും. അതുപോലെയാണ് നദാലിന്റെ കാര്യവും. 18 ഗ്രാന്സ്ലാം എന്ന അതുല്യ നേട്ടം ഫെഡറര്‍ സ്വന്തമാക്കിയത് വളരെ എളുപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലോക ഒന്നാം നമ്പര്‍ സ്ഥാനം കഴിഞ്ഞ വര്‍ഷം നഷ്ടമായ നൊവാക് ജോക്കോവിച്ചിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും ബെക്കര്‍ പറഞ്ഞു.
Read Moreസന്തോഷ് ട്രോഫി; കേരളം മരണഗ്രൂപ്പില്‍; മാർച്ച് 25ന് ഫൈനല്‍
കോട്ടയം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഗോവയില്‍ നടക്കും. പ്രാഥമിക റൗണ്ടില്‍ മികച്ച രീതിയില്‍ മുന്നേറിയ കേരളം ഫൈനല്‍ റൗണ്ടില്‍ മരണ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബിയിലാണ് കേരളം. മാര്‍ച്ച് 12 ന് തുടങ്ങുന്ന ഫൈനല്‍ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി പത്തു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ സര്‍വീസസ്, ഗോവ, മേഘാലയ, ചണ്ഡിഗഡ്, പശ്ചിമബംഗാള്‍ എന്നീ ടീമുകളാണ്. കേരളം ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ , ശക്തരായ മിസോറാം, റെയില്‍വേസ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ ടീമുകളാണ് ഇടം പിടിച്ചത്. മാര്‍ച്ച് പതിനഞ്ചിനാണ് കേരളത്തിന്റെ ആദ്യ മത്സരം, റെയില്‍വേസ് ആണ് എതിരാളികള്‍. മാര്‍ച്ച് 17-ന് പഞ്ചാബിനേയും, 19-ന് മിസോറാമിനേയും, 21-ന് മഹാരാഷ്്ട്രയേയും കേരള സംഘം നേരിടും. ഉസ്മാനാണ് നായകന്.ഇരു ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. സെമി ഫൈനലുകള്‍ മാര്‍ച്ച് 23-നും ഫൈനല്‍ 25-നും നടക്കും.
Read Moreജി.വി. രാജ സ്കൂൾ കായികവകുപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളും കണ്ണൂർ സ്പോർട്സ് ഡിവിഷൻ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും സംസ്ഥാന കായിക വകുപ്പ് ഏറ്റെടുത്തു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സ്പോർട്സ് സ്കൂളിന് ആവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല പൊതു വിദ്യാഭ്യാസ വകുപ്പിനായിരിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരുന്നു ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഈ രണ്ടു സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, സ്പോർട്സ് സ്കൂളുകൾ എന്ന നിലയിൽ അവയെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഭരണനിയന്ത്രണച്ചുമതല സ്പോർട്സ് വകുപ്പ് ഏറ്റെടുത്തത്. ഈ സ്കൂളുകളുടെ പൂർണ നിയന്ത്രണവും, സമഗ്രപുരോഗതിക്ക് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, തുടങ്ങിയവ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള ചുമതലയും മേൽ നോട്ടവും കായിക യുവജന ഡയറക്ടർക്കായിരിക്കും.
Read Moreഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്നു സിന്ധുവും സൈനയും പിന്മാറി
ന്യൂഡല്‍ഹി: ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്വാളും പിന്മാറി. ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ വരാനിരിക്കുന്ന അന്താരാഷ്ട്രമത്സരങ്ങള്‍ ക്കുവേണ്ടി തയ്യാറെടുക്കുന്നതിനാണ് ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്നു ഇരുവരും പിന്മാറിയത്. സിന്ധുവിന്റെയും സൈനയുടെയും അഭാവത്തില്‍ റിതുപര്‍ണ ദാസ്, തന്വി ലദ് എന്നിവര്‍ വനിതാ സിംഗിള്‍സില്‍ മത്സരിക്കും. പുരുഷ സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയി, സമീര്‍ വര്‍മ്മ എന്നിവരാണു മത്സരിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ 19 വരെ വിയറ്റ്നാമിലാണു ചാമ്പ്യന്‍ഷിപ്പ്. കൊറിയ, സിങ്കപ്പൂര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. സൈനയുടെയും സിന്ധുവിന്റെയും അസാന്നിദ്ധ്യം മത്സരങ്ങളെ ബാധിക്കാനിടയുണ്ടെന്നും എന്നാല്‍ മറ്റു താരങ്ങള്‍ക്കു അവരുടെ കഴിവു തെളിയിക്കാന്‍ കിട്ടിയ വലിയ അവസരമാണ് ഇതെന്നും പ്രണോയി പറഞ്ഞു. സിങ്കപ്പൂരിനോട് ജയിക്കുവാന്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ കൊറിയയുമായുള്ള മത്സരങ്ങള്‍ കടുപ്പമേറിയതാണെന്നും ക്വാര്‍ട്ടറിലേക്കു യോഗ്യത നേടാനായി പരിശ്രമിക്കുമെന്നും പ്രണോയി…
Read Moreപരിശീലന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പരിക്ക്
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പരിക്ക്. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍ ലീഗില്‍ നാപോളി യുമായുള്ള മത്സരത്തിനു മുന്നോടിയായി ടീമിനൊപ്പം നടന്ന പരിശീലനത്തിനിടെയാണു റൊണാള്‍ഡോയുടെ വലതു കാലിനു പരിക്കേറ്റത്. ഇതോടെ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുന്ന കാര്യം സംശയത്തിലായി. റൊണാള്‍ഡോയും ഫാബിയോയും തമ്മില്‍ പരിശീലനത്തില്‍ ഏര്പ്പെട്ടിരുന്നപ്പോളാണ് റൊണാള്‍ഡോയുടെ കാലിനു പരിക്കേറ്റതെന്നു റയല്‍ മാഡ്രിഡ് വക്താവ് പറഞ്ഞു.
Read Moreഇതിഹാസം ഡെനിസ് ലിലിയുടെ റിക്കാര്‍ഡ് ഭേദിച്ച് അശ്വിന് വേഗമേറിയ 250 വിക്കറ്റ്
ഹൈദരാബാദ്: റിക്കാര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് മുന്നേറുന്നു. ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ 250 വിക്കറ്റ് നേട്ടക്കാരനെന്ന റിക്കാര്‍ഡ് ഇനി മുതല്‍ അശ്വിനു സ്വന്തം. ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെനിസ് ലിലിയുടെ റിക്കാര്‍ഡാണ് അശ്വിന് തിരുത്തിയത്. 250 വിക്കറ്റിലെത്താന് അശ്വിന് വേണ്ടിവന്നത് 45 കളികള്‍. ലിലിയെക്കാള്‍ മൂന്നു മത്സരം കുറവ്. കഴിഞ്ഞ വര്‍ഷം 12 കളിയില്‍ 72 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായി. ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റിന്റെ നാലാം ദിനം മുഷ്ഫിഖര്‍ റഹീമിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിന് റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെപ്റ്റംബറില്‍ ന്യൂസിലന്ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് 200 വിക്കറ്റ് കടന്നത്.
Read Moreകാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍
ബംഗളുരു: കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ബാംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ ഒന്‍പതു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 57 റണ്‍സുമായി ബാദര്‍ മുനിര്‍ പാക് നിരയില്‍ ടോപ് സ്കോററായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അജയ് കുമാര്‍ റെഡ്ഡിയും പ്രകാശ ജയരാമയ്യയും മികച്ചുതുടക്കം നല്കി. പത്താം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യന്‍ സ്കോര്‍ 109ല്‍ എത്തി. പിന്നാലെ 43 റണ്‍സുമായി റെഡ്ഡി മടങ്ങിയെങ്കിലും ദുന്ന വെങ്കിടേഷിനൊപ്പം ജയരാമയ്യ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച പ്രകാശ ജയരാമയ്യ 99 റണ്‍സുമായി പുറത്താകാതെനിന്നു.
Read More